ഇന്ത്യൻ സമൂഹത്തിൽ തന്നെ ആയിര കണക്കിന് വർഷങ്ങൾ ചെറിയ ഒരു സമൂഹമായി പാർത്ത ചരിത്രം യെഹൂദന്മാർക്കുണ്ട്. ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷ സമൂഹങ്ങളെക്കാൾ (ജെയിന മതം, സിക്ക് മതം, ബുദ്ധമതം) വ്യത്യസ്തരാണ് യെഹൂദന്മാർ കാരണം അവർ ഇന്ത്യയുടെ പുറത്ത് നിന്ന് വന്നവരാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി 2017 ൽ ഇസ്രയേൽ സന്ദർശിക്കുന്നതിന് മുമ്പ് ഇസ്രയേൽ പ്രധാന മന്ത്രി നേതൻ യാഹുവുമായി ഒരു കരാർ ഒപ്പിട്ടു. അവർ ഇത് എഴുതിയപ്പോൾ യെഹൂദന്മാർ പണ്ട് കുടിയേറി പാർത്തത് അംഗീകരിച്ചിരുന്നു.
ഇന്ത്യയിൽ വന്ന യെഹൂദാ സമൂഹത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്വീകരിച്ചിരുന്നു, അവർ ഒരിക്കലും പീഡനം അനുഭവിച്ചിട്ടില്ല.
സത്യത്തിൽ, ഇന്ത്യക്കാരുടെ ചരിത്രത്തിന്മേൽ യെഹൂദന്മാർക്ക് വലിയ സ്വാധീനമുണ്ട്. എങ്ങനെയാണ് എഴുത്തുകൾ ഇന്ത്യയിൽ ഉടലെടുത്തത്? ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യൻ സംസ്കാരത്തിന്റെ എല്ലാ സാഹിത്യ സമാഹാരങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ യെഹൂദ്യ ചരിത്രം
യെഹൂദാ സമൂഹം ഇന്ത്യയിൽ എത്ര കാലമുണ്ടായിരുന്നു? ‚27 നൂറ്റാണ്ടിന് ശേഷം മനശ്ശെ ഗോത്രത്തിലെ യെഹൂദന്മാർ മിസോറാമിൽ നിന്ന് യിസ്രയേലിലേക്ക് മറങ്ങുന്നതിനെ കുറിച്ച് ടൈംസ് ഓഫ് ഇസ്രയേൽ ഒരു ലേഖനം ഈ അടുത്തയിടയ്ക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഏകദേശം 700 ബി സി യിൽ അവരുടെ പൂർവ്വ പിതാക്കൾ ഇവിടെ വന്നതാണ്. അവരുടെ ബന്ധുക്കളായ തെലുങ്കു സംസാരിക്കുന്ന എഫ്രയീം ഗോത്രത്തിലെ യെഹൂദന്മാർ (ബെനെ എഫ്രയീം) ആന്ധ്രയിൽ താമസിക്കുന്നു, ഇവർ പേർഷ്യ, അഫ്ഗാനിസ്താൻ, ടിബറ്റ്, ചൈന എന്നിവടങ്ങളിൽ ചുറ്റി നടന്ന് ഏകദേശം 1000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ വന്ന ഓർമ്മകൾ ഉണ്ടവർക്ക്. കേരളത്തിൽ, കൊച്ചിയിൽ താമസിക്കുന്ന യെഹൂദന്മാർ ഏകദേശം 2600 വർഷങ്ങളായി ഇവിടെ താമസിക്കുന്നു. നൂറ്റാണ്ടുകൾ കൊണ്ട്, ചെറുതാണെങ്കിലും പ്രാധാന്യമുള്ള സമൂഹം യെഹൂദന്മാർ ഇന്ത്യയിൽ പടുത്തെടുത്തു. എന്നാൽ ഇപ്പോൾ അവരെല്ലാവരും ഇസ്രയേലിലേക്ക് മടങ്ങുന്നു.
യെഹൂദന്മാർ ഇന്ത്യയിൽ താമസിക്കുവാൻ എങ്ങനെ വന്നു? ഇത്രയും വർഷത്തിന് ശേഷം എന്തു കൊണ്ടവർ മടങ്ങുന്നു? മറ്റെല്ലാ രാജ്യങ്ങളെക്കാളും ഈ രാജ്യത്തെ കുറിച്ചുള്ള ചരിത്രം നമുക്കറിയാം. ഈ വിവരണങ്ങൾ ഉപയോഗിച്ച് ഓരോ കാലഘട്ടത്തിലെ ചരിത്രം നമുക്ക് ചുരുക്കത്തിൽ നോക്കാം.
അബ്രഹാം: യെഹൂദാ കുടുഃബം ആരംഭിക്കുന്നു
ഈ കാലം ആരംഭിക്കുന്നത് അബ്രഹാമിൽ നിന്നാണ്. രാജ്യങ്ങൾക്കുള്ള വാഗ്ദത്തം അവന് നൽകിയിരുന്നു, അവന് ദൈവവുമായി ചില കൂടികാഴ്ചകൾ ഉണ്ടായിരുന്നു, അത് ഒരു അടയാളമായിരുന്ന ഇസഹാക്കിന്റെ യാഗത്തോട് കൂടിയാണ് അവസാനിച്ചത്. യേശുവിന്റെ (യേശുസത്സങ്ങ്) യാഗം നടക്കുവാൻ പോകുന്ന സ്ഥലത്തേക്കുള്ള അടയാളമായിരുന്നു ഇത്. ദൈവമാണ് യിസഹാക്കിന്റെ മകന് ഇസ്രയേൽ എന്ന പേര് നൽകിയത്. ഇസ്രയേലിന്റെ സന്തതികൾ മിസ്രയീമിൽ അടിമകൾ ആയിരുന്നപ്പോഴും ഈ കാലഘട്ടം തുടരുന്നു. ഈ കാലഘട്ടം ഇസ്രയേലിന്റെ മകനായ യോസേഫിൽ നിന്നാണ് തുടങ്ങുന്നത്(പരമ്പര ഇങ്ങനെ: അബ്രഹാം-> ഇസഹാക്ക് -> ഇസ്രയേൽ (യാക്കോബ്) -> യോസേഫ്), യോസേഫ് ഇവരെ മിസ്രയീമിൽ കൊണ്ട് വന്നു, അവിടെ അവർ പിന്നീട് അടിമകളായി.
മോശെ: ദൈവത്തിന്റെ കീഴിൽ ഇസ്രയേൽ ഒരു രാഷ്ട്രമായി
പെസഹയുടെയും ബാധയുടെയും കൂടെ മോശെ യിസ്രയേലിനെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചു. ഈ ബാധ മിസ്രയീമിനെ നശിപ്പിക്കുകയും, ഇസ്രയേലിനെ മിസ്രയീമിൽ നിന്ന് വിടുവിക്കുകയും ചെയ്തു. മോശെ മരിക്കുന്നതിന് മുമ്പ് അനുഗ്രഹങ്ങളും ശാപങ്ങളും ഇസ്രയേലിനോട് പറഞ്ഞു (ഈ കാലഘട്ടം പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് പോയി) അവർ ദൈവത്തെ അനുസരിച്ചാൽ അനുഗ്രഹിക്കപ്പെടും, അനുസരിച്ചില്ലെങ്കിൽ ശപിക്കപ്പെടും. ഇസ്രയേലിന്റെ പിന്നീടുള്ള ചരിത്രം ഈ അനുഗ്രഹത്തെയും ശാപത്തെയും ആശ്രയിച്ചായിരുന്നു.
ദാവീദ് യെരുശലേമിൽ ഒരു രാജ വാഴ്ച സ്ഥാപിച്ചു
ദാവീദ് യെരുശലേം പിടിച്ചടക്കി അതിനെ തലസ്ഥാന നഗരമാക്കി. വരുവാനുള്ള ‘ക്രിസ്തുവിനെ‘ പറ്റി തനിക്ക് വാഗ്ദത്തം ലഭിച്ചു ആ സമയം മുതൽ യെഹൂദർ ‘ക്രിസ്തുവിന്റെ‘ വരവിനായി കാത്തിരിക്കുന്നു. ധനികനും പേരു കേട്ടതുമായ തന്റെ മകൻ ശലോമോൻ തന്റെ പിൻഗാമിയായി യെരുശലേമിൽ, മോറിയ മലയിൽ ആദ്യത്തെ യെഹൂദാ പള്ളി പണിതു. ദാവീദിന്റെ സന്തതികൾ ഏകദേശം 400 വർഷങ്ങൾ ഭരിച്ചു, ഈ കാലഘട്ടത്തെ നീല നിറത്തിൽ കൊടുത്തിരിക്കുന്നു (1000-600 ബി സി). ഈ കാലഘട്ടം മഹത്വകരമായ കാലമായിരുന്നു – അവർക്ക് വാഗ്ദത്തം ചെയ്തിരുന്ന അനുഗ്രഹങ്ങൾ എല്ലാം ലഭിച്ചു. വളരെ ശക്തിയുള്ള രാഷ്ട്രമായിരുന്നു അത്, അവർക്ക് അത്യാധുനികമായ സമൂഹം, സംസ്കാരം, അവരുടെ പള്ളി എല്ലാം ഉണ്ടായിരുന്നു. എന്നാൽ ഈ സമയത്ത് മലിനത വർദ്ധിച്ചു എന്ന് പഴയനിയമത്തിൽ വായിക്കുന്നു. അവർ മാറ്റം വന്നില്ലെങ്കിൽ മോശെ പറഞ്ഞ ശാപങ്ങൾ എല്ലാം അവരുടെ മേൽ വരുമെന്ന് പല ഋഷിമാരും പ്രവചിച്ചു. ഈ താക്കീതുകളെ അവർ അവഗണിച്ചു. ഈ സമയത്താണ് ഇസ്രയേൽ പിരിഞ്ഞ് രണ്ട് രാജ്യമായത്: എഫ്രയീം അല്ലെങ്കിൽ വടക്കെ ഇസ്രയേൽ, തെക്കെ ഭാഗമായ യെഹൂദ (ഇന്നത്തെ കൊറിയ പോലെ, ഒരാൾ രണ്ട് രാജ്യമായി, വടക്കും തെക്കും കൊറിയ).
യെഹൂദന്മാരുടെ ആദ്യത്തെ നാട് കടത്തൽ: അസ്സീറിയയും ബാബിലോണും
അവസാനമായി, രണ്ട് ഘട്ടങ്ങളിലായി ശാപം അവരുടെ മേൽ വന്നു. 722 ബി സി യിൽ അസ്സീറിയൻ സൈന്യം വടക്കെ രാജ്യം നശിപ്പിച്ചു, ആ ഇസ്രയേല്ല്യരെ അവരുടെ വലിയ രാജ്യത്തേക്ക് നാടു കടത്തി. ഈ നാടുകടത്തപ്പെട്ട ഇസ്രയേല്ല്യരുടെ സന്തതികളാണ് മിസോറാമിലുള്ളാ മനശ്ശെ ഗോത്രവും, ആന്ദ്രപ്രദേശിലുള്ള എഫ്രയീം ഗോത്രവും. 900 വർഷങ്ങൾക്ക് മുമ്പ് മോശെ തന്റെ ശാപങ്ങൾ പറഞ്ഞത് പോലെ – 586 ബിസിയിൽ നെബുഖദ്നേസർ എന്ന ശക്തനായ ബാബിലോണ്ണ്യ രാജാവ് വന്നു
49 യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
ആവർത്തനം 28: 49-52
50 വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52 നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.
നെബുഖദ്നേസർ യെരുശലേം പിടിച്ചടക്കി, അതിനെ ചുട്ടു, ശലോമോൻ പണിത ആലയം നശിപ്പിച്ചു. എന്നിട്ട് യിസ്രയേല്ല്യരെ ബാബിലോണിലേക്ക് നാട് കടത്തി. ഇതിലൂടെ മോശെയുടെ പ്രവചനം നിറവേറി
63 നിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
ആവർത്തനം 28:63-64
64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
കൊച്ചിയിലുള്ള യെഹൂദന്മാർ ഈ ഇസ്രയേല്ല്യരുടെ സന്തതികളാണ്. 70 വർഷത്തേക്ക് അബ്രഹാമിനും അവന്റെ സന്തതികൾക്കും വാഗ്ദത്തം ചെയ്ത നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഈ കാലഘട്ടത്തെ ചുവന്ന നിറത്തിലാണ് കാണിച്ചിരിക്കുന്നത്.
ഇന്ത്യൻ സമൂഹത്തിന് യെഹൂദർ ചെയ്ത സംഭാവന
ഇന്ത്യയിലെ എഴുത്തുകളെ പറ്റിയുള്ള ചോദ്യം പിന്നെയും ചോദിക്കുന്നു. ഇന്ത്യയുടെ ആധുനിക ഭാഷകളായ ഹിന്ദി, ബെങ്കാളി, മറാട്ടി, ഗുജറാത്തി, തെലുങ്ക്, കന്നട്, മലയാളം, തമിഴ്, റിഗ് വേദയും മറ്റ് സാഹിത്യങ്ങളും എഴുതപ്പെട്ട പുരാതന സംസ്കൃതം എന്നിവ ബ്രഹ്മിക്ക് ലിപികളായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് കാരണം ഇവയെല്ലാം ബ്രഹ്മിക്ക് ലിപി എന്ന പുരാതന ലിപിയിൽ നിന്നാണ് ഉടലെടുത്തിരിക്കുന്നത്. ഇന്ന് ഈ ബ്രഹ്മിക്ക് ലിപി അശോക ചക്രവർത്തിയുടെ കാലത്തെ ചില പുരാതന സ്തൂപങ്ങളിൽ മാത്രമേ കാണുവാനുള്ളു.
ബ്രഹ്മി ലിപിയെങ്ങനെയാണ് പുതിയ ലിപിയായി മാറിയത് എന്ന് അറിയാമെങ്കിലും ഇന്ത്യ എങ്ങനെയാണീ ബ്രഹ്മി ലിപികൾ ആദ്യം ഉപയോഗിച്ചത് എന്ന് നമുക്ക് അറിയില്ല. പണ്ഡിതന്മാർ പറയുന്നത് ഈ ബ്രഹ്മി ലിപി എബ്രായ-ഫിനീഷ്യ ലിപിയുമായി ഒത്തു വരുന്നു, ഈ ലിപിയായിരുന്നു ഇന്ത്യയിലേക്ക് കുടിയേറി പാർത്ത യിസ്രയേൽ മക്കൾ ഉപയോഗിച്ചിരുന്നത്. ചരിത്രകാരനായ ഡോ. അവിഗ്ഡോർ ഷച്ചിൻ പറയുന്നത് ഇങ്ങനെ 1)യിസ്രയേലിൽ നിന്ന് കുടിയേറി പാർത്ത യെഹൂദർ എബ്രായ – ഫിനീഷ്യ ഭാഷ കൂടെ കൊണ്ടു വന്നു, പിന്നീട് അത് ബ്രഹ്മി ലിപിയായി. ബ്രഹ്മി ലിപിക്ക് എങ്ങനെ ഈ പേർ ലഭിച്ചു എന്ന നിഗൂഡതയും മാറി കിട്ടി. വടക്കെ ഇന്ത്യ ഈ ലിപി വെളിപ്പെട്ടു വന്ന സമയത്തു തന്നെയാണ് അവരുടെ ദേശത്തു നിന്ന് യെഹൂദന്മാർ ഇവിടേക്ക് കുടിയേറി പാർത്തത്. ഇവിടെയുള്ള തദ്ദേശ വാസികൾ ഈ ലിപി ഉപയോഗിച്ചിട്ട് അതിന് (അ) ബ്രാഹ്മിൻ ലിപി എന്ന് പേർ ഇട്ടു. അബ്രഹാമിന്റെ മതം ഒരു ദൈവത്തിൽ വിശ്വസിച്ചിരുന്നു, ഈ ദൈവമായിരുന്നു എല്ലാം. അവൻ ആദ്യവും അന്തവും നിത്യവുമാണ്. അബ്രഹാമിന്റെ ജനത്തിന്റെ മതത്തിൽ നിന്നാണ് ബ്രാഹ്മിണ വിശ്വാസം ഉടലെടുത്തത്. യെഹൂദന്മാർ തങ്ങളുടെ ഭാഷയും, മതവും ഇന്ത്യയിൽ കൊണ്ട് വന്ന് മറ്റെല്ലാം പിടിച്ചടക്കിയവരെക്കാൾ ദേശത്തെ സ്വാധീനിച്ചു. എബ്രായ ഫിനീഷ്യൻ ലിപിയിലുള്ള എബ്രായ വേദത്തിലുള്ള ‘വരുവാനുള്ളവന്റെ കാര്യം‘ സംസ്കൃതത്തിലുള്ള റിഗ് വേദത്തിലും ‘വരുവാനുള്ള പുരുഷൻ‘ എന്ന് എഴുതിയിരിക്കുന്നു. മദ്ധ്യകിഴക്കുള്ള നാടുകടത്തപ്പെട്ട യെഹൂദരുടെ ചരിത്രം നോക്കാം.
പാർസ്സ്യരുടെ കൈകീഴിൽ പ്രവാസത്തിൽ നിന്നുള്ള മടങ്ങൽ
അതിനു ശേഷം, പാർസ്യ രാജാവായ കോരേശ് ബാബിലോൺ പിടിച്ചടക്കി, കോരേശ് ലോകത്തിൽ ഏറ്റവും ശക്തനായ രാജാവായി. യെഹൂദന്മാർ തങ്ങളുടെ രാജ്യത്തിലേക്ക് മറങ്ങുവാൻ അദ്ദേഹം അനുവദിച്ചു.
എന്നാൽ ഇസ്രയേൽ ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല, പാർസ്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു ഭാഗം മാത്രമായി. ഇങ്ങനെ 200 വർഷം പോയി. ഈ കാലഘട്ടത്തെ പിങ്ക് നിറത്തിൽ കൊടുക്കുന്നു. ഈ സമയത്ത് യെഹൂദന്മാരുടെ പള്ളിയും (2 ആമത്തെ ആലയം) യെരുശലേം പട്ടണവും പുനഃ പണിയപ്പെട്ടു. യെഹൂദന്മാർക്ക് തിരികെ പോകുവാൻ അനുവാദം ലഭിച്ചെങ്കിലും അനേകർ പ്രവാസത്തിൽ തന്നെ തുടർന്നു.
ഗ്രീക്കന്മാരുടെ കാലഘട്ടം
അലക്സാണ്ടർ ചക്രവർത്തി പാർസ്യ സാമ്രാജ്യം പിടിച്ചടക്കി ഇസ്രയേലിനെ 200 വർഷം അവരുടെ കീഴിൽ ആക്കി. ഇത് കടും നീല നിറത്തിലാണ് കാണിച്ചിരിക്കുന്നത്.
റോമാക്കാരുടെ കാലഘട്ടം
റോമാക്കാർ ഗ്രീക്ക് സാമ്രാജ്യത്തെ കീഴടക്കി ലോകത്തെ വൻ ശക്തിയായി. യെഹൂദന്മാർ പിന്നെയും ഇവരുടെ കീഴിലായി. ഇത് മഞ്ഞ നിറത്തിൽ കാണിച്ചിരിക്കുന്നു. ഈ കാലത്താണ് യേശു ജീവിച്ചിരുന്നത്. സുവിശേഷങ്ങളിൽ എന്തു കൊണ്ട് റോമാ പടയാളികളെ പറ്റി പറഞ്ഞിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകും, കാരണം യേശുവിന്റെ കാലത്ത് റോമാക്കാരാണ് യെഹൂദന്മാരെ ഭരിച്ചിരുന്നത്.
റോമാക്കാരുടെ കീഴിൽ യെഹൂദന്മാരുടെ രണ്ടാമത്തെ നാടു കടത്തൽ
ബാബിലോണ്യ (586 ബി സി)കാലം മുതൽ യെഹൂദന്മാർ ദാവീദിന്റെ കാലത്തെ പോലെ സ്വതന്ത്രർ ആയിരുന്നില്ല. ഇന്ത്യ സ്വാതന്ത്രയത്തിനു മുമ്പെ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നത് പോലെ അവർ മറ്റ് രാജാക്കന്മാരുടെ കീഴിലായിരുന്നു. യെഹൂദന്മാർ ഇത് വെറുക്കുകയും റോമാക്കാർക്ക് എതിരായി പോരാടുകയും ചെയ്തു. അപ്പോൾ റോമാക്കാർ വന്നു യെരുശലേമും (70 എഡി) രണ്ടാം ആലയവും തകർത്തു, യെഹൂദന്മാരെ അടിമകളായി റോമിലേക്ക് പിടിച്ചു കൊണ്ട് പോയി. ഇത് രണ്ടാമത്തെ യെഹൂദന്മാരുടെ നാടു കടത്തലായിരുന്നു. റോമാ സാമ്രാജ്യം വളരെ വലുതായിരുന്നത് കൊണ്ട്, യെഹൂദന്മാർ ലോകമെമ്പാടും ചിതറി പോയി.
ഇങ്ങനെയാണ് യെഹൂദന്മാർ ഏകദേശം 2000 വർഷങ്ങൾ ജീവിച്ചത്: പല ദേശങ്ങളിൽ ചിതറിക്കപ്പെട്ടു, എന്നാൽ ആരും അവരെ അംഗീകരിച്ചിരുന്നില്ല. ഈ ദേശങ്ങളിൽ എല്ലാം അവർ പീഡനം അനുഭവിച്ചു. യൂറോപ്പിലായിരുന്നു ഏറ്റവും കൂടുതൽ പീഡനം. സ്പെയിൻ, പശ്ചിമ യൂറോപ്പ്, റഷ്യ, എന്നിവടങ്ങളിൽ പാർത്ത യെഹൂദന്മാർ വളരെ അപകടത്തിലായിരുന്നു. ഈ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ അവർ കൊച്ചിയിലേക്ക് വന്നു.
17, 18 നൂറ്റാണ്ടിൽ മദ്ധ്യ കിഴക്കിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന യെഹൂദന്മാരെ ബാഗ്ദാദി യെഹൂദർ എന്നായിരുന്നു അറിയപ്പെട്ടത്. അവർ മുമ്പൈ, ഡെൽഹി, കോൽകത്ത എന്നിവിടങ്ങളിലാണ് താമസിച്ചത്. 1500 ബി സിയിലെ മോശെയുടെ ശാപങ്ങൾ അതേ പോലെ അവരുടെ ജീവിതത്തിൽ നടന്നു
65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
ആവർത്തനം 28:65
ഇസ്രയേലിന്റെ ശാപം മൂലം ജനം ചോദിച്ചു
24 അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
ആവർത്തനം 29:24
ഉത്തരം:
25 തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
ആവർത്തനം 29:25-28
26 അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.
28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.
1900 വർഷങ്ങളുള്ള കാലഘട്ടമായി ഇത് കാണിക്കപ്പെടുന്നു. ഈ കാലഘട്ടത്തെ നീണ്ട ചുവന്ന ബാറിൽ കാണിച്ചിരിക്കുന്നു
രണ്ട് പ്രവാസ കാലത്തിലൂടെ യെഹൂദന്മാർ കടന്നു പോയെന്ന് നാം കാണുന്നു. എന്നാൽ രണ്ടാമത്തെ പ്രവാസം ഒന്നാമത്തേതിൽ നിന്ന് നീണ്ടതായിരുന്നു.
20 ആം നൂറ്റാണ്ടിലെ കൂട്ട നാശം
ജർമ്മനിയിലെ ഹിറ്റ്ലർ മൂലം യെഹൂദന്മാർ ഏറ്റവും അധികം പീഡനം അനുഭവിച്ചു. മുഴുവൻ യൂറോപ്പിൽ നിന്ന് യെഹൂദന്മാരെ നീക്കം ചെയുവാൻ ഹിറ്റ്ലർ ശ്രമിച്ചു. താൻ അതിൽ വിജയിക്കാറായപ്പോൾ തോൽക്കപ്പെട്ടു, കുറച്ചു യെഹൂദന്മാർ ശേഷിച്ചു.
ഇസ്രയേലിന്റെ ആധുനിക പുനർജന്മം
ആയിര കണക്കിന് വർഷങ്ങൾക്ക് ശേഷം ‘യെഹൂദന്മാർ‘ എന്ന് പറയുന്ന ജനത്തിന് സ്വന്തമായി ഒരു നാട് ഇല്ല എന്ന സത്യം മറക്കുവാൻ കഴിയാത്തതാണ്. എന്നാൽ 3500 വർഷം മുമ്പ് മോശെ പറഞ്ഞ വാക്കുകൾ ഇതിലൂടെ നിവർത്തിയായി. മോശെ പറഞ്ഞതു പോലെ തന്നെ 1948 ൽ യു എൻ മുഖാന്തരം യിസ്രയേൽ എന്ന രാജ്യം ഉടലെടുത്ത അത്ഭുത കാഴ്ച നാം കണ്ടു.
3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
ആവർത്തനം 30:3-5
4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.
5 നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
വലിയ പീഡനത്തിന്റെ നടുവിലാണ് ഈ രാജ്യം ഉടലെടുത്തത്. ചുറ്റുമുള്ള രാജ്യങ്ങൾ 1948, 1956, 1967, 1973, എന്നീ വർഷങ്ങളിൽ യുദ്ധം ചെയ്തു. ഇസ്രയേൽ എന്ന ചെറിയ രാജ്യം അഞ്ച് രാജ്യങ്ങളുമായി യുദ്ധം ചെയ്തിട്ടുണ്ട്. ഇവിടെ എല്ലാം യിസ്രയേൽ നിലനിന്നു എന്ന് മാത്രമല്ല അവരുടെ അതിരുകൾ വർദ്ധിച്ചു. 1967 ലെ ആറു ദിവസത്തെ യുദ്ധത്തിൽ 3000 വർഷങ്ങൾക്ക് മുമ്പ് ദാവീദ് പണിത യെരുശലേം പട്ടണം തിരിച്ചു പിടിച്ചു. ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നമാണ് ഇസ്രയേലും അവിടെ നടക്കുന്ന യുദ്ധങ്ങളും.
മോശെയുടെ പ്രവചനം പോലെയും, ഇവിടെ വിവരിച്ചിരിക്കുന്നത് പോലെയും യിസ്രയേലിന്റെ ഉൽഭവം ഇന്ത്യയിലുള്ള യെഹൂദന്മാർക്ക് യിസ്രയേലിലേക്ക് മടങ്ങുവാൻ മുഖാന്തരമായി. മാതാപിതാക്കളിൽ നിന്ന് ഒരാളെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഏകദേശം 80000 യെഹൂദന്മാർ ഇന്ന് യിസ്രയേലിൽ ജീവിക്കുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 5000 യുഹൂദരെ ഉള്ളൂ. മോശെയുടെ അനുഗ്രഹം പോലെ തന്നെ ‘ദൂരെ ദേശങ്ങളിൽ‘ (മിസോറാം പോലെയുള്ള ദേശങ്ങളിൽ) നിന്ന് അവരെ ‘കൂട്ടി വരുത്തി‘. ഇത് യെഹൂദന്മാർക്കും ജാതികൾക്കും ബാധകമാണെന്ന് മോശെ എഴുതി.
(1) ഡോ. അവിഡ്ഗോർ ഷച്ചൻ. ഇൻ ദ് ഫുട്ട്സ്റ്റെപ്സ് ഓഫ് ദ് ലോസ്റ്റ് ടെൻ പി 261