യേശുവിന്റെ അവസാനത്തെ പേരെന്താണെന്ന് ചിലപ്പോൾ ഞാൻ ജനങ്ങളോട് ചോദിക്കാറുണ്ട്. അവർ മിക്കവാറും പറയുന്ന ഉത്തരം ഇതാണ്,
“അവന്റെ അവസാനത്തെ പേര് ‘ക്രിസ്തു‘എന്നാണെന്ന് തോന്നുന്നു, എന്നാൽ ഉറപ്പില്ല“
അപ്പോൾ ഞാൻ ചോദിക്കും,
“അങ്ങനെയെങ്കിൽ, യേശു ബാലനായിരുന്നപ്പോൾ, യോസേഫ് ക്രിസ്തുവും, മറിയ ക്രിസ്തുവും ബാലനായ യേശുവിനെ കടയിൽ കൊണ്ടുപോകുമായിരുന്നുവോ?“
ഇങ്ങനെ പറയുമ്പോൾ, യേശുവിന്റെ കുടുഃബപേരല്ല ‘ക്രിസ്തുവെന്ന്‘ അവർ മനസ്സിലാക്കും. അപ്പോൾ, എന്താണ് ‘ക്രിസ്തു‘? ആ വാക്ക് എവിടെ നിന്ന് വന്നു? അതിന്റെ അർത്ഥം എന്താണ്? ആശ്ചര്യം എന്ന് പറയട്ടെ, അനേകർ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം ‘ഭരണകർത്താവ്‘ അല്ലെങ്കിൽ ‘ഭരണം‘ എന്ന് മാത്രമാണ് മനസ്സിലാക്കിയിരിക്കുന്നത്. ഇന്ത്യയെ സ്വാതന്ത്ര്യത്തിനു മുമ്പ് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണത്തിലെ ‘ഭരണം‘ പോലെ തന്നെയുള്ളു ഇത്.
തർജ്ജിമയും ലിപ്യന്തരണവും
തർജ്ജിമയുടെ ചില അടിസ്ഥാനങ്ങൾ നാം ആദ്യം മനസ്സിലാക്കണം. തർജ്ജിമ ചെയ്യുന്നവർ ചിലപ്പോൾ അർത്ഥം മനസ്സിലാക്കി തർജ്ജിമ ചെയ്യുന്നതിനു പകരം ഒരേ പോലെ ശബ്ദമുള്ള വാക്കുകൾ ഉപയോഗിക്കാറുണ്ട്. ഇതിന് ലിപ്യന്തരണം എന്ന് പറയും. ഉദാഹരണത്തിന്, “KumbhMela“ എന്ന വാക്ക് ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്യപ്പെട്ട കുമ്പമേള എന്ന മലയാളം വാക്കാണ്. മേള എന്ന വാക്കിന് ഇംഗ്ലീഷിൽ ‘ഫേർ‘ അല്ലെങ്കിൽ ‘ഫെസ്റ്റിവൽ‘ എന്ന വാക്കാണെങ്കിലും ഒരേപോലെ ശബ്ദമുള്ള കുമ്പമേളയാണ് കുമ്പ്ഫേരിന് പകരം ഉപയോഗിച്ചിരിക്കുന്നത്. “Raj” എന്ന വാക്ക് ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്യപ്പെട്ട “രാജ്” എന്ന മലയാളം വാക്കാണ്. രാജ് എന്ന വാക്കിന് ഇംഗ്ലീഷിൽ ‘റൂൾ‘ എന്നാണർത്ഥം വരുന്നത് എങ്കിലും ഒരേപോലെ ശബ്ദം വരുന്ന “ബ്രിട്ടീഷ് രാജ്“ എന്ന വാക്കാണ് “ബ്രിട്ടീഷ് റൂൾ“ എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്നത്. വേദപുസ്തകത്തിന്റെ കാര്യം വരുമ്പോൾ പേരുകൾ തർജ്ജിമ (അർത്ഥം വച്ച്) ചെയ്യണോ അതോ ലിപ്യന്തരണം ചെയ്യണോ (ഒരേ പോലെയുള്ള ഉച്ചാരണം) എന്ന് തർജ്ജിമ ചെയ്യുന്നവർ തീരുമാനിക്കണം. ഇതിന് പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ല.
സെപ്റ്റുവജിന്റ്
ഏകദേശം 250 ബി സിയിലാണ് അന്നത്തെ കാലത്തെ രാജ്യന്തര ഭാഷയായ ഗ്രീക്കിലേക്ക് എബ്രായ വേദം (പഴയനിയമം) ആദ്യമായി തർജ്ജിമ ചെയ്തത്. ഈ പരിഭാഷയെ സെപ്റ്റുവജിന്റ് (LXX) എന്നാണ് വിളിച്ചിരുന്നത്, ഇത് വളരെ സ്വാധീനം ചെലുത്തിയിരുന്നു. പുതിയ നിയമം ഗ്രീക്കിലാണ് എഴുതപെട്ടത്, ഇതിൽ പഴയനിയമത്തിൽ നിന്ന് എടുത്തിരിക്കുന്ന ഉദ്ധരണികൾ എല്ലാം സെപ്റ്റുവജിന്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.
സെപ്റ്റുവജിന്റിലെ തർജ്ജിമയും, ലിപ്യന്തരണവും
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഈ പ്രക്രിയയും, ഇത് ആധുനിക വേദപുസ്തകത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നും കാണിച്ചിരിക്കുന്നു.
മൂലഭാഷയിൽ നിന്ന് ആധുനിക വേദപുസ്തകത്തിലേക്കുള്ള തർജ്ജിമ ഒഴുക്ക്
മൂല എബ്രായ ഭാഷയിലുള്ള പഴയനിയമം (1500 – 400 ബി സി വരെ എഴുതിയത്) ആദ്യത്തെ കോളത്തിൽ (#1) കൊടുത്തിരിക്കുന്നു. കാരണം, 250 ബി സിയിൽ എബ്രായത്തിൽ നിന്ന് ->ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയതാണ് സെപ്റ്റുവജിന്റ്, ഇത് കാണിക്കുവാൻ ഒന്നാം കോളത്തിൽ (#1) നിന്ന് രണ്ടാം കോളത്തിലേക്ക് (#2) ആരോ കൊടുത്തിരിക്കുന്നു. പുതിയ നിയമം ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് (50 – 90 എ ഡി), ആയതിനാൽ, രണ്ടാം കോളത്തിൽ (#2) പഴയനിയമവും, പുതിയനിയമവും ഉൾപ്പെടുത്തിയിരിക്കുന്നു. അവസാന പകുതിയിൽ (#3)വേദപുസ്തകം ആധുനിക ഭാഷയിൽ തർജ്ജിമപ്പെടുത്തിയത് ഉൾപ്പെടുത്തിയിരിക്കുന്നു. പഴയനിയമം (എബ്രായ വേദം) എബ്രായത്തിൽ (1 –> 3) നിന്നും, പുതിയ നിയമം ഗ്രീക്കിൽ (2–>3) നിന്നുമാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. മുമ്പ് വിവരിച്ചിരിക്കുന്നത് പോലെ പേരുകൾ പരിഭാഷപ്പെടുത്തുന്നത് എങ്ങനെയെന്ന് തർജ്ജിമക്കാർ തന്നെ തീരുമാനിക്കണം. ഇത് ലിപ്യന്തരണം, തർജ്ജിമ എന്ന് എഴുതിയ രണ്ട് ആരോയിൽ കാണിച്ചിരിക്കുന്നു, തർജ്ജിമ ചെയ്യുന്നവർക്ക് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.
‘ക്രിസ്തുവിന്റെ‘ ഉല്പത്തി
‘ക്രിസ്തു‘ എന്ന പദം ലക്ഷ്യമാക്കി മുകളിൽ കൊടുത്തിരിക്കുന്ന ക്രീയ തുടരാം
വേദപുസ്തകത്തിൽ ‘ക്രിസ്തു‘ എന്ന പദം എവിടെ നിന്നു വരുന്നു?
എബ്രായ ഭാഷയിലുള്ള പഴയ നിയമത്തിൽ ‘מָשִׁיחַ’ (മെശിയാക്ക്) എന്നാണ് ഈ പേര് നൽകിയിരിക്കുന്നത്. ഇതിന്റെ അർത്ഥം രാജാവ് അല്ലെങ്കിൽ ഭരണകർത്താവിനെ പോലെ ‘അഭിഷിക്തൻ അല്ലെങ്കിൽ വേർതിരിക്കപ്പെട്ട വ്യക്തി‘ എന്നാണ്. ആ കാലത്ത് രാജാക്കന്മാർ രാജസ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അഭിഷേകം (എണ്ണ തലയിൽ പൂശും) ചെയ്യപ്പെടുമായിരുന്നു. അങ്ങനെ അവർ അഭിഷിക്തർ അല്ലെങ്കിൽ മെശിയാക്ക് എന്ന് അറിയപ്പെട്ടിരുന്നു. അതിന് ശേഷം അവർ ഭർണകർത്താക്കൾ ആകും, എന്നാൽ ദൈവത്തിന്റെ നിയമപ്രകാരം അവന്റെ സ്വർഗ്ഗീയ ഭരണത്തിനു കീഴ്പ്പെട്ടായിരിക്കണം അവരുടെ ഭരണം. അങ്ങനെ നോക്കിയാൽ പഴയ നിയമത്തിലെ എബ്രായ രാജാക്കന്മാർ എല്ലാം ബ്രിട്ടീഷ് രാജാവ് പോലെയായിരുന്നു. ദക്ഷിണ ഏഷ്യയിലെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളെയായിരുന്നു ബ്രിട്ടീഷ് രാജാവ് ഭരിച്ചിരുന്നത്, എന്നാൽ ബ്രിട്ടനിലുള്ള ഭരണത്തിനും അവരുടെ നിയമങ്ങൾക്കും കീഴ്പെട്ടായിരുന്നു അവരുടെ ഭരണം.
അതുല്ല്യ രാജാവായ മെശിയാക്കിന്റെ വരവിനെ പറ്റി പഴയനിയമത്തിൽ പ്രവചിച്ചിരിക്കുന്നു. 250 ബി സിയിൽ സെപ്റ്റുവജിന്റ് തർജ്ജിമ ചെയ്തപ്പോൾ ഗ്രീക്കിൽ സമാന അർത്ഥം ഉള്ള Χριστός (ക്രിസ്റ്റോസ്) എന്ന പദം തർജ്ജിമ ചെയ്തവർ ഉപയോഗിച്ചു, ഇത് എണ്ണ പൂശുക എന്ന് അർത്ഥം ഉള്ള ക്രിയോ എന്ന മൂല പദത്തിൽ നിന്നാണ് വന്നത്. എബ്രായ പദം, ‘മെശിയാക്ക്‘ ഗ്രീക്ക് സെപ്റ്റുവജിന്റിൽ അർത്ഥം (ശബ്ദം അനുസരിച്ച് ലിപ്യന്തരണം ചെയ്തതല്ല) വച്ചാണ് Χριστός എന്ന് തർജ്ജിമ ചെയ്തിരിക്കുന്നത്. പ്രവചനത്തിൽ പറയുന്നത് പോലെ തന്നെ യേശു ‘മെശിയാക്കാണെന്ന്‘ കാണിക്കുവാനായി പുതിയ നിയമ എഴുത്തുകാർ ക്രിസ്റ്റോസ് എന്ന പേര് തന്നെ തുടർന്നും ഉപയോഗിച്ചു.
പാശ്ചാത്യ ഭാഷകളിൽ സമാനാർത്ഥം ഉള്ള വാക്കുകൾ ഇല്ലായിരുന്നു, ആയതിനാൽ, പുതിയ നിയമ ഗ്രീക്കിലെ ‘ക്രിസ്റ്റോസ്‘ എന്ന പദം ലിപ്യന്തരണം ചെയ്ത് ‘ക്രൈസ്റ്റ്‘ (ക്രിസ്തു) എന്ന് പദം ഉളവായി. പഴയ നിയമ വേരുകൾ ഉള്ള ഒരു പ്രത്യേക പേരാണ് ‘ക്രിസ്തു‘, അത് എബ്രായ ഭാഷയിൽ നിന്ന് ഗ്രീക്കിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു, പിന്നീട് ഗ്രീക്കിൽ നിന്ന് ആധുനിക ഭാഷകളിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടു. പഴയനിയമം എബ്രായ ഭാഷയിൽ നിന്ന് നേരിട്ട് ആധുനിക ഭാഷയിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടു. എന്നാൽ എബ്രായ മൂലഭാഷയിലെ ‘മെശിയാക്ക്‘ എന്ന പദത്തെ സംബന്ധിച്ച് പല തീരുമാനങ്ങളാണ് തർജ്ജിമക്കാർ എടുത്തത്. ചില വേദപുസ്തകങ്ങളിൽ ‘മെശിയാക്ക്‘ എന്ന പദം ‘മശിഹ‘ എന്ന പദത്തിന്റെ വിവിധ രൂപങ്ങളിലേക്ക് ലിപ്യന്തരണം ചെയ്യപ്പെട്ടിരിക്കുന്നു, മറ്റ് ചിലതിൽ ‘അഭിഷിക്തൻ‘ എന്ന അർത്ഥത്തിൽ തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ (മശിഹ) മലയാളത്തിൽ ഉള്ള ഒരു വാക്ക് അറബി ഭാഷയിൽ നിന്ന് ലിപ്യന്തരണം ചെയ്തതാണ്. അറബിയിലെ ഈ വാക്ക് എബ്രായ മൂല ഭാഷയിൽ നിന്ന് ലിപ്യന്തരണം ചെയ്തതാണ്. ആയതിനാൽ ‘മശിഹ‘ എന്ന പദത്തിന്റെ ഉച്ചാരണം മൂലഭാഷയുമായി വളരെ സാമ്യമുണ്ട്.
എബ്രായ പദം מָשִׁיחַ (മശിഹ) ഗ്രീക്ക് സെപ്റ്റുവജിന്റിൽ “ക്രിസ്റ്റോസ്“ എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ഇത് ഇംഗ്ലീഷിലേക്ക് “ക്രൈസ്റ്റ്“ എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്, ഇതിന്റെ ഉച്ചാരണം ‘ക്രൈസ്റ്റ്‘ എന്നാണ്. ക്രൈസ്റ്റ് എന്ന പദത്തിന്റെ മലയാള പദം (ക്രിസ്തു) ഗ്രീക്ക് പദമായ “ക്രിസ്റ്റോസ്“ എന്ന പദത്തിൽ നിന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ഇതിന്റെ ഉച്ചാരണം ക്രിസ്തു (kristhu) എന്നാണ്. കാരണം പഴയനിയമത്തിൽ ‘ക്രിസ്തു‘ എന്ന പദം നാം കാണുന്നില്ല. പഴയനിയമവുമായുള്ള ഈ വാക്കിന്റെ ബന്ധം തെളിവല്ല. എന്നാൽ ഈ പാഠത്തിൽ നിന്ന് ഒരു കാര്യം ഉറപ്പാണ്, ‘ക്രിസ്തു‘ = ‘മശിഹ‘ = ‘അഭിഷിക്തൻ‘ കൂടാതെ ഇതൊരു വ്യത്യസ്ത പേരാണ്.
ഒന്നാം നൂറ്റാണ്ടിൽ പ്രതീക്ഷിച്ചിരുന്ന ക്രിസ്തു
സുവിശേഷത്തെ കുറിച്ചു നമുക്കൊന്ന് ചിന്തിക്കാം. യെഹൂദന്മാരുടെ രാജാവിനെ അന്വേഷിച്ച് വിദ്വാന്മാർ വന്നപ്പോൾ ഹെരോദാവ് രാജാവിന്റെ പ്രതികരണം താഴെ കൊടുക്കുന്നു, ഇത് ക്രിസ്തുമസ് കഥയുടെ ഒരു ഭാഗമാണ്.
3 ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
മത്തായി 2:3-4
4 ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
യേശുവിനെ പറ്റി പ്രത്യേകമായി ഇവിടെ പറയുന്നില്ലെങ്കിലും ‘ക്രിസ്തു‘ എന്ന ചിന്ത ഹെരോദാവിനും തന്റെ ഉപദേശകന്മാർക്കും നന്നായി മനസ്സിലായിരുന്നു. ‘ക്രിസ്തു‘ പഴയ നിയമത്തിൽ നിന്ന് തന്നെ വരുന്നു എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒന്നാം നൂറ്റാണ്ടിലെ ജനം (ഹെരോദാവും തന്റെ ഉപദേശകന്മാരെ പോലെയുള്ളവർ)ഗ്രീക്ക് സെപ്റ്റുവജിന്റിൽ നിന്ന് പഴയനിയമം വായിച്ചിരുന്നു. ‘ക്രിസ്തു‘ എന്നത് ഒരു പേരല്ല മറിച്ച് ഒരു ഭരണകർത്താവ് അല്ലെങ്കിൽ രാജാവിനെ കാണിക്കുന്ന ശീർഷകം ആയിരുന്നു (ഇപ്പോഴും ആകുന്നു). അതു കൊണ്ടാണ് ഹെരോദാവ് രാജാവ് മറ്റൊരു രാജാവിനെ പറ്റി കേട്ടപ്പോൾ ‘അസ്വസ്ഥനാകുകയും,‘ ഭയപ്പെടുകയും ചെയ്തത്. ‘ക്രിസ്തു‘ എന്നത് ക്രിസ്ത്യാനികളുടെ കണ്ടുപിടിത്തമെന്ന തെറ്റുദ്ധാരണ മാറ്റിയെടുക്കാം. ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിന് നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ ശീർഷകം ഉപയോഗിച്ചിരുന്നു.
ക്രിസ്തുവിന്റെ അധികാരത്തിന്റെ വിരോധസത്യം
എബ്രായ വേദങ്ങളിൽ പ്രവചിച്ചിരിക്കുന്ന വരുവാനുള്ള ക്രിസ്തു യേശുവാണെന്ന് യേശുവിന്റെ പിൻഗാമികൾക്ക് ഉറപ്പായിരുന്നു. എന്നാൽ ചിലർ അത് വിശ്വസിക്കാതെ എതിർത്തു.
എന്തുകൊണ്ട്?
സ്നേഹവും സത്യവും നിറഞ്ഞ ഒരു അധികാരത്തിന്റെ വിരോധസത്യത്തിൽ നിന്ന് ഇതിന് ഉത്തരം ലഭിക്കും. ബ്രിട്ടീഷ് രാജാവിന് ബ്രിട്ടീഷ് അധികാരത്തിനു കീഴിൽ ഇന്ത്യയെ ഭരിക്കുവാൻ അധികാരമുണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് രാജാവ് തന്റെ സൈന്യ ബലത്തിൽ പുറമെയുള്ളത് പിടിച്ചടക്കിയതിനു ശേഷമാണ് ഇന്ത്യയെ ഭരിക്കുവാനുള്ള അധികാരം ലഭിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് ഈ രാജാവിനെ ഇഷ്ടമല്ലായിരുന്നു, ഗാന്ധിജി പോലെയുള്ള നേതാക്കന്മാർ നിമിത്തം, ക്രമേണ രാജാവ് പുറത്താക്കപ്പെട്ടു.
ക്രിസ്തുവായ യേശു തനിക്ക് അധികാരം ഉണ്ടായിട്ടും എല്ലാവരെയും കീഴ്പ്പെടുത്തുവാനല്ല വന്നത്. സ്നേഹം എന്ന അടിസ്ഥാനം ഇട്ട നിത്യമായ രാജ്യം സ്ഥാപിക്കുവാനാണ് താൻ വന്നത്. ഇതിന് ശക്തിയുടെയും അധികാരത്തിന്റെയും വിരോധ സത്യങ്ങൾ സ്നേഹവുമായി ഒത്തു ചേരണം. നാം ക്രിസ്തുവിന്റെ വരവിനെ കുറിച്ച് മനസ്സിലാക്കുവാൻ എബ്രായ ഋഷിമാർ ഈ വിരോധസത്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നു. ഏകദേശം 1000 ബി സിയിൽ എബ്രായ രാജാവായ ദാവീദ് എബ്രായ വേദത്തിൽ ‘ക്രിസ്തുവിന്റെ‘ വരവിനെ പറ്റി പറഞ്ഞിരിക്കുന്നത് മനസ്സിലാക്കുന്നു.