ധാർമ്മീക ജിവിതത്തെ നാല് ആശ്രമങ്ങളായി തിരിച്ചിരിക്കുന്നു. ഒരുവന്റെ ജീവിത ഘട്ടങ്ങളിലെ ലക്ഷ്യം, പങ്ക്, പ്രവർത്തികൾ എന്നിവ ഉൾപെടുന്നതാണ് ആശ്രമങ്ങൾ. ശരീരം, മനസ്സ്, വികാരം എന്നിവയുടെ നാല് ഘട്ടങ്ങളുമായി ആശ്രമ ധർമ്മങ്ങൾ അതായത് ജീവിതത്തിന്റെ നാല് ഘട്ടങ്ങൾ ഒത്തു വരുന്നു. ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇത് ഉടലെടുക്കുകയും ധർമ്മ ശാസ്ത്രം എന്ന വചനത്തിൽ വിവരിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളായ യൗവ്വനം, പ്രായപൂർത്തി, മുതിർന്ന വർഷങ്ങൾ, വാർദ്ധക്യം എന്നിവയിലെ ഉത്തവാദിത്തങ്ങളും എടുത്തു വിവരിച്ചിരിക്കുന്നു.
അത്യുന്നതനായ ദൈവത്തിന്റെ അവതാരമായ യേശു, തന്റെ ജനനത്തിനു അല്പ കാലത്തിനു ശേഷം ആശ്രമ ധർമ്മങ്ങൾ അനുഷ്ഠിക്കുവാൻ തുടങ്ങി. നമ്മുടെ ആശ്രമങ്ങൾ ശരിയായി ജീവിക്കുന്നതിനായി ഉദാഹരണമായി യേശു തന്റെ ജീവിതം വ്യക്തമായി കാണിച്ചിരിക്കുന്നു. നാം ബ്രഹ്മചര്യത്തിൽ തുടങ്ങുന്നു, അവിടെ നാം ഉപനയനവും, വിദ്യാരംഭവും കാണുന്നു.
യേശു ബ്രഹ്മചര്യത്തിൽ
വിദ്യാർത്ഥി ആശ്രമമായ ബ്രഹ്മചര്യം ആദ്യം വരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ പിന്നീടുള്ള ആശ്രമങ്ങളിലെ സേവനങ്ങൾക്കായി തങ്ങളെ തന്നെ ഒരുക്കുവാനായി അവിവാഹിതനായി കഴിയുന്നു. അല്പം വ്യത്യസ്തമെങ്കിലും, ഇന്നത്തെ ഉപനയനം പോലെ എബ്രായ പ്രാരംഭ ചടങ്ങിലൂടെ യേശു ബ്രഹ്മചര്യത്തിൽ പ്രവേശിച്ചു. തന്റെ ഉപനയനങ്ങളെ കുറിച്ചു സുവിശേഷങ്ങൾ ഇങ്ങനെ പറയുന്നു.
യേശുവിന്റെ ഉപനയനം
22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ
ലൂക്കോസ് 2: 22-40
23 കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ
24 അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
25 യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.
26 കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു.
27 അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‍വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ
28 അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി:
29 “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.
30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
32 എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.
33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
34 പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു.
35 നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു.
36 ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു.
38 ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.
39 കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചുരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.
40 പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
അമ്പലങ്ങളിൽ നടക്കുന്ന ഇന്നത്തെ ചില ഉപനയന ചടങ്ങുകളിൽ ഒരു ആടിനെ യാഗം കഴിക്കുന്നു. എബ്രായ ഉപനയന ചടങ്ങുകളിലും ഇത് തന്നെ നടന്നു വന്നു എന്നാൽ പാവപ്പെട്ട കുടുഃബങ്ങളെ ആടിനു പകരം കുറുപ്രാവിനെ യാഗം കഴിക്കുവാൻ മോശെയുടെ ന്യായപ്രമാണം അനുവദിച്ചിരുന്നു. യേശു ഒരു സാധാരണ വീട്ടിലാണ് വളർന്നു വന്നത്, തന്റെ മാതാപിതാക്കൾക്ക് ഒരു ആടിനെ യാഗം കഴിക്കുവാൻ പ്രാപ്തിയില്ലായിരുന്നു ആയതിനാൽ ഒരു പ്രാവിനെയാണ് യാഗം കഴിച്ചത്.
യേശു ‘എല്ലാ ജാതികൾക്കും‘, അതായത് എല്ലാ ഭാഷക്കാർക്കും ‘രക്ഷയും‘, ഒരു ‘വെളിച്ചവും‘ ആയിരിക്കും എന്ന് വിശുദ്ധനായ ശിമ്യോൻ പ്രവചിച്ചിരിക്കുന്നു. ഈ ലോകത്തിലുള്ള ഏതെങ്കിലും ഒരു ഭാഷയിൽ നാം എല്ലാം ഉൾപെട്ടിരിക്കുന്നത് കൊണ്ട് എനിക്കും നിനക്കും ‘വെളിച്ചമായ‘ യേശു ‘രക്ഷ‘ കൊണ്ടു വരുന്നു. യേശു ഇത് എങ്ങനെ ചെയ്തു എന്ന് പിന്നീട് നാം കാണുന്നു.
ഇത് നിവർത്തിക്കുവാൻ, യേശുവിന് അക്ഷരവും അറിവും പരിചയപ്പെടുത്തി കൊടുക്കേണ്ടിയിരുന്നു. എപ്പോഴാണ് യേശുവിന് വിദ്യാരംഭം കുറിച്ചത് എന്ന് വ്യക്തമല്ല. 12 വയസ്സുള്ള വ്യക്തിയുടെ അറിവിന്റെ നില അറിയുവാൻ ഒരു ഭാഗം ഇവിടെ കൊടുക്കുന്നു, ഇതിൽ നിന്ന് അറിവിനും, അക്ഷരങ്ങൾക്കും, പഠനത്തിനും അവന്റെ കുടുഃബം പ്രാധാന്യം കൊടുത്തു എന്ന് മനസ്സിലാക്കുവാൻ കഴിയും. ആ ഭാഗം താഴെ കൊടുക്കുന്നു.
41 അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
ക്കോസ് 2: 41-51
42 അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.
43 പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
44 സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.
45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
46 മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
47 അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു;
48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
49 അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.
50 അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
51 പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.ലൂ
എബ്രായ വേദങ്ങളുടെ നിറവേറൽ
ഋഷിയായ യെശയ്യാവ് യേശുവിന്റെ ശൈശവും, വളർച്ചയും തന്റെ പിന്നീടുള്ള സേവനത്തിന്റെ ഒരുക്കമായിരുന്നു എന്ന് മുൻ കണ്ടു. അദ്ദേഹം ഇങ്ങനെ എഴുതി:
ചരിത്ര കാലഘട്ടത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും)
1എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല; പണ്ട് അവൻ സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന് മഹത്ത്വം വരുത്തും.
6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അദ്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
യെശയ്യാവ് 9: 1, 6
യേശുവിന്റെ സ്നാനം
സ്നാനം അഥവ സമവർത്തനം ചെയ്താണ് സാധാരണ ബ്രഹ്മചര്യം അവസാനിപ്പിക്കുന്നത്. അതിഥികളുടെയും, ഗുരുക്കന്മാരുടെയും സാന്നിദ്ധ്യത്തിൽ കുളിക്കുന്ന ഒരു ആചാരമാണിത്. ആളുകളെ സ്നാനം എന്ന ആചാരത്തിലൂടെ നദിയിൽ കുളിപ്പിക്കുന്ന യോഹന്നാൻ സ്നാപകനിലൂടെയാണ് യേശു സമവർത്തനം ആചരിച്ചത്. മർക്കോസിന്റെ സുവിശേഷം (നാല് സുവിശേഷങ്ങളിൽ ഒന്ന്) ആരംഭിക്കുന്നത് യേശുവിന്റെ സ്നാനം കൊണ്ടാണ്.
വപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:
മർക്കോസ് 1: 1-10
2 ” ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
3 കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു
4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
5 അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
6 യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
7 എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല.
8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു.
9 ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു.
10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:
ഗൃഹസ്ഥനായ യേശു
ബ്രഹ്മചര്യ ആശ്രമത്തിനു ശേഷമാണ് സാധാരണയായി ഗൃഹസ്ഥം, ഗൃഹനാഥൻ ആശ്രമം വരുന്നത്. എന്നാൽ ചില ഋഷിമാർ ഈ ഗൃഹസ്ഥ ആശ്രമം വിട്ട് നേരെ സന്യാസത്തിലേക്ക് പോകാറുണ്ട്. എന്നാൽ യേശു ഇത് രണ്ടും ചെയ്തില്ല. തന്റെ പ്രത്യേക ദൗത്യം മൂലം ഈ ആശ്രമം താൻ അവസാനത്തിങ്കലേക്ക് മാറ്റി വച്ചു. പിന്നീട് ഗൃഹസ്ഥാശ്രമത്തിങ്കലേക്ക് തന്റെ മണവാട്ടിയേയും മക്കളേയും ചേർത്തു കൊള്ളും, എന്നാൽ വ്യത്യസ്തമായിരിക്കും. ശാരീരിക വിവാഹവും മക്കളും തന്റെ ഗൂഡമായ വിവാഹത്തെയും കുടുഃബത്തെയും കാണിക്കുന്നു. തന്റെ മണവാട്ടിയെ കുറിച്ച് ബൈബിൾ ഇപ്രകാരം പരാമർശിക്കുന്നു:
“നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.“
വെളിപ്പാട് 19: 7
അബ്രഹാമിനും മോശെയുടെയും കൂടെ യേശുവിനെ ‘കുഞ്ഞാട്‘ എന്ന് വിളിച്ചിരുന്നു. ഈ കുഞ്ഞാട് ഒരു കാന്തയെ വിവാഹം കഴിക്കും എന്നാൽ അവൻ ബ്രഹ്മചര്യം പൂർത്തീകരിച്ചപ്പോൾ അവൾ തയ്യാറായിരുന്നില്ല. അവളെ തയ്യാറാക്കുന്നതായിരുന്നു അവന്റെ ശരിയായ ദൗത്യം. യേശു ഗൃഹസ്ഥം നീട്ടി വച്ചതു കൊണ്ട് അവൻ വിവാഹത്തിനു എതിരായിരുന്നു എന്ന് ചിലർ വാദിക്കുന്നു. തന്റെ സന്യാസത്തിൽ താൻ ആദ്യം പങ്കെടുത്തത് ഒരു വിവാഹത്തിലായിരുന്നു.
വാനപ്രസ്ഥമായി യേശു
മക്കളെ വിളിച്ചു വരുത്തുവാനായി അവൻ ആദ്യം:
“സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് യുക്തം ആയിരുന്നു.“
എബ്രായർ 2: 10
ഇവിടെ ‘അവരുടെ രക്ഷകനായവൻ‘ എന്ന് വിളിച്ചിരിക്കുന്നത് യേശുവിനെയാണ്, മക്കളെക്കാൾ മുമ്പ് അവൻ ‘കഷ്ടമനുഭവിക്കേണ്ടിയിരുന്നു‘. തന്റെ സ്നാനത്തിനു ശേഷം അവൻ നേരെ വാനപ്രസ്ഥത്തിലേക്ക് (വനത്തിൽ വസിക്കുന്നവൻ) പോയി, അവിടെ അവൻ പരീക്ഷിക്കപ്പെട്ടു. അത് ഇവിടെ കൊടുക്കുന്നു.
സന്യാസിയായ യേശു
മരുഭൂമിയിലെ തന്റെ വാനപ്രസ്ഥത്തിനു ശേഷം യേശു തന്റെ ഭൂമിയിലെ ബന്ധങ്ങൾ എല്ലാം വിട്ട് ഊടാടി സഞ്ചരിക്കുന്ന ഗുരുവായി ജീവിക്കുവാൻ തുടങ്ങി. യേശുവിന്റെ സന്യാസാശ്രമം പ്രസിദ്ധമാണ്. യേശുവിന്റെ സന്യാസത്തെ കുറിച്ച് സുവിശേഷങ്ങൾ ഇങ്ങനെ പറയുന്നു:
23 പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
മത്തായി 4: 23
ഈ സമയത്ത് അവൻ ഗ്രാമം തോറും സഞ്ചരിച്ചു, തന്റെ സ്വന്ത ജനമായ എബ്രായർ/യെഹൂദന്മാർ എന്നിവരെ കൂടാതെയുള്ളവരെയും സന്ദർശിച്ചു. തന്റെ സന്യാസ ജീവിതത്തെ താൻ ഇങ്ങനെ വിവരിച്ചു:
18 എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
മത്തായി 8:18-20
19 അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
20 യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.”
മനുഷ്യ പുത്രനായ തനിക്ക് പാർപ്പാൻ ഇടമില്ല, തന്നെ അനുഗമിക്കുന്നവരും അത് തന്നെ പ്രതീക്ഷിക്കണം. തന്റെ സന്യാസത്തിൽ സാമ്പത്തീക സഹായം എങ്ങനെ ലഭിച്ചു എന്നും സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു.
നന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.
ലൂക്കോസ് 8: 1-3
2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും
3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.
സന്യാസത്തിൽ ഒരുവൻ തന്റെ വടി കൊണ്ട് മാത്രം സഞ്ചരിക്കുന്നു. തന്നെ അനുഗമിച്ച ശിഷ്യന്മാരെ യേശു ഇത് പഠിപ്പിച്ചു. ഇതാണ് തന്റെ ഉപദേശങ്ങൾ:
6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
മർക്കോസ് 6: 6-10
7 അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
8 അവർ വഴിക്കു “വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
9 രണ്ടു വസ്ത്രം ധരിക്കരുതു” എന്നിങ്ങനെ അവരോടു കല്പിച്ചു.
10 നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ.
യേശുവിന്റെ സന്യാസാശ്രമം ചരിത്രത്തിലെ പ്രധാന സംഭവമാണ്. ഈ സമയത്ത് താൻ ഒരു ഗുരുവായി, അവന്റെ പഠിപ്പിക്കലുകൾ ലോകത്തെയും, അനേക ശക്തരായ (മഹാത്മ ഗാന്ധി പോലുള്ളവരെ) ആളുകളെയും സ്വാധീനിച്ചു, കൂടാതെ എനിക്കും, നിനക്കും, എല്ലാ ജനങ്ങൾക്കും ഉൾകാഴ്ച നൽകുന്നു. സന്യാസാശ്രമത്തിൽ താൻ നൽകിയ ഉപദേശം, നടത്തിപ്പ്, ജീവൻ എന്ന ദാനം ഇവയെ കുറിച്ചെല്ലാം പിന്നീട് പഠിക്കും, ആദ്യം നാം യോഹന്നാന്റെ പഠിപ്പിക്കലുകൾ നോക്കാം (സ്നാനം നടത്തിയാൾ).