ചൈനയിലെ ടിബറ്റൻ മേഖലയിൽ, ഇന്ത്യൻ അതിർത്തിയിലാണ് കൈലാസ പർവ്വതം നിലനിൽക്കുന്നത്. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനമതക്കാർ കൈലാസ പർവ്വതം വിശുദ്ധമായി കണക്കാക്കുന്നു. ഹിന്ദുക്കൾ ശിവന്റെയും (മഹാദേവൻ) തന്റെ പങ്കാളിയായ പാർവതിയുടെയും (ഉമ, ഗൗരി) അവരുടെ സന്തതിയായ ഗണേഷന്റെയും (ഗണപതി, വിനായകൻ) വാസസ്ഥലമായി കൈലാസ പർവ്വതത്തെ കണക്കാക്കുന്നു. ആയിരകണക്കിന് ഹിന്ദുക്കളും, ജെയിനമതക്കാരും കൈലാസ പർവ്വതത്തിലേക്ക് പ്രയാണം ചെയ്ത് അവിടുത്തെ പൂജകളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ നേടുന്നു.
ഗണേഷൻ, കുളിച്ചു കൊണ്ടിരിക്കുന്ന പാർവ്വതിയെ കാണുന്നതിൽ നിന്ന് ശിവനെ തടഞ്ഞപ്പോൾ ശിവൻ ഗണേഷന്റെ തല എടുത്ത സ്ഥലമാണ് കൈലാസ പർവ്വതം. ഒരു ആനയുടെ തലയുമായി ഗണപതി മരണത്തിൽ നിന്ന് ശിവന്റെ അടുക്കലേക്ക് വന്ന കഥ പിന്നീട് പറയുന്നു. ശിവന് തന്റെ മകനെ തിരികെ നൽകുവാനായി ആന തന്റെ തല ഗണേഷന് നൽകി യാഗമായി. ഈ യാഗം കൈലാസ പർവ്വതത്തിലാണ് നടന്നത് ആയതിനാൽ കൈലാസ പർവ്വതം വിശുദ്ധമായി കണക്കാക്കപ്പെടുന്നു. പ്രപഞ്ചത്തിന്റെ ആത്മീയ കേന്ദ്രബിന്ദുവായ മെറു പർവ്വതത്തിന്റെ ശാരീരിക അവതാരമാണ് കൈലാസ പർവ്വതം എന്ന് ചിലർ കരുതുന്നു. ഈ ആത്മീക സ്ഥലത്തെ കേന്ദ്രീകരിച്ച് അനേക അമ്പലങ്ങൾ പണിതിട്ടുണ്ട്.
മരണത്തിൽ നിന്ന് ഒരു മകനെ മടക്കി കൊണ്ടുവരുവാൻ ഒരു യാഗത്തിലൂടെ ദൈവം കൈലാസപർവ്വതത്തിൽ വെളിപ്പെട്ട് വന്നതുപോലെയുള്ള അതേ അനുഭവം അബ്രഹാമിന് തന്റെ മകനുമൊത്ത് മോറിയ മലയിൽ ഉണ്ടായി. യേശുവിന്റെ (യേശുസത്സങ്ങ്) വരവിനെയും ചൂണ്ടികാണിക്കുന്നതായിരുന്നു ഈ യാഗം. 4000 വർഷങ്ങൾക്ക് മുമ്പ് അബ്രഹാമിന്റെ അനുഭവവും അതിന്റെ പ്രാധാന്യതയും വേദപുസ്തകം വിവരിക്കുന്നു. ഈ അടയാളം മനസ്സിലാക്കുന്ന എബ്രായർ മാത്രമല്ല, ‘എല്ലാ ജാതികളും‘ അനുഗ്രഹിക്കപ്പെടും. ആയതിനാൽ ഇതിന്റെ പ്രാധാന്യത മനസ്സിലാക്കുന്നത് ഉത്തമമാണ്.
അബ്രഹാമിന്റെ യാഗത്തിന്റെ പർവ്വത അടയാളം
നാളുകൾക്ക് മുമ്പ് അബ്രഹാമിന് രാജ്യങ്ങൾക്കുള്ള വാഗ്ദത്തം നൽകിയത് നാം കണ്ടു. യെഹൂദന്മാരും, അറബികളും അബ്രഹാമിന്റെ സന്തതികളാണ്, ആയതിനാൽ ഈ വാഗ്ദത്തം നിറവേറി എന്ന് നമുക്ക് മനസ്സിലായി കൂടാതെ താൻ ചരിത്രത്തിന്റെ പ്രധാന ഭാഗമാണ്. ഈ വാഗ്ദത്തിൽ അബ്രഹാം വിശ്വസിച്ചതിനാൽ അവന് നീതി ലഭിച്ചു – തന്റെ പ്രവർത്തി കൊണ്ടല്ല ദാനമായി തനിക്ക് മോക്ഷം ലഭിച്ചു.
ചിലനാളുകൾക്ക് ശേഷം, താൻ കാത്തിരുന്ന യിസഹാക്ക് (യെഹൂദന്മാർ കുലം വരുന്ന പൂർവ്വ പിതാവ്) എന്ന മകനെ ലഭിച്ചു. യിസഹാക്ക് ഒരു യൗവ്വനക്കാരനായി വളർന്നു. എന്നാൽ വളരെ നാടകീയമായി ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. ആ മുഴുവൻ വിവരണം നിങ്ങൾക്ക് ഇവിടെ വായിക്കാം. എന്നാൽ നീതി എങ്ങനെ ലഭിക്കും മനസ്സിലാകുവാനായി ഈ പരീക്ഷയെ കുറിച്ച് പഠിക്കാം.
അബ്രഹാമിന്റെ പരീക്ഷ
ഒരു കല്പനയോട് ചേർന്നാണ് ഈ പരീക്ഷണം ആരംഭിച്ചത്:
2 അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
ഉല്പത്തി 22:2
അബ്രഹാം ദൈവത്തിന്റെ കല്പന അനുസരിച്ച് ‘അതിരാവിലെ എഴുന്നേറ്റ്‘ ‘മൂന്നു ദിവസത്തെ യാത്ര ചെയ്ത്‘ പർവ്വതത്തിൽ എത്തി. പിന്നീട്
9 ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.
ഉല്പത്തി 22:9-10
10 പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
അബ്രഹാം കല്പന അനുസരിക്കുവാൻ തയ്യാറായപ്പോൾ ശ്രദ്ധേയമായത് ചിലത് നടന്നു:
11 ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു.
ഉല്പത്തി 22:11-13
12 ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.
13 അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
അവസാന നിമിഷത്തിൽ ഇസഹാക്ക് മരണത്തിൽ നിന്ന് രക്ഷപെട്ടു, അപ്പോൾ അബ്രഹാം ഒരു കുഞ്ഞാടിനെ കണ്ടു, അതിനെ യാഗം കഴിച്ചു. ദൈവം ഒരു ആടിനെ നൽകി, ആട് യിസഹാക്കിന്റെ സ്ഥാനത്ത് യാഗമായി.
യാഗം: ഭാവികാലത്തേക്ക് ഒരു നോട്ടം
അബ്രഹാം ആ സ്ഥലത്തിനു ഒരു പേർ നൽകി. എന്ത് പേരാണ് നൽകിയത് എന്ന് നോക്കുക.
അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
ഉല്പത്തി 22: 14
യഹോവ യിരേ എന്ന് അബ്രഹാം പേരിട്ടു. എന്നാൽ ഒരു ചോദ്യം, ആ പേര് ഭൂതകാലത്തിലോ, വർത്തമാനകാലത്തിലോ, അതോ ഭവിഷ്യകാലത്തിലോ? തീർച്ചയായും ഭവിഷ്യകാലത്തിലാണ് കൊടുത്തിരിക്കുന്നത്. സംശയങ്ങൾ എല്ലാം ദുരീകരിക്കുവാൻ തുടർന്നു കൊടുത്തിരിക്കുന്ന വാചകം പിന്നെയും പിന്നെയും ഉപയോഗിച്ചിരിക്കുന്നു “അവൻ കരുതികൊള്ളും.“ ഇതും ഭാവി കാലത്തേക്ക് നോക്കി ഭവിഷ്യ കാലത്തിലാണ് കൊടുത്തിരിക്കുന്നത്. യിസഹാക്കിന്റെ സ്ഥാനത്ത് ആടിനെ യാഗം കഴിച്ചതിനു ശേഷമാണ് പേരിട്ടത്. പേരിടുമ്പോളാണ് ആടിനെ കണ്ടതും തന്റെ മകന് പകരം യാഗം കഴിച്ചതുമെന്നാണ് അനേകർ കരുതുന്നത്. എന്നാൽ അവിടെ യാഗം നടത്തി കഴിഞ്ഞിരുന്നു. യാഗം കഴിച്ച ആടിനെ ഓർത്താണ് താൻ പേരിട്ടിരുന്നതെങ്കിൽ ‘യഹോവ കരുതി‘ എന്നിടുമായിരുന്നു അതായത് ഭൂതകാലത്തിൽ പറയുമായിരുന്നു. ““യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനായി” എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു” എന്ന വാചകം എഴുതുമായിരുന്നു. എന്നാൽ അബ്രഹാം വ്യക്തമായി ഭവിഷ്യകാലത്തിലാണ് പറഞ്ഞിരിക്കുന്നത് അല്ലാതെ യാഗം കഴിച്ച ആടിനെ നോക്കിയല്ല പറഞ്ഞത്. അവന് ഭാവിയിൽ നടക്കുവാൻ പോകുന്നതിനെ പറ്റി ഒരു വെളിച്ചം ലഭിച്ചു. എന്നാൽ എന്താണ് അത്?
എവിടെയാണ് യാഗം നടന്നത്
അബ്രഹാമിനോട് യാഗം നടത്തുവാൻ പറഞ്ഞ പർവ്വതം ഏതെന്ന് ഓർക്കുക:
നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു…..”
വാ.2
ഇത് ‘മോറിയയിലാണ്‘ നടന്നത്. അത് എവിടെയാണ്? അബ്രഹാമിന്റെ കാലത്ത് (2000 ബി സി) അത് വനാന്തരമായിരുന്നെങ്കിലും ആയിരം വർഷങ്ങൾക്ക് ശേഷം (1000 ബി സി) ദാവീദ് രാജാവ് യെരുശലേം പട്ടണം അവിടെ സ്ഥാപിച്ചു, തന്റെ മകൻ ശലോമോൻ അവിടെ ആദ്യത്തെ ആലയം പണിതു. പിന്നീട് പഴയ നിയമത്തിലെ ചരിത്ര പുസ്തകത്തിൽ നാം വായിക്കുന്നു:
അപ്പോൾ ശലോമോൻ അവിടെ യഹോവ തന്റെ പിതാവായ ദാവീദ് പ്രത്യക്ഷനായ മൗണ്ട് സോർപിയ, യെരൂശലേമിലെ യഹോവയുടെ മന്ദിരം പണിയും തുടങ്ങി
2 ദിനവൃത്താന്തം 3:1
‘മോറിയ മല‘ അബ്രഹാമിന്റെ (4000 ബി സി) സമയത്ത് വനാന്തരത്തിലെ ഒറ്റപ്പെട്ട പർവ്വതമായിരുന്നു. 1000 വർഷങ്ങൾക്ക് ശേഷം ദാവീദിലൂടെയും ശലോമോനിലൂടെയും യിസ്രയേൽ ജനത്തിന്റെ സൃഷ്ടിതാവിന്റെ ആലയം ഉള്ള മദ്ധ്യ നഗരമായി. ഇന്ന് വരെ യെഹൂദന്മാർക്ക് ഇതൊരു വിശുദ്ധ സ്ഥലമാണ്, കൂടാതെ ഇസ്രയേലിന്റെ തലസ്ഥാനവുമാണ്.
യേശു – യേശു സത്സങ്ങ് – അബ്രഹാമിന്റെ യാഗം
പുതിയനിയമത്തിൽ യേശുവിന്റെ പേരുകളെ പറ്റി ആലോചിക്കുക. യേശു അനേക പേരുകൾ ഉണ്ടായിരുന്നു. അതിൽ പ്രധാനമായത് ‘ക്രിസ്തുവാണ്‘. തനിക്ക് നൽകപ്പെട്ട പ്രധാനപ്പെട്ട മറ്റൊരു പേരുണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ സ്നാപക യോഹന്നാൻ തന്നെ കുറിച്ച് പറയുന്നത്:
29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
യോഹന്നാൻ 1:29 30
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
യേശു ‘ദൈവത്തിന്റെ കുഞ്ഞാട്‘ എന്നും അറിയപ്പെട്ടിരുന്നു. യേശുവിന്റെ ജീവിതാവസാനത്തെ കുറിച്ച് ചിന്തിക്കുക. താൻ എവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടതും ക്രൂശിക്കപ്പെട്ടതും? യെരുശലേമിൽ വച്ചായിരുന്നു അത് (നാം കണ്ടത് = മോറിയ മല). താൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ രേഖപ്പെടുത്തിയത് ഇങ്ങനെ:
7 ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
ലൂക്കോസ് 23:7
യേരുശലേമിലാണ് യേശുവിന്റെ അറസ്റ്റ്, വിചാരണ, ക്രൂശീകരണം നടന്നത് (മോറിയ മലയിൽ). മോറിയ മലയിൽ നടന്ന സംഭവങ്ങൾ ചരിത്ര സമയം കാണിക്കുന്നു.
അബ്രഹാമിനെ പറ്റി ചിന്തിക്കുക. എന്തുകൊണ്ടാണ് ‘യഹോവ കരുതികൊള്ളും‘ എന്ന് ഭവിഷ്യകാലത്തിൽ പേരിട്ടത്? മോറിയ മലയിൽ നടന്നതു പോലെ തന്നെ ഭാവിയിൽ എന്തോ ഒന്ന ‘കരുതപ്പെടുമെന്ന്‘അവന് എങ്ങനെ മനസ്സിലായി? അതിനെ പറ്റി ചിന്തിക്കുക – തനിക്ക് ലഭിച്ച പരീക്ഷണത്തിൽ യിസഹാക്ക് (തന്റെ പുത്രൻ) അവസാന നിമിഷത്തിങ്കൽ മരണത്തിൽ നിന്ന് വിടുവിക്കപ്പെടുകയും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞാട് അറുക്കപ്പെടുകയും ചെയ്തു. രണ്ടായിരം വർഷങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് ‘ദൈവത്തിന്റെ കുഞ്ഞാടായ‘ യേശു യാഗമായി! ‘ഇതേ സ്ഥലം‘ ആയിരിക്കും എന്ന് അബ്രഹാമിന് എങ്ങനെ മനസ്സിലായി? സൃഷ്ടിതാവാം ദൈവമായ പ്രജാപതിയിൽ നിന്ന് ശ്രദ്ധേയമായ ഒന്നിനെ കുറിച്ച് പ്രകാശനം ലഭിച്ചു.
ഒരു ദൈവീക മനസ്സ് വെളിപ്പെട്ടു
2000 വർഷങ്ങളുടെ വ്യത്യാസം ഈ രണ്ട് സംഭവങ്ങൾ തമ്മിൽ ഉണ്ടെങ്കിലും ഇത് രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു മനസ്സുണ്ട്.
മുമ്പെ നടന്ന സംഭവം (അബ്രഹാമിന്റെ യാഗം) പിമ്പ് നടക്കുവാൻ പോകുന്ന സംഭവത്തെ (യേശുവിന്റെ യാഗം) സൂചിപ്പിക്കുന്നു എന്ന് ഈ ചിത്രം ചിത്രീകരിക്കുന്നു. പിന്നീട് നടക്കുവാൻ പോകുന്ന സംഭവത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ആയിരകണക്കിന് വർഷങ്ങൾക്ക് വ്യത്യാസമുള്ള സംഭവങ്ങൾ ചേർത്തിണക്കി (സൃഷ്ടിതാവാം ദൈവത്തിന്റെ) മനസ്സ് വെളിപ്പെടുത്തുന്നു എന്നുള്ളതിന്റെ തെളിവാണിത്. അബ്രഹാമിലൂടെ ദൈവം അബ്രഹാമിലൂടെ സംസാരിച്ചു.
എനിക്കും നിനക്കുമുള്ളാ സദ്വർത്തമാനം
ചില വ്യക്തിപരമായ കാരണം കൊണ്ട് ഈ വിവരണം നമുക്ക് വളരെ മുഖ്യമാണ്. ഒടുവിൽ ദൈവം അബ്രഹാമിനോട് ഇങ്ങനെ പറഞ്ഞു.
“നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും“
ഉല്പത്തി 22: 18
ഏത് ഭാഷയായിരുന്നാലും, മതമായിരുന്നാലും, വയസ്സായിരുന്നാലും, വിദ്യാഭ്യാസമുള്ളവരായിരുന്നാലും, എത്ര പണം ഉണ്ടായിരുന്നാലും “സകല ജാതികളിൽ“ നീയും ഉൾപ്പെടുന്നു! അങ്ങനെയെങ്കിൽ ഈ വാഗ്ദത്തം നിനക്കുള്ളതാണ്. എന്താണ് ഈ വാഗ്ദത്തം – ദൈവത്തിൽ നിന്നുള്ള ‘അനുഗ്രഹം.‘ ഇത് യെഹൂദന്മാർക്ക് മാത്രമല്ല, ഭൂമിയിലെ സകല ജനത്തിനുമുള്ളതാണ്.
എങ്ങനെയാണ് ഈ ‘അനുഗ്രഹം‘ കൊടുക്കപ്പെടുന്നത്? ‘സന്തതി‘ എന്ന വാക്ക് ഏകവചനത്തിലാണ് ഇവിടെ നൽകിയിരിക്കുന്നത്. അത് ‘സന്തതികൾ‘ എന്നല്ല, എന്നാൽ ഏകവചനത്തിൽ ‘അവൻ‘ എന്നാണ്. ‘അവർ‘ എന്ന അനേകരിലൂടെയല്ല. എബ്രായ വേദത്തിലും, പുരുഷസൂക്തത്തിൽ (‘അവൻ‘) പുരുഷന്റെ യാഗത്തിന്റെ വാഗ്ദത്തിലും രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ‘അവൻ‘ സർപ്പത്തിന്റെ ‘തല തകർക്കും‘ എന്ന ചരിത്രത്തിന്റെ അദ്യത്തെ വാഗ്ദത്തം പോലെ തന്നെയാണ്. മോറിയ മല എന്നീ സ്ഥലം (യെരുശലേം) പഴയ വാഗ്ദത്തത്തെ കുറിച്ച് കൂടുതൽ അറിവ് നൽകുന്നു. എങ്ങനെ നീതിയുടെ വില കൊടുക്കപ്പെടും, എങ്ങനെ അനുഗ്രഹം ലഭിക്കും എന്ന് അബ്രഹാമിന്റെ യാഗത്തിലൂടെ കൂടുതൽ മനസ്സിലാകും.
എങ്ങനെ ദൈവത്തിന്റെ അനുഗ്രഹം നേടിയെടുക്കാം?
ആട് യിസഹാക്കിന് പകരം യാഗമായി തന്നെ മരണത്തിൽ നിന്ന് വിടുവിച്ചതു പോലെ ദൈവത്തിന്റെ കുഞ്ഞാട് തന്റെ യാഗത്തിലൂടെ നമ്മെ മരണത്തിന്റെ ശക്തിയിൽ നിന്ന് വിടുവിക്കുന്നു. വേദപുസ്തകം ഇങ്ങനെ പറയുന്നു.
…പാപത്തിന്റെ ശമ്പളം മരണം
റോമർ 6: 23
നാം ചെയ്യുന്ന പാപത്തിന്റെ പരിണിതഫലം ഒരു കർമ്മ വെളിപ്പെടുന്നു അതിന്റെ പരിണിതഫലം മരണമാണ്. യിസഹാക്കിന് പകരമായി കുഞ്ഞാട് കൊല്ലപ്പെട്ടു. അബ്രഹാമും യിസഹാക്കും അത് അംഗീകരിച്ചു. അതിനോട് ചേർക്കുവാൻ അവന് ഒന്നും ഇല്ലായിരുന്നു. എന്നാൽ അവന് അത് ദാനമായി ലഭിച്ചു. ഇങ്ങനെ അവൻ മോക്ഷം നേടി.
നമുക്ക് തുടരുവനുള്ള വഴി ഇത് കാണിക്കുന്നു. ‘ലോകത്തിന്റെ പാപത്തെ ചുമക്കുന്ന കുഞ്ഞാട്‘ യേശുവാണ്. ഇതിൽ നിന്റെ പാപവും ഉൾപ്പെടുന്നു. അവൻ മറുവിലയായതുകൊണ്ട് കുഞ്ഞാടായ യേശു നിന്റെ പാപം എടുക്കുവാൻ തയ്യാറാണ്. ഇതിൽ നിനക്ക് ചെയ്യുവാൻ ഒന്നും ഇല്ല, ദാനമായി തന്നെ സ്വീകരിക്കുക. യേശുവിനെ, പുരുഷനെ, വിളിക്കുക, നിന്റെ പാപം ക്ഷമിക്കുവാൻ പറയുക. അവന്റെ യാഗം ശക്തി നൽകുന്നു. മോറിയമലയിൽ അബ്രഹാമിന്റെ യാഗത്തിലൂടെ നമുക്ക് ഇത് മനസ്സിലാക്കുവാൻ കഴിയും 2000 വർഷങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തന്നെ യേശു ‘അത് കരുതി.‘
ഇതിനു ശേഷം പെസഹ ഉത്സവത്തിന്റെ അടയാളത്തിലും ഇത് എപ്പോൾ നടക്കും എന്ന് മുമ്പ് കൂട്ടി പറയുന്നു.