മോക്ഷം നേടുവാനുള്ള അബ്രഹാമിന്റെ സുലഭ വഴി

മക്കൾ ഇല്ലാത്ത പാണ്ടു രാജാവ് അവകാശി ഇല്ലാത്തതിനാൽ കടന്നു പോയ ബുദ്ധിമുട്ടുകളെ പറ്റി മഹാഭാരതം വിവരിക്കുന്നു. കിന്ദമ്മ ഋഷിയും തന്റെ ഭാര്യയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുവാൻ മാനിന്റെ അവതാരമെടുത്തു. നിർഭാഗ്യവശാൽ, വേട്ടയാടി കൊണ്ടിരുന്ന പാണ്ടു രാജാവ് അവരെ അമ്പ് എയ്തു. കോപിഷ്ഠനായ കിന്ദമ്മ പാണ്ടു രാജാവിനെ ഇങ്ങനെ ശപിച്ചു, അടുത്ത തവണ താൻ തന്റെ ഭാര്യമാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൽ മരിച്ചു പോകും. ഇതു കാരണം പാണ്ടു രാജാവ് മക്കൾ ഉണ്ടാകുന്നതിൽ നിന്ന് തടയപ്പെട്ടിരുന്നു. തന്റെ വാഴ്ചയോടുള്ള ഈ ഭീഷണിയെ എങ്ങനെ അതിജീവിക്കുവാൻ കഴിയും?

കഴിഞ്ഞ തലമുറയിലെ ഒരു പ്രശ്നം പരിഹരിക്കുന്നതിനായിരുന്നു പാണ്ടു രാജാവിന്റെ ജനനം തന്നെ. ഇതിനു മുമ്പുള്ള രാജാവായ വിചിത്രവീര്യ മക്കൾ ഇല്ലാതെയാണ് മരിച്ചത്, ആയതിനാൽ ഒരു അവകാശി ആവശ്യമായിരുന്നു. വിചിത്രവീര്യയുടെ മാതാവായ സത്യവതിക്ക് തന്റെ പിതാവായ ശാന്തനുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് ഒരു പുത്രൻ ഉണ്ടായിരുന്നു. വിചിത്രവീര്യയുടെ വിധവകളായ അമ്പികയെയും അമ്പാലികയെയും ഗർഭം ധരിപ്പിക്കുവാനായി ഈ പുത്രനായ വ്യാസയെ ക്ഷണിച്ചു. വ്യാസയുടെയും അമ്പാലികയുടെയും ബന്ധത്തിൽ നിന്ന് പിറന്നതാണ് പാണ്ടു. ഇത് ഒരു വലിയ ആവശ്യകതയായിരുന്നു.

കിന്ദമ്മയുടെ ശാപം നിമിത്തം പാണ്ടു രാജാവിനും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നു. എന്തു ചെയ്യുവാൻ കഴിയും? ഒരു പ്രാവശ്യം കൂടി എന്തെങ്കിലും ചെയ്തേ മതിയാകൂ. പാണ്ടുവിന്റെ ഭാര്യമാരിൽ ഒരുവളായ കുന്ദി രാജ്ഞിക്ക് (പ്രത)ദേവന്മാരിൽ നിന്ന് ഗർഭം ധരിക്കുവാൻ കഴിയുന്ന ഒരു രഹസ്യ മന്ത്രം (തന്റെ കുട്ടികാലത്ത് ദുർവാസ ബ്രാഹ്മണൻ വെളിപ്പെടുത്തിയത്) അറിയാമായിരുന്നു. ആയതിനാൽ, കുന്ദി രാജ്ഞി മൂത്ത മൂന്ന് പാണ്ഡവ സഹോദരന്മാരായ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവരെ ഗർഭം ധരിക്കുവാനായി ഈ മന്ത്രം ഉപയോഗിച്ചു. കുന്ദി രാജ്ഞിയുടെ കൂടെ ഭാര്യയായിരുന്ന മട്രി രാജ്ഞി ഈ മന്ത്രം കുന്ദിയിൽ നിന്ന് വാങ്ങി എളയ പാണ്ഡവ സഹോദരങ്ങളായ നകുലൻ, സഹദേവൻ എന്നിവരെ പ്രസവിച്ചു.

മക്കൾ ഇല്ലാതെയിരിക്കുന്നത് ഭാര്യ ഭർത്താക്കന്മാർക്ക് വലിയ ദുഃഖം കൊണ്ടു വരും. രാജ്യം ഭരിക്കുവാൻ അവകാശി ഇല്ലാതെയിരിക്കുന്നത് അതിലും ദുഃഖകരമാണ്. താൽകാലീകമായ പങ്കാളികളെ കണ്ടു പിടിക്കുകയോ, രഹസ്യ മന്ത്രം കൊണ്ട് ദേവന്മാരെ ചലിപ്പിക്കുകയോ എന്തു തന്നെ ചെയ്താലും സാരമില്ല ഒന്നും ചെയ്യാതിരിക്കുവാൻ കഴിയുന്നതല്ല.

4000 വർഷങ്ങൾക്ക് മുമ്പ് അബ്രഹാം ഋഷി ഇതേ സന്ദർഭം അഭിമുഖീകരിച്ചു. അബ്രഹാം ഇതിനെ എങ്ങനെ പരിഹരിച്ചു എന്നത് എബ്രായ വേദമായ വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നു. ഈ ഉദാഹരണത്തിൽ നിന്ന് പഠിക്കുവാൻ നമ്മെ ബുദ്ധി ഉപദേശിക്കുന്നു.

അബ്രഹാമിന്റെ പരാതി

ഉല്പത്തി 12ആം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തിന് ശേഷം അബ്രഹാമിന്റെ ജീവിതത്തിൽ അനേക വർഷങ്ങൾ കടന്നു പോയി. വാഗ്ദത്തം അനുസരിച്ച് ഇന്നത്തെ ഇസ്രയേലായ വാഗ്ദത്ത നാട്ടിലേക്ക് അബ്രഹാം മാറി പാർത്തു. താൻ പ്രതീക്ഷിച്ച സംഭവം ഒഴിച്ച് മറ്റ് അനേക സംഭവങ്ങൾ തന്റെ ജീവിതത്തിൽ നടന്നു – വാഗ്ദത്ത സന്തതിയുടെ ജനനം മാത്രം നടന്നില്ല. ഈ വിവരണത്തിൽ അബ്രഹാമിന്റെ പരാതി തുടരുന്നു.

തിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു.
2 അതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു.
3 നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.

ഉല്പത്തി15:1-3

ദൈവത്തിന്റെ വാഗ്ദത്തം

തന്നോട് വാഗ്ദത്തം ചെയ്ത ആ വലിയ രാജ്യത്തിന്റെ തുടക്കത്തിനായി അബ്രഹാം നോക്കി പാർത്തുകൊണ്ട് കൂടാരത്തിൽ പാർത്തു. 85 വയസ്സായിട്ടും തന്നോട് വാഗ്ദത്തം ചെയ്ത പുത്രൻ പിറന്നില്ല. ഇതു മൂലമാണ് താൻ പരാതിപ്പെട്ടത്.

4 അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
5 പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.

ഉല്പത്തി15:4-5

മറ്റൊരു .കൂടി കാഴ്ചയിൽ ദൈവം അബ്രഹാമിനോട് പിന്നെയും വാഗ്ദത്തം ചെയ്തു, അതായത് അവൻ ഒരു പുത്രൻ ഉണ്ടാകും, അവൻ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ എണ്ണി കൂടാതെ വണ്ണം പെരുകും.

അബ്രഹാമിന്റെ പ്രതികരണം: നിത്യസ്വാധീനമുള്ള യാഗം

മറുപടിയും കൊടുത്ത വാഗ്ദത്തത്തോട് അബ്രഹാം എങ്ങനെ പ്രതികരിക്കും? ഇതിന് ശേഷം പറയുന്നതിനെ വേദപുസ്തകം വളരെ മുഖ്യമായി കാണുന്നു. ഇത് നിത്യമായ ഒരു സത്യത്തിന്റെ അടിസ്ഥാനമാണ്. അത് ഇങ്ങനെ പറയുന്നു:

അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു, ദൈവം അത് അബ്രഹാമിന് നീതിയായി കണക്കിട്ടു

ഉല്പത്തി15:6

പേരുകൾ വച്ച് ഈ വാചകം വായിച്ചാൽ ഇത് കൂടുതൽ മനസ്സിലാകും.

അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു, ദൈവം അത് അബ്രഹാമിന് നീതിയായി കണക്കിട്ടു.

ഉല്പത്തി 15: 6

ഇത് ഒരു അവ്യക്തമായ വാചകമാണ്. ഇത് ഒരു വലിയ വാർത്തയല്ലാത്തത് കൊണ്ട് നാം അത് അവഗണിക്കുവാൻ സാദ്ധ്യതയുണ്ട്. എന്നാൽ സത്യമായും ഇത് മുഖ്യമാണ്. എന്തുകൊണ്ട്? കാരണം ഈ ചെറിയ വാചകത്തിൽ അബ്രഹാമിന് ‘നീതി‘ ലഭിക്കുന്നു. ഒരു പൂജയിൽ ലഭിക്കുന്ന പുണ്യം ഒരിക്കലും നശിക്കാത്തത് പോലെയാണിത്. ദൈവമുമ്പിൽ നിൽക്കുമ്പോൾ ലഭിക്കേണ്ട ഒരേ ഒരു ഗുണം നീതിയാണ്.

നമ്മുടെ പ്രശ്നം പരിശോധിക്കുക : മലിനത

ദൈവത്തിന്റെ വീക്ഷണത്തിൽ, നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടെങ്കിലും ആ രൂപം മലിനപ്പെട്ടിരിക്കുന്നു. വിധി ഇതാണ്:

2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

സങ്കീർത്തനം14:2-3

ഈ മലിനത നമുക്ക് മനസ്സിലാകുന്നുണ്ട്. ഈ കാരണത്താലാണ് കുഃബമേള പോലുള്ള ഉത്സവങ്ങളിൽ അനേകർ പങ്കെടുക്കുന്നു, കാരണം പാപത്തെകുറിച്ചും, ശുദ്ധീകരണത്തെകുറിച്ചുമുള്ള ചിന്ത മനുഷ്യരെ ഭരിക്കുന്നു. നമ്മെ കുറിച്ചുള്ള നമ്മുടെ ചിന്ത തന്നെയാണ് പ്രതാസനമന്ത്രത്തിലും ഉള്ളത്.

ഞാൻ ഒരു പാപി. ഞാൻ പാപത്തിന്റെ പരിണിതഫലമാണ്. ഞാൻ പാപത്തിൽ ഉരുവായിരിക്കുന്നു, എന്റെ ദേഹി പാപത്തിൽ ഇരിക്കുന്നു, ഞാൻ പാപിയിൽ പാപി. സൗന്ദര്യമുള്ള കണ്ണുള്ളവനെ, യാഗങ്ങളുടെ ദൈവമേ, എന്നെ രക്ഷിക്കണമേ.

മലിനത മൂലം നീതിമാനായ ദൈവത്തിൽ നാം അകന്നു പോയിരിക്കുന്നു, കാരണം നമ്മിൽ നീതിയില്ല. നമ്മിലുള്ള നിഷേധാത്മകമായ പ്രവർത്തികൾ നിമിത്തം നാം മലിനപ്പെട്ട് വ്യർത്ഥതയും മരണവും കൊയ്യുന്നു. സംശയം ഉണ്ടെങ്കിൽ, കഴിഞ്ഞ 24 മണിക്കൂറിൽ ആളുകൾ ചെയ്ത് കൂട്ടുന്നത് വാർത്തയിൽ കേട്ട് നോക്കുക. നാം സൃഷ്ടിതാവാം ദൈവത്തിൽ നിന്ന് അകന്ന് പോയിരിക്കുന്നു, വേദപുസ്തകത്തിലെ യെശയ്യാവ് ഋഷിയുടെ വാക്കുകൾ സത്യമായിരിക്കുന്നു.

6 ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീർ‍ന്നു; ഞങ്ങളുടെ നീതിപ്രവർ‍ത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.

യെശയ്യാവ് 64:6

അബ്രഹാമും അവന്റെ നീതിയും

ഇവിടെ അബ്രഹാമിന്റെ ദൈവത്തിന്റെയും ഇടയിൽ നാം കേൾക്കാതെ പോയ ഒരു കാര്യമുണ്ട്‘നീതി‘ – ദൈവം അംഗീകരിക്കുന്ന ഒരേ ഒരു കാര്യം. അബ്രഹാം നീതി ലഭിക്കുവാനായി എന്താണ് ‘ചെയതത്?‘ നാം പിന്നെയും ആ പ്രധാനപ്പെട്ട കാര്യം വിട്ടു കളയുവാൻ സാദ്ധ്യതയുണ്ട്, അത് ‘അവൻ വിശ്വസിച്ചു.‘ അത് മാത്രമാണോ ചെയ്തത്?നമ്മിൽ പാപം എന്ന പ്രശ്നം നിറഞ്ഞു നിൽക്കുന്നത് കൊണ്ട് നീതി ലഭിക്കുവാനായി വിവിധ മതങ്ങൾ, പൂജകൾ, വൃതങ്ങൾ, ഉപദേശങ്ങൾ മുതലായ സങ്കോചിതമായ രീതികൾ നാം അന്വേഷിക്കാറുണ്ട്. എന്നാൽ അബ്രഹാം ‘വിശ്വസിക്കുക‘ മാത്രം ചെയ്ത് നീതി കൈവരിച്ചു. ഇത്ര സുലഭമായത് നമ്മുടെ കൈവിട്ടു പോയി.

അബ്രഹാം നീതി ‘നേടിയെടുത്തത്‘ അല്ല, അത് അവന് ‘കണക്കിടപ്പെട്ടതാണ്.‘ എന്താണ്  ഇതിന്റെ വ്യത്യാസം? നാം എന്തെങ്കിലും ‘നേടിയെടുക്കുന്നെങ്കിൽ‘ അതിനു വേണ്ടി നാം പ്രയത്നിച്ചതുകൊണ്ടാണ്. നാം അതിന്  അർഹരായതുകൊണ്ടാണ്. നാം ചെയ്യുന്ന ജോലിക്ക് കൂലി ലഭിക്കുന്നതു പോലെയുള്ളു അത്. എന്നാൽ എന്തെങ്കിലും നമുക്കായി കണക്കിടപ്പെടുന്നെങ്കിൽ അത് നമുക്ക് കൊടുക്കപ്പെടുന്നതാണ്. സൗജന്യമായി ലഭിക്കുന്ന ദാനം പോലെയാണത്.

ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയോ, നല്ല പ്രവർത്തികളിലൂടെയോ ലഭിക്കുന്നതാണ് നീതി എന്ന ചിന്ത അബ്രഹാമിന്റെ ഈ വിവരണത്തിലൂടെ മറിച്ചു കളയുന്നു. അബ്രഹാം അതു പോലെയല്ല ചെയ്തത്. അബ്രഹാം തനിക്ക് ലഭിച്ച വാഗ്ദത്തത്തിൽ വിശ്വസിച്ചു, അത് അവന് നീതിയായി കണക്കിടപ്പെട്ടു.

വേദപുസ്തകം ഇത് നമുക്ക് ഒരു അടയാളമായി വെച്ചിരിക്കുന്നു. അബ്രഹാം ദൈവം നൽകിയ വാഗ്ദത്തിൽ വിശ്വസിച്ചതുമൂലം നീതീകരിക്കപ്പെട്ടു, ഇതു നാമും പിന്തുടരേണ്ട രീതിയാണ്.സുവിശേഷം മുഴുവനും ദൈവം നമുക്കോരോരുത്തർക്കും നൽകുന്ന വാഗ്ദത്തങ്ങളാണ്. 

എന്നാൽ ആർക്കാണ്  ഈ നീതി നൽകപ്പെടുന്നത്? അടുത്തതായി നാം അത് കാണും.

Leave a Reply

Your email address will not be published. Required fields are marked *