ദൈവത്തിന്റെ സ്വരൂപത്തിൽ

കാലത്തിനു മുമ്പെ ദൈവം (പ്രജാപതി) പുരുഷനെ യാഗം കഴിക്കുവാൻ തീരുമാനിച്ചത് പുരുഷസൂക്തത്തിൽ കൊടുത്തിരിക്കുന്നത് നാം കണ്ടു. ഈ തിരുമാനത്തിനു ശേഷമാണ് മനുഷ്യനെ ഉൾപ്പടെയുള്ള മറ്റെല്ലാം സൃഷ്ടിയും നടന്നത്.

കുറച്ചു കൂടി അറിയുവാൻ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് വേദപുസ്തകം എന്താണ് പഠിപ്പികുന്നത് എന്ന് നോക്കാം.

26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

ഉല്പത്തി 1:26-27

“ദൈവത്തിന്റെ സ്വരൂപത്തിൽ”

 “ദൈവത്തിന്റെ സ്വരൂപത്തിൽ“ സൃഷ്ടിച്ചു എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? ദൈവത്തിനു രണ്ട് കൈയും തലയും എല്ലാം ഉള്ള ഒരു ശാരീരിക വ്യക്തിയാണെന്നല്ല അതിന്റെ അർത്ഥം. ആഴത്തിൽ പറഞ്ഞാൽ മനുഷ്യന്റെ സ്വഭാവ ഗുണങ്ങൾ ദൈവത്തിന്റെ ഗുണത്തിൽ നിന്നാണ് രൂപപ്പെട്ട് വന്നിരിക്കുന്നത്. ഉദാഹരണം, ദൈവത്തിനും (വേദപുസ്തകത്തിൽ) മനുഷ്യനും (വീക്ഷണത്തിൽ) ബുദ്ധി, വികാരം, ഇച്ഛാശക്തി ഉണ്ട്. വേദപുസ്തകത്തിൽ ദൈവം സങ്കടം, മുറിപ്പെടുക, കോപം, സന്തോഷം എന്നീ വികാരങ്ങൾ പ്രകടിപ്പിക്കുന്നതായി കാണാം, ഇതെ വികാരങ്ങൾ മനുഷ്യരാകുന്ന നമുക്കും ഉണ്ട്. നാം ദിവസവും തീരുമാനങ്ങൾ എടുക്കാറുണ്ട്. അതേപോലെ തന്നെ ദൈവവും തീരുമാനങ്ങൾ എടുത്ത് അത് ഉറപ്പിക്കാറുണ്ട്. ചിന്തിക്കുവാനും, ചോദിക്കുവാനുള്ള നമ്മുടെ കഴിവ് ദൈവത്തിൽ നിന്നാണ്. ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ നമുക്ക് ഉള്ളത് ദൈവത്തിന് അതേ ഗുണം ഉള്ളതുകൊണ്ടും, നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതും കൊണ്ടാണ്.

ചിന്താശക്തിയുള്ളതും, ‘ഞാനും‘ നീയും‘ എന്ന സ്വയ ബോധവുമുള്ള ജീവികളാണ് നാം എന്ന് കണ്ടു. ‘അത്‘ എന്ന് പറയുന്ന വസ്തുക്കൾ അല്ല നാം. ദൈവം ഇങ്ങനെയായതുകൊണ്ടാണ് നാം ഇങ്ങനെയായിരിക്കുന്നത്. അമാനുഷീക ശക്തി കാണിക്കുന്ന സിനിമകളിലെ പോലെ വേദപുസ്തകത്തിലെ ദൈവം ഒരു ‘ശക്തിയല്ല.‘ ആയതിനാൽ മനുഷ്യർ ഒരു ‘വസ്തുവല്ല‘ ചിന്താശക്തിയുള്ള ജീവികളാണ് എന്നുള്ളത് അർത്ഥവത്താകുന്നു. ദൈവം അങ്ങനെയായതുകൊണ്ടാണ് നാമും അങ്ങനെയായിരിക്കുന്നത്, നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

നാം എന്തുകൊണ്ട് കലാസൗന്ദര്യഗ്രാഹിയാണ്

നമുക്ക് കലയും നാടകവും ഇഷ്ടമാണ്. നാം സാധാരണയായി സൗന്ദര്യത്തെ ആസ്വദിക്കുന്നവരാണ്. പുറമെയുള്ള സൗന്ദര്യത്തിനപ്പുറമായി സംഗീതവും, സാഹിത്യവും നാം ഇഷ്ടപ്പെടുന്നു. സംഗീതം നമുക്ക് എത്ര പ്രാധാന്യമാണ് എന്ന് ചിന്തിക്കുക, നമുക്ക് നൃത്തമാടാനും എത്ര ഇഷ്ടമാണ്. സംഗീതം നമ്മുടെ ജീവിതത്തെ സമ്പുഷ്ടിപ്പെടുത്തുന്നു. നമുക്ക് നല്ല കഥകൾ ഇഷ്ടമാണ്, അത് നോവലുകളോ, നാടകങ്ങളോ, സിനിമകളോ ആകാം. കഥകളിൽ നടന്മാർ, വില്ലന്മാർ അവരുടെ നടനം എല്ലാം കാണും. ഈ കഥ നമ്മുടെ ചിന്തകളിലേക്ക് കയറ്റി വിടും. നമ്മെ സന്തോഷിപ്പിക്കുന്ന കല നാം ഇഷ്ടപ്പെടുന്നത് സർവ്വസാധാരണമാണ് കാരണം ദൈവം ഒരു കലാകാരനാണ്, നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടുമിരിക്കുന്നു.

ഇത് ചോദിക്കേണ്ട ചോദ്യമാണ്. നാം എന്തു കൊണ്ട് കല, നാടകം, സംഗീതം, നൃത്തം, സാഹിത്യം ഇവയെല്ലാം സ്നേഹിക്കുന്നു? ഞാൻ ഇന്ത്യയിൽ വന്നപ്പോൾ കണ്ട കാര്യം പാശ്ചാത്യ സിനിമകളെക്കാൾ ഇന്ത്യൻ സിനിമ സംഗീതത്തിനും, നൃത്തത്തിനും പ്രാധാന്യം കൊടുക്കുന്നു. അത് എന്നെ വളരെ ആശ്ചര്യപ്പെടുത്തി. നിരീശ്വരവാദിയും, ന്യായവിചാരണാധികാരവും ഉള്ള ഡാനിയേൽ ഡെന്നെറ്റ് ഇതിന് ഭൗതീക വീക്ഷണത്തിൽ ഇങ്ങനെ ഉത്തരം പറഞ്ഞു:

 “ഗവേഷണങ്ങൾ എല്ലാം സംഗീതത്തെ മുതലെടുക്കുകയാണ്. എന്തുകൊണ്ട് സംഗീതം നിലനിൽക്കുന്നു എന്ന് ആരും ചോദിക്കാറില്ല. ഒരു ചെറിയ ഉത്തരം, എന്നാൽ ശരിയായ ഉത്തരം: നാം അതിനെ സ്നേഹിക്കുന്നത് കൊണ്ട് അത് നിലനിൽക്കുന്നു, ആയതിനാൽ അധികം സംഗീതം പുറത്തു വരുന്നു. എന്നാൽ നാം എന്തുകൊണ്ട് സംഗീതത്തെ സ്നേഹിക്കുന്നു? കാരണം അത് മനോഹരം എന്ന് നാം കാണുന്നു. എന്തുകൊണ്ട് ഇത് നമുക്ക് മനോഹരമായി തോന്നുന്നു? ഇതൊരു ഉത്തമമായ ചോദ്യമാണ്, എന്നാൽ അതിന് നല്ല ഒരുത്തരം ഇല്ല.“ (ഡാനിയേൽ ഡെന്നെറ്റ്. ബ്രേക്കിങ് ദ് സ്പെൽ:

റിലീജ്യൻ അസ് എ നാചുറൽ ഫിനോമിനോൻ. പി. 43

മനുഷ്യനെ കുറിച്ചുള്ള ഭൗതീക വീക്ഷണത്തിന് മനുഷ്യ സ്വഭാവത്തെ കുറിച്ചുള്ള ഈ അടിസ്ഥാന ചോദ്യത്തിന്  ഉത്തരം ഇല്ല. ദൈവം കലാകാരനും കലാസ്നേഹിയും ആയതുക്കൊണ്ടാണെന്ന് വേദപുസ്തകത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. അവൻ എല്ലാം മനോഹരമായി സൃഷ്ടിക്കുകയും ആ മനോഹരതയെ ആസ്വദിക്കുകയും ചെയ്യുന്നു. അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട നാം അതേ പോലെ തന്നെയാണ്.

നാം എന്തുക്കൊണ്ട് സാന്മാർഗ്ഗീകളാണ്

 ‘ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു‘ എന്നു പറയുമ്പോൾ തന്നെ എല്ലാ സംസ്കാരത്തിലുള്ള ജനത്തിനും സാധാരണയായി തന്നെ സാന്മാർഗ്ഗീകത ഉണ്ട്. ഇത് നാം സായി ബാബാ ഗുരുവിന്റെ ഉപദേശങ്ങളിൽ കണ്ടു. നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെടുകയും സാന്മാർഗ്ഗീകത ദൈവത്തിന്റെ സഹജവുമാകയാൽ ദൈവത്തെ പോലെ നാമും ‘ശരി‘, ‘നല്ലത്‘ ‘നന്മ‘ എന്നിവയുമായി ചേർന്നു വരുന്നു. മതാധിഷ്‌ഠിതമായ ജനങ്ങൾ മാത്രമല്ല ഇങ്ങനെ, എല്ലാവരും ഇങ്ങനെയാണ്. ഇത് മനസ്സില്ലാവാതെ പോയാൽ തെറ്റുധാരണകൾ സംഭവിക്കാം. ഉദാഹരണത്തിന് ഭൗതീകവാദിയായ അമേരിക്കക്കാരൻ സാം ഹാരിസിന്റെ വെല്ലുവിളി നോക്കാം.

 “മതപരമായ വിശ്വാസം നമ്മിൽ സാന്മാർഗ്ഗീകത കൊണ്ടുവരുമെന്ന വിശ്വാസം ശരിയാണെങ്കിൽ നിരീശ്വരവാദികൾ വിശ്വാസികളെക്കാളും ധാർമ്മീകത കുറവുള്ളവരായിരിക്കും.“

സാം ഹാരിസ്. 2005. ഒരു ക്രിസ്തീയ രാഷ്ട്രത്തിനുള്ള കത്ത് പി. 38-39

ഹാരിസിന് ഇവിടെ തെറ്റു പറ്റി. നാം മതാധിഷ്ഠിതരായതു കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് നാം സാന്മാർഗ്ഗീകളായിരിക്കുന്നത്. അതുകൊണ്ടാണ് നിരീശ്വരവാദികളും നമ്മെ പോലെ സാന്മാർഗ്ഗീകളായിരിക്കുന്നത്. നിരീശ്വരവാദികൾക്ക് എന്തുകൊണ്ടാണ് നാം സാന്മാർഗ്ഗീകളായിരിക്കുന്നത് എന്ന് വിവരിക്കുവാൻ പാടായിരിക്കും – എന്നാൽ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു നേരിട്ട വിവരണമാണ്.

എന്തുകൊണ്ട് നാം ബന്ധമുള്ളവരായിരിക്കുന്നു.

വേദപുസ്താകടിസ്ഥാനത്തിൽ, നമ്മെതന്നെ മനസ്സിലാക്കുവാൻ നാം ദൈവീക സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കണം. ഇതു കാരണം, ദൈവത്തെകുറിച്ചും (വേദപുസ്തകത്തിൽ തന്നെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്) മനുഷ്യരെ കുറിച്ചും (വീക്ഷണത്തിലൂടെയും മനനത്തിലൂടെയും)  ഉള്ള ഉൾകാഴ്ചകൂടാതെ മറ്റു വിഷയങ്ങളെ പറ്റിയുള്ള അറിവും ലഭിക്കുന്നു. ഉദാഹരണത്തിന്, ബന്ധങ്ങൾക്ക് ആളുകൾ കൊടുക്കുന്ന പ്രാധാന്യതയെപറ്റി ചിന്തിക്കുക. ഒരു നല്ല സിനിമ കാണുന്നത് നല്ലതാണ്, എന്നാൽ ഒരു നല്ല സുഹൃത്തിന്റെ കൂടെ കാണുന്നത് അതിലും ഉത്തമമാണ്. നമ്മുടെ സാഹചര്യങ്ങളെ പങ്ക് വയ്ക്കുവാൻ നാം സുഹൃത്തുക്കളെ അന്വേഷിക്കാറുണ്ട്. നമ്മുടെ ക്ഷേമത്തിന്റെ മുഖ്യ താക്കോൽ അർത്ഥവത്തായ സുഹൃത്ത്ബന്ധവും, കുടുഃബ ബന്ധങ്ങളുമാണ്. ഒറ്റപ്പെടൽ, മുറിഞ്ഞ സുഹൃത്ത്ബന്ധങ്ങൾ, തകർന്ന കുടുഃബങ്ങൾ നമുക്ക് പിരിമുറുക്കം വരുത്താറുണ്ട്. മറ്റുള്ളവരുമായുള്ള ബന്ധത്തിൽ നാം അചഞ്ചലരല്ല. ബോളിവുഡ് സിനിമകളിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്ക് വളരെ സ്ഥാനം നൽകാറുണ്ട് (പ്രേമികൾ, കുടുഃബങ്ങൾ)

നാം ദൈവത്തിന്റെ സ്വരൂപത്തിലുള്ളവരാണെങ്കിൽ നിശ്ചയമായും ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും, നാം അങ്ങനെയുള്ളവർ തന്നെയാണ്. വേദപുസ്തകം പറയുന്നു, “ദൈവം സ്നേഹമാണ്…“ (1 യോഹന്നാൻ 4: 8). അവനെയും മറ്റുള്ളവരെയും നാം സ്നേഹിക്കേണ്ടതിന് ദൈവം നൽകുന്ന പ്രാധാന്യതയെ കുറിച്ച് വേദപുസ്തകം അധികം പറയുന്നു – യേശുവിന്റെ (യേശു സത്സങ്ങ്) രണ്ട് പ്രധാനപ്പെട്ട കല്പനയാണത്. സ്നേഹത്തെ പറ്റി ചിന്തിക്കുമ്പോൾ അതിൽ തീർച്ചയായും ബന്ധം ഉൾപ്പെടുന്നു, കാരണം ഒരു സ്നേഹിക്കുന്ന വ്യക്തിയും, സ്നേഹിപ്പെടേണ്ട വ്യക്തിയും അതിൽ ഉൾപ്പെട്ടിരിക്കുന്നു.

നാം ദൈവത്തെ നമ്മുടെ പ്രേമ കാന്തനായി കരുതണം. നാം ദൈവത്തെ ഒരു ‘നല്ല വ്യക്തിയായി‘, ‘സർവ്വവ്യാപിയായ ദൈവം‘ എന്നിങ്ങനെ മാത്രം കരുതിയാൽ നാം വേദപുസ്തകത്തിലുള്ള ദൈവത്തെ പറ്റിയല്ല ചിന്തിക്കുന്നത് – മറിച്ച് ഒരു ദൈവത്തിന്റെ രൂപം നാം നമ്മുടെ മനസ്സിൽ ഉണ്ടാക്കിയിരിക്കുകയാണ്. അവൻ ഇങ്ങനെയൊക്കെയാണെങ്കിലും ബന്ധത്തിന്റെ കാര്യത്തിൽ അവൻ വളരെ തീഷ്ണതയുള്ളവനാണ്. അവന് സ്നേഹം ‘ഉണ്ടെന്നല്ല‘, അവൻ സ്നേഹം ‘ആകുന്നു.‘ അപ്പന് മക്കളോടുള്ള സ്നേഹം, ഭർത്താവിന് ഭാര്യയോടുള്ള സ്നേഹം എന്നീ രണ്ട് ബന്ധങ്ങളോടാണ് ദൈവത്തിന്  ജനത്തോടുള്ള സ്നേഹത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇവയൊന്നും സാധാരണയായ സാമ്യങ്ങൾ അല്ല മറിച്ച് ആഴമേറിയ മാനുഷീക ബന്ധങ്ങളാണ്.

ഇതു വരെ നാം ഇട്ട അടിസ്ഥാനം ഇതാണ്. മനസ്സ്, വികാരം, ഇച്ഛാശക്തി എന്നിവ ഉൾപ്പടെയുള്ള ദൈവ സ്വരൂപത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാം ചിന്താശക്തിയും, സ്വയ ബോധമുള്ളവരുമാണ്. നാം സാന്മാർഗ്ഗീക ബോധമുള്ളവരാണ്, എന്ത് ശരി, എന്ത് തെറ്റ് എന്ന് മനസ്സിലാക്കാൻ കഴിവുണ്ട്. സൗന്ദര്യം, നാടകം, കല, കഥ എന്നിവ ആസ്വദിക്കുവാനും വളർത്തിയെടുക്കുവാനും ഉള്ള കഴിവുള്ളവരാണ്. നാം ബന്ധങ്ങൾ അന്വേഷിക്കുന്നവരും മറ്റുള്ളവരുമായി സുഹൃത്ത് ബന്ധങ്ങൾ വളർത്തിയെടുക്കുന്നവരുമാണ്. ദൈവം ഇങ്ങനെയെല്ലാം ആയതുകൊണ്ടാണ് നാം ഇങ്ങനെയായിരിക്കുന്നത്, കൂടാതെ നാം അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. നാം ഈ അടിസ്ഥാനം ഇടുമ്പോൾ എല്ലാം കണ്ടത് എല്ലാ കാര്യങ്ങളും ഒരേപോലെയായിരുന്നു. അടുത്ത ലേഖനത്തിൽ ചില ബുദ്ധിമുട്ടുകളെ പറ്റി നാം പഠിക്കും.

Leave a Reply

Your email address will not be published. Required fields are marked *