സൂര്യന്റെ കീഴിൽ ജീവിത സംതൃപ്തി അന്വേഷിക്കുന്നതിന്റെ വ്യർത്ഥത (മായ)

 ‘അല്ല‘, ‘വ്യാമോഹം‘ എന്ന് അർത്ഥം വരുന്ന സംസ്കൃത പദത്തിൽ നിന്നാണ് മായ എന്ന വാക്ക് വരുന്നത്. ഋഷിമാരും ചിന്താശാലകളും മായയുടെ വ്യർത്ഥതയ്ക്ക് വിവിധ തരത്തിലുള്ള ഊന്നൽ കൊടുത്തിട്ടുണ്ട്. എന്നാൽ എല്ലാവരും ഒരു പോലെ പറയുന്ന ഒരു കാര്യം നമ്മുടെ ഭൗതീകം നമ്മുടെ ദേഹിയെ അടിമപ്പെടുത്തി കുടുക്കി കളയുമെന്നാണ്. നമ്മുടെ ദേഹി എല്ലാം നിയന്ത്രിക്കണം എന്നും എല്ലാറ്റിലും സന്തോഷിക്കണം എന്നും ആഗ്രഹിക്കുന്നു. എന്നാൽ ഇങ്ങനെ നാം ചെയ്യുമ്പോൾ മോഹത്തിനും, അത്യാഗ്രഹത്തിനും, കോപത്തിനും അടിമപ്പെടുന്നു. ഇങ്ങനെയാകുമ്പോൾ നാം പിന്നെയും ഇതിൽ നിന്നും പുറത്തു വരുവാൻ ശ്രമിക്കും, എന്നാൽ കൂടുതൽ തെറ്റു ചെയ്യുകയും മായയുടെ ആഴത്തിലേക്ക് വീഴുകയും ചെയ്യുന്നു. മായ നമ്മെ ഒരു ചുഴി പോലെ ആഴങ്ങളിലേക്ക് കുടുക്കുകയും നിരാശയിലാക്കുകയും ചെയ്യുന്നു. താൽകാലികമായതിന് വില കൊടുക്കുകയും ഈ ലോകത്തിന് തരുവാൻ കഴിയാത്ത സന്തോഷത്തിന് പുറകെ പോകുകയും ചെയ്യുന്നു.  

തിരുക്കുറൽ എന്ന തമിഴ് ജ്ഞാനപുസ്തകത്തിൽ മായയെ കുറിച്ചും അതിന് നമ്മുടെ മേലുള്ള സ്വാധീനത്തെ കുറിച്ചും ഇങ്ങനെ പറഞ്ഞിരിക്കുന്നു.

 “ഒരു വ്യക്തി തന്റെ ബന്ധനങ്ങളെ അള്ളിപിടിച്ച് അതിനെ വിടാതെയിരുന്നാൽ ദുഃഖം ആ വ്യക്തിയുടെ മേൽ പിടി മുറുക്കും.“

തിരുക്കുറൽ 35.347–348

തിരുക്കുറലുമായി വളരെ സാമ്യമുള്ള ജ്ഞാന സാഹിത്യങ്ങൾ എബ്രായ വേദത്തിലുണ്ട്. ശലോമോനാണ്  ഈ ജ്ഞാന പുസ്തകത്തിന്റെ എഴുത്തുകാരൻ. ‘സൂര്യന്റെ കീഴിൽ‘ താൻ തങ്ങിയപ്പോൾ അനുഭവിച്ച മായയും അതിന്റെ സ്വാധീനങ്ങളും ഇവിടെ എഴുതിയിരിക്കുന്നു –  അതായത് ഭൗതീക കാര്യങ്ങൾക്ക് വില കല്പിച്ച് സൂര്യന്റെ കീഴിൽ ഭൗതീക കാര്യങ്ങളിൽ നിന്ന് സന്തോഷം അന്വേഷിക്കുന്നു.

 ‘സൂര്യന്റെ കീഴിൽ‘ ശലോമോൻ അനുഭവിച്ച മായ

തന്റെ ജ്ഞാനത്തിന് പ്രസിദ്ധനായ ശലോമോൻ എന്ന പുരാതന രാജാവ്, ഏകദേശം  950 ബി സിയിൽ വേദപുസ്തകത്തിന്റെ പഴയനിയമത്തിൽ അനേക പദ്യങ്ങൾ എഴുതിയിട്ടുണ്ട്. ജീവിതത്തിൽ സംതൃപ്തി അന്വേഷിക്കുവാൻ താൻ ചെയ്ത കാര്യങ്ങളെ കുറിച്ച് താൻ സഭാപ്രസംഗിയിൽ എഴുതിയിരിക്കുന്നു. അവൻ ഇങ്ങനെ എഴുതി:

  ൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക.
2 എന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.
3 മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‍വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
4 ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.
5 ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.
6 വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.
7 ഞാൻ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.
8 ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
9 ഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറെച്ചുനിന്നു.
10 എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.

സഭാപ്രസംഗി 2:1-10

ധനം, മാനം, ജ്ഞാനം, പദ്ധതികൾ, സ്ത്രീകൾ, സുഖം, രാജ്യം, തൊഴിൽ, വീഞ്ഞ്…. ഇവയെല്ലാം ശലോമോന് ഉണ്ടായിരുന്നു – അന്നത്തെ കാലത്ത് ഉള്ള ജനങ്ങളെക്കാളെല്ലാം അധികം ഉണ്ടായിരുന്നു. ഐൻസ്റ്റീന്റെ ബുദ്ധി, ലക്ഷ്മി മിത്തലിന്റെ ധനം, ബോളിവുഡ് നടീനടന്മാരുടെ സാമുഹ്യ ജീവിത ശൈലി, ബ്രിട്ടീഷ് രാജ കുടുഃബത്തിലെ വില്ല്യം രാജകുമാരന്റെ പ്രൗഡി – ഇവയെല്ലാം ചേർന്നുള്ളതായിരുന്നു ശലോമോൻ രാജാവിന്റെ ജീവിതം. വേറെ ആർക്കാണ് ഈ തരത്തിലുള്ള ജീവിതം ലഭിച്ചത്? മറ്റുള്ളവരെക്കാൾ എല്ലാം ശലോമോൻ രാജാവ് തൃപതനായിരുന്നു എന്ന് നിങ്ങൾ കരുതുന്നുവോ?

വേദപുസ്തകത്തിലെ തന്റെ മറ്റൊരു പദ്യമായ ഉത്തമഗീതത്തിൽ തനിക്കുണ്ടായിരുന്ന ഒരു പ്രേമ ബന്ധത്തെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു – ഇതു ഒരു പക്ഷെ തനിക്ക് ദീർഖകാല സംതൃപ്തി നൽകിയിരിക്കാം. ആ മുഴുവൻ പദ്യം ഇവിടെ കൊടുക്കുന്നു. തന്റെയും തന്റെ സ്നേഹിതയും തമ്മിലുള്ള സ്നേഹ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഭാഗം താഴെ കൊടുക്കുന്നു.

ഉത്തമഗീതത്തിന്റെ ഒരു ഭാഗം

അവൻ
9 എന്റെ പ്രിയേ, ഞാൻ നിന്നെ ഒരു ജോലിക്കാരനോട് ഉപമിക്കുന്നു
ഫറവോന്റെ രഥ കുതിരകളിൽ.
10 നിങ്ങളുടെ കവിളുകൾ കമ്മലുകൾ കൊണ്ട് മനോഹരമാണ്,
നിങ്ങളുടെ കഴുത്തിൽ ആഭരണങ്ങളുടെ കമ്പികൾ.
11 ഞങ്ങൾ നിങ്ങളെ സ്വർണ്ണ കമ്മലുകളാക്കും;
വെള്ളി നിറഞ്ഞു.

അവൾ
12 രാജാവു തന്റെ മേശയിലിരിക്കുമ്പോൾ
എന്റെ സുഗന്ധം അതിന്റെ സുഗന്ധം പരത്തി.
13 എന്റെ പ്രിയപ്പെട്ടവൻ എനിക്ക് മൂറിൻറെ ഒരു പാത്രമാണ്
എന്റെ മുലകൾക്കിടയിൽ വിശ്രമിക്കുന്നു.
14 എന്റെ പ്രിയപ്പെട്ടവൾ എനിക്ക് മൈലാഞ്ചി പുഷ്പങ്ങളുടെ ഒരു കൂട്ടമാണ്
എൻ ഗെഡിയുടെ മുന്തിരിത്തോട്ടങ്ങളിൽ നിന്ന്.

അവൻ
15 പ്രിയേ, നീ എത്ര സുന്ദരിയാണ്!
ഓ, എത്ര മനോഹരമാണ്!
നിങ്ങളുടെ കണ്ണുകൾ പ്രാവുകളാണ്.

അവൾ
16 പ്രിയനേ, നീ എത്ര സുന്ദരനാണ്!
ഓ, എത്ര മനോഹരം!
ഞങ്ങളുടെ കിടക്ക വിശാലമാണ്.

അവൻ

17 നമ്മുടെ വീടിന്റെ കിരണങ്ങൾ ദേവദാരുക്കളാണ്;
ഞങ്ങളുടെ റാഫ്റ്ററുകൾ സരളവൃക്ഷങ്ങളാണ്.

അവൾ

3 കാട്ടിലെ മരങ്ങൾക്കിടയിൽ ഒരു ആപ്പിൾ മരം പോലെ
ചെറുപ്പക്കാർക്കിടയിൽ എന്റെ പ്രിയപ്പെട്ടവൻ.
അവന്റെ നിഴലിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,
അവന്റെ ഫലം എന്റെ രുചിക്ക് മധുരമാണ്.
4 അവൻ എന്നെ വിരുന്നു ഹാളിലേക്ക് കൊണ്ടുപോകട്ടെ,
അവന്റെ മേൽ എന്റെ ബാനർ സ്നേഹമായിരിക്കട്ടെ.
5 ഉണക്കമുന്തിരി ഉപയോഗിച്ച് എന്നെ ശക്തിപ്പെടുത്തുക,
ആപ്പിൾ ഉപയോഗിച്ച് എന്നെ പുതുക്കുക,
ഞാൻ സ്നേഹത്താൽ ക്ഷീണിച്ചിരിക്കുന്നു.
6 അവന്റെ ഇടങ്കൈ എന്റെ തലയ്ക്കു താഴെ;
അവന്റെ വലങ്കൈ എന്നെ ആലിംഗനം ചെയ്യുന്നു.
7 ജറുസലേം പുത്രിമാരേ, ഞാൻ നിന്നോടു കൽപിക്കുന്നു
ഗസലുകളാലും വയലിന്റെ പ്രവർത്തനങ്ങളാലും:
സ്നേഹത്തെ ഉണർത്തുകയോ ഉണർത്തുകയോ ചെയ്യരുത്
അങ്ങനെ ആഗ്രഹിക്കുന്നതുവരെ.

ഉത്തമഗീതം 1:9 – 2:7

ഈ പദ്യത്തിന് ഏകദേശം 3000 വർഷം പഴക്കമുണ്ട്, കൂടാതെ ഒരു ബോളിവുഡ് സിനിമ പോലെ തന്നെ ഒരു ഉത്തമ പ്രണയ പദ്യമാണ്. തന്റെ അധിക ധനം കൊണ്ട് താൻ ഏകദേശം 700 വെപ്പാട്ടിമാരെ സമ്പാദിച്ചു എന്ന് എഴുതിയിരിക്കുന്നു! ബോളിവുഡിലെയോ, ഹോളിവുഡിലെയോ ഏതൊരു കമിതാവിനെക്കാൾ അധികമാണിത്. തന്റെ ഈ പ്രണയങ്ങൾ കൊണ്ട് താൻ സംതൃപ്തനായിരുന്നു എന്ന് നാം ചിന്തിക്കും. എന്നാൽ ഈ പ്രണയങ്ങൾ, ധനങ്ങൾ, മാനങ്ങൾ, ജ്ഞാനം എലാം ഉണ്ടായിട്ടും – അവൻ ഇങ്ങനെ എഴുതി:

രൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
2 ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
3 സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?
4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;
5 ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.
6 കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.
7 സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
8 സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യൻ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.
9 ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.
10 ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
11 പുരാതന ജനത്തെക്കുറിച്ചു ഓർമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവർക്കും ഓർമ്മയുണ്ടാകയില്ല.
12 സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു.
13 ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
14 സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 1:1-14

  11 ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
12 ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാൻ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.
13 വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.
14 ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർക്കു എല്ലാവർക്കും ഗതി ഒന്നു തന്നേ എന്നു ഞാൻ ഗ്രഹിച്ചു.
15 ആകയാൽ ഞാൻ എന്നോടു: ഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാൻ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
16 ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
17 അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
18 സൂര്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ.
19 അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.
20 ആകയാൽ സൂര്യന്നു കീഴെ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി.
21 ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന്നു അവൻ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.
22 സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?
23 അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.

സഭാപ്രസംഗി 2:11-23

തന്നെ ആത്യന്തികമായി സംതൃപ്തിപ്പെടുത്തും എന്നു കരുതിയ സുഖം, ധനം, തൊഴിൽ, വളർച്ച, പ്രണയം എന്നിവയെ കുറിച്ച് താൻ പറഞ്ഞത് ഇതെല്ലാം വ്യർത്ഥം എന്നാണ്. ഇതെല്ലാം നമ്മെ സംതൃപ്തിപ്പെടുത്തുമെന്നു ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ ഈ വഴികൾ ഒന്നും തന്നെ തൃപ്തിപ്പെടുത്തിയില്ല എന്ന് ശലോമോന്റെ പദ്യം പറയുന്നു.

ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും ശലോമോൻ തന്റെ പദ്യത്തിൽ തുടർന്ന് എഴുതിയിരിക്കുന്നു.

19 മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
20 എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.
21 മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?

സഭാപ്രസംഗി 3:19-21

2 എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിർമ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.
3 എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ.
5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.

സഭാപ്രസംഗി 9:2-5

വിശുദ്ധപുസ്തകമായ വേദപുസ്തകത്തിൽ എന്തുകൊണ്ടാണ് ധനവും, പ്രണയവും അന്വേഷിക്കുന്ന പദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് – നാം ഈ വിഷയങ്ങൾ വിശുദ്ധ ജീവിതത്തിന്  എതിരായി കാണുന്നു. വൃതങ്ങൾ, ധർമ്മങ്ങൾ, ജീവിതരീതികൾ ഇവയെല്ലാം പറ്റി വിശുദ്ധ പുസ്തകങ്ങൾ ചർച്ച ചെയ്യണം എന്ന് നാം കരുതുന്നു. പിന്നെന്തുകൊണ്ടാണ്  മരണത്തെ കുറിച്ച് ശലോമോൻ അവസാനത്തിൽ വിഷാദാത്മകമായ രീതിയിൽ എഴുതിയിരിക്കുന്നത്?

തനിക്ക് ഇഷ്ടമുള്ളതുപോലെയും, തന്റെ സുഖത്തിനും, തന്റെ ചിന്താരീതിയിലും ജീവിക്കേണ്ടതിന് ലോകം സാധാരണമായി തിരഞ്ഞെടുക്കുന്ന വഴി ശലോമോൻ തിരഞ്ഞെടുത്തത്. എന്നാൽ ശലോമോന് അതിന്റെ അന്ത്യം നല്ലതായിരുന്നില്ല – തന്റെ സംതൃപ്തി താൽക്കാലീകവും വ്യർത്ഥവുമായിരുന്നു. വേദപുസ്തകത്തിലെ തന്റെ പദ്യങ്ങൾ നമുക്ക് താക്കീത് നൽകുന്നു – “ഇവിടെ പോകരുത് – അത് നിങ്ങളെ നിരാശപ്പെടുത്തും.“ ശലോമോൻ പോയ പാത നാം എല്ലാവരും കടന്നു പോകുന്ന പാതകളാണ് എന്നാൽ താൻ പറയുന്നത് നാം ശ്രദ്ധിച്ചാൽ നാം ബുദ്ധിമാന്മാരാകും.

ശലോമോന്റെ പദ്യത്തിന് സുവിശേഷം നൽകുന്ന ഉത്തരം

വേദപുസ്തകത്തിൽ കാണുന്ന വ്യക്തികളിൽ വച്ച് ഏറ്റവും പ്രസിദ്ധനായ വ്യക്തി യേശു ക്രിസ്തുവാണ് (യേശുസത്സങ്ങ്). ജീവിതത്തെ കുറിച്ച് താനും പറഞ്ഞിട്ടുണ്ട്. താൻ ഇങ്ങനെ പറഞ്ഞു

 “നിങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായി ജീവിൻ ഉണ്ടാകുവാനും ഞാൻ വന്നിരിക്കുന്നു.“ ()

യോഹന്നാൻ 10: 10

28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
29 ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
30 എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”

(മത്തായി 11:28-30)

ശലോമോൻ തന്റെ പദ്യത്തിൽ എഴുതിയിരിക്കുന്ന ആശയില്ലായ്മയ്ക്കും, വ്യർത്ഥതയ്ക്കും ഉള്ള യേശുവിന്റെ ഉത്തരമാണിത്. ശലോമോൻ തീർന്നു എന്നു പറഞ്ഞ് വഴിയുടെ ഉത്തരമായിരിക്കാം ഇത്. സുവിശേഷം എന്ന വാക്കിന്റെ അർത്ഥം ‘നല്ല വാർത്ത‘ എന്നാണ്. സുവിശേഷം ശരിക്കും ‘നല്ല വാർത്തയാണോ?‘ ഇതിന് ഉത്തരം പാറയുവാൻ നമുക്ക് സുവിശേഷത്തെ കുറിച്ചുള്ള നല്ല അറിവ് വേണം. സുവിശേഷങ്ങളെ കുറിച്ച് വെറുതെ കേട്ട് വാദിക്കാതെ അതിനെ കുറിച്ചുള്ള വാദങ്ങൾ നാം പഠിക്കണം.

എന്റെ കഥയിൽ ഞാൻ പറഞ്ഞത് പോലെ, ഞാൻ എടുത്ത പാതയാണിത്. ഈ വെബ്സൈറ്റിലുള്ള് ലേഖനങ്ങൾ എല്ലാം ഇവിടെ ഉണ്ട്, നിങ്ങൾ അത് വായിക്കുക. യേശുവിന്റെ അവതാരം തുടക്കക്കാർക്ക് നല്ല വിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *