ഇതിനു മുമ്പുള്ള ലേഖനത്തിൽ നമ്മെയു മറ്റുള്ളവരെയും വേദപുസ്തകം എങ്ങനെ വരച്ചു കാണിക്കുന്നു എന്ന് നാം കണ്ടു – അതായത് നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാൽ വേദപുസ്ത്കം ഈ അടിസ്ഥാനത്തിൽ നിന്ന് അധികം വിവരിക്കുന്നു. ദൈവത്തെ ആരാധിക്കുവാൻ പഴയ നിയമത്തിൽ ഉപയോഗിച്ച പാട്ടുകളുടെ സമാഹാരമാണ് സങ്കീർത്തനം. ഏകദേശം 1000 ബിസിയിൽ ദാവീദ് (ഋഷി) എഴുതിയ സങ്കീർത്തനമാണ് 14ആം സങ്കീർത്തനം. ദൈവം എങ്ങനെ കാര്യങ്ങളെ വീഷിക്കുന്നു എന്ന് ഈ സങ്കീർത്തനത്തിൽ വിവരിക്കുന്നു.
2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
സങ്കീർത്തനം 14:2-3
3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
മുഴുവൻ മനുഷ്യ കുലത്തിനെ വിവരിക്കുവാനാണ് ‘മലിനമായിരിക്കുന്നു‘ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ‘ദൈവത്തിന്റെ സ്വരൂപത്തിൽ‘ ആയിരുന്ന നാം ഇപ്പോൾ നാം മലിനം ‘ആയിരിക്കുന്നു.‘ ഈ മലിനത നമ്മെ ദൈവത്തിൽ നിന്ന് അകറ്റിയിരിക്കുന്നു (‘എല്ലാവരും‘ ‘ദൈവത്തെ അന്വേഷിക്കുന്നതിൽ‘ നിന്ന് ‘പിന്മാറിയിരിക്കുന്നു‘) കൂടാതെ ‘നന്മ‘ ചെയ്യുന്നതിൽ നിന്നും അകറ്റിയിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു.
ചിന്തിക്കുന്ന വിചിത്രജീവികളും (എല്വസ്), ഓർക്കുകളും

ഓർക്കുകളെ പറ്റി കൂടുതൽ മനസ്സിലാക്കുവാനായി ലോർഡ് ഓഫ് ദ് റിങ്ങ് അല്ലെങ്കിൽ ഹോബിറ്റ് എന്ന്I ഇംഗ്ലീഷ് സിനിമകളിലെ മദ്ധ്യ ഭൂമിയിലെ ഓർക്കുകളെ ദൃഷ്ടാന്തമായി എടുക്കുക. ഓർക്കുകൾ കാഴ്ചയിലും, സ്വഭാവത്തിലും, ഭൂമിയിലുള്ളവരെ കരുതുന്ന കാര്യത്തിലും ബീഭത്സമാണ്. എല്വസുകളുടെ സന്തതികളാണ് ഓർക്കുകൾ, അവർ പിന്നീട് മലിനപ്പെട്ടു.

എല്വസുകൾ പ്രൗഡിയും, പ്രകൃതിയുമായി ചേർച്ചയും ബന്ധവും ഉള്ളവരായിരുന്നു എന്നാൽ ഈ എല്വസുകൾ ‘മലിനപ്പെട്ട്‘ വഷളായ ഓർക്കുകളായി എന്ന് നാം മനസ്സിലാക്കുമ്പോൾ മനുഷ്യരെ പറ്റി ഇവിടെ പറഞ്ഞിരിക്കുന്ന കാര്യവും മനസ്സിലാകും. ദൈവം എല്വസുകളെയാണ് സൃഷ്ടിച്ചത് എന്നാൽ അവർ ഓർക്കുകളായി മാറി.
കുഃബമേളയെ കുറിച്ചുള്ള ലേഖനത്തിൽ ചിത്രീകരിച്ചതുപോലെ നമ്മുടെ പാപത്തിന്റെ തിരിച്ചറിവും, ശുദ്ധീകരണത്തിന്റെ ആവശ്യകതയും തിരിച്ചറിയുന്നത് മനുഷ്യരുടെ ഇടയിലെ സർവ്വസാധാരണമായ പ്രവണതയാണ്. ആയതിനാൽ നാം വിജ്ഞാനപ്രദമായ വീക്ഷണത്തിലേക്ക് വരുന്നു. ആദിയിൽ ജനങ്ങൾ ചിന്താശക്തിയുള്ളവരും, ധാർമ്മീകരും ആയിരുന്നുവെന്ന് വേദപുസ്തകം പറയുന്നു, എന്നാൽ പിന്നീട് ജനം മലിനപ്പെട്ടു, നാമും അങ്ങനെ തന്നെയെന്ന് നമ്മെ തന്നെ വീക്ഷിച്ചാൽ മനസ്സിലാകും. ജനങ്ങളെ കുറിച്ചുള്ള നിർണ്ണയത്തിലും, നമ്മിലുള്ള ആന്തരീക ധാർമ്മീക സ്വഭാവത്തെ കുറിച്ചും വേദപുസ്തകം തികച്ചും ശരിയാണ്. മലിനത നിമിത്തം പ്രകൃതി നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് ഒന്നും ചെയ്യുവാൻ കഴിയാതെ നമ്മിൽ ഉള്ള ധാർമ്മീകതയെ നാം മറന്നു കളയുന്നു. മനുഷ്യരെ കുറിച്ച് വേദപുസ്തകം എഴുതിയിരിക്കുന്നത് വളരെ ശരിയാണ്. എന്നാൽ ഒരു ചോദ്യം ഉയരും? ദൈവം എന്തുകൊണ്ട് നമ്മെ ഇങ്ങനെ സൃഷ്ടിച്ചു? ധാർമ്മീകതയുണ്ട് എന്നാലും മലിനപ്പെട്ടിരിക്കുന്നു? പ്രസിദ്ധനായ നിരീശ്വരവാദി ക്രിസ്റ്റഫർ ഹിച്ചൻസ് ഇങ്ങനെ പരാതിപറഞ്ഞു:
“ജനങ്ങൾക്ക് ഇങ്ങനെയുള്ള ചിന്തകൾ (മലിനപ്പെട്ടത്) ഉണ്ടാകരുത് എന്ന് ദൈവം കരുതുന്നുവെങ്കിൽ അവൻ വേറെ തരത്തിൽ ഉള്ള ജീവികളെ സൃഷ്ടിക്കേണ്ടിയിരുന്നു.“ ക്രിസ്റ്റഫർ ഹിച്ചൻസ്. 2007. ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്: ഹൗ രിലീജിയൻ സ്പോയിൽസ്
എവിരിതിങ്ങ്. പി.100
ബൈബിളിനെ വിമർശിക്കുന്നതിനിടയിൽ മുഖ്യമായതൊന്ന് താൻ വിട്ടു പോയി. ദൈവം നമ്മെ ഇങ്ങനെ സൃഷ്ടിച്ചിട്ട്, ആദിയിൽ സൃഷ്ടിയുടെ സമയത്ത് തന്നെ എന്തോ ഒന്ന് തെറ്റ് പറ്റി പോയി ആയതിനാൽ ഇങ്ങനെയുള്ള കഠിനമായ സാഹചര്യം വന്നിരിക്കുന്നു എന്ന് വേദപുസ്തകത്തിൽ പറയുന്നില്ല. സൃഷ്ടി കഴിഞ്ഞ് മനുഷ്യ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു സംഭവം നടന്നു. വേദപുസ്തകത്തിലെ ആദ്യ പുസ്തകമായ ഉല്പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് ആദിമ മനുഷ്യൻ ദൈവത്തെ തള്ളൈപറഞ്ഞു. അവർ ദൈവത്തെ തള്ളിപറഞ്ഞപ്പോൾ മലിനപ്പെട്ടിരുന്നു. ആയതിനാൽ നാം ഇപ്പോൾ ഇരുട്ടിൽ അല്ലെങ്കിൽ തമസ്സിൽ പാർക്കുന്നു.
മനുഷ്യകുലത്തിന്റെ വീഴ്ച
മനുഷ്യ ചരിത്രത്തിലെ ഈ സംഭവത്തിനെ വീഴ്ച എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ആദിമ മനുഷ്യനായ ആദാമിനെ ദൈവം സൃഷ്ടിച്ചു. വിവാഹ ഉടമ്പടി പോലെ തന്നെ ദൈവവും ആദാമും തമ്മിൽ ഒരു ഉടമ്പടി ഉണ്ടായിരുന്നു, എന്നാൽ ആദാം അത് മുറിച്ചു. നന്മ തിന്മകളെ കുറിച്ചുള്ള തിരിച്ചറിവിന്റെ മരത്തിൽ നിന്ന് ഭക്ഷിക്കരുത് എന്ന് ദൈവം ആദാമിനോട് പറഞ്ഞിരുന്നു എന്നാൽ ആദാം ആ മരത്തിൽ നിന്ന് പഴം ഭക്ഷിച്ചു എന്ന് വേദപുസ്തകം പറയുന്നു. ദൈവത്തോട് വിശ്വസ്തനായിരിക്കണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ആദാമിന് ഈ ഉടമ്പടിയും മരവും നൽകിയിരുന്നു. ആദാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെടുകയും അവനുമായുള്ള സുഹൃത്ബന്ധത്തിലുമായിരുന്നു. തന്റെ സൃഷിച്ചതിൽ യാതൊരു തിരഞ്ഞെടുപ്പും ആദാമിന് പറ്റില്ലായിരുന്നു, ആയതിനാൽ കൂട്ടയ്മയുടെ ബന്ധത്തിൽ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം അവന് നൽകി. ഇരിക്കുവാൻ കഴിയുകയില്ലെങ്കിൽ നിൽക്കണം എന്നുള്ളത് തിരഞ്ഞെടുക്കുവാൻ കഴിയുകയില്ല അതെപ്പോലെ തന്നെ ദൈവത്തോടുള്ള ആദാമിന്റെ ആശ്രയത്വം ഒരു തിരഞ്ഞെടുപ്പാണ്. ഈ തിരഞ്ഞെടുപ്പു ആ മരത്തിൽ നിന്ന് കഴിക്കരുത് എന്ന കല്പനയോട് ബന്ധപ്പെട്ടിരുന്നു. എന്നാൽ ആദാം മറുതലിച്ചു. അന്ന് ആദാം ആരംഭിച്ച മറുതലിപ്പു ഇന്നും തലമുറ തലമുറയായി അത് നിലനിൽക്കുന്നു. ഇതിന്റെ അർത്ഥം എന്തെന്ന് നാം അടുത്തതായി നോക്കാം