സമർപ്പിക്കാൻ ആയിരുന്നു.ഈ വാർത്ത ഋഗ്വേദത്തിലെ സ്‌തുതി ഗീതങ്ങളിലും ഹെബ്രായ വേദങ്ങളിൽ വാഗ്‌ദാനങ്ങൾ ആയും ഉത്സവങ്ങളായും മുന്‍കൂട്ടി അടയാളപെടുത്തിയും ഇരിക്കുന്നു. പ്രാർത്ഥ സ്നാന മന്ത്രം ഉരുവിടുന്ന ഓരോ അവസരത്തിലും നമ്മൾ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം യേശു ആകുന്നു. അത് അങ്ങനെ ആകുന്നത് ഏതു വിധം? വിശുദ്ധ വേദ പുസ്തകം പ്രഖ്യാപിക്കുന്ന കർമ്മത്തെ കുറിച്ചുള്ള നിയമം എല്ലാവരെയും ബാധിക്കുന്നത് ആണ്.
പാപത്തിന്റെ ശമ്പളം മരണമത്രേ;…
റോമർ 6:23
താഴെ കാണുന്നത് ഈ കർമ്മത്തെ കുറിച്ചുള്ള നിയമത്തിന്റെ ഒരു ചിത്രീകരണം ആണ്. “മരണം” എന്ന് പറയുന്നത് ഒരു അകല്‍ച്ച അല്ലെങ്കിൽ വിച്ഛേദനം ആണ്. എപ്പോഴാണോ നമ്മുടെ ശരീരത്തിൽ നിന്നും ആത്മാവ് വിച്ഛേദിക്കപെടുന്നത് അപ്പോൾ നമ്മൾ ഭൌതീകം ആയി മരിക്കുന്നു. അതുപോലെ നമ്മൾ ആത്മീയം ആയി ദൈവത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇത് സത്യം ആണ് കാരണം ദൈവം പരിശുദ്ധൻ ആണ് (പാപം ഇല്ലാത്തവൻ).
നമ്മളെ ഒരു കുന്നിന്റെ മുകളിലും ദൈവത്തെ മറ്റൊരു കുന്നിനു മുകളിലും ചിത്രീകരിച്ചാൽ നമ്മൾ പാപം ആകുന്ന അവസാനം ഇല്ലാത്ത ഗർത്തം വഴി വേർതിരിക്കപെട്ടിരിക്കുന്നു.
ഈ വേർപാട് അപരാധത്തിനും ഭയത്തിനും കാരണം ആകുന്നു. അതുകൊണ്ട് സ്വാഭാവികം ആയി നമ്മൾ ചെയ്യാൻ ശ്രമിക്കുക ഒരു പാലം ഉണ്ടാക്കി അതിൽ കൂടി നമ്മളെ ദൈവത്തിൽ എത്തിക്കുക ആണ്. നമ്മൾ ബലികഴിക്കുന്നു, പൂജ ചെയ്യുന്നു , തപസനുഷ്ടിക്കുന്നു, ഉത്സവങ്ങളിൽ പങ്കെടുക്കുന്നു, അമ്പലത്തിൽ പോകുന്നു, പ്രാർത്ഥനകൾ ചൊല്ലുന്നു കൂടാതെ പാപം ചെയ്യുന്നത് കുറയ്ക്കാനോ നിർത്താനോ ശ്രമിക്കുന്നു. നമ്മിൽ ചിലരുടെ പുണ്യം നേടി എടുക്കാൻ ഉള്ള പ്രവൃത്തിയുടെ പട്ടിക വളരെ വലുത് ആയിരിക്കും. നമ്മുടെ പരിശ്രമങ്ങൾ, പുണ്യങ്ങൾ, ബലികൾ, തപസുകൾ ഇത്യാതി കാര്യങ്ങൾ എല്ലാം മോശം കാര്യങ്ങൾ അല്ലെങ്കിൽ കൂടി അവ അപര്യാപ്തം ആണ് കാരണം പാപത്തിന്റെ പ്രതിഫലം മരണം ആകുന്നു. ഇത് അടുത്ത ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
നമ്മൾ നമ്മുടെ മതപരമായ പ്രവർത്തികളിൽ കൂടി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വിടവ് നികത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതൊരു മോശം കാര്യം ആകണം എന്നില്ല പക്ഷെ അതൊരിക്കലും ഈ പ്രശ്നം പരിഹരിക്കുന്നില്ല കാരണം അതൊരിക്കലും നമ്മളെ വിജയകരം ആയി അപ്പുറത്തെ വശത്തേക്ക് എത്തിക്കുക ഇല്ല. നമ്മുടെ പരിശ്രമങ്ങൾ എല്ലാം അതിനു പര്യാപ്‌തമല്ല. കാൻസർ സുഖപെടുത്താൻ സസ്യാഹാരം കഴിച്ചും ബാണ്ടേജസ് ധരിച്ചും ശ്രമിക്കുന്നത് പോലെ ആണ് അത്. സസ്യാഹാരം കഴിക്കുന്നതും ബാണ്ടേജസ് ധരികുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ കാൻസറിനെ അത് സുഖപെടുത്തില്ല. അതിനു വേണ്ടി നിങ്ങൾക്ക് തീർത്തും വെത്യസ്ഥം ആയ ഒരു ചികിത്സ ആണ് അവശ്യം. മതപരമായ പ്രവർത്തികളുടെ ഒരു പാലത്തിൽ കൂടി ഈ ഗർത്തത്തെ മറികടക്കുന്നത് ചിത്രീകരിച്ചാൽ അത് പകുതി വഴി മാത്രം ചെല്ലുകയും നമ്മളെ ദൈവവും ആയി പിന്നെയും വേർതിരിക്കുന്നത് കാണാം.
നമ്മുടെ അവസ്ഥയുടെ സര്‍വ്വപ്രധാനസംഗതിയായി നമ്മുടെ ആത്മാവിൽ ഇറങ്ങി ചെല്ലുന്നത് വരെ കർമ്മത്തെ സംബതിച്ചുള്ള ഈ നിയമം ഒരു മോശം വാർത്ത ആണ്. അതിനെ കുറിച്ച് കേൾക്കാൻ നമുക്ക് താൽപര്യം ഇല്ല, നമ്മൾ ഇതിനെ മറികടക്കാൻ വേണ്ടി പല പ്രവർത്തികളും നമ്മുടെ ജീവിതത്തിൽ ചെയ്തു കൊണ്ടിരിക്കുന്നു. പക്ഷെ വിശുദ്ധ വേദപുസ്തകം ഈ നിയമത്തോടെ അവസാനിക്കുന്നില്ല.
അത് പുതിയ ഒരു വഴിയിലേക്ക് നമ്മെ നയിക്കുന്നു , ഒരു മംഗള വാർത്തയിലേക്ക് — സുവിശേഷതിലേക്ക്. കർമത്തെ സംബന്ധിച്ച ഈ നിയമം മോക്ഷത്തിന്റെയും പരിജ്ഞാനത്തിന്റെയും ഒരു നേര്‍വിപരീതം ആണ്. എന്താണ് ആ മോക്ഷത്തെ കുറിച്ചുള്ള ആ മംഗള വാർത്ത?
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
റോമൻസ് 6:23
സുവിശേഷത്തിൽ ഉള്ള ഈ നല്ല വാർത്ത എന്നുള്ളത് യേശുവിന്റെ കുരിശിലെ ബലി ദൈവവും നമ്മളും തമ്മിൽ ഉള്ള ആ വേർപാടിന് മറികടക്കാൻ ഒരു പാലം ആയി വർത്തിക്കുന്നു എന്നുള്ളതാണ്. നമുക്കറിയാം യേശു മരണ ശേഷം മൂനാം നാൾ ശരീരത്തിൽ ഉയിർത്തു എഴുനേൽക്കുകയും ഭൌതീക ശരീരത്തിൽ വീണ്ടും ജീവനിൽ ആയെന്നും. എങ്കിലും കുറച്ചു ആൾക്കാർ യേശുവിന്റെ ഈ പുനരുദ്ധാനം വിശ്വസിക്കാൻ താൽപര്യപെടാറില്ല ഈ ലിങ്കിൽ ഞാൻ ഈ വിഷയത്തെ കുറിച്ച് നടത്തിയ ഒരു പ്രഭാഷണം ഉണ്ട്. (വീഡിയോ ഇവിടെ )
യേശു സമ്പൂർണ്ണ ബലി നൽകുന്ന ആ “പുരുഷൻ” ആണ്. യേശു ഒരു മനുഷ്യൻ ആയിരുന്നത് കൊണ്ട് ആ വിടവിനെ നികത്തുന്ന ഒരു പാലം ആയി മനുഷ്യരുടെ ഭാകത്തെ കൂട്ടി ഇണക്കാനും അവൻ നിര്‍ദ്ദോഷനായിരുന്നതിനാൽ ദൈവത്തിന്റെ ഭാകത്തെ കൂട്ടി ഇനക്കാനും കഴിഞ്ഞു. അവൻ ജീവന്റെ പാലം ആണ് അതാണ് താഴെ ഉള്ള ചിത്രത്തിൽ കാണുന്നത്.
ഈ മോക്ഷ തത്ത്വം അനുസരിച്ച് എങ്ങനെ ആണ് യേശുവിന്റെ ബലി നമുക്ക് നൽകപെട്ടത് എന്ന് നോക്കൂ. അത് നൽകപെട്ടതു ഒരു കൃപാവരം അഥവ സമ്മാനം ആയാണ്. കൃപ അഥവ സമ്മാനം എന്ത് തന്നെ ആയിരുന്നാലും, അത് അങ്ങനെ ആയിരിക്കണം എങ്കിൽ ജോലി ചെയ്തതിനു ലഭിച്ച പ്രതിഫലമോ യോഗ്യതക്ക് ലഭിച്ച അംഗീകാരമോ ആകരുത്. അങ്ങനെ വരുകിൽ അതൊരിക്കലും ഒരു സമ്മാനം അഥവ കൃപ അല്ലാതാകും. അതുപോലെ തന്നെ നിങ്ങൾക്ക് ഒരിക്കലും യേശുവിന്റെ ബലി സ്വന്തം ആക്കാനോ അര്‍ഹതപെടുത്താനോ കഴിയില്ല. അത് നിങ്ങൾക്ക് നൽകപെടുന്ന കൃപ(സമ്മാനം) ആണ്. എന്താണ് ആ കൃപ? അത് നിത്യതയിൽ ഉള്ള ജീവിതം ആണ്. അത് അർത്ഥം ആക്കുന്നത് പാപം മൂലം വന്നു ഭാവിച്ച മരണത്തിന്റെ റദ്ദാക്കൽ ആണ്. ക്രിസ്തുവിന്റെ ബലി ഒരു പാലം പോലെ നിങ്ങളെ ദൈവവും ആയി ബന്ധിപ്പികുകയും നിത്യതയിൽ ഉള്ള ജീവനെ പ്രാപിക്കാൻ കഴിയുമാറക്കുന്നു. മരണത്തെ ജയിച്ചു ഉയർത്തു എഴുന്നേറ്റ് തന്നെ കർത്താവായി വെളിപെടുത്തിയ കൃസ്തു വഴി ആണ് ഈ കൃപ നിങ്ങൾക്ക് തരുന്നത്。
അങ്ങനെ എങ്കിൽ എനിക്കും താങ്കൾക്കും യേശു തരുന്ന ജീവന്റെ ഈ പാലം എങ്ങനെ മുറിച്ചു കടക്കാൻ(cross) കഴിയും? വീണ്ടും സമ്മാനത്തെ അല്ലെങ്കിൽ കൃപയെ കുറിച്ച് ചിന്തിച്ചു നോക്കൂ. അദ്ധ്വാനിചിട്ടില്ലാത്ത ഒന്നിന് വേണ്ടി ആരെങ്കിലും വന്നു ഒരു സമ്മാനം നിങ്ങൾക്ക് തരുന്നു എന്ന് കരുതുക. പക്ഷെ ആ സമ്മാനത്തിന്റെ അല്ലെങ്കിൽ ഗുണം ലഭിക്കണം എങ്കിൽ നിങ്ങൾ തീർച്ചയായും അത് കൈകൊള്ളേണ്ടി ഇരിക്കുന്നു. നിങ്ങൾക്ക് ഒരാൾ ഒരു ഉപഹാരം വാഗ്ദാനം നല്കപെട്ടാൽ രണ്ടു വഴികൾ ആണ് ഉള്ളത്. ഒന്നിലെ ആ ഉപഹാരം തിരസ്കരിക്കുക അല്ലെങ്കിൽ സ്വീകരിക്കുക. യേശു നല്കുന്ന ഈ ഉപഹാരം കൂടിയേ കഴിയൂ അത് കേവലം വിശ്വസിക്കലോ, പഠിക്കലോ മനസിലാക്കാലോ അല്ല. ഇത് അടുത്ത ചിത്രത്തിൽ വിശദീകരിച്ചിരിക്കുന്ന പോലെ നമ്മൾ ദൈവത്തിലേക്ക് തിരിഞ്ഞു അവിടുന്ന് നല്കുന്ന ആ ഉപഹാരം സ്വീകരിക്കാൻ ആ പാലത്തിൽ കൂടി നടക്കേണ്ടി ഇരിക്കുന്നു.
അങ്ങനെ എങ്കിൽ ഈ ഉപഹാരം എങ്ങനെ നമുക്ക് സ്വീകരിക്കാം. വിശുദ്ധ വേദപുസ്തകം പറയുന്നു.
“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും”
റോമൻസ് 10:13
ഈ വാഗ്‌ദാനം എല്ലാവർക്കും ഉള്ളതാണ്. അവന്റെ ഉയിർപ്പ് മുതൽ ഇന്നോളം അവൻ ജീവിച്ചിരിക്കുന്നവനും കർത്താവും ആണ്. അതുകൊണ്ട് താങ്കൾ അവനെ വിളിക്കുക ആണെങ്കിൽ അവൻ താങ്കളുടെ വിളി കേൾക്കുകയും അവൻ നല്കുന്ന ജീവന്റെ സമ്മാനം നിങ്ങൾക്ക് തരികയും ചെയ്യും.
ഒരു സംഭാഷണം പോലെ താങ്കൾ അവിടുത്തെ വിളിച്ചപേക്ഷിക്കുക . ഒരുപക്ഷെ നിങ്ങൾ അങ്ങനെ ഒരിക്കലും ചെയ്തിരിക്കില്ല. നിങ്ങളെ അതിനു സഹായിക്കാൻ ഇതാ ഇവിടെ ഒരു മാര്‍ഗനിര്‍ദേശം. ഇതൊരു അത്ഭുത മന്ത്രോച്ചാരണം അല്ല . ഇത് ഏതെങ്കിലും ശക്തി നല്കുന്ന സവിശേഷമായ കുറെ പദങ്ങളൊ അല്ല. മേൽ പറഞ്ഞ ഉപഹാരം( കൃപ) നമുക്ക് നല്കാനുള്ള അവിടുത്തെ കഴിവിലും സന്നദ്ധതയിലും ഉള്ള ആശ്രയിക്കാൻ ഇത് താങ്കളെ സഹായിക്കുന്നു. അവനിൽ ആശ്രയിക്കുമ്പോൾ അവൻ നമ്മെ കേൾക്കുകയും പ്രത്യുത്തരം നല്‍കുകയും ചെയ്യും. അതുകൊണ്ട് ഈ മാര്‍ഗനിര്‍ദേശം അതുപോലെ പിന്തുടർന്ന് അത് ഉറക്കെ ഉച്ചരിക്കുകയോ ആത്മാവിൽ പറയുകയോ ചെയ്തു യേശുവിൽ ഉള്ള ആ കൃപ (സമ്മാനം) സ്വീകരിക്കുക.
പ്രാർത്ഥന,
“കർത്താവായ യേശുവേ , എൻറെ ജീവിതത്തിലെ പാപങ്ങൾ മൂലം ഞാൻ ദൈവവും ആയി വേര്‍പെട്ടിരിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ കഠിനമായി പരിശ്രമിച്ചാലും , എൻറെ പരിശ്രമങ്ങളോ ബലികളൊ ഒന്നും തന്നെ ഈ വേർപാടിനെ കുറയ്ക്കാൻ പര്യാപ്തം അല്ലല്ലോ. പക്ഷെ അങ്ങയുടെ മരണമാകുന്ന ബലി വഴി എല്ലാ പാപങ്ങളും കഴുകി കളയുന്നു , എന്റെ പാപങ്ങൾ ഉൾപെടെ. കുരിശിലെ ബലിക്കു ശേഷം അങ്ങ് മരണത്തിൽ നിന്നും ഉയർത്തു എഴുന്നേറ്റതായി ഞാൻ വിശ്വസിക്കുന്നു അതുകൊണ്ട് തന്നെ അങ്ങയുടെ ബലി പര്യാപ്തമായതെന്നു എന്ന് ഞാൻ അറിയുന്നു. എൻറെ പാപങ്ങളിൽ നിന്ന് എന്നെ കഴുകി ദൈവവും ആയി രമ്യത പെട്ട് നിത്യജീവൻ ലഭ്യമാക്കാൻ ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു. പാപത്തിനു അടിമപെട്ട ഒരു ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് എന്നെ പാപത്തിന്റെ കെട്ടുകളിൽ നിന്ന് വിടുവിച്ചു കർമത്തിന്റെ സ്വാധീനശക്തിനിന്നും എന്നെ മോചിപ്പിക്കേണമേ. കർത്താവായ യേശുവേ, എനിക്ക് വേണ്ടി അങ്ങ് ചെയ്ത എല്ലാത്തിനും ഞാൻ നന്ദി പറയുന്നു എന്റെ തുടർന്നുള്ള ജീവിതത്തിലും എന്നെ വഴിനടത്തേണമേ അങ്ങനെ അങ്ങയെ എന്റെ കർത്താവായി പിന്തുടരാൻ അനുവധിക്കേണമേ”