Skip to content
Home » പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു

പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു

  • by

 ‘രണ്ട് ജനിച്ചു‘ അല്ലെങ്കിൽ ‘വീണ്ടും ജനിച്ചു‘ എന്നാണ് ദ്വിജ എന്ന വാക്കിന്റെ അർത്ഥം. മനുഷ്യൻ ആദ്യം ശാരീരികമായി ജനിക്കുന്നു അതിനു ശേഷം രണ്ടാമതായി ആത്മീയമായി ജനിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ചിന്ത. ഉപനയനം ചടങ്ങിൽ പൂണൂൽ (യജ്ഞോപവീതം, ഉപവീതം) ധരിക്കുമ്പോൾ ആത്മീയ ജനനം ഉണ്ടാകുന്നു എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ബൗദ്ധയാനഗൃഹ്യസൂത്രം പോലെയുള്ള പുരാണ വേദങ്ങളിൽ (1500-1600ബി സി) ഉപനയനത്തെ കുറിച്ച് പറയുന്നെങ്കിലും ഒരു പുരാണങ്ങളിലും ദ്വിജയെ കുറിച്ച് പറയുന്നില്ല എന്ന് വിക്കിപീഡിയ പറയുന്നു.

ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാന കാലഘട്ടത്തിലുള്ള ധർമ്മശാസ്ത്രങ്ങളിൽ ഇത് പറഞ്ഞിരിക്കുന്നത് നാം കാണുന്നു. ഇന്ത്യയുടെ മദ്ധ്യകാലഘട്ടത്തിലെ പുസ്തകങ്ങളെന്ന് ദ്വിജ എന്ന വാക്ക് കുറിക്കുന്നു.

ദ്വിജ എന്നത് ഇന്ന് അറിയപ്പെടുന്ന ആശയമാണെങ്കിലും, പുതിയ ഒരു ആശയമാണ്. ഈ ദ്വിജ എവിടെ നിന്ന് വന്നതാണ്?

തോമസിന്റെ യേശുവും ദ്വിജയും

ആരെങ്കിലും ആദ്യമായി ദ്വിജയെ പറ്റി പഠിപ്പിച്ചെങ്കിൽ അത് യേശുവാണ്. യേശു ദ്വിജയെപറ്റി പറയുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ (50-100 എഡിയിൽ എഴുതിയത്) കാണുന്നു. 52 എഡിയിൽ ആദ്യം മലബാറിലും പിന്നീട് ചെന്നൈയിലും യേശുവിന്റെ ജീവിതവും, പഠിപ്പിക്കലുകളും ആദ്യം സാക്ഷീകരിക്കുവാൻ വന്ന യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ തോമസായിരിക്കും ദ്വിജ എന്ന ആശയം ഇന്ത്യയിൽ പരിചയപ്പെടുത്തിയത്. ഇന്ത്യയിൽ ദ്വിജ എന്ന ആശയം വന്ന കാലഘട്ടവും, തോമസ് ഇന്ത്യയിൽ വന്ന സമയവും ഏകദേശം ഒന്നാണ്.

യേശുവും ദ്വിജ മൂലം പ്രാണനും

ഉപനയനത്തിലൂടെയല്ല, മറിച്ച് യേശു ഒരു പുരാണ ആശയമായ പ്രാണനിലൂടെയാണ് ദ്വിജയെ ബന്ധപ്പെടുത്തിയത്. പ്രാണൻ എന്നത് കൊണ്ട് ശ്വാസം, ആത്മാവ്, കാറ്റ്, പ്രാണ-ശക്തി എന്നീ അർത്ഥം വരും. 3000 വർഷങ്ങൾ പഴക്കം ഉള്ള ഛാന്ദോഗ്യോപനിഷത്തിലാണ് പ്രാണനെ പറ്റി ആദ്യമായി കാണുന്നത്, എന്നാൽ മറ്റ് പല ഉപനിഷദുകളിലും കഠോപനിഷത്ത്, മുണ്ഡക, പ്രശ്നോപനിഷത്തുക്കൾ എന്നീ ആശയങ്ങൾ കാണുന്നു. പല പുസ്തകങ്ങൾ പല കാര്യങ്ങൾ പറയുന്നെങ്കിലും പ്രാണനിലാണ് പ്രണയാമം, ആയുർവേദം എന്നിവ ഉൾപെടുന്ന യോഗയിലെ ശ്വസിക്കുന്ന രീതികൾ പറഞ്ഞിരിക്കുന്നത്. പ്രാണനെ തരംതിരിച്ചിരിക്കുന്നത് പ്രാണൻ, അപന, ഉദന, സമന, വ്യാന എന്നീ ആയുരകൾ (കാറ്റ്) കൊണ്ടാണ്.

ദ്വിജ പരിചയപ്പെടുത്തുന്ന യേശുവിന്റെ സംഭാഷണം ഇതാ. (അടിവരയിട്ടിരിക്കുന്ന വാക്കുകൾ ദ്വിജയെ അല്ലെങ്കിൽ രണ്ടാം ജന്മത്തെ കുറിക്കുന്നു, കടുപ്പിച്ച വാക്കുകൾ പ്രാണൻ, കാറ്റ് അല്ലെങ്കിൽ ആത്മാവിനെ കുറിക്കുന്നു)

1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു. 
2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽനിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. 
3 യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. 
4 നിക്കോദേമൊസ് അവനോട്: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 
5 അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും
ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 
6 ജഡത്താൽ ജനിച്ചത് ജഡം ആകുന്നു;
ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. 
7 നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്. 
8
കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു. 
9 നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു. 
10 യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ? 
11ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും. 
12ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 
13സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗത്തിൽ കയറീട്ടില്ല. 
14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 
15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ. 
16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 
17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 
18അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. 
19ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ. 
20തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല. 
21സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3: 1-21

ഈ സംഭാഷണത്തിൽ പല ആശയങ്ങൾ ഉണർത്തിച്ചിട്ടുണ്ട്. ആദ്യമായി, രണ്ടാം ജനനത്തിന്റെ ആവശ്യകത ഊന്നി പറയുന്നു.  (‘നിങ്ങൾ വീണ്ടും ജനിക്കണം‘) എന്നാൽ ഈ ജനനത്തിൽ മാനുഷീക കരം ഇല്ല. ആദ്യം ജനനമായ ജഡം ജഡത്തെ ജനിപ്പിക്കുന്നതും‘, വെള്ളത്താലുള്ള ജനനവും മാനുഷീക പ്രവർത്തിയാണ്, കൂടാതെ അത് മനുഷ്യന്റെ നിയന്ത്രണത്തിലുള്ളതാണ്. എന്നാൽ രണ്ടാം ജനനത്തിൽ (ദ്വിജ) മൂന്ന് ദൈവീക ഏജന്റുമാരുണ്ട്: ദൈവം, മനുഷ്യ പുത്രൻ, ആത്മാവ് (പ്രാണൻ). ഇതിനെ കുറിച്ച് നമുക്ക് ആരായാം.

ദൈവം

‘ദൈവം ലോകത്തെ സ്നേഹിച്ചു‘ എന്ന് യേശു പറഞ്ഞു… ഇതിന്റെ അർത്ഥം ദൈവം ഈ ലോകത്തിൽ പാർക്കുന്ന എല്ലാ ജനങ്ങളെയും സ്നേഹിക്കുന്നു, ഒരു വ്യക്തിയെയും ഇതിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. ഈ സ്നേഹത്തെ കുറിച്ച് ആരാഞ്ഞ് അറിയുവാൻ നാം സമയം ചിലവഴിച്ചേക്കാം. എന്നാൽ ദൈവം നിന്നെ  സ്നേഹിക്കുന്നു എന്ന് നീ അറിയണം എന്ന് യേശു ആഗ്രഹിക്കുന്നു. നിന്റെ നില, നിറം, മതം, ഭാഷ, വയസ്സ്, ലിംഗം, ധനം, വിദ്യാഭ്യാസം ഇവ ഒന്നും നോക്കാതെ ദൈവം അധികമായി സ്നേഹിക്കുന്നു. മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:

38 മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ
39 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.

റോമർ 8:38-39

ദൈവം നിന്നെ (എന്നെയും) സ്നേഹിക്കുന്നത് കൊണ്ട് രണ്ടാം ജനനത്തിന്റെ ആവശ്യകത മാറുന്നില്ല (“വീണ്ടും ജനനം കൂടാതെ ആർക്കും ദൈവ രാജ്യം കാണുവാൻ സാധിക്കുകയില്ല“). അതിനപ്പുറമായി ദൈവ സ്നേഹം അവനെ പ്രവർത്തിക്കുവാൻ ചലിപ്പിച്ചു.

 “തന്റെ ഏക ജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു..“

രണ്ടാം ദൈവീക വ്യക്തിത്വത്തിലേക്ക് പോകാം….

മനുഷ്യപുത്രൻ

യേശു തന്നെ തന്നെ വിളിക്കുന്ന പേരാണ് ‘മനുഷ്യപുത്രൻ.‘ ഈ വാക്കിന്റെ അർത്ഥം നമുക്ക് പിന്നീട് നോക്കാം. ദൈവം അയച്ചതാണ് പുത്രനെ എന്ന് യേശു പറയുന്നു. പിന്നീട് താൻ ഉയർത്തപ്പെടുന്നതിനെ പറ്റി പറയുന്നു.

14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

യോഹന്നാൻ 3:14

എബ്രായ വേദങ്ങളിൽ 1500 വർഷങ്ങൾക്ക് മുമ്പ് മോശെയുടെ കാലത്ത് നടന്ന ഒരു സംഭവമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്.

പിച്ചള സർപ്പം

4 അവർ ഹോർ പർവതത്തിൽ നിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ ഏദോമിനെ ചുറ്റിപ്പറ്റിയാണ് സഞ്ചരിച്ചത്. പക്ഷേ, ആളുകൾ വഴിയിൽ അക്ഷമരായി; 5 അവർ ദൈവത്തിന്നും മോശയ്‌ക്കും എതിരായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തു? അപ്പമില്ല! വെള്ളമില്ല! ഈ ദയനീയമായ ഭക്ഷണത്തെ ഞങ്ങൾ വെറുക്കുന്നു! ”

6 കർത്താവ് അവരുടെ ഇടയിൽ വിഷമുള്ള പാമ്പുകളെ അയച്ചു; അവർ ജനത്തെ കടിച്ചു, അനേകം ഇസ്രായേല്യർ മരിച്ചു. 7 ആളുകൾ മോശെയുടെ അടുക്കൽ വന്നു പറഞ്ഞു, “ഞങ്ങൾ കർത്താവിനോടും നിങ്ങൾക്കോ എതിരായി സംസാരിച്ചപ്പോൾ ഞങ്ങൾ പാപം ചെയ്തു. കർത്താവ് പാമ്പുകളെ നമ്മിൽ നിന്ന് അകറ്റാൻ പ്രാർത്ഥിക്കുക. ” അതിനാൽ മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു.

8 യഹോവ മോശെയോടു പറഞ്ഞു, “പാമ്പുണ്ടാക്കി ധ്രുവത്തിൽ വയ്ക്കുക. കടിയേറ്റ ആർക്കും അത് നോക്കി ജീവിക്കാം. ” 9 മോശെ വെങ്കല പാമ്പുണ്ടാക്കി ഒരു തൂണിൽ ഇട്ടു. ആരെങ്കിലും പാമ്പുകടിയുകയും വെങ്കല പാമ്പിനെ നോക്കുകയും ചെയ്തപ്പോൾ അവർ ജീവിച്ചു.

സംഖ്യ 21:4-9

യേശു ഈ കഥ ഉപയോഗിച്ച് ദൈവീക പ്രവർത്തിയിലെ തന്റെ ഭാഗം വിവരിക്കുന്നു. സർപ്പം കടിച്ച ആളുകൾക്ക് എന്തു സംഭവിച്ചു എന്ന് ചിന്തിച്ച് നോക്കുക.

വിഷമുള്ള പാമ്പ് കടിക്കുമ്പോൾ വിഷം ശരീരത്തിൽ പ്രവേശിക്കുന്നു. വിഷം വലിച്ചെടുക്കുക; വിഷം ശരീരത്തിൽ പടരാതിരിക്കുവാൻ കടിച്ച ഭാഗത്ത് മുറുകെ കെട്ടി വയ്ക്കുക, ഹൃദയം അധികം ഇടിച്ച് വിഷം ശരീരത്തിൽ പടരാതിരിക്കുവാൻ പ്രവർത്തികൾ കൊറയ്ക്കുക എന്നിവയാണ് സാധാരണയായി ചെയ്യുന്ന ചികിത്സകൾ.

സർപ്പങ്ങൾ യിസ്രയേല്യരെ ബാധിച്ചപ്പോൾ സൗഖ്യമാകുവാനായി തൂണിന്മേൽ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കുവാൻ പറഞ്ഞു. സർപ്പം കടിച്ച ഒരു വ്യക്തി കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഉയർത്തപ്പെട്ട പിച്ചള സർപ്പത്തെ നോക്കി, സൗഖ്യം പ്രാപിക്കുന്നത് ഒന്ന് ചിത്രീകരിച്ച് നോക്കുക. യിസ്രയേല്യ പാളയത്തിൽ ഏകദേശം മുപ്പത് ലക്ഷമാളുകൾ (പട്ടാളത്തിൽ ചേരുവാൻ വയസ്സുള്ള ഏകദേശം 600,000 ആളുകൾ) ഉണ്ടായിരുന്നു, അതായത് ഇന്നത്തെ ഒരു പട്ടണത്തിലെ ജനസംഖ്യ. ഇവർ ഒരു പക്ഷെ കിലോമീറ്റർ കണക്കിന് ദൂരെയായിരിക്കാം താമസിച്ചിരുന്നത്, പിച്ചള സർപ്പങ്ങൾ അവർക്ക് കാണാവുന്ന ദൂരത്തായിരുന്നിരിക്കില്ല. ആയതിനാൽ പാമ്പ് കടിച്ചവർ ഒരു തീരുമാനം എടുക്കേണ്ടിരുന്നു. അവർക്ക് സാധാരണ ചെയ്യുന്നതു പോലെ മുറിവ് കെട്ടി വിഷം പടരാതിരിക്കുവാൻ പ്രവർത്തികൾ കുറയ്ക്കാം, അല്ലെങ്കിൽ മോശെ പറഞ്ഞ മരുന്നിൽ ആശ്രയിച്ച് വിഷം പടർന്നാലും കിലോമീറ്ററുകൾ നടന്ന് ഉയർത്തപ്പെട്ട പിച്ചള സർപ്പങ്ങളെ നോക്കാം. മോശെയുടെ വാക്കുകളിൽ ഉള്ള വിശ്വാസം അല്ലെങ്കിൽ അവിശ്വാസം ഓരോ വ്യക്തികളുടെ പ്രവർത്തികൾ നിശ്ചയിക്കും.

യിസ്രയേല്യരെ വിഷ മരണങ്ങളിൽ നിന്ന് രക്ഷിച്ച പിച്ചള സർപ്പങ്ങളെ പോലെ യേശു ക്രൂശിൽ ഉയർത്തപ്പെടുമ്പോൾ ക്രൂശിന്റെ ശക്തി നമ്മെ പാപ-മരണ ബന്ധനങ്ങളിൽ നിന്ന് വിടുവിക്കും എന്ന് യേശു ഇവിടെ വിവരിക്കുന്നു. എന്നിരുന്നാലും, യിസ്രയേല്ല്യർ മോശെയുടെ വാക്കുകളിൽ വിശ്വസിച്ച് പിച്ചള സർപ്പങ്ങളെ നോക്കേണ്ടിയിരുന്നതു പോലെ നാമും വിശ്വാസത്തോടു കൂടെ യേശുവിനെ നോക്കണം. അതിന് മൂന്നാമത്തെ ദൈവീക പ്രവർത്തകൻ ആവശ്യമാണ്.

ആത്മാവ് പ്രാണൻ

ആത്മാവിനെ കുറിച്ച് യേശു പറഞ്ഞത് ചിന്തിക്കുകകാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.“

യോഹന്നാൻ 3: 8

 ‘കാറ്റിനും‘ ‘ആത്മാവിനും‘ ഒരേ ഗ്രീക്കു പദമാണ് (ന്യൂമ) ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ ആത്മാവ് കാറ്റ് പോലെയാണ്. ഒരു മനുഷ്യനും കാറ്റ് നേരിട്ട് കണ്ടിട്ടില്ല. നിങ്ങൾക്ക് അത് കാണുവാൻ സാധിക്കുകയില്ല. എന്നാൽ കാറ്റ് നമുക്ക് ചുറ്റുമുണ്ട്. എന്നാൽ കാറ്റ് നമുക്ക് മറ്റ് വസ്തുക്കളിലൂടെ ശ്രദ്ധിക്കുവാൻ സാധിക്കും. കാറ്റ് അടിക്കുമ്പോൾ  ഇലകൾ അനങ്ങും, മുടി ആടും, കൊടി പറക്കും, സാധനങ്ങൾ കുലുങ്ങും. കാറ്റിനെ നിയന്ത്രിക്കുവാൻ ആർക്കും കഴിയുകയില്ല. അത് ഇഷ്ടമുള്ളിടത്തേക്ക് ഊതുന്നു. പായകപ്പൽ നിയന്ത്രിക്കുവാൻ കാറ്റ് ഉപയോഗിക്കുന്നു. ഉയർത്തപ്പെട്ട പായയിൽ കാറ്റ് വീശുമ്പോൾ അത് ചലിക്കുന്നു, അതിന്റെ ശക്തിയിൽ നാം മുമ്പോട്ട് പോകുന്നു. ഈ ഉയർത്തപ്പെട്ട പായയില്ലാതെ എത്ര കാറ്റ് നമുക്ക് ചുറ്റും ഊതിയാലും ഒരു പ്രയോജനവും ഇല്ല.

ഇതു പോലെ തന്നെയാണ് ആത്മാവും. നമ്മുടെ നിയന്ത്രണത്തിനപ്പുറമായി ആത്മാവ് ചലിക്കുന്നു. എന്നാൽ ആത്മാവ് ചലിക്കുമ്പോൾ നിങ്ങളെ സ്വാധീനിക്കുവാനും, ജീവ ശക്തി നൽകുവാനും, നിങ്ങളെ ചലിപ്പിക്കുവാനും അനുവദിക്കാം. കപ്പലിന്റെ പായ പോലെയും, പിച്ചള സർപ്പത്തെ പോലെയുമാണ് ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രൻ. ക്രൂശിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രനിൽ നാം ആശ്രയിക്കുമ്പോൾ നമ്മിലേക്ക് ജീവൻ വ്യാപരിക്കുന്നു. അപ്പോൾ നാം വീണ്ടും ജനിക്കുന്നു അതായത് ആത്മാവിൽ. അപ്പോൾ നമുക്ക് ആത്മാവിൽ ജീവനായ പ്രാണൻ ലഭിക്കുന്നു. ആത്മാവിന്റെ പ്രാണൻ ഉപനയനത്തിൽ പുറമെയുള്ള ക്രീയ മാത്രമല്ല ഉള്ളിൽ നിന്ന് ദ്വിജയാകുവാൻ സഹായിക്കുന്നു.

ഉയരത്തിൽ നിന്ന് ദ്വിജ

യോഹന്നാന്റെ സുവിശേഷത്തിൽ ഇതിന്റെ സംക്ഷിപ്തം നൽകിയിരിക്കുന്നു

12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

യോഹന്നാൻ 1:12-13

ഒരു ശിശുവാകുവാൻ ജനനം ആവശ്യമാണ്. അതേപോലെ ‘ദൈവ മക്കളാകുവാൻ‘ ദ്വിജ എന്ന രണ്ടാം ജനനം ആവശ്യമാണ്. ഉപനയനം പോലെയുള്ള ആചാരങ്ങളിലൂടെ ദ്വിജ സംഭവിക്കുന്നു എന്ന് കരുതാം എന്നാൽ യഥാർത്ഥ അകമെ ഉള്ള ജനനം ഒരു ‘മനുഷ്യന്റെ തീരുമാനമല്ല‘. ഒരു ആചാരം നല്ലതാണ്, ഒരു ജനനം അല്ലെങ്കിൽ അതിന്റെ ആവശ്യകത വിളിച്ചറിയിക്കും എന്നാൽ യഥാർത്ഥത്തിൽ ജനനം നടക്കുന്നില്ല. അത് നാം ‘ദൈവത്തെ സ്വീകരിച്ച്‘, ‘അവനിൽ വിശ്വസിക്കുമ്പോൾ‘ ദൈവം നമ്മുടെ ഉള്ളിൽ ചെയ്യുന്ന ക്രീയയാണ്.

വെളിച്ചവും ഇരുട്ടും

പായ്കപ്പലിന്റെ ശാസ്ത്രം മനസ്സിലാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കാറ്റ് ഉപയോഗിച്ച് ആളുകൾ കപ്പൽ നിയന്ത്രിച്ചിരുന്നു. അതേപോലെ തന്നെ ആത്മാവിനെ കുറിച്ച് നമ്മുടെ മനസ്സുകൾക്ക് മനസ്സിലാകുന്നില്ലയെങ്കിലും രണ്ടാം ജനനത്തിനായി ആത്മാവിനെ ആശ്രയിക്കാം. അറിവില്ലായ്മ അല്ല നമ്മുടെ തടസ്സം. ഇരുട്ടിനോടുള്ള സ്നേഹമാണ് (ദുഷ്ട പ്രവർത്തികൾ) നമ്മെ സത്യ വെളിച്ചത്തിലേക്ക് വരുവാൻ തടയുന്നത് എന്ന് യേശു പഠിപ്പിച്ചു.

19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

യോഹന്നാൻ 3:19

അറിവുകളെക്കാൾ നമ്മുടെ ധാർമ്മീക പ്രതിക്രീയകളാണ് രണ്ടാം ജനനത്തിനു തടസ്സം. ആയതിനാൽ വെളിച്ചത്തിലെ വരുവാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3:21

വെളിച്ചത്തിലേക്ക് വരുന്നതിനെ പറ്റി അവന്റെ ഉപമകൾ എന്തു പഠിപ്പിക്കുന്നു എന്ന് നമുക്ക് കാണാം.

Leave a Reply

Your email address will not be published. Required fields are marked *