സംസ്കൃത വേദത്തിലെ മനുവിന്റെ വിവരണവും എബ്രായ വേദത്തിലെ നോഹയുടെ വിവരണവും തമ്മിലുള്ള സാമ്യത നാം കണ്ടു. തുടർന്ന് നാം കാണാൻ പോകുന്ന സാമ്യത അധികം ആഴമേറിയതാണ്. സമയത്തിന്റെ സായാഹ്നത്തിൽ ഒരു പുരുഷൻ യാഗമാക്കപ്പെടും എന്ന വാഗ്ദത്തവും എബ്രായ വേദത്തിലെ ഉല്പത്തിയിൽ പറഞ്ഞിരിക്കുന്ന സന്തതിയുടെ വാഗ്ദത്തവും തമ്മിൽ വളരെ സാമ്യം ഉണ്ട്. എന്തു കൊണ്ടാണ് ഈ സാമ്യതകൾ? യാദൃശ്ചീകമാണോ? ഒരു വിവരണത്തിൽ നിന്ന് മറ്റേതിലേക്ക് ആരെങ്കിൽ പകർത്തിയതാണോ? ഇവിടെ ഒരു സൂചന നൽകപ്പെടുന്നു.
ബാബേൽ കോട്ട – പ്രളയത്തിനു ശേഷം
വേദപുസ്തകത്തിൽ നോഹയെകുറിച്ചുള്ള വിവരണത്തിനു ശേഷം തന്റെ മൂന്ന് പുത്രന്മാരെ കുറിച്ചു പറയുന്നു, „അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.” (ഉല്പത്തി 10: 32). മനുവിന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു എന്നും അവരിൽ നിന്നാണ് ഭൂമിയിലെ മനുഷ്യർ എല്ലാം വരുന്നത് എന്നും സംസ്കൃത വേദത്തിൽ പറയുന്നു. എന്നാൽ എങ്ങനെയാണ് ഈ “പിരിച്ചിൽ“ ഉണ്ടായത്?
നോഹയുടെ മൂന്നു പുത്രന്മാരുടെ പേരുകളുടെ പട്ടിക പുരാതന എബ്രായ വേദങ്ങളിൽ കൊടുത്തിരിക്കുന്നു – മുഴുവൻ പട്ടിക ഇവിടെ കൊടുക്കുന്നു. ‘ഭൂമിയിൽ പെരുകുവാൻ‘ കല്പിച്ച ദൈവത്തിന്റെ (പ്രജാപതി) വഴികൾ ഈ സന്തതികൾ എങ്ങനെ അനുസരിച്ചില്ല എന്ന് ഇവിടെ വിവരിക്കുന്നു.(ഉല്പത്തി 9:1) പകരം ഈ ജനം കോട്ട പണിയുവാൻ ഒരുമിച്ചു നിന്നു. അത് നിങ്ങൾക്ക് ഇവിടെ വായിക്കാം. ഈ കോട്ട ആകാശത്തോളം എത്തി (ഉല്പത്തി 11: 4), ഇതിന്റെ അർത്ഥം സൃഷ്ടിതാവിനെ ആരാധിക്കുന്നതിന് പകരം സൂര്യനെയും, ചന്ദ്രനെയും, ഗോളങ്ങളെയും ആരാധിക്കുക എന്ന ഉദ്ദേശത്തോട് കൂടെയാണ് നോഹയുടെ സന്തതികൾ ഈ കോട്ട പണിതത്. നക്ഷത്രങ്ങളെ ആരാധിക്കുന്ന രീതികൾ തുടങ്ങിയത് മെസപത്തോമ്യയിൽ (ഈ സന്തതികൾ ജീവിച്ചിരുന്ന സ്ഥലം) നിന്നാണെന്ന് എല്ലാവർക്കും അറിയാം, പിന്നീട് ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് ഇത് പടർന്നു.
സൃഷ്ടിതാവിനെ ആരാധിക്കുന്നതിന് പകരം നമ്മുടെ പൂർവ്വ പിതാക്കന്മാർ നക്ഷത്രങ്ങളെ ആരാധിച്ചു. ഈ ക്രമം കെട്ട ആരാധന മറിച്ചു കളയുവാൻ . സൃഷ്ടിതാവായ ദൈവം തീരുമാനിച്ചു എന്ന് ഈ വിവരണത്തിൽ എഴുതിയിരിക്കുന്നു.
അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കി കളയുവാൻ
ഉല്പത്തി 11: 7
ഈ കാരണം കൊണ്ട് നോഹയുടെ സന്തതികൾക്ക് അവർ തമ്മിൽ സംസാരിക്കുന്നത് മനസ്സിലാകാതെയായി. ഈ വിധത്തിൽ സൃഷ്ടിതാവ് അവരെ
ഭൂമിയിൽ മുഴുവൻ ചിതറിച്ച് കളഞ്ഞു
ഉല്പത്തി 11: 8
ഒരിക്കൽ, ഇവർ തമ്മിൽ സംസാരിക്കുന്നത് മനസ്സിലാകുവാൻ കഴിയാതെ വന്നപ്പോൾ, തങ്ങളുടെ ഭാഷ സംസാരിക്കുന്നവരുമായി അവർ മാറി പാർത്തു, അങ്ങനെ അവർ ചിതറി പോയി. ഇന്ന് ഈ ലോകത്തിലെ ജനങ്ങൾ എന്തു കൊണ്ടാണ് വിവിധ ഭാഷകൾ സംസാരിക്കുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഓരോ കൂട്ടരും മെസപത്തോമ്യയിൽ നിന്ന് (ഇത് ചിലപ്പോൾ അനേക കാലഘട്ടങ്ങൾ എടുത്തു കാണും) ഇന്ന് പാർക്കുന്ന ദേശത്തേക്ക് മാറി പാർത്തവരാണ്. ആയതിനാൽ അവരുടെ ചരിത്രങ്ങൾ ഇവിടെ നിന്നും വ്യത്യസ്തമായിരിക്കും. എന്നാൽ എല്ലാ ഭാഷക്കാരുടെയും ഈ സംഭവം വരെയുള്ള ചരിത്രം ഒന്നു തന്നെയാണ്. പുരുഷന്റെ യാഗത്തിലൂടെയുള്ള മോക്ഷം, മനുവിന്റെ (നോഹ) കാലത്തെ ജലപ്രളയം എന്നീ സംഭവങ്ങൾ ഈ പൊതു ചരിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സംസ്കൃത വേദങ്ങളിലും എബ്രായ വേദങ്ങളിലും (മോശെയുടെ തോറ അല്ലെങ്കിൽ നിയമം) ഈ സംഭവങ്ങൾ രേഖപ്പെടുത്തുന്നു.
ലോകമെമ്പാടുമുള്ള വിവിധ പ്രളയങ്ങളുടെ വിവർണം
പുരാതന എബ്രായ വേദത്തിലും സംസ്കൃത വേദത്തിലും മാത്രമല്ല പ്രളയത്തിന്റെ വിവരണം ഉള്ളത് എന്നത് രസകരമായ കാര്യമാണ്. വിവിധ ജനകൂട്ടങ്ങളുടെ ചരിത്രത്തിൽ ഒരു മഹാ പ്രളയത്തെ പറ്റി ഓർക്കുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ചാർട്ട് അത് വിവരിക്കും.
എല്ലാ ഭൂഖ്ണ്ഡത്തിലും പാർക്കുന്ന വിവിധ ഭാഷക്കാരെ മുകളിലത്തെ നിരയിൽ കാണിച്ചിരിക്കുന്നു. എബ്രായ പ്രളയ വിവരണം അവരുടെ പ്രളയ വിവരണത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ടോ എന്ന് ഓരോ സെല്ലുകളിലും (ചാർട്ടിന്റെ ഇടത്തു ഭാഗത്തുള്ള പട്ടിക) കാണിക്കുന്നു. അവരുടെ പ്രളയ വിവരണത്തിൽ ഉണ്ടെങ്കിൽ കറുത്ത സെല്ലുകൾ ഇല്ലെങ്കിൽ വെളുത്ത സെല്ലുകൾ. മിക്കവാറും എല്ലാ കൂട്ടർക്കും, ഈ പ്രളയം സൃഷ്ടിതാവിന്റെ ഒരു ന്യായവിധിയായിരുന്നു എന്നും അവരിൽ കുറച്ചു പേർ ഒരു പെട്ടകത്തിൽ കയറി രക്ഷപെട്ടു എന്ന ഒരു ‘ഓർമ്മ‘ എങ്കിലും ഉണ്ട്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ പ്രളയ വിവരണം സംസ്കൃത എബ്രായ വേദങ്ങളിൽ മാത്രമല്ല ഉള്ളത്, മറിച്ച് എല്ലാ ഭൂഖണ്ഡത്തിലും, ഭൂമിയിലും ഉള്ള വിവിധ ചരിത്രങ്ങളിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെയെങ്കിൽ ഈ സംഭവം വളരെ പുരാതനമെ നടന്നതാണെന്ന് മനസ്സിലാകുന്നു.
ഹിന്ദി കലണ്ടറിന്റെ വിവരണം
ഈ പുരാതന ഓർമ്മയുടെ തെളിവാണ് ഹിന്ദി കലണ്ടറിന്റെയും പാശ്ചാത്യ കലണ്ടറിന്റെയും വ്യത്യാസവും സാമ്യവും. മിക്കവാറും എല്ലാ ഹിന്ദി കലണ്ടറുകളിലും ദിവസം മുകളിൽ നിന്ന് താഴേക്കാണ് എഴുതിയിരിക്കുന്നത്, അല്ലാതെ പാശ്ചാത്യ കലണ്ടറിന്റെ രീതി പോലെ ഇടത്തു നിന്ന് വലത്തോട്ട് അല്ല. ഇന്ത്യയിലെ ചില കലണ്ടറുകളിൽ ഹിന്ദി അക്കങ്ങളാണ് (१, २, ३ …) ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ ചിലതിൽ പാശ്ചാത്യ അക്കങ്ങൾ (1, 2, 3…) ഉപയോഗിക്കുന്നു. ഒരു കലണ്ടറിൽ ഇതാണ് ‘ശരി‘ എന്നുള്ളത് ഒന്ന് ഇല്ലാത്തതു കൊണ്ട് ഈ വ്യത്യാസം നാം പ്രതീക്ഷിക്കണം. എന്നാൽ എല്ലാ കലണ്ടറുകൾക്കും ഒരു സാമ്യം ഉണ്ട്. പാശ്ചാത്യ കലണ്ടർ പോലെ തന്നെ ഹിന്ദി കലണ്ടറിലും ആഴ്ചയിൽ 7- ദിവസം ഉണ്ട്. എന്തുകൊണ്ട്? പാശ്ചാത്യ കലണ്ടർ പോലെ തന്നെ എന്തു കൊണ്ടാണ് കലണ്ടറുകൾ മാസങ്ങളായും വർഷങ്ങളായും തിരിച്ചിരിക്കുന്നത് എന്ന് നമുക്കറിയാം. ഭൂമി സൂര്യന് ചുറ്റും, ചന്ദ്രൻ ഭൂമിക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തെ ആസ്പദമാക്കിയാണ് മാസവും വർഷവും നിശ്ചയിക്കുന്നത്. ഇത് ഖഗോളശാസ്ത്രസംബന്ധമായി എല്ലാവർക്കും ഒരേ അടിസ്ഥാനം നൽകുന്നു. എന്നാൽ 7-ദിവസം എന്ന സമയം ഖഗോളശാസ്ത്രസംബന്ധമായി ഇല്ല. ഇത് ഒരു പുരാതന സംസ്കാരത്തിൽ നിന്ന് വന്നതാണ് (എത്ര പഴക്കമുള്ള സംസ്കാരം എന്ന് ആർക്കും അറിയില്ല).
…കൂടാതെ ബുദ്ധമത തായി കലണ്ടർ
ഒരു ബുദ്ധമത രാജ്യമായതു കൊണ്ട്, തായിലന്റ് ബുദ്ധന്റെ കാലത്ത് നിന്നാണ് അവരുടെ വർഷം കണക്കു കൂട്ടിയിരിക്കുന്നത്, ആയതിനാൽ പാശ്ചാത്യ കലണ്ടറിനെക്കാൾ 543 വർഷം മുമ്പിലാണ് തായി കലണ്ടർ. (അതായത് 2019 അവരുടെ 2562 ആണ് – തായി കലണ്ടറിൽ). എന്നാൽ, അവർ പിന്നെയും ആഴ്ചയിൽ ഏഴ് ദിവസം ഉള്ള കലണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് അവർക്ക് എവിടെ നിന്ന് കിട്ടി. 7-ദിവസം എന്ന സമയം ഖഗോളശാസ്ത്രസംബന്ധമായി ഇല്ലാതിരിന്നിട്ടും വിവിധ രാജ്യങ്ങളുടെ വ്യത്യസ്തമായ കലണ്ടറുകൾ ആഴ്ചയിൽ ഏഴ് ദിവസം എന്ന കാര്യത്തിൽ ഒരേ പോലെയാണ്.
ആഴ്ചയെ കുറിച്ച് പുരാതന ഗ്രീക്കുകാരുടെ സാക്ഷ്യം
പുരാതന ഗ്രീക്കുകാരുടെ കലണ്ടറിലും ആഴ്ചയിൽ 7 ദിവസം ഉണ്ടായിരുന്നു
ഏകദേശം 400 ബി സി യിൽ ജീവിച്ചിരുന്ന പുരാതന ഗ്രീക്ക് ഫിസിഷ്യൻ ഹിപ്പൊക്രറ്റസ് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവെന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ വൈദ്യ ശാസ്ത്രപരമായ വീക്ഷണങ്ങൾ എഴുതിയ പുസ്തകങ്ങൾ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. സമയത്തിന്റെ ഘടകമായി താൻ ‘ആഴ്ചയാണ്‘ ഉപയോഗിച്ചത്. പകർന്ന് കൊണ്ടിരിക്കുന്ന ഒരു രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ താൻ ഇങ്ങനെ പറഞ്ഞു,
ഏഴു നാളുകളിലെ നാലാം ദിനം സൂചകമാണ്; എട്ടാമത്തെ ദിനം രണ്ടാമത്തെ ആഴ്ചയുടെ തുടക്കമാണ്; രണ്ടാമത്തെ ആഴ്ചയിലെ നാലാമത്തെ ദിനമായ പതിനൊന്നാം ദിവസം സൂചകമാണ്; പിന്നെയും പതിനാലാമത്തെ നാളിൽ നിന്ന് നാലാമത്തേതും, പതിനൊന്നാം നാളിൽ നിന്ന് ഏഴാമത്തെ ദിവസമായ പതിനേഴാം നാളും സൂചകമാണ്.
ഹിപ്പൊക്രറ്റസ് അഫോറിസംസ്. #24
350 ബി സി യിൽ അരിസ്ടോട്ടിൽ തന്റെ പുസ്തകങ്ങളിൽ സമയത്തിന്റെ ഘടകമായി ‘ആഴ്ചയാണ്‘ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്,
ഭൂരിപക്ഷം ശൈശവ മരണവും കുട്ടിക്ക് ഒരാഴ്ചയാകുന്നത് മുമ്പാണ് സംഭവിക്കുന്നത്. ആയതിനാൽ, സാധാരണയായി ഈ ഒരാഴ്ച കഴിയുമ്പോൾ കുഞ്ഞിന് പേരിടും, കാരണം കുഞ്ഞ് ജീവിച്ചിരിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
അരിസ്ടോട്ടിൽ, മൃഗങ്ങളുടെ ചരിത്രം, ഭാഗം 12, 350 ബി സി
ഇന്ത്യയിൽ നിന്നും, തായിലന്റിൽ നിന്നും വളരെ വിദൂരമായ പുരാതന ഗ്രീക്ക് എഴുത്തുകാർക്ക് ‘ആഴ്ച‘ എന്ന ചിന്ത എങ്ങനെ വന്നു? തങ്ങളുടെ വായനക്കാർക്ക് ‘ആഴ്ച‘ എന്താണ് എന്ന് മനസ്സിലാകും എന്ന ചിന്തയിലാണ് അവർ എഴുതുന്നത്. ആഴ്ചയിൽ ഏഴു ദിവസം എന്ന കാര്യം സ്ഥാപിച്ച ഒരു ചരിത്ര സംഭവം (അവർ ഈ സംഭവം മറന്നു പോയെങ്കിലും) എല്ലാ സംസ്കാരങ്ങളിലും ഉണ്ട്.
ലോകത്തിന്റെ ആദ്യത്തെ സൃഷ്ടിപ്പ് എന്ന ഒരു സംഭവം എബ്രായ വേദങ്ങളിലും ഉണ്ട്. ഈ വിവരണത്തിൽ സൃഷ്ടിതാവ് ലോകത്തെയും ആദിമ മനുഷ്യനെയും സൃഷിച്ചത് ഏഴു ദിവസം കൊണ്ടാണ്. (6 ദിവസം പ്രവർത്തിച്ചു, എഴാം നാൾ സ്വസ്ഥമായിരുന്നു) ആയതിനാൽ ആദിമ മനുഷ്യൻ ആഴ്ചയിൽ 7 ദിവസം എന്ന സമയ ഘടകം തങ്ങളുടെ കലണ്ടറിൽ ഉപയോഗിച്ചു. ഇതിനു ശേഷം അവരുടെ ഭാഷ കലക്കപ്പെടുകയും അവർ ചിതറിക്കപ്പെടുകയും ചെയ്തു. എന്നാൽ ‘ചിതറിക്കപ്പെടലിന്‘ മുമ്പ് നടന്ന പ്രധാന സംഭവങ്ങളായ വരാൻ പോകുന്ന യാഗത്തിന്റെ വാഗ്ദത്തം, മഹാ പ്രളയത്തിന്റെ വിവരണം, 7 ദിവസമുള്ള ആഴ്ച എന്നിവ പല ഭാഷക്കാരും ഓർത്തിരിക്കുന്നു. ഈ ഓർമ്മകൾ എല്ലാം ആദിമ മനുഷ്യന്റെ ജീവനുള്ള സത്യങ്ങളും, വേദങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രത്തിലെ സാക്ഷ്യങ്ങളുമാണ്. ഇത് എബ്രായ സംസ്കൃത വേദങ്ങളുടെ സാമ്യം ശരിയായി വിവരിക്കുന്നു. ഇന്ന് പലരും ഈ പുരാണ എഴുത്തുകൾ അന്ധവിശ്വാസപരമായ പുരാണങ്ങളായി കണക്കാക്കുന്നു, എന്നാൽ ഈ സാമ്യത കാണുമ്പോൾ അതിനെ പറ്റി ചിന്തിക്കേണ്ടത് ആവശ്യമാണ്.
ആദിമ മനുഷ്യന് സൃഷ്ടിതാവിൽ നിന്ന് മോക്ഷം എന്ന വാഗ്ദത്തം ഉൾപ്പെടെയുള്ള പൊതു ചരിത്രം ഉണ്ടായിരുന്നു. എന്നാൽ ഈ വാഗ്ദത്തം എങ്ങനെ നിറവേറും? ഭാഷ കലക്കപ്പെട്ട് ചിതറിക്കപ്പെട്ടതിന് ശേഷം ജീവിച്ചിരുന്ന ഒരു വിശുദ്ധ മനുഷ്യനെ കുറിച്ചുള്ള വിവരണം നാം തുടരും. അത് നാം അടുത്തതായി നോക്കും.
[ചൈന ഭാഷയിലുള്ള കാലിഗ്രാഫിയിലൂടെ പുരാതന ഓർമ്മകളുടെ സാമ്യത കൂടുതൽ മനസ്സിലാക്കുവാനായി ഇവിടെ കാണുക]