കുംബമേള : പാപത്തെ കുറിച്ചുള്ള മോശ വാർത്തയും നമ്മുടെ ശുദ്ധീകാരണത്തിന്റെ ആവശ്യകതയും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ മത സമ്മേളനം നടക്കുന്നത് ഇന്ത്യയിൽ ആണ് അതും 12 വർഷത്തിൽ ഒരിക്കൽ.55 ദിവസം നീണ്ടു നിൽക്കുന്ന കുംബ മേളയോട് അനുബന്ധിച്ച് 10 കോടി ജനങ്ങൾ ആണ് അവസാനം ആയി 2013 ഇൽ നടന്ന മേളയിൽ ഗംഗാനദിയുടെ തീരത്തുള്ള അലഹബാദ് എന്ന പട്ടണത്തിലേക്ക് ഒഴുകി എത്തിയത്. അതിൽ 1 കോടി ജനങ്ങൾ ആദ്യദിവസം തന്നെ സ്നാനം നിർവഹിച്ചു.

Devotees at Ganges for Kumbh Mela Festival
കുംബമേളയോട് അനുബന്ധിച്ച് ഗംഗയുടെ തീരത്ത് തടിച്ചു കൂടിയ ഭക്തജനങ്ങൾ

NDTV യുടെ റിപ്പോർട്ട്‌ അനുസരിച്ച് കുംബമേളയുടെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ സംഘാടകർ പ്രതീക്ഷിക്കുന്നത് 2 കോടിയോളം ജനങ്ങൾ സ്നാനം നിർവഹിക്കും എന്നാണ്. ഓരോ വർഷവും 30 ലക്ഷം മുതൽ 40 ലക്ഷം വരെ മുസ്ലിങ്ങൾ പങ്കെടുക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തെ ഇത് നിസാരം ആക്കി കളയുന്നു.

ഞാൻ ഒരിക്കൽ അലഹബാദ് സന്ദർശിച്ചിട്ടുണ്ട്. അലഹബാദ് പോലെ അത്ര വലുതല്ലാത്ത ഒരു പട്ടണത്തിൽ പെട്ടെന്ന്‌ കോടികണക്കിന് ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിക്കാതെ എങ്ങനെ ഒത്തു കൂടി എന്നുള്ളത് എനിക്ക് സങ്കല്പിക്കാനെ കഴിഞ്ഞില്ല. BBC യുടെ റിപ്പോർട്ട്‌ അനുസരിച്ച് ടോയിലെറ്റുകളും ഡോക്ടര്മാരും ഉൾപെടെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി ഉള്ള സൌകര്യങ്ങൾ സജ്ജീകരിക്കാൻ വളരെ വലിയ അധ്വാനം ആണ് കഴിഞ്ഞ പ്രാവശ്യം വേണ്ടി വന്നത്.

10 കോടി ജനങ്ങൾ 1200 കോടി രൂപ മുടക്കി ഗംഗയിൽ സ്നാനം ചെയ്യുന്നത് എന്തിനായിരിക്കും ? നേപ്പാളിൽ നിന്നുള്ള ഒരു ഭക്തൻ BBC യോട് പറഞ്ഞു.

“ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു”

Reuters ന്റെ റിപ്പോർട്ടിൽ തണുപ്പത്തു നഗ്നനായി വിറയ്ക്കുന്ന 77 വയസുള്ള സ്വാമി ശങ്കരാനന്ദ് സ്വരസ്വതി പറഞ്ഞു.

“ഞാൻ ഈ ജന്മത്തിലെയും കഴിഞ്ഞ ജന്മത്തിലെയും എന്റെ എല്ലാ പാപങ്ങളും കഴുകി കളഞ്ഞു”

NDTV പറയുന്നു

“പുണ്യജലത്തിൽ സ്നാനം നിർവഹിക്കുന്നത് തങ്ങളുടെ പാപങ്ങൾ കഴുകി കളയുന്നു എന്ന് ആരാധകർ വിശ്വസിക്കുന്നു.”

BBC ലെ ഒരു അഭിമുഖത്തിൽ 2001 ഇൽ നടന്ന കുംബമേളയിൽ മോഹൻ ശർമ എന്ന തീര്‍ത്ഥാടകന്‍ പറയുന്നു.

“ഞങ്ങൾ ഉണ്ടാക്കിയ എല്ലാ പാപങ്ങളും ഇവിടെ കഴുകി കളയുന്നു.”

പാപത്തെ കുറിച്ചുള്ള മനുഷ്യന്റെ സാര്വ്വത്രികമായ ബോധം

വേറെ ഒരു രീതിയിൽ പറഞ്ഞാൽ,   കോടിക്കണക്കിനു ജനങ്ങൾ തങ്ങളുടെ പാപങ്ങൾ എല്ലാം കഴുകി കളയാൻ കാശെല്ലാം ചിലവാക്കി, തിങ്ങിനിറഞ്ഞ തീവണ്ടിയിൽ എല്ലാം കയറി, നിരവതി കഷ്ടങ്ങൾ എല്ലാം സഹിച്ചു ഗംഗയിൽ എത്തി സ്നാനം നിർവഹിക്കുന്നു. ഇവർ എന്താണ് ചെയ്യുന്നത് എന്ന് തിരയുന്നതിന് മുമ്പ് ഇവർ തങ്ങളുടെ ജീവിതത്തിൽ നിന്നും തിരിച്ചറിയുന്ന പാപം എന്ന പ്രശ്‌നത്തെ കുറിച്ച് നമുക്ക് പര്യാലോചിക്കാം.

ശ്രീ സത്യസായി ബാബയും, “തെറ്റും” “ശരിയും

ഞാൻ പഠിച്ച ഒരു ഹിന്ദു സന്യാസി ആണ് സത്യസായി ബാബ. ധാര്‍മ്മികതയെ കുറിച്ചുള്ള അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലുകൾ വളരെ പ്രശംസനീയമായി എനിക്ക് തോന്നി .   അദ്ധ്യേഹത്തിന്റെ പഠിപ്പിക്കലുകളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം. ഇത് വായിക്കുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക. “ഈ നല്ല ധാര്‍മ്മിക നിര്‍ദ്ദേശങ്ങൾ പിന്തുടരുവാൻ കഴിയുമോ ?” “ഈ ധാര്‍മ്മിക നിര്‍ദ്ദേശങ്ങൾ ഞാൻ പിന്തുടരണോ “?

“”എന്താണ് ധർമം(നമ്മുടെ ധാർമിക ബാദ്ധ്യത) ? പറയുന്നത് പ്രവർത്തിക്കുക , ചെയ്ത് കിട്ടണം എന്ന് നിങ്ങൾ പറയുന്ന കാര്യം ചെയ്യുക, നിർദേശങ്ങൾ പാലിക്കുക , ക്രമത്തിൽ വ്യവഹരിക്കുക. ധര്‍മ്മനിഷ്ഠയോടെ സമ്പാതിക്കുക, ഭക്തിയോടെ അഭിലഷിക്കുക, ദൈവഭയത്തിൽ ജീവിക്കുക , ദൈവത്തിൽ എത്തി ചേരാൻ വേണ്ടി ജീവിക്കുക: അതാണ് ധർമ്മം”

Sathya Sai Speaks 4, p. 339

“എന്താണ് നിങ്ങളുടെ കർത്തവ്യം?

  • ഒന്നാമതായി, നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ സ്നേഹത്തോടും ബഹുമാനത്തോടും കൃജ്ഞതയോടും കൂടി പരിചരിക്കുക
  • രണ്ടാമത് , സത്യം പറയുകയും ധര്മ്മനിഷ്ഠയോടെ പെരുമാറുകയും ചെയ്യുക
  • മൂന്നാമത്, എപ്പോഴെല്ലാം നിങ്ങൾക്ക് കുറച്ചു സമയം ലഭിക്കുന്നുവോ അപ്പോൾ എല്ലാം മനസ്സിൽ ഒരു രൂപം സങ്കൽപിച്ചു ഭഗവാന്റെ നാമം ആവർത്തിച്ചു ചൊല്ലുക.
  • നാലാമതായി, മറ്റുള്ളവരെ കുറിച്ച് തിന്മ പറയുന്നതിൽ       ആനന്ദം കണ്ടെത്താതെ ഇരിക്കുകയും മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താതെ ഇരിക്കുകയും ചെയ്യുക.
  • അവസാനം ആയി, മറ്റുള്ളവരിൽ ഒരു തരത്തിലും വേദന ഉണ്ടാക്കാതിരിക്കുക “ (Sathya Sai Speaks 4, pp.348-349)

“ആരെല്ലാം അവരുടെ സ്വാര്‍ത്ഥതയെ കീഴ്പെടുത്തുന്നുവോ , അവരെല്ലാം സ്വാര്‍ത്ഥമായ മോഹങ്ങളെ കീഴ്‌പ്പെടുത്തുകയും, മൃഗീയമായ വികാരത്തെയും ഉള്‍പ്രരണകളേയും നശിപ്പിക്കുകയും, ശരീരത്തെ താൻ ആയി കരുതുന്ന പ്രകൃത്യാ ഉള്ള പ്രവണത ഉപേക്ഷിക്കുകയും ചെയ്യുന്നു”

Dharma Vahini, p.4

ഞാൻ ഇത് വായിച്ചപ്പോൾ ഇവയാണ് ഒരു ധാർമിക ചുമതലയായി ഞാൻ അനുവർത്തിക്കേണ്ട ധര്‍മ്മോപദേശം എന്ന് ഞാൻ കണ്ടെത്തി. നിങ്ങൾ എന്നോട് യോജിക്കുന്നില്ലേ ? പക്ഷെ, നമുക്ക് ഈ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കഴിയുമോ? നിങ്ങൾ (ഞാനും) അതിനു പര്യാപ്തർ ആണോ? ഈ നല്ല ധാർമിക നിയമങ്ങളിൽ നമ്മൾ പരാജയപെടുമ്പോൾ അല്ലെങ്കിൽ അപര്യാപ്തർ ആകുമ്പോൾ എന്ത് സംഭവിക്കുന്നു? ശ്രീ സത്യ സായി ബാബ താഴെ പറയും പ്രകാരം ഈ ചോദ്യത്തിന് ഉത്തരം തരുന്നു.

“പൊതുവെ , ഞാൻ മാധുര്യത്തോടെ ആണ് സംസാരിക്കാറ്, പക്ഷെ ഈ അദ്ധ്യാപനത്തിന്റെ കാര്യത്തിൽ ഞാൻ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല.ഞാൻ കര്‍ശനമായ അനുസരണം നിര്‍ബന്ധിക്കും. ഞാൻ നിങ്ങളുടെ അവസ്ഥക്ക് അനുയോജ്യം ആകാൻ വേണ്ടി അതിന്റെ കാഠിന്യം കുറക്കില്ല.”

Sathya Sai Speaks 2, p.186

അതിന്റെ ആവശ്യങ്ങൾ തൃപ്തിപെടുത്താൻ കഴിയുമെങ്കിൽ ആ കാഠിന്യത്തിന്റെ അളവ്‌ നല്ലതാണു. തൃപ്തിപെടുത്താൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ നിന്നും ആണ് പാപം എന്ന ആശയം ഉടലെടുക്കുനത്. എപ്പോൾ എല്ലാം ഞാൻ ധാർമികമായ ലക്ഷ്യത്തിൽ എത്താതിരിക്കുന്നോ അല്ലെങ്കിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണ് എന്നറിയുകയും അത് ചെയ്യാതിരിക്കാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഞാൻ പാപം ചെയ്യുന്നു;ഞാൻ പാപി ആകുന്നു.

ഒരാളും താൻ ഒരു പാപി ആണ് എന്ന് വിളിക്കപെടാൻ താൽപര്യപെടുന്നില്ല , അത് അയാളെ അസ്വസ്ഥനാക്കുകയും കുറ്റക്കാരനാക്കുകയും ചെയ്യും. ആ ചിന്തകളെ ദൂരീകരിക്കാൻ വേണ്ടി മാനസികവും വൈകാരികവും ആയ ഊര്‍ജ്ജം ചിലവഴികേണ്ടിയും വരും. ഒരു പക്ഷെ സത്യസായി ബാബ അല്ലാതെ വേറെ ഏതെങ്കിലും ഒരു ഗുരുവിനെ നമുക്ക് കണ്ടെത്താൻ കഴിഞ്ഞേക്കാം. ഒരു നല്ല അദ്ധ്യാപകൻ ആണ് അയാൾ എങ്കിൽ ആ അദ്ധ്യാപന്റെ ധാർമിക നിർദേശങ്ങളും സത്യസായി ബാബയുടെതിനു സമവും അതുപോലെ പ്രവർത്തിപദത്തിൽ എത്തിക്കാൻ ബുദ്ധിമുട്ടും ആയിരിക്കണം.

ബൈബിൾ(സത്യവേദപുസ്തകം) പറയുന്നു, മതമോ, വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ നമ്മൾ എല്ലാവരിലും പാപത്തെ കുറിച്ചുള്ള ഈ ബോധം ഉണ്ട്, അതിനു കാരണം ഈ ബോധം ജനിക്കുന്നത് അന്തഃകരണത്തിൽ(മനസ്സാക്ഷി) നിന്നും ആണ് എന്നാണ്. വേദപുസ്തകം അത് ഇങ്ങനെ വിശദീകരിക്കുന്നു.

“ന്യായപ്രമാണമില്ലാത്ത(ബൈബിളിലെ പത്തു കൽപനകൾ) ജാതികൾ(യെഹൂദർ അല്ലാത്തവർ) ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;”

റോമർക്ക് എഴുതിയ ലേഖനം 2:13-14

അതുകൊണ്ടാണ് കോടികണക്കിന് തീർഥാടകർ തങ്ങളുടെ പാപത്തെ കുറിച്ച് ബോധം ഉള്ളവരായിരിക്കുന്നത്. അത് തന്നെ ആണ് വേദപുസ്തകവും പറയുന്നത്.

“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,”

റോമർക്ക് എഴുതിയ ലേഖനം 3:23

പ്രതസന മന്ത്രത്തിലെ പാപം

പ്രശസ്തമായ പ്രതസന മന്ത്രത്തിലെ ഒരു ആശയം ഞാൻ താഴെ പറയും പ്രകാരം പുനക്രമീകരിച്ചിരിക്കുന്നു.

“ഞാൻ ഒരു പാപി ആണ്. ഞാൻ പാപത്തിന്റെ ഫലം ആണ്. ഞാൻ പാപത്തിൽ ഉരുവായി. എന്റെ ആത്മാവ്‌ പാപത്തിനു കീഴ്പെട്ടിരിക്കുന്നു. ഞാൻ പാപികളിൽ ഏറ്റവും നികൃഷ്ടനാണ്. അതിമനോഹര നയനങ്ങൾ ഉള്ള കർത്താവേ (ഭഗവാനെ) എന്നെ രക്ഷിക്കേണമേ പരിത്യാഗത്തിന്റെ കർത്താവേ(ഭഗവാനെ).”

ഇതിലെ പ്രസ്‌താവനയും പ്രാർത്ഥനയ്ക്ക് വേണ്ടിയുള്ള അപേക്ഷയും നിങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ലേ?

സുവിശേഷംനമ്മുടെ പാപങ്ങളെ കഴുകി കളയുന്നു

കുംബമേളയിലെ തീര്‍ത്ഥാടകരും , പ്രതസന മന്ത്രം ഉരുവിടുന്ന ഭക്തരും അഭിമുഖീകരിക്കുന്ന ഒരേ പ്രശ്നം , അതായതു പാപത്തെ കഴുകി കളയുക എന്നുള്ളത് സുവിശേഷങ്ങളും സംബോധന ചെയ്യുന്നുണ്ട്.

അത് തങ്ങളുടെ വസ്ത്രം(അവരുടെ ധാർമിക വ്യവഹാരം) അലക്കുന്നവർക്ക് ഒരു വാഗ്‌ദാനം ആശംസിക്കുന്നു. അത് സ്വർഗത്തിൽ(നഗരം) ഉള്ള ഒരു അനശ്വരത(ജീവന്റെ വൃക്ഷം) ആണ്.

ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.

വെളിപാട് 22 :14

കുംബ മേള പാപത്തിന്റെ യഥാതഥ്യത്തെ പറ്റിയുള്ള മോശമായ വാർത്ത‍ നമ്മളെ കാണിക്കുന്നു തദ്വാര പാപശുദ്ധി വരുത്തേണ്ട ആവശ്യകതയെ ഉണർത്തുന്നു. സുവിശേഷങ്ങളിൽ പറയുന്ന ഈ വാഗ്ദാനം ഒരു വിദൂരമായ സാധ്യത ആണെന്ന് വരികിൽ കൂടി, അത് വളരെ വിലപ്പെട്ടതാകയാൽ തീർച്ചയായും അതിനെ കുറിച്ച് അന്വേഷിക്കേണ്ടത് ലാഭകരമായിരിക്കും. അതാണ്‌ ഈ വെബ്‌സൈറ്റ് കൊണ്ട് ഉദ്യേശിക്കുന്നത്

നിങ്ങൾക്ക് നിത്യജീവനിൽ താൽപര്യം ഉണ്ടെങ്കിൽ , പാപത്തിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ എങ്ങനെ എന്തുകൊണ്ട് പ്രജാപതി – നമ്മെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം – നൽകപെട്ടു എന്നും അതുവഴി സ്വർഗരാജ്യത്തിൽ എത്തിച്ചേരാൻ കഴിയും എന്നും ഒരുമിച്ചു യാത്ര ചെയ്തു മനസിലാക്കുന്നത്‌ വിവേകം ആയിരിക്കും. വേദങ്ങളും ഇങ്ങനെ നമ്മളെ പഠിപ്പിക്കുന്നു. ഋഗ് വേദത്തിലെ പുരുഷസൂക്തത്തിൽ പ്രജാപതിയുടെ മനുഷ്യവതാരത്തെ കുറിച്ചും അവൻ നമുക്കായി യാഗം ആയി തീര്ന്നതിനെ കുറിച്ചും പ്രതിപാതിക്കുന്നു. എങ്ങനെ ആണ് ഈ പദ്ധതി യേശു മിശിഹായുടെ മനുഷ്യാവതാരം, ജീവിതം , മരണം മൂലം മനുഷ്യചരിത്രത്തിൽ സംഭവിച്ചത് എന്ന് വേദപുസ്തകം കൂടുതൽ വിശദം ആയി തന്നെ പ്രതിപാതിക്കുന്നുണ്ട്. എന്തുകൊണ്ട് കുറച്ചു സമയം എടുത്തു ഈ പദ്ധതി വഴി നിങ്ങളുടെ പാപങ്ങളും കഴുകി കളയാൻ കഴിയുമോ എന്നതിനെ കുറിച്ച് പഠിക്കാനും മനസിലാക്കാനും ശ്രമിച്ചു കൂടാ?

Leave a Reply

Your email address will not be published. Required fields are marked *