പുരുഷന്റെ യാഗം: എല്ലാറ്റിന്റെയും ഉല്പത്തി

വാക്യം 3, 4 ന് ശേഷം പുരുഷസൂക്തത്തിന്റെ വീക്ഷണം പുരുഷന്റെ ഗുണങ്ങളിൽ നിന്ന് പുരുഷന്റെ യാഗത്തിലേക്ക് തിരിയുന്നു. വാക്യം 6, 7 ലെ കാര്യങ്ങൾ തുടർന്ന് കൊടുക്കുന്നു. (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകം (346 pp. 2007) വായിച്ചപ്പോഴാണ് സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും പുരുഷസൂക്തത്തെ കുറിച്ചുള്ള ചിന്ത എന്നിൽ ഉടലെടുത്തത്.)

പുരുഷസൂക്തത്തിലെ വാക്യം 6-7

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
പുരുഷനെ ബലിയാക്കി ദൈവങ്ങൾ യാഗം കഴിച്ചപ്പോൾ വസന്തം വെണ്ണയായും, ഉഷ്ണം ഇന്ധനമായും, ശരത്കാലം ബലിയായും ഇരുന്നു. ആദിയിൽ ജനിച്ച പുരുഷനെ അവർ യാഗമായി കച്ചിയിൽ ഇട്ടു കളഞ്ഞു. ദൈവങ്ങളും, സന്യാസിമാരും എല്ലാം ചേർന്ന് അവനെ ഒരു യാഗവസ്തുവായി യാഗമാക്കി. യത്പുരുസേനഹവിസ ദേവയജ്ഞമതൻവതവാസൻ തോആസ്യസിദജ്യംഗ്രിസ്മ ഇദ്മഹസരദ്ദവിഹ് തം യജ്ഞംബർഹിസിപ്രോക്സൻപുരുഷംജതംഗ്രത തേന ദേവ അയജന്തസദ്യർസയസ് കയി

എല്ലാം വ്യക്തമല്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്, പുരുഷന്റെ യാഗത്തിനാണ് പ്രാധാന്യത. പുരാതന വേദ വ്യാഖ്യാതാവ്, ശയനാചാര്യ ഇപ്രകാരം പറഞ്ഞു:

 “വിശുദ്ധന്മാരും ദൈവങ്ങളും യാഗവസ്തുവായ പുരുഷനെ യാഗമരത്തിൽ ഒരു യാഗമൃഗമായി പിടിച്ചു കെട്ടി, അവരുടെ മനസ്സിൽ ഇരുന്നത് പോലെ അവനെ യാഗമാക്കി.“ റിഗ് വേദത്തിൽ ശയനാചാര്യയുടെ

വ്യാഖ്യാനം 10.90.7

വാക്യം 8-9 തുടങ്ങുന്നത് “തസ്മഡ്യജ്ഞത്ത്സർവ്വഹൂട്ട“ എന്ന വാചകം കൊണ്ടാണ്. അതിന്റെ അർത്ഥം പുരുഷൻ തന്റെ യാഗത്തിൽ ഒന്നും പിടിച്ച് വയ്ക്കാതെ എല്ലാം നൽകി എന്നാണ്. പുരുഷൻ തന്റെ യാഗത്തിലൂടെ തന്റെ സ്നേഹം പ്രകടിപ്പിച്ചു. ഒന്നും പിടിച്ച് വയ്ക്കാതെ നമ്മെ മുഴുവനായി നൽകണം എങ്കിൽ സ്നേഹത്തിലൂടെ മാത്രമെ സാദ്ധ്യമുള്ളു. വേദപുസ്തകത്തിൽ യേശു സത്സങ്ങ് (യേശു ക്രിസ്തു) ഇപ്രകാരം പറയുന്നു,

“സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.“

യോഹന്നാൻ 15: 13

യേശു സത്സങ്ങ് (യേശു ക്രിസ്തു) പൂർണ്ണ മനസ്സോടെ ക്രൂശിൽ തൂങ്ങിയപ്പോൾ പറഞ്ഞ വാചകങ്ങളാണിത്. യേശുസത്സങ്ങിന്റെയും പുരുഷന്റെയും യാഗങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? പുരുഷസൂക്തത്തിന്റെ 5 ആം വാക്യത്തിൽ ഒരു സൂചന ഉണ്ട് എന്നാൽ ആ സൂചന വളരെ നിഗൂഡമായതാണ്. വാക്യം 5 താഴെ കൊടുക്കുന്നു.

പുരുഷസൂക്തത്തിലെ വാക്യം 5

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
പുരുഷന്റെ ഒരു ഭാഗത്ത് നിന്ന് പ്രപഞ്ചം ഉളവായി വന്നു അത് പുരുഷന്റെ ഇരിപ്പിടമായി, അവൻ സർവ്വവ്യാപിയായി. തസ്മഡ് വിരളജയത വിരാജോതിപുരുഷ സജതോത്യാരിക്യാതാ പസ്കഡ്ഭൂമിമതോപുര

പുരുഷസൂക്തപ്രകാരം കാലത്തിന്റെ ആദിയിൽ തന്നെ പുരുഷൻ യാഗമായി, അതിന്റെ ഫലമായി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു. ആയതിനാൽ ഈ യാഗം ഭൂമിയിൽ അല്ല നടന്നത് കാരണം ഭൂമി സൃഷ്ടിക്കപ്പെട്ടത് തന്റെ യാഗം മൂലമാണ്. വാക്യം 13 വളരെ വ്യക്തമായി പറയുന്നു പുരുഷന്റെ യാഗത്തിന്റെ ഫലമായി ഭൂമി സൃഷ്ടിക്കപ്പെട്ടു.  അത് ഇങ്ങനെ പറയുന്നു:

പുരുഷസൂക്തത്തിലെ വാക്യം 13

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ചന്ദ്രൻ അവന്റെ കയ്യാൽ ഉളവായി, സൂര്യൻ അവന്റെ കണ്ണിൽ നിന്ന് വന്നു, കൊല്ല്യാൻ, മഴ, തീ എന്നിവ അവന്റെ വായിൽ നിന്ന് പുറപ്പെട്ടു വന്നു, അവന്റെ ശ്വാസത്തിൽ നിന്ന് കാറ്റ് ഉളവായി. കണ്ട്രമാമനസൊജതസ് കക്സൊസൂര്യോഅജയത മുക്കഡിന്ദ്രസ്ക അഗ്നിസ്കപ്രണഡ് വായുരാജ്യത

വേദപുസ്തകം അധികം പഠിച്ചാൽ ഇത് അധികം വ്യക്തമാകും. മീഖാ ഋഷിയുടെ (പ്രവാചകൻ) പുസ്തകം പഠിച്ചാൽ ഇത് കാണുവാൻ സാധിക്കും. താൻ 750 ബി സിയിൽ ജീവിച്ചിരുന്ന വ്യക്തിയാണ്. താൻ യേശു ക്രിസ്തുവിന്റെ (യേശു സത്സങ്ങ്) വരവിനെക്കാൾ 750 വർഷം മുമ്പ് ജീവിച്ചിരുന്ന വ്യക്തിയാണെങ്കിലും, യേശു ജനിക്കുന്ന പട്ടണം താൻ മുൻ കൂട്ടി കണ്ടു. താൻ ഇങ്ങനെ പ്രവചിച്ചു:

“നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.“

മീഖാ 5: 2

ഭരണകർത്താവ് (ക്രിസ്തു) ബേത്ലഹേമിൽ നിന്ന് വരും എന്ന് മീഖാ പ്രവചിച്ചു. ഈ ദർശനത്തിന്റെ നിറവേറലായി 750 വർഷങ്ങൾക്ക് ശേഷം യേശു ക്രിസ്തു (യേശു സത്സങ്ങ്) ബേത്ലഹേമിൽ പിറന്നു. സത്യം അന്വേഷിക്കുന്നവർ മീഖായുടെ ഈ ദർശനത്തെ അതിശയത്തൊടെ വീക്ഷിക്കാറുണ്ട്. എന്നാൽ , നാം ശ്രദ്ധിക്കേണ്ടത് തുടക്കത്തെയാണ്. ഭാവി വരവിനെ പറ്റി മീഖാ പ്രവചിക്കുന്നു എന്നാൽ വരുന്നവന്റെ തുടക്കം വളരെ പുരാതനമാണെന്നു താൻ പറയുന്നു. ‘പണ്ട് കാലത്ത് നിന്നാണ് തന്റെ തുടക്കം‘. വരുന്നവന്റെ തുടക്കം തന്റെ ഭൂമിയിലെ പ്രകടനത്തെ വിഴുങ്ങി കളയുന്നു! ‘പണ്ട് കാലം‘ എന്നതിന് എത്ര പഴക്കം ഉണ്ട്? അത് ‘നിത്യമാണ്‘. വേദപുസ്തകത്തിലെ മറ്റൊരു വാചകം ഇത് വ്യക്തമാക്കും. കൊലോസ്സ്യർ 1: 15 ൽ പൗലോസ് ഋഷി (50 എഡിയിൽ എഴുതിയത്) യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു:

അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

കൊലോസ്സ്യർ 1: 15

 ‘അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വ സൃഷ്ടിക്കും ആദ്യജാതനുമായാണ്‘ യേശുവിനെ കണക്കാക്കിയിരിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ യേശു ചരിത്രത്തിൽ ഒരു പ്രത്യേക സമയത്ത് അവതരിച്ചു എങ്കിലും (4 ബി സി- 33 എ ഡി) എല്ലാ സൃഷ്ടിയെക്കാളും മുമ്പെ താൻ ജീവിച്ചിരുന്നു – നിത്യമായി. ദൈവം (പ്രജാപതി) നിത്യമായി നിലനിന്നിരുന്നത് കൊണ്ട് തന്റെ പ്രതിമയായ യേശുവും (യേശുസത്സങ്ങ്) നിത്യമായി നിലനിന്നിരുന്നു.

ലോകത്തിന്റെ സൃഷ്ടി മുതലുള്ള യാഗം – എല്ലാറ്റിന്റെയും ഉല്പത്തി

അവൻ നിത്യനിത്യമായി നിലനിന്നിരുന്നു എന്നു മാത്രമല്ല, യോഹന്നാൻ ഋഷി (പ്രവാചകൻ) സ്വർഗ്ഗത്തെ കുറിച്ച് താൻ കണ്ട ദർശനത്തിൽ യേശുവിനെ കുറിച്ച് ഇപ്രകാരം പറയുന്നു,

   “ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാട്…“

വെളിപ്പാട് 13: 8

ഇതൊരു പരസ്പര വിരുദ്ധ വാചകമാണോ? യേശു (യേശു സത്സങ്ങ്) 33 എഡിയിൽ അല്ലെ കൊല്ലപ്പെട്ടത്? പിന്നെങ്ങനെയാണ് അവൻ ‘ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടവൻ‘ എന്ന് പറയുന്നത്? ഈ വിപരീതാഭിപ്രായത്തിൽ, പുരുഷസൂക്തവും, വേദപുസ്തകവും ഒരേ കാര്യം പറയുന്നു. പുരുഷന്റെ യാഗം ‘ആദിയിലായിരുന്നു‘ എന്ന് പുരുഷസൂക്തത്തിൽ നാം കണ്ടു. പുരുഷൻ ആദിയിൽ തന്നെ യാഗമായെന്നുള്ളത് ‘ദൈവത്തിന്റെ ഹൃദയത്തിലായിരുന്നുവെന്ന്‘ (‘മാനസയാഗം‘ എന്ന പദം താൻ തർജ്ജിമ ചെയ്തത്) പുരുഷസൂക്തത്തെ കുറിച്ചുള്ള സംസ്കൃത വ്യാഖ്യാനത്തിൽ പറഞ്ഞിരിക്കുന്നു എന്ന് ജോസഫ് പടിഞ്ഞാറേക്കരയുടെ ക്രിസ്തു വേദങ്ങളിൽ  എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. സംസ്കൃത പണ്ഡിതനായ എൻ. ജെ ഷിണ്ടെ ആദിയിൽ യാഗമായതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ, അത് ഒരു മാൻസീകമായി അല്ലെങ്കിൽ സൂചകമായി പറഞ്ഞിരിക്കുന്നതാണ്‘*. ഇതും ശ്രീമാൻ ജോസഫ് അവലംബിക്കുന്നുണ്ട്.

പുരുഷസൂക്തത്തിലെ മർമ്മം ഇപ്പോൾ വ്യക്തമായി. നിത്യമായി പുരുഷൻ ദൈവവും ദൈവത്തിന്റെ പ്രതിമയുമാകുന്നു. മറ്റെല്ലാറ്റിനെക്കാളും മുമ്പെ അവൻ ഉണ്ടായിരുന്നു. അവൻ എല്ലാറ്റിലും ആദ്യജാതനാകുന്നു. ദൈവം തന്റെ സർവ്വജ്ഞാനത്തിൽ, മനുഷ്യകുലത്തിന്  ഒരു യാഗം ആവശ്യമാണെന്ന കാര്യം അറിഞ്ഞിരുന്നു. പാപത്തിന്റെ കഴുകലിനായി തന്റെ എല്ലാമായ പുരുഷാവതാരം യാഗമാകണം. ഈ സമയത്താണ്, പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്ന കാര്യത്തിൽ മുമ്പോട്ട് പോകണൊ വേണ്ടായൊ എന്ന് തീരുമാനത്തിൽ ദൈവത്തിന് എത്തേണ്ടിയിരുന്നത്. ഈ തീരുമാനത്തിനിടയിൽ പുരുഷൻ യാഗമാകുവാൻ തയ്യാറായി, അങ്ങനെ ദൈവം സകലത്തെയും സൃഷ്ടിക്കുവാൻ തീരുമാനിച്ചു. അങ്ങനെ വേദപുസ്തകം പറയുന്നത് പോലെ ദൈവത്തിന്റെ ഹൃദയത്തിൽ പുരുഷൻ ‘ലോകസ്ഥപനത്തിന് മുന്നമെ അറുക്കപ്പെട്ടു.‘

തീരുമാനം എടുത്തതിനു ശേഷം – കാലത്തിനു മുന്നമെ – ദൈവം (പ്രജാപതി – സൃഷ്ടികർത്താവ്) സമയം, പ്രപഞ്ചം, മനുഷ്യകുലം എന്നിവ സൃഷ്ടിക്കുവാനായി തീർമാനിച്ചു. അങ്ങനെ പുരുഷൻ യാഗമാക്കപ്പെടുവാൻ സമർപ്പിച്ചപ്പോൾ ചന്ദ്രൻ, സൂര്യൻ, മഴ, (വാ 13) സമയം (വാ 6ൽ പറഞ്ഞിരിക്കുന്നു വസന്തം, വേനൽ, ശരത്കാലം) അടങ്ങുന്ന ‘പ്രപഞ്ചം സൃഷ്ടിക്കുവാൻ‘ (വാ 5) ആരംഭിച്ചു. ഇതിനെക്കാൾ എല്ലാം ആദ്യജാതനാണ് പുരുഷൻ

പുരുഷനെ യാഗമാക്കിയ ‘ദൈവങ്ങൾ‘ ആരെല്ലാം?

എന്നാൽ ഒരു ഗൂഢപ്രശ്നം നിലനിൽക്കുന്നു. പുരുഷസൂക്തത്തിലെ 6ആം വാക്യത്തിൽ ‘ദൈവങ്ങൾ‘ പുരുഷനെ യാഗമാക്കി എന്ന് എഴുതിയിരിക്കുന്നു. ആരാണീ ദൈവങ്ങൾ? വേദപുസ്തകം ഇത് വിവരിക്കുന്നുണ്ട്. 1000 ബി സിയിൽ ദാവീദ് ഋഷി എഴുതിയ പാട്ടിൽ ദൈവം (പ്രജാപതി) സ്ത്രീകളെയും പുരുഷന്മാരെയും പറ്റി പറഞ്ഞിരിക്കുന്നത് വെളിപ്പെടുത്തിയിരിക്കുന്നു.

 “നിങ്ങൾ “ദേവന്മാർ“ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.“

സങ്കീർത്തനം 82: 6

1000 വർഷങ്ങൾക്ക് ശേഷം ദാവീദ് പാടിയ ഈ പാട്ടിനെ പറ്റി യേശു സത്സങ്ങ് (യേശു ക്രിസ്തു) പറഞ്ഞത് നോക്കാം:

 യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?

യോഹന്നാൻ 10: 34-36

ദാവീദ് ഋഷി ‘ദേവന്മാർ‘ എന്ന് ഉപയോഗിച്ചത് ശരിയാണെന്ന് യേശു സത്സങ്ങ് (യേശു ക്രിസ്തു) ഉറപ്പ് പറയുന്നു. ഇതെങ്ങനെയാണ്? വേദപുസ്തകത്തിലെ സൃഷ്ടിയെകുറിച്ചുള്ള വിവരണത്തിൽ നമ്മെ ‘ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു‘ എന്ന് എഴുതിയിരിക്കുന്നു. (ഉല്പത്തി 1: 27) നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് നമ്മെയും ‘ദേവന്മാരായി‘ കണക്കാക്കാം. വേദപുസ്തകം ഇതിനെ പിന്നെയും വിവരിക്കുന്നു. പുരുഷന്റെ യാഗത്തെ അംഗീകരിക്കുന്നവരെ കുറിച്ച് ഇപ്രകാരം പറയുന്നു:

നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ  അവന്റെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന്നു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.

എഫെസ്യർ 1: 4-5

പുരുഷനെ ഒരു ഉത്തമ യാഗമാക്കുവാൻ പ്രജാപതിയും –പുരുഷനും ലോകസ്ഥാപനത്തിനു മുമ്പെ തീരുമാനിച്ചപ്പോൾ ദൈവം ജനത്തെ കൂടി തിരഞ്ഞെടുത്തു. എന്തുകൊണ്ടാണ് ദൈവം ജനത്തെ തിരഞ്ഞെടുത്തത്? നമ്മെ പുത്രന്മാരാകുവാനാണ് തിരഞ്ഞെടുത്തത് എന്ന് വ്യക്തമായി പറയുന്നു.

ഈ ഉത്തമ യാഗത്തിലൂടെ ദൈവ മക്കളാകുവാൻ കഴിയും എന്നുള്ളതു കൊണ്ടാണ് ദൈവം പുരുഷന്മാരെയും സ്ത്രീകളെയും തിരഞ്ഞെടുത്തത് എന്ന് വേദപുസ്തകം പറയുന്നു. അങ്ങനെയെങ്കിൽ നാം ‘ദേവന്മാരാണ്‘. ദൈവത്തിന്റെ വചനം കേട്ട് അത് അംഗീകരിക്കുന്നവർക്ക് ഇത് ബാധകമാണ് (യേശു സത്സങ്ങ് മുകളിൽ പറഞ്ഞതു പോലെ). ഭാവിയിലെ ദൈവത്തിന്റെ പുത്രന്മാരുടെ ആവശ്യങ്ങളാണ് പുരുഷനെ യാഗത്തിലേക്ക് നയിച്ചത്. പുരുഷസൂക്തത്തിലെ 6ആം വാക്യത്തിൽ പറയുന്നത്പോലെ ‘പുരുഷനെ യാഗവസ്തുവാക്കി ദൈവങ്ങൾ യാഗം നടത്തി.‘ ഈ യാഗം നമ്മുടെ ശുദ്ധീകരണത്തിനായാണ്.

പുരുഷന്റെ യാഗം – സ്വർഗ്ഗത്തിലേക്കുള്ള വഴി

പുരാതന പുരുഷസൂക്തത്തിലെയും വേദപുസ്തകത്തിലെയും അറിവിലൂടെ ദൈവീക പദ്ധതി വെളിപ്പെട്ടു എന്ന് നാം കാണുന്നു. നാം ചിന്തിക്കപ്പോലും ചെയ്യാത്ത ഒരു ഉത്തമ പദ്ധതിയാണിത്. ഇത് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ് കാരണം പുരുഷസൂക്തം 16 ആം വാക്യത്തിൽ അവസാനിക്കുന്നു.

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ദേവന്മാർ പുരുഷനെ യാഗമാക്കി. ഇത് ആദി മുതൽ തന്നെയുള്ള സിദ്ധാന്തമാണ്.  ഇതു മൂലം ജ്ഞാനി സ്വർഗ്ഗം പ്രാപിക്കുന്നു. യജ്ഞനയജ്ഞാമജയന്ത ദേവസ്താനിദർമാനിപ്രദമാന്യാസൻ തെഹാനകമ്മഹിമനസക്കന്ത യാത്രപൂർവ്വേസദ്യസന്തിദേവ

ഒരു ജ്ഞാനി ‘ജ്ഞാനമുള്ള വ്യക്തിയാണ്. സ്വർഗ്ഗം പൂകാനുള്ള വാഞ്ച ഒരു ജ്ഞാനമേറിയ കാര്യമാണ്. ഇത് അസാദ്ധ്യമല്ല. മോക്ഷം എന്നത് അച്ചടക്കവും, ധ്യാനവുമുള്ള വിശുദ്ധന്മാർക്ക് മാത്രമല്ല. അത് ഗുരുക്കന്മാർക്ക് മാത്രമല്ല. മറിച്ച് യേശു ക്രിസ്തുവായി (യേശു സത്സങ്ങ്) അവതരിച്ച പുരുഷൻ ഒരുക്കിയ ഒരു വഴിയാണിത്.

പുരുഷന്റെ യാഗം – സ്വർഗ്ഗത്തിലേക്ക് വേറെ വഴിയില്ല

ഇത് നമുക്ക് വേണ്ടി നൽകപ്പെട്ടു എന്ന് മാത്രമല്ല, ശയനാചാര്യ എഴുതിയ സംസ്കൃത വ്യാഖ്യാനത്തിൽ പുരുഷസൂക്തം 15, 16 ൽ ഇപ്രകാരം പറയുന്നു,

മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ഇത് അറിയാവുന്നവർ അമർത്യത വരിക്കുന്നു. ഇതിനു വേറെ ഒരു വഴിയും ഇല്ല. തമെവവിദ്വാനമ്രതെയ്ഹബ്ബവടിനന്യപന്റയാനയാവെദ്യതെ

നിത്യജീവനിലെത്തുവാൻ (അമർത്യത) വേറെ വഴിയില്ല! ഈ വിഷയം നന്നായി പടിക്കുന്നത് നന്നായിരിക്കും. ദൈവത്തിന്റെ, മനുഷ്യന്റെയും യാഥാർത്ഥ്യം പുരുഷസൂക്തം പോലെ തന്നെ വേദപുസ്തകം എന്തു പറയുന്നു എന്ന് നാം നോക്കി. എന്നാൽ ഈ കഥ നാം വിശദമായി നോക്കിയില്ല. ആയതിനാൽ, ആദിയിലെ സൃഷ്ടി, പുരുഷന്റെ യാഗം എന്തിന്, മനുവിന്റെ കാലത്തെ പ്രളയം (വേദപുസ്തകത്തിൽ നോഹ) എന്തു കൊണ്ട് സംഭവിച്ചു, മരണത്തിൽ നിന്ന് വിടുവിച്ച് സ്വർഗ്ഗത്തിൽ നിത്യജീവൻ നൽകുന്ന ഉത്തമയാഗത്തിന്റെ വാഗ്ദത്തം ഈ ലോക രാജ്യങ്ങൾ എങ്ങനെ പഠിക്കുകയും അത് സൂക്ഷിക്കുകയും ചെയ്തു എന്നീ കാര്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് പഠിക്കുവാൻ നിങ്ങളെ ക്ഷണിക്കുന്നു. ഇത് പഠിക്കേണ്ടിയ കാര്യം തന്നെയാണ്.

*( എൻ ജെ ഷിണ്ടെ. ദ് പുരുഷസൂക്ത (ആർ വി 10-90) ഇൻ വേദിക്ക് ലിറ്ററേച്ചർ (പബ്ലിക്കേഷൻ ഓഫ് ദ് സെന്റർ ഓഫ് അഡ്വാൻസ്ട് സ്റ്റടി ഇൻ സാൻസ്ക്രിത്ത്, യൂണിവേഴ്സിറ്റി ഓഫ് പൂന) 1965.

Leave a Reply

Your email address will not be published. Required fields are marked *