ഈ സൈറ്റിനെ കുറിച്ച് ചിത്രീകരിക്കുവാൻ തെക്കൻ ഏഷ്യൻ ഭാഷകൾ

സമാനമായ ആശയങ്ങൾ അവയുടെ വ്യത്യാസങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ ആശയകുഴപ്പമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. തെക്കൻ ഏഷ്യൻ ഭാഷകൾ ഇതിനു നല്ല ഒരു ഉദാഹരണമാണ്.

അനേക പാശ്ചാത്യർ ഹിന്ദിയും (ഭാഷ) ഹിന്ദുവും (മതം അല്ലെങ്കിൽ ധാർമ്മീക ജീവിത രീതി) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയില്ല. ഈ വാക്കുകളുടെ ശബ്ദം ഒരു പോലെയും, ‘ഇത് രണ്ടും ഇന്ത്യയിൽ നിന്നു വരുന്നതിനാലും‘ ഇത് രണ്ടും ഒന്നെന്ന് അവർ ചിന്തിക്കുന്നു. ‘അവൻ ഹിന്ദു സംസാരിക്കുന്നു‘ എന്നും ‘അവൾ ഒരു ഹിന്ദിയാണെന്നും‘ ഒക്കെ ആളുകൾ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവും. അവർക്ക് ഈ വാക്കുകളെ കുറിച്ചുള്ള അറിവില്ലായ്മ ഇതിൽ നിന്ന് മനസ്സിലാകും.  

തെക്കൻ ഏഷ്യയിൽ അനേക ഭാഷകൾ സംസാരിക്കപ്പെടുന്നു എന്നും ചില പാശ്ചാത്യർ മനസ്സിലാക്കുന്നില്ല. ‘അവിടെ ഉള്ള എല്ലാവരും‘ ഹിന്ദി സംസാരിക്കുന്നു (അല്ലെങ്കിൽ ഹിന്ദു) എന്ന് അവർ കരുതുന്നു. കോടി കണക്കിന്  ജനങ്ങൾ വിവിധ ഭാഷകളായ മലയാളം, തമിഴ്, തെലിങ്ക്, ഒഡിയ, മറാട്ടി, ബെങ്കാളി, ഗുജറാത്തി, കന്നട, പഞ്ചാബി, നേപ്പാളി മുതലായ ഭാഷകൾ സംസാരിക്കുന്നത് അവർക്ക് പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നില്ല.

തീർച്ചയായും ഹിന്ദു മതം ഹിന്ദിയെ സ്വാധീനിച്ചിട്ടുണ്ട് കൂടാതെ ഹിന്ദു മത ആശയങ്ങൾ എല്ലാം ഹിന്ദിയിലാണ് പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഹിന്ദുവല്ലാത്ത ഹിന്ദി സംസാരിക്കുന്ന അനേകർ ഉണ്ട്. അതേ പോലെ തന്നെ മറ്റു ഭാഷകളിൽ (തമിഴ്, മലയാളം മുതലായവ) ആരാധിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന ഹിന്ദു ഭക്തരുണ്ട്. ഒന്ന് ഒന്നിന്റെമേൽ സ്വാധീനം ഉണ്ട് എന്നാൽ അത് ഒരിക്കലും ഒന്നല്ല. 

തെക്കൻ ഏഷ്യൻ ഭാഷകളുടെ ലിപികൾ

ഈ ഭാഷകൾ വിവിധമാണെങ്കിലും ഒരേ ചരിത്രമാണ്. ബ്രഹ്മി ലിപിയിൽ നിന്നാണ് തെക്കൻ ഏഷ്യയിലെ എല്ലാ എഴുത്ത് ലിപികളും വന്നിരിക്കുന്നത്. മദ്ധ്യ ശതാബ്ദി ബി സി ഇയിലെ പുരാതന ഫിനീഷ്യനിൽ (പാലിയോ-എബ്രായ) നിന്നാണ് ഇത് ഉത്ഭവിച്ചത്.

പുരാതന മുദ്രകൾ ഫിനീഷ്യൻ ലിപിയിൽ കൊത്തിയിരിക്കുന്നു (=പാലിയോ –എബ്രായ)

ഈ ലിപി എങ്ങനെ തെക്കൻ ഏഷ്യയിൽ വന്നു എന്ന് വ്യക്തമല്ല എന്നാൽ എബ്രായ പ്രവാസത്തിന്റെ തീയറി നമ്മിൽ ജിജ്ഞാസ ഉയർത്തുന്നു. ബ്രഹ്മി ലിപി രണ്ട് തരത്തിലുണ്ട്: വടക്കനും തെക്കനും ബ്രഹ്മി ലിപികൾ. വടക്കൻ ബഹ്മി ലിപി ദേവനഗരിയും നന്ദിനനഗരിയുമായി, പിന്നീട് അത് സംസ്കൃതവും വടക്കൻ ഇന്ത്യയുടെ ഭാഷകളുമായി (ഹിന്ദി, മറാത്തി, ഗുജറാത്തി, ബെങ്കാളി, നേപ്പാളി, പഞ്ചാബി). ദ്രവീഡിയൻ ഭാഷകൾ തെക്കൻ ബ്രഹ്മി ലിപി ഏറ്റെടുത്തു, ഇത് ഇന്ന് തമിഴ്, തെലിങ്കു, കന്നട, മലയാളം എന്നീ ഭാഷകളിൽ കേൾക്കുവാൻ കഴിയുന്നു.

ക്രിസ്ത്യാനിത്വവും സുവിശേഷവും ഒന്നല്ല

ഹിന്ദി ഹിന്ദുവിന് സ്വാധീനം ചെലുത്തുകയും അതേ സമയം വ്യത്യസ്തമായിരിക്കുന്നതു പോലെ തന്നെ സുവിശേഷവും ക്രിസ്താനിത്വവുമായിരിക്കുന്നു. ക്രിസ്ത്യാനിത്വം എന്നത് ഒരു സന്ദേശത്തിനോടുള്ള ഒരു സമൂഹത്തിന്റെ പ്രതികരണമാണ്. ക്രിസ്ത്യാനിത്വത്തിൽ സംസ്കാരങ്ങൾ, വിശ്വാസങ്ങൾ,  പതിവുകൾ ഉണ്ട് എന്നാൽ സുവിശേഷത്തിലില്ല. ഉദാഹരണത്തിനു, ഈസ്റ്റർ, ക്രിസ്തുമസ് എന്നീ പ്രസിദ്ധമായ ഉൽസവങ്ങൾ എടുക്കുക, അത് ക്രിസ്ത്യാനിത്വത്തിന്റെ പ്രതിനിധാനമാണ്. ഈ ഉൽസവങ്ങൾ സുവിശേഷത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ജനനം, മരണം, പുനരുത്ഥാനം, ദൈവത്തിന്റെ അവതാരം എന്നിവ ഓർക്കുന്നു. എന്നാൽ സുവിശേഷത്തിലോ, വേദപുസ്തകത്തിലോ ഈ ഉത്സവങ്ങളെ പറ്റി പറയുന്നില്ല. സുവിശേഷത്തിനും ക്രിസ്ത്യാനിത്വത്തിനും സാമ്യതകൾ ഉണ്ടെങ്കിലും അവ ഒന്നല്ല. മുഴുവൻ വേദപുസ്തകത്തിൽ ‘ക്രിസ്ത്യാനി‘ എന്ന വാക്ക് മൂന്ന് പ്രാവശ്യം മാത്രമെ കൊടുത്തിട്ടുള്ളു.

തെക്കൻ ഏഷ്യൻ ഭാഷകൾക്ക് ലിപി ഉൽഭവത്തെ കുറിച്ച് വളരെ വലിയതും സങ്കീർണ്ണവുമായ ചരിത്രമുണ്ട്. അതേ പോലെ തന്നെ സുവിശേഷം ക്രിസ്ത്യാനിത്വത്തെക്കാൾ പുരാതനമാണ്. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ ആദ്യ സുവിശേഷം പ്രഖ്യാപിക്കപ്പെട്ടു. ഇത് റിഗ് വേദയുടെ ഏറ്റവും പുരാതന ഭാഗങ്ങളിൽ കാണുന്നു. 4000 വർഷങ്ങൾക്ക് മുമ്പ് അബ്രഹാം യാത്ര പുറപ്പെട്ടു, തന്റെ സന്തതികൾ (അ)ബ്രഹ്മിക്ക് ലിപി തെക്കൻ ഏഷ്യയിലേക്ക് കൊണ്ടു വന്നു. തെക്കൻ ഏഷ്യൻ ഭാഷകളെ പോലെ സുവിശേഷത്തിലും അനേക ഭാഷകൾ വന്നു പോയി രാജ്യങ്ങൾ ഉയരുകയും വീഴുകയും ചെയ്തു. എന്നാൽ തുടക്കം മുതൽ തന്നെ ഇതിന്റെ ഉദ്ദേശം എല്ലാ ജാതികളെ കുറിച്ചാണ്, അത് ഏതു സംസ്കാരം, ഭാഷ, ജാതി, സമൂഹ സ്ഥാനം ആണെങ്കിലും. സുവിശേഷം എന്നത് വിവാഹത്തിൽ അവസാനിക്കുന്ന ഒരു പ്രണയ കഥയാണ്.

സുവിശേഷം എന്തിനെക്കുറിച്ചാണ്?

ഈ വെബ്സൈറ്റ് സുവിശേഷത്തെ കുറിച്ചാണ്, ക്രിസ്ത്യാനിത്വത്തെ കുറിച്ചല്ല. സുവിശേഷത്തെ വിവരിക്കുവാനായി വഴി, നേരെയുള്ള വഴി (ധർമ്മം ചിന്തിക്കുക)  എന്നീ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. ഈ സുവിശേഷം അനുഗമിക്കുന്നവരെ വിശ്വാസികൾ അല്ലെങ്കിൽ ശിഷ്യന്മാർ (ഭക്തകൾ)എന്ന് വിളിക്കുന്നു. സുവിശേഷത്തിന്റെ കേന്ദ്ര ബിന്ധു, ദൈവ അവതാരമായ, ഗുരുവായ,  ഭക്തി എനിക്കും നിനക്കും കാണിച്ചു തന്ന  നസറയനായ യേശുവാണ്. സമയത്തിന്റെ ആദ്യം മുതൽ തന്നെ അവന്റെ വരവ് പദ്ധതിയിട്ടിരുന്നു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിക്ക് മുതലായ ഏതു മതമാണെങ്കിലും അവനെ മനസ്സിലാക്കുന്നത് ഉത്തമമാണ്.

നിങ്ങൾ ജീവിതത്തെ പറ്റിയും, പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ പറ്റിയും, മരണം, ദൈവവുമായുള്ള ബന്ധം, സുവിശേഷത്തിന്റെ തീമുകൾ എന്നിവയെ പറ്റി ചിന്തിക്കുന്നെങ്കിൽ ഈ വെബ്സൈറ്റ് നിങ്ങൾക്കുള്ളതാണ്. ക്രിസ്ത്യാനിത്വമെന്ന് സംസ്കാരം വിട്ടാൽ സുവിശേഷം തൃപ്തികരവും രസകരവുമായിരിക്കും. തുടർന്നുള്ള തെക്കൻ ഏഷ്യൻ ഭാഷകളിൽ നിങ്ങൾക്ക് അത് വായിക്കാം: ഇംഗ്ലീഷ്, ഹിന്ദി, റോമനഗരി, ബെങ്കാളി, മറാത്തി, ഗുജറാത്തി, പഞ്ചാബി, നേപ്പാളി, കന്നട, തമിഴ്, തെലുങ്കു, മലയാളം.