തെക്കെ ഏഷ്യയിൽ അശ്വൻ മാസത്തിൽ 6-10 ദിവസം വരെ കൊണ്ടാടുന്ന ആഘോഷമാണ് ദുർഗാ പൂജ (അല്ലെങ്കിൽ ദുർഗോത്സവം). അസുരൻ മഹിഷാസുരയ്ക്ക് എതിരായുള്ള ദുർഗ്ഗാ ദേവിയുടെ യുദ്ധത്തിലുള്ള വിജയം ആഘോഷിക്കുന്നതാണ് ഈ പൂജ. ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പ് ആഘോഷിച്ചിരുന്ന യോം കിപ്പൂർ (പ്രായശ്ചിത്ത ദിനം) എന്ന പുരാതന ഉത്സവുമായി ഇത് ഒത്തു വരുന്നു എന്ന് അനേക ഭക്തർക്ക് മനസ്സിലായിട്ടില്ല. എബ്രായ വർഷത്തിൽ ഏഴാം മാസത്തിൽ 10ആമത്തെ ദിവസമാണിത് ആഘോഷിക്കുന്നത്. ഈ രണ്ട് ഉത്സവങ്ങളും പുരാതനമാണ്, രണ്ടും ഒരേ ദിവസമാണ് വരുന്നത് (അവരവരുടെ കലണ്ടറിൽ. വ്യത്യസ്ത വർഷങ്ങളിലാണ് ഹിന്ദു കലണ്ടറിലും എബ്രായ കലണ്ടറിലും അധിക മാസമുള്ളത്. ആയതിനാൽ പാശ്ചാത്യ കലണ്ടറിൽ ഇത് ഒരേ സമയം വരാറില്ല എന്നാൽ സെപ്റ്റംബർ – ഒക്ടോബർ മാസത്തിലാണ് വരുന്നത്) ഇത് രണ്ടിനും യാഗങ്ങൾ ഉണ്ട്, കൂടാതെ രണ്ടും വിജയം ആഘോഷിക്കുന്നതാണ്. ദുർഗാപൂജയുടെയും യോ കിപ്പോറിന്റെയും സാമ്യം ആശ്ചര്യപ്പെടുത്തുന്നതാണ്. എന്നാൽ ചിൽ വ്യത്യാസങ്ങളും ചിന്തനീയമാണ്.
പ്രായശ്ചിത്ത ദിനം പരിചയപ്പെടുത്തുന്നു.
മോശെ യിസ്രയേൽ ജനത്തെ (എബ്രായർ അല്ലെങ്കിൽ യെഹൂദന്മാർ) അടിമത്വത്തിൽ നിന്ന് പുറത്തു കൊണ്ടു വന്നതും കലിയുഗത്തിൽ യിസ്രയേൽ ജനത്തെ നയിക്കുവാൻ പത്ത് കല്പനകൾ ലഭിച്ചതിനെ പറ്റിയും നാം പഠിച്ചു. ആ പത്ത് കല്പനകൾ വളരെ കഠിനമാണ്, കൂടാതെ പാപത്തിന് അധീനൻ ആയിരിക്കുന്ന ഒരു വ്യക്തിക്ക് അത് അനുസരിക്കുക എന്നതും കഠിനമാണ്. നിയമ പെട്ടകം എന്ന പ്രത്യേക പെട്ടിയിലാണ്ീ കല്പനകൾ വെച്ചിരുന്നത്. ഈ നിയമ പെട്ടകം അതി പരിശുദ്ധ സ്ഥലം എന്ന ആലയത്തിന്റെ പ്രത്യേക സ്ഥലത്താണ് വച്ചിരുന്നത്.
മോശെയുടെ സഹൊദരനായ അഹരോനും അവന്റെ സന്തതികളുമാണ് ജനങ്ങളുടെ പാപപരിഹാരത്തിനായി ആലയത്തിൽ യാഗങ്ങൾ നടത്തിയിരുന്ന പുരോഹിതന്മാർ. പ്രായശ്ചിത്ത ദിനമായ യോം കിപ്പൂർ ദിനത്തിൽ പ്രത്യേക യാഗങ്ങൾ അർപ്പിച്ചിരുന്നു. പ്രായശ്ചിത്ത ദിനവും (യോം കിപ്പൂർ) ദുർഗ്ഗാ പൂജയുടെ ക്രീയകളും തമ്മിൽ ചേർത്ത് പഠിച്ചാൽ പഠിക്കുവാൻ അനേക കാര്യങ്ങൾ ഉണ്ട്, ഇത് ഒരു വിലയേറിയ പാഠമാണ്.
പ്രായശ്ചിത്ത ദിനവും ബലിയാടും
പ്രായശ്ചിത്ത ദിനത്തിൽ എങ്ങനെ യാഗം കഴിക്കണം എന്നുള്ള നിയമങ്ങൾ മോശെയുടെ കാലഘട്ടം മുതൽ എബ്രായ വേദങ്ങളിൽ അതായത് ഇന്നത്തെ വേദപുസ്തകത്തിൽ വ്യക്തമായി നൽകിയിട്ടുണ്ട്. ഈ നിയമങ്ങൾ എങ്ങനെയാണ് തുടങ്ങിയിരിക്കുന്നത് എന്ന് നോക്കാം:
അഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
ലേവ്യ 16: 1-2
2 കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
ദൈവ സാന്നിദ്ധ്യം ഉള്ള അതി പരിശുദ്ധ സ്ഥലത്ത് ഭയ ഭക്തിയില്ലാതെ പ്രവേശിച്ചപ്പോൾ മഹാപുരോഹിതനായ അഹരോന്റെ രണ്ട് മക്കൾ മരിച്ച് പോയി. ആ പരിശുദ്ധ സാന്നിദ്ധ്യത്തിൽ പത്ത് കല്പനകൾ അനുസരിക്കുവാൻ കഴിയാഞ്ഞത് കൊണ്ട് അവർ മരിച്ചു.
മഹാപുരോഹിതന് അതിപരിശുദ്ധ സ്ഥലത്ത് വർഷത്തിൽ ഒരിക്കൽ മാത്രമേ പ്രവേശിക്കുവാൻ കഴിയുകയുള്ളു – അതായത് പ്രായശ്ചിത്ത ദിനത്തിൽ, ഇതിനെ പറ്റി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. മറ്റേതെങ്കിലും ദിനത്തിൽ പ്രവേശിച്ചാൽ നിശ്ചയമായി താൻ മരിക്കും. എന്നാൽ തനിക്ക് പ്രവേശിക്കുവാൻ കഴിയുന്ന ആ ദിനത്തിൽ, നിയമപെട്ടകത്തിന്റെ അടുക്കൽ പോകുന്നതിന് മുന്നോടിയായി താൻ ചില കാര്യങ്ങൾ ചെയ്യണം.
3 പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം.
ലേവ്യ 16: 3-4
4 അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകീട്ടു അവയെ ധരിക്കേണം.
ദുർഗാപൂജയുടെ സപ്തമി ദിനത്തിൽ പ്രാൺ പ്രതിസ്ഥാൻ ചെയ്ത് ദുർഗായെ ആവാഹിച്ച് ബിംബങ്ങളിൽ കയറ്റും, കൂടാതെ ഈ മൂർത്തി കഴുകി ഒരുക്കും. യോം കിപ്പൂറിലും ഈ കഴുകൽ ഉൾപെട്ടിരിക്കുന്നു, എന്നാൽ ഇവിടെ മഹാപുരോഹിതനാണ് കുളിച്ച് അതി പരിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്നത് അല്ലാതെ ദൈവമല്ല. ഇവിടെ ദൈവത്തെ ആവഹിച്ച് കയറ്റേണ്ട കാര്യമില്ല – കാരണം തന്റെ സാന്നിദ്ധ്യം വർഷം മുഴുവൻ അതി പരിശുദ്ധ സ്ഥലത്ത് നിലനിന്നിരുന്നു. അവന്റെ സാന്നിദ്ധ്യത്തിൽ പോകുവാൻ പോകുന്നവർ ഒരുങ്ങേണ്ടിയിരുന്നു. മഹാപുരോഹിതൻ കുളിച്ച് ഒരുങ്ങിയതിനു ശേഷം യാഗത്തിനുള്ള മൃഗത്തെ കൊണ്ടുവരേണം.
5 അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
ലേവ്യ 16: 5-6
6 തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
അഹരോന്റെ പാപ പരിഹാരത്തിനായി ഒരു കാളയെ യാഗം കഴിക്കും. ദുർഗാപൂജ സമയത്തും ചിലപ്പോൾ കാളയെയോ ആടിനെയോ യാഗം കഴിക്കും. യോ കിപ്പൂറിൽ പുരോഹിതന്റെ പാപ പരിഹാരത്തിനായി കാളയെ യാഗം കഴിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. കാളയെ യാഗം കഴിച്ച് തന്റെ പാപം മറയ്ക്കുന്നില്ലെങ്കിൽ പുരോഹിതൻ മരിച്ച് പോകും.
അതിനു ശേഷം, പുരോഹിതൻ രണ്ട് ആടുകളെ കൊണ്ട് ഒരു പ്രത്യേക ക്രീയ ചെയ്യും.
7 അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം.
ലേവ്യ 16: 7-9
8 പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
9 യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
തന്റെ പാപ പരിഹാരത്തിനായി കാളയെ യാഗം കഴിച്ചതിനു ശേഷം, പുരോഹിതൻ രണ്ട് ആടുകളെ എടുത്ത് നറുക്കിടും. അതിൽ ഒരു ആട് ബലിയാടായി തിരഞ്ഞെടുക്കപ്പെടും. രണ്ടാമത്തെ ആട് പാപ യാഗത്തിനായി അറുക്കപ്പെടും. എന്തിന്?
15 പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
ലേവ്യ 16: 15-16
16 യിസ്രായേൽമക്കളുടെ അശുദ്ധികൾനിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾനിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവൻ അങ്ങനെ തന്നേ ചെയ്യേണം.
ബലിയാടിന് എന്തു സംഭവിച്ചു?
20 അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.
ലേവ്യ 16: 20-22
21 ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
22 കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.
അഹരോന്റെ പാപത്തിനായായിരുന്നു കാളയെ യാഗം കഴിച്ചത്. ഒരു ആടിനെ യാഗം കഴിച്ചത് യിസ്രയേൽ ജനത്തിന്റെ പാപത്തിനായി. ജനങ്ങളുടെ പാപം ഈ ബലിയാടിന്റെ മേൽ പകരുന്നതിന് അടയാളമായി ജീവനുള്ള ബലിയാടിന്റെ തലയിൽ അഹരോൻ കൈ വയ്ക്കും. ജനങ്ങളുടെ പാപം അവരിൽ നിന്ന് ദൂരെ അകറ്റിയെന്നതിന് അടയാളമായി ഈ ആടിനെ കാട്ടിലേക്ക് അഴിച്ച് വിടും. ഈ യാഗങ്ങൾ കൊണ്ട് ജനങ്ങളുടെ പാപത്തിന് പരിഹാരം വന്നു. പ്രായശ്ചിത്ത ദിനത്തിൽ മാത്രമാണ് ഈ കാര്യങ്ങൾ നടന്നിരുന്നത്.
പ്രായശ്ചിത്ത ദിനവും ദുർഗാപൂജയും
എന്തുകൊണ്ടാണ് ദൈവം ഈ ഉത്സവം എല്ലാ വർഷവും ഈ ദിനത്തിൽ ആചരിക്കണം എന്ന് കല്പിച്ചത്? ഇതിന്റെ അർത്ഥം എന്താണ്? കാള ഭൂതമായ മഹിഷാസുരയെ ദുർഗാ തോല്പിച്ചത് ഓർക്കുന്നതാണ് ദുർഗാ പൂജ. അതായത് പഴയ ഒരു സംഭവത്തെ ഓർക്കുന്നു. പ്രായശ്ചിത്ത ദിനവും ഒരു വിജയത്തെ ഓർക്കുന്നു എന്നാൽ വരുവാനുള്ള ഒരു സംഭവത്തെയാണ് ഓർക്കുന്നത്, അതായത് ദുഷ്ടതയുടെ മേലുള്ള ഭാവിയിലെ വിജയം. മൃഗങ്ങളെ യാഗം കഴിച്ചിരുന്നെങ്കിലും അത് അടയാളമായായിരുന്നു ചെയ്തിരുന്നത്. വേദപുസ്തകം ഇതിനെ പറ്റി ഇങ്ങനെ പറയുന്നു:
4 കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല.
എബ്രായർ 10:4
പ്രായശ്ചിത്ത ദിനത്തിലെ യാഗങ്ങൾ പുരോഹിതന്റെയും ഭക്തന്മാരുടെ പാപങ്ങളെ ശരിക്കും കഴുകി കളയുന്നില്ല, പിന്നെയെന്തിനാണ് ഈ യാഗങ്ങൾ വർഷാവർഷം നടത്തിയിരുന്നത്? വേദപുസ്തകം പറയുന്നു:
ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല.
എബ്രായർ 10:1-3
2 അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?
3 ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.
ഈ യാഗങ്ങൾക്ക് പാപങ്ങളെ കഴുകി കളയുവാൻ കഴിയുമായിരുന്നെങ്കിൽ പിന്നെയും പിന്നെയും ഇത് നടത്തേണ്ട ആവശ്യം ഇല്ലായിരുന്നു. ഇത് ഫലവത്തായിരുന്നില്ല എന്ന് ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നു.
എന്നാൽ യേശു ക്രിസ്തു (യേശു സത്സങ്ങ്) തന്നെതാൻ യാഗമായപ്പോൾ ഈ അവസ്ഥകൾ എല്ലാം മാറി.
5 ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.
എബ്രായർ 10:5-7
6 സർവ്വാംഗ ഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.
7 അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്നു അവൻ പറയുന്നു.
തന്നെതാൻ യാഗമാകുവാൻ താൻ വന്നു. താൻ അങ്ങനെ ചെയ്തപ്പോൾ
10 ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
എബ്രായർ 10: 10
രണ്ട് ആടുകളുടെ യാഗം യേശുവിന്റെ ഭാവി യാഗത്തെയും തന്റെ വിജയത്തെയും ചൂണ്ടി കാണിക്കുന്നു. താൻ യാഗമാക്കപ്പെട്ടതുകൊണ്ട് യാഗമാക്കപ്പെട്ട കുഞ്ഞാട് താനായിരുന്നു. നാം ശുദ്ധീകരിക്കപ്പെടുവാൻ ലോകത്തിന്റെ പാപത്തെ ചുമന്ന് അത് ദൂരെയാക്കിയത് കൊണ്ട് താൻ ബലിയാടുമാണ്.
പ്രായശ്ചിത്ത ദിനത്തിൽ നിന്നാണോ ദുർഗാ പൂജ വന്നത്?
ഏകദേശം 700 ബിസിയിൽ യിസ്രായേലിൽ നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയിൽ വന്ന യെഹൂദന്മാരെ പറ്റി ഇസ്രയേല്യരുടെ ചരിത്രത്തിൽ നിന്ന് നാം കണ്ടു. ഇവർ ഇന്ത്യയിലെ സാഹിത്യത്തിലും, മതത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ വർഷവും ഏഴാം മാസത്തിന്റെ പത്താം തീയതി ഈ ജനം പ്രായശ്ചിത്ത ദിനം ആചരിച്ചിട്ടുണ്ടാവും. നമ്മുടെ ഭാഷയിൽ അവർ സ്വാധീനം ചെലുത്തിയതു പോലെ അവരുടെ പ്രായശ്ചിത്ത ദിനം ദുഷ്ടതയുടെ മേലുള്ള വിജയത്തിന്റെ ഓർമയായ ദുർഗാ പൂജയായതായിരിക്കാം. ഏകദേശം 600 ബിസിയിൽ ആചരിച്ച് തുടങ്ങിയ ദുർഗാ പൂജാ ഈ ചരിത്രവുമായി ഒത്തു വരും.
പ്രായശ്ചിത്ത യാഗം നിർത്തലാക്കിയപ്പോൾ
നമുക്ക് വേണ്ടിയുള്ള യേശുവിന്റെ (യേശു സത്സങ്ങ്) യാഗം ഫലപ്രദവും പര്യാപ്തമായതുമായിരുന്നു. യേശുവിന്റെ ക്രൂശിലെ യാഗത്തിന് (33 എ ഡി) അല്പകാലത്തിനു ശേഷം എഡിയിൽ റോമാ സാമ്രാജ്യം അതി 70 വിശുദ്ധ സ്ഥലം ഉൾപെടെയുള്ള ആലയം തകർത്തു കളഞ്ഞു. ആ നാളിൽ നിന്ന് ഒരിക്കലും യെഹൂദന്മാർ പ്രായശ്ചിത്ത ദിനത്തിൽ യാഗം കഴിച്ചിട്ടില്ല. ഇന്ന്, ഒരു ദിനത്തെ ഉപവാസം പ്രഖ്യാപിച്ച് ഈ ദിനം ആചരിക്കുന്നു.വേദപുസ്തകം പറയുന്നതുപോലെ ആ ഫലപ്രദമായ യാഗത്തിനു ശേഷം മറ്റൊരു മൃഗയാഗത്തിന്റെ ആവശ്യം ഇല്ല. ആയതിനാൽ ദൈവം അതു നിർത്തലാക്കി.
ദുർഗാപൂജയുടെയും പ്രായശ്ചിത്ത ദിനത്തിന്റെയും പ്രതിച്ഛായകൾ
ദൈവം ഒരു മൂർത്തിയിൽ വസിക്കുവാനായി ദുർഗായെ ഒരു മൂർത്തിക്കുള്ളിൽ ആവാഹിച്ച് കയറ്റുന്നതാണ് ദുർഗാ പൂജയിൽ ചെയ്യുന്ന ഒരു കാര്യം. ഒരു മൂർത്തിയിലും ആവാഹിക്കാതെ വരുവാനുള്ള യാഗത്തെ വിളിച്ച് പറയുന്നതായിരുന്നു പ്രായശ്ചിത്ത ദിനം. അതിവിശുദ്ധ സ്ഥലത്ത് അദൃശ്യനായ ദൈവത്തിന്റെ സാന്നിദ്ധ്യമായിരുന്നു, ആയതിനാൽ ഒരു മൂർത്തിയുടെ ആവശ്യം അവിടെ ഇല്ല.
പ്രായശ്ചിത്ത ദിനം ആചരിക്കുവാൻ തുടങ്ങുന്നതിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഫലപ്രദമായ യാഗത്തിൽ ഒരു രൂപത്തിൽ ആവാഹിച്ചിരുന്നു. വേദപുസ്തകം അതിനെ കുറിച്ച് ഇങ്ങനെ വിവരിക്കുന്നു
15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
കൊലൊസ്സ്യർ 1:15
ഫലപ്രദമായ യാഗത്തിൽ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയിൽ അവന്റെ സാന്നിദ്ധ്യമാവാഹിച്ച് യേശുവെന്ന മനുഷ്യനായി അവതരിപ്പിച്ചു.
പുനഃപരിശോധന
നാം വേദപുസ്തകം പരിശോധിച്ചു കൊണ്ടിരുന്നു. ദൈവം തന്റെ പദ്ധതികൾ വെളിപ്പെടുത്തുവാൻ എന്തെല്ലാം അടയാളങ്ങൾ കാണിച്ചു എന്നു കണ്ടു. ‘അവന്റെ‘ വരവിനെകുറിച്ച് ആദിയിൽ ദൈവം പറഞ്ഞു. ഇതിന് ശേഷം അബ്രഹാമിന്റെ യാഗംപെസഹ, പ്രായശ്ചിത്ത ദിനവും വന്നു. യിസ്രയേലിന്മേലുള്ള മോശെയുടെ അനുഗ്രഹങ്ങളും ശാപങ്ങളും നിലനിൽക്കുന്നു. ഇവിടെ വിവരിച്ചിരിക്കുന്നത് പോലെ ഇത് യിസ്രയേല്ല്യരെ ഭൂമി മുഴുവനും ചിതറിച്ച് കളഞ്ഞു.