സ്വർഗ്ഗീയ പൗരന്മാർ എങ്ങനെ മറ്റുള്ളവരെ കരുതണം എന്ന് യേശു, യേശു സത്സങ്ങ് കാണിച്ചിരിക്കുന്നു.സ്വർഗ്ഗരാജ്യം എന്ന് താൻ വിളിച്ചതിന്റെ രുചിയറിയുന്നതിനായി താൻ രോഗികളെ സൗഖ്യമാക്കുകയു, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. തന്റെ രാജ്യത്തിന്റെ സ്വഭാവം അറിയുന്നതിനായി പ്രകൃതിയോട് അവൻ കല്പിച്ചു.
ഈ രാജ്യം പല പേരുകളിൽ അറിയപ്പെടുന്നു. ഒരു പക്ഷെ പൊതുവായി ഉപയോഗിക്കുന്നത് സ്വർഗ്ഗം അല്ലെങ്കിൽ സ്വർഗ്ഗ ലോകം എന്ന പേരുകളാണ്. വൈകുണ്ടം, ദേവലോകം, ബ്രഹ്മലോകം, സത്യലോകം, കൈലാസം, ബ്രഹ്മപുരം, സത്യ തോട്ടം, വൈകുണ്ടലോകം, വിഷ്ണുലോകം, പരമപാദം, നിത്യവിഭുതി, തിരുപരമപാദം, വൈകുണ്ട സാഗരം എന്നിവയാണ് മറ്റ് പേരുകൾ. പല സംസ്കാരങ്ങൾ അവരുടെ ദേവന്മാർക്ക് അനുസരിച്ച് വിവിധ പേരുകൾ ഉപയോഗിക്കുന്നു. എന്നാൽ ഈ വ്യത്യാസങ്ങൾ ഒന്നും മുഖ്യമല്ല. എന്നാൽ സ്വർഗ്ഗം എന്ന് പറയുന്നത് ദൈവവുമായുള്ള ബന്ധം തിരിച്ചറിയുന്നതും, കഷ്ടതയില്ലാത്തതും, സമാധാനവും സന്തോഷവും ഉള്ള സ്ഥലമാണെന്നുള്ളതാണ് പ്രധാനം. സ്വർഗ്ഗത്തിന്റെ പ്രാധാന്യതയെ കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു:
4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും
.വെളിപ്പാട് 21:4
യേശു തന്നെ സ്വർഗ്ഗത്തിനു വിവിധ പേരുകൾ നൽകിയിരുന്നു. സ്വർഗ്ഗം എന്ന വാക്കിന്റെ കൂടെ താൻ എപ്പോഴും രാജ്യം എന്ന വാക്ക് ഉപയോഗിച്ചിരുന്നു (‘ലോകം‘ എന്ന വാക്കിനെക്കാൾ ‘രാജ്യം‘ എന്ന് വാക്ക് ഉപയോഗിച്ചു). ‘പറുദീസ്‘, ‘ദൈവരാജ്യം‘ എന്നീ വാക്കുകളും താൻ ഉപയോഗിച്ചു. അതിൽ എല്ലാം ഉപരിയായി, സ്വർഗ്ഗത്തെ കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിക്കുന്നതിനായി സാധാരണ കഥകൾ ഉപയോഗിച്ചു അവൻ സംസാരിച്ചു. സ്വർഗ്ഗത്തെ കുറിച്ചു വിവരിക്കുവാനായി യേശു ഉപയോഗിച്ച വ്യത്യസ്തമായ ഒരു ചിത്രീകരണം ഒരു വിരുന്നിനെ കുറിച്ചാണ്. ‘ദൈവം അതിഥി‘ (അതിഥി ദേവോ ഭവ) എന്ന വാചകം അവൻ ‘നം ദൈവത്തിന്റെ അതിഥികൾ‘ എന്നായി തിരുത്തി.
സ്വർഗ്ഗ വിരുന്നിന്റെ കഥ
സ്വർഗ്ഗത്തിലേക്കുള്ള ആഹ്വാനത്തിന്റെ വലിപ്പം കാണിക്കുവാനാണ് യേശു വിരുന്നിന്റെ ചിത്രീകരണം ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ നാം ചിന്തിക്കുന്നത് പോലെ അല്ല കഥ പോകുന്നത്. സുവിശേഷം ഇങ്ങനെ പറയുന്നു:
15 കൂടെ പന്തിയിരിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
ലൂക്കോസ് 14:15-24
16 അവനോടു അവൻ പറഞ്ഞതു: “ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
18 എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
20 വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
21 ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
23 യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
ഈ കഥയിൽ നമ്മുടെ അറിവ് പലപ്പോഴും തകിടം മറിയുന്നു. ആദ്യം തന്നെ നാം കരുതുന്നത് ദൈവം യോഗ്യന്മാരെ മാത്രമേ സ്വർഗ്ഗത്തിലേക്ക് (വിരുന്നിന്) ക്ഷണിക്കുക ഉള്ളു എന്നാണ്, എന്നാൽ അത് തെറ്റായ ധാരണയാണ്. അനേകം, അനേകം ആളുകളെ ഈ വിരുന്നിലേക്ക് യേശു ക്ഷണിച്ചിരുന്നു. വിരുന്നിൽ നിറഞ്ഞ് ആളുകൾ കടന്നു വരണം എന്ന് യജമാനൻ (ദൈവം) ആഗ്രഹിക്കുന്നു.
എന്നാൽ നാം പ്രതീക്ഷിക്കാത്ത ഒരു ഭാഗം ഈ കഥയിൽ ഉണ്ട്. ക്ഷണിക്കപ്പെട്ടവരിൽ അനേകം ആളുകൾക്ക് വരുവാൻ മനസ്സിലായിരുന്നു. വരാതിരിക്കുവാനായി അവർ ഒഴിവ്കഴിവുകൾ പറഞ്ഞു! അവർ പറഞ്ഞ കാരണങ്ങൾ എല്ലാം അർത്ഥശൂന്യമായിരുന്നു. വാങ്ങുന്നതിനു മുമ്പ് പരിശോധിക്കാതെയാരാണ് കാളയെ വാങ്ങുന്നത്? കാണാതെ ആരാണ് സ്ഥലം വാങ്ങുന്നത്? ഈ കാരണങ്ങൾ കേൾക്കുമ്പോൾ അവരുടെ ഉദ്ദേശം മനസ്സിലാക്കുവാൻ സാധിക്കും – അവർക്ക് സ്വർഗ്ഗത്തിൽ പോകുവാൻ ആഗ്രഹം ഇല്ല, മറിച്ച് മറ്റ് പല ആഗ്രഹങ്ങൾ ആയിരുന്നു.
ചുരുക്കം പേർ മാത്രമേ വന്നുള്ളു എന്ന് കണ്ട് യജമാനൻ കോപിക്കും എന്ന് നാം കരുതുമ്പോൾ തന്നെ വലിയ ഒരു തിരിവ് അവിടെ കഥയിൽ സംഭവിക്കുന്നു. ഇപ്പോൾ, ‘അയോഗ്യരായ‘ ജനങ്ങൾ, നമ്മുടെ വിരുന്നുകൾക്ക് ഒന്നും ക്ഷണിക്കപ്പെടാത്തവർ, ദൂരെയുള്ള ‘വഴിയോരങ്ങളിലും, തിണ്ണകളിലും‘ താമസിക്കുന്നവർ, ‘പാവപ്പെട്ടവർ, മുടന്തർ, കുരുടർ‘, നാം ഇടപഴകുവാൻ ആഗ്രഹിക്കാത്തവർ എന്നിവർക്ക് വിരുന്നിലേക്ക് ക്ഷണം ലഭിച്ചു. ഞാനും നീയും ചിന്തിച്ചതിനും അപ്പുറം ജനങ്ങൾക്ക് ഇവിടെ ക്ഷണം ലഭിച്ചു. വിരുന്നിന് അനേക ജനങ്ങൾ വരണം എന്ന് യജമാനൻ ആഗ്രഹിച്ചു, ആയതിനാൽ നാം വീട്ടിൽ പോലും കയറ്റുവാൻ ആഗ്രഹിക്കാത്ത ജനങ്ങളെ അവൻ വിരുന്നിലേക്ക് ക്ഷണിച്ചു.
അങ്ങനെ ഈ ജനങ്ങൾ കടന്നു വന്നു! വിരുന്നിന് കടന്നു വരുവാനുള്ള അവരുടെ താല്പര്യത്തെ തിരിച്ചു കളയുവാൻ കാള, സ്ഥലം പോലെയുള്ള മറ്റ് ആഗ്രഹങ്ങൾ ഇല്ലായിരുന്നു. സ്വർഗ്ഗം നിറയുകയും യജമാനന്റെ ഇഷ്ടം നടക്കുകയും ചെയ്തു.
നാം നമ്മോട് തന്നെ ഒരു ചോദ്യം ചോദിക്കുവാനാണ് യേശു ഈ കഥ പറഞ്ഞത്, ‘സ്വർഗ്ഗത്തിലേക്ക് പോകുവാൻ നമുക്ക് ഒരു ക്ഷണം ലഭിച്ചാൽ നാം അത് സ്വീകരിക്കുമോ?‘ അതോ മറ്റ് പല ആഗ്രഹങ്ങൾ നിമിത്തം ഈ ആഹ്വാനം നാം തിരസ്കരിക്കുമോ? നാം എല്ലാം സ്വർഗ്ഗത്തിലെ ഈ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടവരാണ് എന്നതാണ് സത്യം, എന്നാൽ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ നമ്മിൽ മിക്ക പേരും ഈ ക്ഷണം തിരസ്കരിക്കും എന്നതാണ് യാഥാർത്ഥ്യം. നാം ‘പറ്റില്ല‘ എന്ന് നേരിട്ട് പറയത്തില്ല എന്നാൽ പല ഒഴിവ്കഴിവുകൾ പറയും. ഈ തിരസ്കരണത്തിന്റെ മൂല കാരണം മറ്റ് പലതിനോടുള്ള ‘സ്നേഹമാണ്.‘ ഈ കഥയിലും, മറ്റ് പലതിനോടും ഒള്ള സ്നേഹമാണ് ക്ഷണം തിരസ്കരിച്ചതിനു കാരണം. ആദ്യം ക്ഷണിച്ചവർ എല്ലാം ദൈവത്തെക്കാളും, സ്വർഗ്ഗത്തെക്കാളും ലോകത്തിലെ പലതിനെയും (കാള, നിലം, കല്ല്യാണം മുതലായവ) സ്നേഹിച്ചു.
അന്യായനായ ആചാര്യന്റെ കഥ
നമ്മിൽ ചിലർ സ്വർഗ്ഗത്തെക്കാൾ ഈ ലോകത്തിലെ പലതിനെയും സ്നേഹിക്കും, ആയതിനാൽ സ്വർഗ്ഗത്തിലേക്കുള്ള ക്ഷണം തിരസ്കരിക്കും. ബാക്കിയുള്ളവർ സ്വയത്തെ, സ്വയ നീതിയെ സ്നേഹിക്കുകയും, ആശ്രയിക്കുകയും ചെയ്യും. ഒരു ബഹുമാന്യനായ നേതാവിന്റെ ഉദാഹരണത്തിലൂടെ യേശു ഈ കാര്യം നമ്മെ പഠിപ്പിക്കുന്നു.
9 തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
ലൂക്കോസ് 18: 9-14
10 രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ഇവിടെ ഒരു പരീശൻ (ആചാര്യനെ പോലെയൊരു മതനേതാവ്), തന്റെ പ്രവർത്തിയിലും, മറ്റെല്ലാറ്റിലും പരിപൂർണ്ണൻ എന്ന് കരുതി. ആവശ്യത്തിലധികം തന്റെ പൂജയും, ഉപവാസവും പരിപൂർണ്ണമായിരുന്നു. എന്നാൽ ഈ ആചാര്യൻ തന്റെ സ്വന്ത കഴിവിൽ പ്രശംസിച്ചു. ദൈവീക വാഗ്ദത്തിൽ വിശ്വസിച്ച് നീതികരണം പ്രാപിച്ച അബ്രഹാം ഇതല്ല നമ്മെ പഠിപ്പിച്ചത്. ചുങ്കക്കാരൻ (സമൂഹത്തിലെ ഏറ്റവും നീച പ്രവർത്തി) കരുണയ്ക്കായി ചോദിച്ചു – നീതികരണവും, ദൈവത്തോടു നിരപ്പും പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി, എന്നാൽ സ്വയ നീതിയിൽ പ്രശംസിച്ച പരീശൻ (ആചാര്യൻ) തന്റെ പാപത്തിൽ നിന്ന് വിടുതൽ പ്രാപിക്കാതെ മടങ്ങി.
ആയതിനാൽ, യേശു എന്നോടും നിന്നോടും ചോദിക്കുന്നു, ദൈവ രാജ്യത്തെ യഥാർത്ഥമായി വാഞ്ചിക്കുന്നുവോ ആതോ മറ്റ് പല ആഗ്രഹങ്ങളിൽ ഒന്നാണോ ഇത്. അവൻ പിന്നെയും ചോദിക്കുന്നു, നാം നമ്മുടെ സ്വന്ത കഴിവിലാണോ ആശ്രയിക്കുന്നത് അതോ ദൈവത്തിന്റെ കരുണയിലും സ്നേഹത്തിലുമാണോ?
ആത്മാർത്ഥമായി ഈ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കുക അല്ലെങ്കിൽ തുടർന്നു പഠിക്കുന്നത് മനസ്സിലാക്കുവാൻ കഴിയുകയില്ല – അതായത് നമുക്ക് ആന്തരീക ശുദ്ധി ആവശ്യം.