പുനരുത്ഥാന ആദ്യ ഫലങ്ങൾ: നിങ്ങൾക്കായി ജീവൻ

ഹിന്ദു കലണ്ടർ പ്രകാരം അവസാനത്തെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഹോലി ആചരിക്കുന്നത്. സൂര്യ-ചന്ദ്ര പ്രകാരം ഉത്ഭവിച്ച ഹോളി പാശ്ചാത്യ കലണ്ടറിൽ അല്പം അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വരുന്നു, കൂടുതലും വസന്ത കാലത്തിന്റെ വരവിനെ വിളിച്ചറിയിക്കുന്ന ആഘോഷമായിട്ട് മാർച്ചിലാണ് വരുന്നത്. അനേകരും ഹോളി ആചരിക്കുന്നു എങ്കിലും, ഇത് ആദ്യ ഫലങ്ങൾക്ക് സമമാണെന്നും ഇതിൽ നിന്നാണ് ഈസ്റ്റർ  വന്നത് എന്നും അവർ തിരിച്ചറിയുന്നില്ല. ഈ ആഘോഷങ്ങൾ വസന്ത കാലത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് സാധാരണയായി ആഘോഷിക്കപ്പെടുന്നത്, ആയതിനാൽ ഇത് ഒരുമിച്ച് വരുന്നു.

ഹോളി ആഘോഷിക്കപ്പെടുന്നു

ആളുകൾ ഹോളി വസന്ത കാല ആഘോഷമായി, സ്നേഹത്തിന്റെ ഉത്സവമായി, നിറങ്ങളുടെ ഉത്സവമായി ആഘോഷിക്കുന്നു. വസന്തത്തിന്റെ തുടക്കം കൊയ്ത്ത പ്രാരംഭമായി ആചരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. സമൃദ്ധിയായ വസന്ത കാല കൊയ്ത്തിനെ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി എന്ന് പുരാതന സാഹിത്യങ്ങൾ പറയുന്നു.

തിന്മയെ നന്മ ജയിക്കുന്നതും ഹോളി സമയത്ത് ആഘോഷിക്കുന്നു. ഹോളികാദഹൻ കഴിഞ്ഞുള്ള ദിവസം ഹോളി (അല്ലെങ്കിൽ രങ്കവാ ഹോളി, ദുളേട്ടി, ദുലണ്ടി, ഫഗവ) തുടരുന്നു.

അങ്ങോട്ടും ഇങ്ങോട്ടും നിറങ്ങൾ വാരി പുരട്ടി ആളുകൾ ഹോളി ആഘോഷിക്കുന്നു. നിറങ്ങൾ വാരി എറിയുവാനായി വെള്ളത്തിന്റെ തോക്കുകളും നിറങ്ങൾ നിറച്ച ബലൂണുകളും ഉപയോഗിക്കുന്നു. സുഹൃത്തോ അപരിജിതനോ, ധനവാനോ പാവപ്പെട്ടവനോ, സ്ത്രീയോ പുരുഷനോ, കുട്ടികളോ മുതിർന്നവരോ ആരാണെങ്കിലും ഈ കളി ന്യായമാണ്. ഈ നിറങ്ങളുടെ കളി നടക്കുന്നത്  തുറന്ന റോഡുകളിലോ, പാർക്കുകളിലോ, ക്ഷേത്രങ്ങളുടെയോ, കെട്ടിടങ്ങളുടെയോ പുറത്തോ ആണ് നടക്കുന്നത്. ആളുകൾ കൂട്ടമായി ചെണ്ടകൾ മറ്റ് സംഗീത ഉപകരണങ്ങൾ എല്ലാം എടുത്ത് ഓരോ സ്ഥലത്ത് പോയി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. മിത്രങ്ങളും ശത്രുക്കളും ഒരുമിച്ച് വന്ന് നിറങ്ങൾ അന്യോന്യം വാരി വിതറുകയും ചിരിക്കുകയും, ഹോളിക്ക് വിളമ്പുന്ന ആഹാരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. ഉച്ചയാകുമ്പോഴേക്കും എല്ലാവരും ഒരു നിറത്തിന്റെ കാന്വാസ് പോലെയിരിക്കും, ആയതിനാൽ ഈ ഉത്സവത്തെ “നിറങ്ങളുടെ ഉത്സവം“ എന്ന് വിളിക്കുന്നു.  

സാമൂഹിക പങ്കുകൾ മറിയുന്നു എന്നാണ് ഹോളിയുടെ ഏറ്റവും വലിയ പ്രത്യേകത. ബാത്ത്റൂം കഴുകുന്ന ഒരു വ്യക്തിക്ക് ഒരു ബ്രാഹ്മിണന്റെ മേൽ നിറം പുരട്ടാം, അതാണ് ഹോളിയിൽ സാമൂഹിക പങ്ക് മറിയുന്നു എന്ന് ഉദ്ദേശിച്ചത്. മാതാപിതാക്കൾ, കുട്ടികൾ, സഹോദരങ്ങൾ, അയൽക്കാർ, വിവിധ ജാതികൾ തമ്മിലുള്ള സാധാരണയായ സ്നേഹവും ബഹുമാനവും എല്ലാം മറിയുന്നു.

ഹോളി ഇതിഹാസം

ഹോളിയെ കുറിച്ച് അനേക ഇതിഹാസങ്ങൾ ഉണ്ട്. പ്രഹ്ലദയെ കൊല്ലുവാൻ ശ്രമിച്ച പ്രത്യേക ശക്തിയുള്ള ഹിരന്യകശ്യപ്പ് രാജാവിന്റെ വിധിയെ കുറിച്ച് ഹോളികദഹനെ കുറിച്ചുള്ള കഥയ്ക്ക് ശേഷം പറയുന്നു. മനുഷ്യനാലോ മൃഗത്താലോ, അകത്തോ പുറത്തോ, രാവിലെയോ രാത്രിയിലോ, അമ്പിനാലോ മറ്റ് കൈയ്യിൽ പിടിക്കുന്ന ആയുധങ്ങളാലോ, കരയിലോ, വെള്ളത്തിലോ, വായുവിലോ അവനെ കൊല്ലുവാൻ സാധിക്കുമായിരുന്നില്ല. പ്രഹ്ലദയെ കൊല്ലുവാനുള്ള ഹോളികയുടെ ശ്രമം വിഫലമായതിനു ശേഷം, വിഷ്ണു നരസിംഹനായി അവതരിച്ച് അതായത് പകുതി മനുഷ്യനും പകുതി സിംഹവും (മനുഷ്യനും അല്ല മൃഗവുമല്ല), സന്ധ്യയ്ക്ക് (രാവിലെയും അല്ല രാത്രിയുമല്ല), ഹിരന്യകശ്യപ്പിനെ ഒരു പടിവാതിൽക്കൽ കൊണ്ടുപോയി (അകത്തുമല്ല പുറത്തുമല്ല), തന്റെ മടിയിൽ ഇരുത്തി (ഭൂമിയിലോ, വെള്ളത്തിലോ, വായുവിലോ അല്ല) തന്റെ സിംഹ നഖം (അമ്പോ ആയുധങ്ങളൊ അല്ല) കൊണ്ട് രാജാവിനെ കീറി കളഞ്ഞു. ഈ കഥ പ്രകാരം നന്മ കൊണ്ട് തിന്മയെ ജയിച്ചതിനെ ഹോളി ആഘോഷിക്കുന്നു.

അതേ പോലെ തന്നെ ആദ്യ ഫലങ്ങൾ ഒരു ജയത്തെ ആഘോഷിക്കുന്നു എന്നാൽ അത് ദുഷ്ട രാജാവിനെയല്ല മറിച്ച് മരണത്തെ തന്നെ ജയിച്ചതിനെ ആഘോഷിക്കുന്നു. ഇന്ന് ഈസ്റ്റർ ഞായർ  എന്ന് വിളിക്കുന്ന ആദ്യ ഫലം എങ്ങനെ എനിക്കും നിനക്കും പുതിയ ജീവൻ നൽകുന്നത് എന്ന് സുവിശേഷം വിവരിക്കുന്നു.

പുരാതന എബ്രായ വേദ ഉത്സവങ്ങൾ

യേശുവിന്റെ അവസാനത്തെ ആഴ്ചയുടെ ദൈനം ദിന സംഭവങ്ങൾ നാം കണ്ടു. ഒരു പവിത്ര യെഹൂദ ഉത്സവമായ പെസഹ സമയത്ത് അവൻ ക്രൂശിക്കപ്പെട്ടു, ആഴ്ചയുടെ ഏഴാം ദിവസമായ ശബത്തിൽ മരണത്തിൽ വിശ്രമിച്ചു.   എബ്രായ വേദ പ്രകാരം ഈ വിശുദ്ധ ദിനങ്ങൾ എല്ലാം ദൈവം മുന്നമെ നിയമിച്ചിരുന്നു. ആ നിയമങ്ങൾ ഇങ്ങനെയാണ്:

ഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:
3 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.
4 അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:
5 ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

ലേവ്യ 23:1-5

1500 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്ന ഈ രണ്ട് പവിത്ര ഉത്സവങ്ങളുടെ അതേ സമയത്ത് തന്നെ ക്രൂശീകരണവും യേശുവിന്റെ വിശ്രമവും നടന്നത് ആശ്ചര്യ കാര്യമല്ലെ?

എന്തു കൊണ്ട്? ഇതിന്റെ അർത്ഥം എന്താണ്?

യേശുവിന്റെ ക്രൂശീകരണം പെസഹ ദിനത്തിലും (ദിവസം 6) വിശ്രമം ശബത്തു നാളിലുമാണ് (ദിവസം 7) നടന്നത്

എബ്രായ വേദ ഉത്സവങ്ങളുടെ സമയങ്ങൾ അത് തന്നെ നോക്കി പോരുന്നു. പെസഹയും ശബത്തിനും ശേഷമുള്ള അടുത്ത ഉത്സവം ‘ആദ്യഫലങ്ങളാണ്‘. അതിന് ആവശ്യമായ നിയമങ്ങൾ എബ്രായ വേദങ്ങൾ നൽകുന്നു.

എബ്രായ ആദ്യ ഫല പെരുന്നാൾ

9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 10നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം. 11നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം. 

ലേവ്യ  23:9-11

12കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം. 13അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞ് ആയിരിക്കേണം.

ലേവ്യ  23:14

പെസഹ പെരുനാളിൽ ‘ശബത്തിന്റെ പിറ്റെന്നാൾ‘ മൂന്നാമത്തെ പവിത്ര ഉത്സവമായ ആദ്യ ഫലം നടക്കുന്നു. എല്ലാ വർഷവും ഈ ദിനത്തിൽ മഹാപുരോഹിതൻ പരിശുദ്ധ ആലയത്തിൽ പ്രവേശിച്ച് കൊയത്തിന്റെ ആദ്യ ഫലം ദൈവത്തിനു സമർപ്പിക്കും. ഹോളിയെ സമ്പന്ധിച്ച്, ശീതകാലത്തിനു ശേഷം പുതിയ ജീവിതം തുടങ്ങുന്നതിനെ കുറിക്കുന്നു, ആളുകൾ സംതൃപ്തിയോട് ഭക്ഷിക്കുന്ന സമൃദ്ധിയായ കൊയ്ത്തിനെ നോക്കി പാർക്കുന്നു.

മരണത്തിൽ യേശു വിശ്രമിച്ച ശബത്തിന്റെ പിറ്റേന്നാൾ ആയ അതേ ദിനമായിരുന്നു ഇത്, അതായത് പുതിയ ആഴ്ചയുടെ ഞായറാഴ്ച, നിസാൻ 16. പുതിയ ജീവന്റെ ‘ആദ്യ ഫലം‘ അർപ്പിക്കുവാനായ മഹാ പുരോഹിതൻ ആലയത്തിൽ പോയപ്പോൾ എന്തു സംഭവിച്ചു എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

യേശു മരണത്തിൽ നിന്ന് ഉയർത്തു

വർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
2 കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
3 അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നില്ക്കുന്നതു കണ്ടു.
5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
6 അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
7 മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
8 അവർ അവന്റെ വാക്കു ഓർത്തു,
9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
11 ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
12 (എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)
13 അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15 സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നു നടന്നു.
16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
17 അവൻ അവരോടു: “നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു” എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
18 ക്ളെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
19 “ഏതു” എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
23 അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
25 അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു.
27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28 അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29 അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.
30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.
31 ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
33 ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34 കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
35 വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‍വന്നതും അവർ വിവരിച്ചു പറഞ്ഞു.
36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.)
37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി.
38 അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു.
40 (ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.)
41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു.
42 അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു.
43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും
47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.

ലൂക്കോസ് 24:1-48

യേശുവിന്റെ ആദ്യ ഫല വിജയം

 ‘ആദ്യ ഫല‘ പരിശുദ്ധ ദിനത്തിൽ യേശു മരണത്തെ ജയിച്ച് എഴുന്നേറ്റു, തന്റെ ശിഷ്യന്മാരും, ശത്രുക്കളും ഇത് അസാദ്ധ്യം എന്ന് കരുതിയിരുന്നു. തിന്മയുടെ മേൽ നന്മ കൊണ്ട് ജയിച്ചത് ആഘോഷിക്കുവാൻ ഹോളി ആചരിക്കുന്നത് പോലെ നന്മ കൊണ്ടുള്ള ജയമായിരുന്നു യേശുവിന്റെ ജയം.

54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
55 ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
56 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.

1 കൊരിന്ത്യർ15:54-56

ഹോളിയിൽ ജനങ്ങളുടെ പങ്ക് മാറി മറിയുന്നത് പോലെ ‘ആദ്യ ഫലത്തിലും പങ്കുകൾ മാറി മറിഞ്ഞു. മുമ്പ് മരണം മനുഷ്യ രാശിയെ ഭരിച്ചിരുന്നു, എന്നാൽ യേശു ഇപ്പോൾ മരണത്തിന്മേൽ ജയം എടുത്തു. ആ ശ്കതിയെ അവൻ മറിച്ച് കളഞ്ഞു. ഹിരന്യകശ്യപ്പിന്റെ ശക്തിയെ തോൽപ്പിക്കുവാൻ നരസിംഹൻ ഒരു അവസരം കണ്ടെത്തിയതുപോലെ, യേശു പാപം ഇല്ലാതെ മരിച്ചതു മൂലം മരണത്തെ തോല്പിക്കുവാനുള്ള അവസരം യേശു കണ്ടെത്തി.

നിനക്കും എനിക്കും ജയം

എന്നാൽ ഇത് യേശുവിന് മാത്രമുള്ള ജയമായിരുന്നില്ല. ഇത് എനിക്കും നിനക്കും ഉള്ള ജയമാണ്. അദ്യ ഫലത്തിന്റെ സമയത്ത് ആയതു കൊണ്ട് ഇത് ഉറപ്പാകുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു:

20 എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

1 കൊരിന്ത്യർ 15:20-26

യേശു ആദ്യ ഫല ദിനത്തിൽ ഉയർത്തതു കൊണ്ട് തന്റെ മരണത്തിൽ നിന്നുള്ള ഉയർപ്പിൽ നമ്മെയും പങ്കാളികളാകുവാൻ ക്ഷണിക്കുന്നു എന്ന് മനസ്സിലാകുന്നു. വലിയ കൊയ്ത്ത് പ്രതീക്ഷിച്ചു കൊണ്ട് പുതിയ ജീവന്റെ കാണിക്കയായി ആദ്യ ഫലം നൽകുന്നതു പോലെ ‘ആദ്യ ഫല‘ ദിനത്തിൽ യേശു ഉയർത്തതു കൊണ്ട് ‘അവനുള്ളവർ‘ എല്ലാം പിന്നീട് ഉയർക്കും എന്ന് നമുക്ക് പ്രത്യാശയുണ്ട്.

വസന്തകാല വിത്ത്…

അല്ലെങ്കിൽ ഇങ്ങനെ ചിന്തിക്കുക. ഒന്നാം ദിനം യേശു തന്നെ തന്നെ ‘വിത്ത്‘ എന്ന് വിളിച്ചു. വസന്തകാലത്തെ വിത്തിൽ നിന്ന് പുതിയ ജീവൻ പൊട്ടി പുറപ്പെടുന്നതിനെ കുറിച്ച് ഹോളിയിൽ ആഘോഷിക്കുന്നു, അങ്ങനെയെങ്കിൽ ഹോളി യേശുവിൽ അതായത് വസന്തകാലത്ത് ജീവനിലേക്ക് തിരികെ വന്ന ‘വിത്തിൽ‘ നിന്ന് ഉള്ള പുതിയ ജീവനിലേക്ക് ചൂണ്ടി കാണിക്കുന്നു.

അടുത്ത മനു…

മനുവിന്റെ ആശയത്തെ വച്ച് യേശുവിന്റെ പുനരുത്ഥാനത്തെ പറ്റി ബൈബിൾ വിവരിച്ചിരിക്കുന്നു. പുരാണ വേദങ്ങളിൽ മനുഷ്യ രാശിയുടെ വീണ്ടെടുപ്പുകാരൻ മനുവായിരുന്നു. നാം എല്ലാം അവന്റെ മക്കളാണ്. പിന്നീട് പുരാണങ്ങളിൽ ഓരോ കാലഘട്ടത്തിനായി ഓരോ മനുവിനെ നിയമിച്ചു (ഈ കല്പത്തിന്റെ മനവന്തരയായി ശ്രദ്ധദേവ മനുവിനെ നിയമിച്ചു). ഈ മനു ആദാമാണെന്നു എബ്രായ വേദങ്ങൾ പറയുന്നു, കാരണം അവനിലൂടെ മരണം അവന്റെ മക്കളായ മനുഷ്യരാശിയിലേക്ക് വന്നു.

എന്നാൽ യേശുവാണ് അടുത്ത മനു. താൻ മരണത്തെ ജയിച്ചത് മൂലം പുതിയ കല്പ അല്ലെങ്കിൽ കാലത്തിനു തുടക്കം ഇട്ടു. അവന്റെ മക്കളായ നാം മരണത്തെ ജയിച്ച് മരിച്ചവരിൽ നിന്ന് ഉയർക്കും. അവൻ ആദ്യം ഉയർത്തു, നമ്മുടെ പുനരുത്ഥാനം പിന്നീട് വരും. പുതുജീവന്റെ ആദ്യഫലത്തെ തുടരുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു.

ഈസ്റ്റർ: ഞായറാഴ്‌ച യിലെ പുനരുത്ഥാനത്തെ ആഘോഷിക്കുന്നു

ഈസ്റ്ററും ഹോളിയും നിറങ്ങൾ കൊണ്ട് ആഘോഷിക്കുന്നു

ഇന്ന്, യേശുവിന്റെ പുനരുത്ഥാനത്തെ നാം ഈസ്റ്റർ എന്ന് വിളിക്കുന്നു. ഈസ്റ്റർ ഞായറാഴ്‌ച യേശു ഉയർത്ത ഞായറാഴ്‌ച യെ ഓർമ്മിക്കുന്നു. വീടു പോലെയുള്ള പുതു ജീവന്റെ അടയാളങ്ങൾക്ക് നിറം കൊടുത്തു അനേകർ ഈസ്റ്റർ ആഘോഷിക്കുന്നു. നിറം ഉപയോഗിച്ച് ഹോളി ആഘോഷിക്കുന്നത് പോലെ തന്നെ ഈസ്റ്ററും നിറങ്ങൾ വച്ച് ആഘോഷിക്കുന്നു. ഹോളി പുതു ജീവനെ കുറിച്ച് ആഘോഷിക്കപ്പെടുന്നു അതു പോലെ തന്നെ ഈസ്റ്ററും ആഘോഷിക്കപ്പെടുന്നു. ഈസ്റ്റർ ആഘോഷിക്കുവാൻ പ്രധാനപ്പെട്ട പ്രത്യേക രീതികൾ ഇല്ല. എന്നാൽ, ആദ്യ ഫലത്തിന്റെ നിറവേറലായി യേശു ഉയർത്തു, അതിന്റെ ഗുണങ്ങൾ നാം സ്വീകരിക്കുക എന്നതാണ് പ്രധാനം.

ഈ ആഴ്ചയുടെ കാലഘട്ട ചക്രത്തിൽ നാം ഇത് കാണുന്നു:

ആദ്യ ഫല ദിനത്തിൽ യേശു മരണത്തിൽ നിന്ന് ഉയർത്തു – മരണത്തിൽ നിന്ന് പുതുജീവൻ എനിക്കും നിനക്കും നൽകപ്പെട്ടിരിക്കുന്നു.

 ‘ദു:ഖ വെള്ളിക്ക്‘ ഉത്തരം നൽകപ്പെട്ടിരിക്കുന്നു

‘ദുഃഖവെള്ളി‘ എന്തുകൊണ്ട് ‘നല്ലതാണ്‘ എന്നുള്ള ചോദ്യത്തിനു ഇത് ഉത്തരം നൽകും.

9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.

എബ്രായർ 2:9

എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. 

യേശു ‘മരണം ആസ്വദിച്ചപ്പോൾ‘ അവൻ നിനക്കും, എനിക്കും, ‘എല്ലാവർക്കുമായി‘ ചെയ്തു. ദുഃഖവെള്ളി ‘നല്ലതാണ്‘ കാരണം അത് നമുക്ക്  നല്ലതാണ്.

യേശുവിന്റെ പുനരുത്ഥാനം പരിഗണിക്കുന്നു

യേശു തന്റെ പുനരുത്ഥാനം തെളിയിക്കുവാൻ യേശു അനേക ദിനങ്ങൾ പലർക്കും തന്നെ തന്നെ വെളിപ്പെടുത്തി, അത് ഇവിടെ രേഖപ്പെടുത്തുന്നു. എന്നാൽ അവന്റെ ശിഷ്യന്മാർക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത്:

… ഈ വാക്ക് അവർക്കു വെറും കഥപോലെ തോന്നി

ലൂക്കോസ് 24: 10

യേശു

27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

ലൂക്കോസ് 24:27

പിന്നീട് പിന്നെയും

44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു

ലൂക്കോസ് 24:44

നമ്മുക്ക് നിത്യ ജീവൻ തരുന്നത് ദൈവീക പദ്ധതിയെന്ന് എങ്ങനെ ഉറപ്പ് വരുത്താം? ഭാവി ദൈവത്തിന് മാത്രമേ അറിയുള്ളു. നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രവാചകന്മാർ ഇത് പ്രവചിച്ചു, ഇത് യേശുവിലൂടെ നിവർത്തിയായോ എന്ന് പരിശോധിച്ച് നോക്കാം.

4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

ലൂക്കോസ്1:4

യേശു മരണ, പുനരുത്ഥാനത്തെ കുറിച്ച് കൂടുതൽ അറിയുവാൻ നമുക്ക് അന്വേഷിക്കാം:

  1. സൃഷ്ടി മുതൽ കഷ്ടാനുഭവ ആഴ്ച നൃത്തമായി എബ്രായ വേദങ്ങൾ കാണിക്കുന്നു.
  2. പുനരുത്ഥാനത്തിന്റെ തെളിവ് ചരിത്രത്തിൽ നിന്ന്
  3. ഈ പുനരുത്ഥാന ജീവൻ എങ്ങനെ കൈവരിക്കാം
  4. ഭക്തി മൂലം യേശുവിനെ മനസ്സിലാക്കുക
  5. രാമായണത്തിന്റെ കണ്ണുകളിലൂടെ സുവിശേഷം

Leave a Reply

Your email address will not be published. Required fields are marked *