ദീപാവലി ഞാൻ കൂടുതൽ അടുത്ത് പരിചയപെട്ടത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവസരത്തിൽ ആയിരുന്നു. ഒരു മാസം താമസിച്ചു ജോലി ചെയ്യേണ്ടി വന്ന അവസരത്തിൽ താമസത്തിന്റെ തുടക്കം തന്നെ എന്റെ ചുറ്റുപാടും ദീപാവലി ആഘോഷം നടന്നു. ഞാൻ കൂടുതലും ഓർക്കുന്നത് പടക്കം പൊട്ടിക്കുന്നതാണ്, വായു മുഴുവൻ പുക കൊണ്ട് നിറഞ്ഞു എന്റെ കണ്ണ് ചെറുതായി വേദനഎടുത്തു. എന്റെ ചുറ്റും നടക്കുന്ന ആവേശതിമർപ്പിനിടയിൽ ഞാൻ എന്താണ് ദീപാവലി എന്ന് പഠിക്കാൻ ആഗ്രഹിച്ചു. എന്താണ് ദീപാവലി? എന്താണ് അത് അർത്ഥം ആക്കുന്നത്? അധികം താമസിക്കാതെ ഞാൻ അതിലേക്ക് ആകർഷിക്കപെട്ടു.
ദീപങ്ങളുടെ ഉത്സവം എന്നെ പ്രചോദിപ്പിച്ചു കാരണം ഞാൻ ക്രിസ്തുവിനെ പിന്തുടരുന്ന ഒരു വെക്തി ആണ്. അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലിന്റെ പരമപ്രധാനം ആയ ആശയം തന്നിൽ ഉള്ള പ്രകാശം നമ്മിൽ ഓരോരുത്തരിലും ഉള്ള അന്ധകാരത്തെ കീഴടക്കും എന്നുള്ളതാണ്. അതുകൊണ്ട് ദീപാവലി കർത്താവായ യേശുവിന്റെ പടിപ്പിക്കലും ആയി വളരെ അഭേദ്യം ആയി ബന്ധപെട്ടിരിക്കുന്നു.
നമ്മിൽ കുടികൊള്ളുന്ന അന്ധകാരം മൂലം പ്രശ്‌നങ്ങൾ ഉണ്ട് എന്ന് നമ്മൾ ഒട്ടു മിക്കവരും മനസിലാക്കുന്നു. അതുകൊണ്ടാണ് കോടികണക്കിന് ജനങ്ങൾ കുംബമേളയിൽ പങ്കെടുക്കുന്നത് കാരണം അവരെല്ലാവരും തങ്ങളിൽ പാപം കുടികൊള്ളുന്നു എന്നും അത് കഴുകി സ്വയം ശുദ്ധിവരുത്തണം എന്നും മനസിലാക്കുന്നു. വളരെ പ്രാചീനപ്രശസ്തമായ പ്രാർത്ഥസ്നാന മന്ത്രത്തിൽ നമ്മിൽ ഉള്ള പാപത്തെ അല്ലെങ്കിൽ അന്ധകാരത്തെ അത് ഏറ്റുപറയുന്നത്.
“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ് പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള കർത്താവേ (ഭഗവാനെ) എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”
എന്നാൽ ഈ പാപത്തെക്കുറിച്ച് അല്ലെങ്കിൽ അന്ധകാരത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകൾ പ്രത്സാഹജനകം അല്ല. യഥാർഥത്തിൽ നമ്മൾ ഇതിനെ ചില അവസരത്തിൽ മോശം വാർത്ത ആയി പരിഗണിക്കുന്നു. അതുകൊണ്ടാണ് വെളിച്ചം അന്ധകാരത്തെ കീഴ്പെടുത്തുന്നത് നമ്മിൽ കൂടുതൽ പ്രതീക്ഷയും ആഘോഷവും പ്രധാനം ചെയ്യുന്നത്. തന്മൂലം വിളക്കുകളും, മധുരപലഹാരങ്ങളും, പടക്കവും എല്ലാം വഴി, ദീപാവലി, വെളിച്ചം അന്ധകാരത്തിന് മേൽ നേടിയ ഈ വിജയത്തെ പ്രകടിപ്പിക്കുന്നു.
കർത്താവായ യേശു – ലോകത്തിന്റെ പ്രകാശം
ഇതാണ് കർത്താവായ യേശുവും സംശയലേശമന്യേ ചെയ്തതും. സത്യവേദ പുസ്തകത്തിലെ സുവിശേഷത്തിൽ യേശുവിനെ താഴെ കാണും പ്രകാരം ചിത്രീകരിചിരിക്കുന്നു.
“ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.”
യോഹന്നാൻ 1:1-5
ദീപാവലി പ്രകടിപ്പിക്കുന്ന ആ പ്രതീക്ഷ ഈ “വചന”ത്തിൽ നിറവേറുന്നതായി നിങ്ങൾക്ക് കാണാം. ഈ “വചന”തിലേക്ക് വരുന്ന ആ പ്രതീക്ഷ ദൈവത്തിൽ നിന്നും ഉള്ളതാണ്, അത് തന്നെ ആണ് യോഹന്നാൻ യേശു ആയി തിരിച്ചറിയുന്നത്. സുവിശേഷം അത് തുടർന്ന് പ്രതിപാതിക്കുന്നുണ്ട്.
“ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.”
യോഹന്നാൻ 1:9-13
കർത്താവായ യേശു എങ്ങനെ ആണ് എല്ലാവർക്കും വെളിച്ചം പകരാൻ വേണ്ടി വന്നത് എന്ന് ഇത് വിശദീകരിക്കുന്നു. കുറച്ചു പേർ വിശ്വസിക്കുന്നത് ഇത് കുറച്ചുപേർക്ക് മാത്രം ഉള്ളത് എന്നാണ്, പക്ഷെ അതിൽ പറഞ്ഞിരികുന്നത് ഈ ലോകത്തിൽ ഉള്ള എല്ലാവർക്കും ദൈവമക്കൾ ആകാൻ വേണ്ടി ഉള്ളത് എന്നാണ്. തങ്ങളിൽ ഉള്ള അന്ധകാരത്തെ വെളിച്ചം കൊണ്ട് കീഴടക്കുന്ന ദീപാവലി പോലെ യേശുവിൽ താല്‍പര്യം ഉള്ളവർക്ക് എല്ലാവർക്കും അത് വാഗ്‌ദാനം ചെയ്യുന്നു.
കർത്താവായ യേശുവിന്റെ ജീവിതം നൂറു കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രവചിക്കപെട്ടത്
കർത്താവായ യേശുവിന്റെ ജീവിതത്തിൽ ഏറ്റവും അസാധാരണം ആയിട്ടുള്ളത് അവിടുത്തെ മനുഷ്യാവതാരം മനുഷ്യചരിത്രത്തിൽ പല വഴികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും മുൻകൂട്ടി അറിയിക്കുകയും പ്രവചിക്കപെടുകയും അവയെല്ലാം ഹെബ്രായ വേദങ്ങളിൽ രേഖപെടുത്തിവക്കുകയും ചെയ്തു എന്നുള്ളതാണ്. കുറച്ചു പ്രവചനങ്ങൾ പ്രാചീന വേദം ആയ ഋഗ് വേദത്തിലും പ്രതിപാതിക്കുന്നുണ്ട്.ഋഗ് വേദം വരാനിരിക്കുന്ന ഒരു പുരുഷനെ പ്രകീർത്തിക്കുന്നതിനോട് ഒപ്പം തന്നെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന മനുവിന്റെ കാലത്തെ ജലപ്രളയത്തെ കുറിച്ചും പറയുന്നു. ഇതേ മനു തന്നെ ആണ് വേദ പുസ്തകത്തിലെ നോഹ. ഈ പുരാണ ലിഖിതങ്ങൾ മനുഷ്യരുടെ പപത്തിന്റെ അന്ധകാരത്തെ അനാവരണം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന പ്രതീക്ഷ ആകുന്ന പുരുഷനെ അല്ലെങ്കിൽ കർത്താവായ യേശുവിനെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ഋഗ് വേദത്തിൽ പൂര്‍ണ്ണനായ മനുഷ്യൻ ആയി ദൈവം അവതരിക്കുന്ന ആ പുരുഷൻ സ്വയം യാഗം ആയി തീരുന്നതിനെ കുറിച്ച് പ്രവചിച്ചിരിക്കുന്നു. ഈ യാഗം നമ്മുടെ പാപത്തിന്റെ കർമത്തിനു മറുവില നൽകുവാനും നമ്മുടെ അന്തരംഗത്തെ ശുദ്ധി ചെയ്യാനും മതിയായത് ആകുന്നു. ശരീരം ശുചി ആക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം നല്ലത് തന്നെ പക്ഷെ അവ നമ്മുടെ ബഹ്യം ആയ ശുദ്ധിക്ക് മാത്രമേ ഉപകരിക്കൂ. നമുക്ക് ആവശ്യം നമ്മുടെ അന്തരംഗത്തെ ശുദ്ധിയാക്കുന്ന കൂടുതൽ മെച്ചം ആയ ഒരു യാഗം ആണ് അവശ്യം ആയി ഇരികുന്നത്
ഹെബ്രായ വേദങ്ങളിൽ പ്രവചിക്കപെട്ട കർത്താവായ യേശു
ഋഗ്വേദത്തിനു ഒപ്പം തന്നെ ഹെബ്രായ വേദങ്ങളിലും വരാനിരിക്കുന്ന ഒരുവനെ കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ട്. ഹെബ്രായ വേദത്തിൽ വളരെ പ്രധാനപെട്ടതായിരുന്നു ഋഷി ഏശയ്യ ( ജീവിച്ചിരുന്നത് 750 ബി.സി., മറ്റൊരു അർത്ഥത്തിൽ കർത്താവായ യേശു ഈ ഭൂമിയിൽ നടക്കുന്നതിനും 750 വർഷങ്ങൾക്കു മുമ്പ്). അധ്യേഹത്തിനു വരാനിരിക്കുന്ന ആളെ കുറിച്ച് കുറെ ഉൾകാഴ്ചകൾ ഉണ്ടായിരുന്നു. കർത്താവായ യേശുവിനെ വിളംബരം ചെയ്യുമ്പോൾ അധ്യേഹം ഒരു ദീപാവലി പ്രതീക്ഷിച്ചു.
“ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.”
യെശയ്യാവ് 9:2
എന്തായിരിക്കും ഈ സംഭവം, അധ്യേഹം തുടരുന്നു
“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.”
യെശയ്യാവ് 9:6
ഈ പ്രവചിക്കപെട്ട ആൾ ഒരു അവതാര പുരുഷൻ എങ്കിലും നമ്മുടെ സേവകൻ ആയി നമ്മുടെ അന്ധകാരത്തിന്റെ ആവശ്യങ്ങളെ അവൻ സഹായിക്കുന്നു.
“സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.”
യെശയ്യാവ് 53:4-6
എശയ്യാവ് കർത്താവായ യേശുവിന്റെ കുരിശുമരണം വിവരിക്കുന്നുണ്ട്. അധ്യേഹം ഇത് എഴുതിയത് ഇത് സംഭവിക്കുന്നതിനും 750 വർഷങ്ങൾക്ക് മുമ്പും, ഈ യാഗം നമ്മെ സുഖപെടുത്താൻ ഉള്ളത് ആണ് എന്നും ആണ്. ആ ബലിയെ കുറിച്ച് ദൈവം ഈ ദാസനോട് പറയുന്നതായി യേശയ്യാവ് എഴുതിയിരിക്കുന്നു.
“എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു (യെഹൂദർ അല്ലാത്തവർക്ക്) പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.”
യെശയ്യാവ് 49:6b
നോക്കൂ! ഈ യാഗം എനിക്കും നിങ്ങൾക്കും വേണ്ടി ആണ്. എല്ലാവർക്കും വേണ്ടി ആണ്.
പൗലോസിന്റെ ഉദാഹരണം
യേശുവിന്റെ പേരിനെ പോലും വെറുത്തിരുന്ന പൌലോസ് കർത്താവായ യേശുവിന്റെ ബലി തനിക്കു വേണ്ടി ഉള്ളത് ആണ് എന്ന് ഒരിക്കലും വിശ്വസിച്ചില്ല. പക്ഷെ യേശുവും ആയുള്ള പൌലോസിന്റെ കണ്ടുമുട്ടൽ പൌലോസിനെ ഇങ്ങനെ എഴുതാൻ കാരണം ആക്കി.
“ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.”
1 കൊരി.4:6
പൌലോസ് യേശുവിനെ കാണുകയും അത് വെളിച്ചം “അദ്ധ്യേഹത്തിന്റെ ഹൃദയത്തിൽ പ്രകാശിക്കാനും ഇടയാക്കി.”
കർത്താവായ യേശുവിന്റെ പ്രകാശം നിങ്ങൾക്കും അനുഭവിക്കാം
പൌലോസ് അനുഭവിച്ച , എശയ്യാവ് പ്രവചിച്ച, കർത്താവായ യേശുവിൽ ലഭ്യം ആയിട്ടുള്ള അന്ധകാരത്തിൽ നിന്നും പാപത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള ആ “രക്ഷ” നമുക്ക് ലഭിക്കാൻ എന്ത് ചെയ്യണം? പൌലോസ് ഇതിനു മറ്റൊരു ലേഖനത്തിൽ ഉത്തരം തരുന്നുണ്ട്.
“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.”
റോമ. 6:23
നോക്കൂ, എങ്ങനെ ആണ് അധ്യേഹം അതിനെ കൃപാവരം എന്ന് വിളിക്കുന്നത്. കൃപ അല്ലെങ്കിൽ ദാനം എന്നുള്ളത് സമ്പാതിക്കാൻ കഴിയുന്നത് അല്ല. ആരെങ്കിലും നിങ്ങൾക്ക് തരുന്നത് ആയിരിക്കും അല്ലെങ്കിൽ നിങ്ങൾ അതിനു പത്രീഭവിക്കുന്നത് ആയിരിക്കും. പക്ഷെ അത് നിങ്ങൾ സ്വീകരിക്കുന്നത് വരെ നിങ്ങൾക്ക് അതിൽ നിന്ന് ഒരു മെച്ചവും ഉണ്ടാകില്ല അത് നിങ്ങളുടെ കൈവശം ആയിരിക്കില്ല. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞ അതെ യോഹന്നാൻ ഇങ്ങനെ എഴുതിയത്.
“അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”
യോഹന്നാൻ 1:12
അതുകൊണ്ട് നിങ്ങൾ അവനെ സ്വീകരിക്കുക. അവനെ സ്വീകരിക്കാൻ നിർബാതം ലഭ്യം ആയ കൃപ അവനോട് ചോദിക്കുക. അവൻ ഇന്നും ജീവിക്കുന്നത് കൊണ്ട് നിങ്ങൾക്ക് അതിനു കഴിയും. അതെ, ഋഷി എശയ്യാവ് താഴെ നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പീഡസഹിക്കുന്ന ദാസനെ പറ്റി പ്രവചിച്ച പോലെ, അവൻ നമ്മുടെ പാപങ്ങൾക്ക് വേണ്ടി ബലി ആയി തീരുകയും മൂന്നാം ദിവസം ജീവിതത്തിലേക്ക് തിരിച്ചു പ്രവേശിക്കുകയും ചെയ്തു.
“അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.”
യെശയ്യാവ് 53:11
കർത്താവായ യേശു ഇന്നും ജീവിക്കുന്നു അതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥന കേൾക്കാൻ അവനു കഴിയും. നിങ്ങൾക്ക് പ്രാർത്ഥ സ്നാന മന്ത്രം അവനോടു ഉരുവിടാം. അവൻ നിന്നെ കേൾക്കുകയും രക്ഷിക്കുകയും ചെയ്യും കാരണം അവൻ നിനക്ക് വേണ്ടി സ്വയം യാഗം ആയി തീരുകയും ഇപ്പോൾ എല്ലാ അധികാരവും ഉള്ളവനും ആയി തീർന്നും ഇരിക്കുന്നു. ഇതാ ഇവിടെ ആ പ്രാർത്ഥന ഒരിക്കൽ കൂടി, നിങ്ങൾക്ക് അവനോടു അപേക്ഷിക്കാം:
“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ് പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള കർത്താവേ (ഭഗവാനെ) എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ”
ഭഗവാനെ
ഇവിടെ ഉള്ള മറ്റു ലേഖനങ്ങളും വായിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. അത് ആരംഭിക്കുന്നത് മനുഷ്യചരിത്രത്തിന്റെ തുടക്കം മുതൽ സംസ്കൃത, ഹെബ്രായ വേദങ്ങളിൽ നമ്മെ അന്ധകാരത്തിൽ നിന്ന് രക്ഷിച്ചു പ്രകാശത്തിലേക്ക് എത്തിക്കുന്ന ദൈവത്തിന്റെ ദാനം ആയ ആ പദ്ധതി വിവരിച്ചിരിക്കുന്നു. സമയം കിട്ടുന്ന മുറക്ക് ഞാൻ കൂടുതൽ ലേഖങ്ങൾ കൂട്ടിച്ചേര്‍ക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ ബന്ധപെടുക.
ഈ ദീപാവലിക്ക് ദീപങ്ങൾ തെളിയിക്കുമ്പോഴും സമ്മാനങ്ങൾ കൈമാറുമ്പോഴും പൌലോസ് അനുഭവിച്ച അനേക വർഷങ്ങൾക്ക് മുമ്പ് തന്നെ മാറ്റിമറിച്ച കർത്താവായ യേശുവിൽ ഉള്ള ആ ആന്തരിക വെളിച്ചം നിങ്ങളിലും അനുഭവവേദ്യം ആകട്ടെ എന്നാശംസിക്കുന്നു. സന്തോഷം നിറഞ്ഞ ദീപാവലി – Happy Deewali