പുരുഷസൂക്ത വാക്യം 2 ൽ നിന്ന് തുടരുന്നു. (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകം (346 pp. 2007) വായിച്ചപ്പോഴാണ് സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും പുരുഷസൂക്തത്തെ കുറിച്ചുള്ള ചിന്ത എന്നിൽ ഉടലെടുത്തത്.)
മലയാളം തർജ്ജിമ | സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത് |
സൃഷ്ടി പുരുഷന്റെ മഹത്വമാണ് – അവന്റെ മഹിമ എത്രയോ വലിയതാണ്. എന്നാലും അവൻ തന്റെ സൃഷ്ടിയെക്കാളും വലുതാണ്. പുരുഷന്റെ കാൽ ഭാഗം ലോകത്തിലും, തന്റെ മുക്കാൽ ഭാഗം നിത്യമായി സ്വർഗ്ഗത്തിലുമാണ് വസിക്കുന്നത്. പുരുഷന്റെ മൂന്നു ഭാഗം മുകളിലേക്ക് ഉയർത്തപ്പെട്ടു, തന്റെ ഒരു ഭാഗമാണ് ഭൂമിയിൽ ജനിച്ചത്. അതിൽ നിന്ന് അവൻ തന്റെ ജീവൻ സകല ജീവജാലങ്ങളിലേക്ക് പകർന്നു. | ഏതവനാസ്യമഹിമാതോജ്യയാമസ്കപുരുഷപഡോഅസ്യവിസ്വഭ് യു തനിത്രിപാദസ്യമ്രതമതിവി ത്രിപഡുർദ്വോടെയ്റ്റപുരുഷപഡോ അസ്യെഹ അ ഭവത്പുനതതോവിസ്വൻ വിയക്രാമത്ത്സാസനാനാസനേഭി |
മനസ്സിലാക്കുവാൻ പാടുള്ള ഒരു അലങ്കാര പ്രയോഗമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ വാക്യങ്ങൾ പുരുഷന്റെ വലുപ്പത്തെയും മഹിമയെയും വർണ്ണിക്കുന്നു. താൻ സൃഷ്ടിയെക്കാൾ വലുതാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. തന്റെ വലിപ്പത്തിന്റെ ഒരു ഭാഗം മാത്രമേ വെളിപ്പെട്ടിട്ടുള്ളു എന്നും നമുക്ക് അറിയാം. എന്നാൽ ഞാനും നീയും ജീവിക്കുന്ന ഈ ലോകത്തിലേക്കുള്ള തന്റെ അവതാരത്തെ കുറിച്ച് ഇവിടെ പറയുന്നുണ്ട് (തന്റെ ഒരു ഭാഗം മാത്രമേ ഇവിടെ പിറന്നിട്ടുള്ളു). ആയതിനാൽ ദൈവം ഈ ഭൂമിയിലേക്ക് അവതരിച്ചപ്പോൾ തന്റെ മഹത്വത്തിന്റെ ഒരു ഭാഗം മാത്രമേ വെളിപ്പെടുത്തിയുള്ളു. താൻ പിറന്നപ്പോൾ തന്നെതാൻ ഒഴിച്ചു. 2 ആം വാക്യത്തിൽ പുരുഷനെ പറ്റി പറഞ്ഞതും ഇതു തന്നെയാണ് – താൻ ‘പത്തു വിരളുകളുള്ള വ്യക്തിയായി ഒതുങ്ങി‘.
വേദപുസ്തകം യേശുവിന്റെ അവതാരത്തെ പറ്റി ഇതു തന്നെ പറയുന്നു. അത് ഇങ്ങനെയാണ്:
അവർ ക്രിസ്തുവെന്ന ദൈവ മർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
കൊലൊസ്സ്യർ 2: 2-3
അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
ക്രിസ്തു ദൈവത്തിന്റെ അവതാരമാണ് എന്നാൽ അത് വെളിപ്പെട്ട് വന്നപ്പോൾ പലതു ഗുപ്തമായിട്ടിരുന്നു? പിന്നെയും വിവരിച്ചിരിക്കുന്നത് ഇങ്ങനെ:
ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ:
ഫിലിപ്പ്യർ 2: 5-9
6 അവൻ ദൈവരൂപത്തിൽ ഇരിക്കെ
ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു
വേഷത്തിൽ മനുഷ്യനായി വിളങ്ങി
തന്നെത്താൻ താഴ്ത്തി മരണത്തോളം –
ക്രൂശിലെ മരണത്തോളം തന്നേ,
അനുസരണമുള്ളവനായിത്തീർന്നു.
9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി
സകലനാമത്തിന്നും മേലായ നാമം നൽകി.
യേശു തന്റെ അവതാരത്തിൽ ‘ഒന്നും ഇല്ലാത്തവനായി വന്നു‘ യാഗത്തിനായി തന്നെ തന്നെ ഒരുക്കി. പുരുഷസൂക്തത്തിൽ പറയുന്നത് പോലെ തന്നെ തന്റെ മഹത്വം അല്പം മാത്രമേ വെളിപ്പെടുത്തിയുള്ളു. ഇത് തന്റെ വരുവാനുള്ള യാഗം മൂലമാണ്. ഇതേ രീതിയിൽ തന്നെ പുരുഷസൂക്തത്തിലും കൊടുത്തിരിക്കുന്നു, വരുവാനുള്ള യാഗം നിമിത്തം പുരുഷൻ തന്റെ അല്പം മഹിമ മാത്രമേ വെളിപ്പെടുത്തിയുള്ളൂ. അടുത്ത ലേഖനത്തിൽ നമുക്ക് അത് കാണാം.