മലിനപ്പെട്ടത് (ഭാഗം 2) …. ലക്ഷ്യം തെറ്റി

നമ്മെ നിർമ്മിച്ച ദൈവീക സ്വരൂപത്തിൽ നിന്ന് എങ്ങനെ തെറ്റിപോയിരിക്കുന്നു എന്ന് വേദപുസ്തകം വിവരിച്ചിരിക്കുന്നത് നാം ഇതിന് മുമ്പെ കണ്ടു. മലിനപ്പെട്ട, എല്വസിൽ നിന്ന് ഉളവായ മദ്ധ്യഭൂമിയിലെ ഓർക്കുകളുടെ ചിത്രം ഇത് എനിക്ക് നല്ലതായി കാണുവാൻ സഹായിച്ചു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു?

പാപത്തിന്റെ ഉൽഭവം

വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതിന് ശേഷം ആദിമ മനുഷ്യൻ പരീക്ഷിക്കപ്പെട്ടു. ‘സർപ്പവുമായുള്ള‘ ഏറ്റുമുട്ടലിനെ കുറിച്ച് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തിനു വിരോധമായുള്ള ആത്മാവായ സാത്താനാണ് സർപ്പമെന്നുള്ളത് പൊതുവായുള്ള അറിവാണ്. മറ്റ് വ്യക്തികളിലൂടെയാണ് സാത്താൻ ദുഷ്ടത ചെയ്യുവാൻ പരീക്ഷിക്കുന്നത് എന്ന് നാം വേദപുസ്തകത്തിലുടനീളം കാണുന്നു. ഈ സന്ദർഭത്തിൽ താൻ ഒരു സർപ്പത്തിലൂടെയാണ് സംസാരിച്ചത്. അത് ഇങ്ങനെ വിവരിച്ചിരിക്കുന്നു.

   ഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
2 സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;
3 എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
4 പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;
5 അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
6 ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു.

ഉല്പത്തി 3:1-6

ദൈവത്തെ പോലെയാകാമെന്ന മോഹമാണ് അവരുടെ ഈ തീരുമാനത്തിന്റെ മൂല കാരണം. ഈ നിമിഷം വരെ അവർ എല്ലാ കാര്യത്തിലും ദൈവത്തിൽ ആശ്രയിക്കുകയും അവൻ പറഞ്ഞത് അതു പോലെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അവർ ആ തീരുമാനം പിന്നിലെറിഞ്ഞ് കളയുകയും ‘ദൈവത്തെ പോലെയാകാൻ‘ അവരിൽ തന്നെ ആശ്രയിക്കുകയും അവരുടെ വാക്കുകൾ തന്നെ മുഖവിലയ്ക്കെടുക്കുകയും ചെയ്തു. ഇപ്പോൾ അവർക്ക് തന്നെ ‘ദൈവം‘ ആകാം, അവരുടെ കപ്പലിന്റെ കപ്പിത്താന്മാർ അവർ തന്നെയാണ്, അവരുടെ ലക്ഷ്യത്തിന്റെ നായകന്മാർ, അവർക്ക് അവർക്ക് തന്നെ ഉത്തരം നൽകിയാൽ മതി.

അവർ ദൈവത്തോട് മറുതലിച്ചപ്പോൾ അവരിൽ എന്തോ ഒരു മാറ്റം സംഭവിച്ചു. ആ വാക്യത്തിൽ പറഞ്ഞിരിക്കുന്നത് പോലെ അവർക്ക് നാണം തോന്നി അവരെ തന്നെ മറയ്ക്കുവാൻ ശ്രമിച്ചു. ഇതിനു ശേഷം ദൈവം ആദാമിനെ തന്റെ അനുസരണക്കേട് നിമിത്തം അഭിമുഖീകരിച്ചപ്പോൾ ആദാം ഹൗവ്വയെ കുറ്റം പറഞ്ഞു (ദൈവമാണ് അവളെ സൃഷ്ടിച്ചത്). അവൾ സാത്താനെ പഴി ചാരി. ആരും കുറ്റം ഏറ്റെടുത്തില്ല.

ആദാമിന്റെ മറുതലിപ്പിന്റെ പരിണിതഫലം

അന്ന് സംഭവിച്ചത് തുടർന്ന് കോണ്ടെയിരിക്കുന്നു, കാരണം നാം അവന്റെ അവകാശികളാണ്. ആദാമിന്റെ സ്വഭാവം നമ്മിൽ ഉള്ളതു കൊണ്ട് നാം അവനെ പോലെ തന്നെ പെരുമാറുന്നു. ആദാം ചെയ്ത മറുതലിപ്പിനു നാം പഴിക്കപ്പെടുന്നു എന്ന് ചിലർ വേദപുസ്തകത്തെ തെറ്റ്ധരിക്കാറുണ്ട്. ശരിക്കും പറഞ്ഞാൽ, ആദാമാണ്  ഇവിടെ പഴിക്കപ്പെട്ടിരിക്കുന്നത്, എന്നാൽ നാം അനുഭവിക്കുന്നത് അവന്റെ മറുതലിപ്പിന്റെ പരിണിതഫലമാണ്. ഇത് പാരമ്പര്യമായി വന്നിരിക്കുന്നു എന്ന് നമുക്ക് കരുതാം. നല്ലതാണെങ്കിലും തീയതാണെങ്കിലും മാതാപിതാക്കളുടെ ജീനുകൾ മക്കളിൽ വരുന്നു.  ആദാമിന്റെ ജീൻ നാം അറിയാതെ തന്നെ നമ്മിലുണ്ട്, ആയതിനാൽ അവൻ ആരംഭിച്ചത് നാം ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു. നമുക്ക് പ്രപഞ്ചത്തിന്റെ ദൈവം ആകണം എന്നില്ലായിരിക്കും എന്നാൽ നമ്മുടെ സാഹചര്യത്തിന്റെ ദൈവം നാമായിരിക്കണം എന്നും, ദൈവത്തിൽ നിന്ന് സ്വതന്ത്രർ ആയിരിക്കണം നാം ആഗ്രഹിക്കുന്നു

ഇന്ന് കാണുവാൻ കഴിയുന്ന പാപത്തിന്റെ സ്വാധീനങ്ങൾ

നാം തുച്ഛീകരിക്കുന്ന മനുഷ്യജീവിതത്തെ കുറിച്ച് ഇവിടെ വിവരിക്കുന്നു. ഈ കാരണത്താൽ എല്ലായിടത്തും വാതിലിനു പൂട്ട് വേണം, പോലീസ്, വക്കീൽ, ബാങ്കിൽ പാസ്വേഡ് എല്ലാം ആവശ്യമായിരിക്കുന്നു – കാരണം നമ്മുടെ ഇപ്പോഴത്തെ നിലയിൽ മറ്റുള്ളവരിൽ മോഷ്ടിക്കുന്നവരാണ്. ഇതിനാൽ സാമ്രാജ്യങ്ങളും, സമൂഹങ്ങളും നശിക്കുന്നു – എല്ലാ സാമ്രാജ്യത്തിലെയും ജനങ്ങൾ നശിക്കുന്നു. ചില ഭരണകൂടങ്ങൾ, സാമ്പത്തീക സ്ഥിതികൾ മറ്റവയെക്കാൾ നല്ലതാണെങ്കിലും ഒടുവിൽ നശിക്കുന്നു, കാരണം ഈ ചിന്താകതിയിൽ ജീവിക്കുന്ന ജനം തന്നെ അതിനെ ഒടുവിൽ വലിച്ച് താഴെ ഇടും. നമ്മുടെ തലമുറ ഏറ്റവും അധികം വിദ്യഭ്യാസമുള്ളതാണെങ്കിലും ഈ പ്രശ്നം നിലനിൽക്കുന്നു കാരണം നമ്മുടെ വിദ്യഭ്യാസത്തെക്കാളും ആഴമേറിയതാണ് പ്രശ്നം. ആയതിനാൽ നമുക്ക് പ്രദാസനമന്ത്ര പ്രാർത്ഥനയുമായി ഒത്തു വരുവാൻ കഴിയും കാരണം അത് നമ്മെ നന്നായി വിവരിക്കുന്നു.

പാപം  – ലക്ഷ്യം ‘തെറ്റിക്കുന്നു‘

ഇത് കാരണത്താലും ഒരു മതവും സമൂഹത്തിന്  ആവശ്യമായ ദർശനം കൊണ്ടുവന്നിട്ടില്ല, ഒരു നിരീശ്വവാദികളും കൊണ്ടുവന്നിട്ടില്ല (സ്റ്റാലിന്റെ സോവിയറ്റ് യൂണിയൻ, മാവോയുടെ ചൈന, പോൾപോട്ടിന്റെ കമ്പോടിയ എന്നിവയെ ചിന്തിക്കുക). കാരണം നാം നടക്കുന്ന പാത നമ്മെ ദർശനത്തിൽ നിന്ന് മാറ്റി കളയുന്നു. ചുരുക്കത്തിൽ ‘തെറ്റിക്കുന്നു‘ എന്ന പദമാണ് നമ്മുടെ സാഹചര്യം. ഇത് കൂടുതൽ മനസ്സിലാക്കുവാൻ ബൈബിളിലെ ഒരു വാക്യം സഹായിക്കുന്നു. അത് ഇപ്രകാരമാണ്:

16 ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു.

ന്യായാധിപന്മാർ 20:16

കവണ ഉപയോഗിക്കുവാൻ മിടുക്കരായിരുന്ന സൈനീകരെ കുറിച്ച് ഇവിടെ പറയുന്നു. ‘തെറ്റുന്നു‘ എന്ന് പദത്തിന് എബ്രായ പദം  :יַחֲטִֽא. ഇതേ പദം പാപം എന്ന പദത്തിനും വേദപുസ്തകത്തിലുടനീളം കാണുന്നു. യോസേഫിനെ അടിമയായി മിസ്രയീമിലേക്ക് വിറ്റു കളഞ്ഞപ്പോൾ, അവിടെ തന്റെ യജമാനന്റെ ഭാര്യ വ്യഭിചാരം ചെയ്യുവാൻ നിർബന്ധിച്ചപ്പോൾ അവൻ അതിന് മുതിർന്നില്ല. ഇവിടെ ഈ എബ്രായ പദം ‘പാപം‘ എന്ന അർത്ഥത്തിലാണ്  ഉപയോഗിച്ചിരിക്കുന്നത്.

9 ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.

ഉല്പത്തി 39:9

പത്ത് കല്പനകൾ കൊടുത്തതിന് ശേഷം ഇപ്രകാരം പറയുന്നു

20 മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.

പുറപ്പാട് 20:20

ഈ രണ്ട് ഇടത്തും יַחֲטִֽא  എന്ന പദം ‘പാപം‘ എന്ന അർത്ഥത്തിലാണ് നൽകിയിരിക്കുന്നത്. ഇതെ പദമാണ് സൈനീകർ കവണ ഉപയോഗിക്കുമ്പോൾ ലക്ഷ്യം ‘തെറ്റുമ്പോൾ‘ ഉപയോഗിച്ചിരിക്കുന്നത്. ജനം തമ്മിൽ കരുതുന്നത് തെറ്റുമ്പോൾ അത് ‘പാപം‘ ആകുന്നു. ‘പാപം‘ എന്താണെന്ന് മനസ്സിലാക്കുവാൻ ഇത് നമ്മെ സഹായിക്കുന്നു. സൈനികൻ കല്ലും കവണയുമെടുത്ത് ഒരു ലക്ഷ്യത്തിലേക്ക് അടിക്കുന്നു. ലക്ഷ്യം തെറ്റിയാൽ ഉദ്ദേശം നടക്കാതെ പോകുന്നു. അതേ രീതിയിൽ, ദൈവത്തോടും മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഒരു ഉദ്ദേശത്തോട് കൂടെയാണ് ദൈവത്തിന്റെ സ്വരൂപത്തിൽ നമ്മെ സൃഷ്ടിച്ചത്. നാം വ്യതസ്ത മതത്തിലും, ചിന്താഗതിയിലുമാണെങ്കിലും നമ്മെ കുറിച്ച് ഉദ്ദേശിച്ചിരിക്കുന്ന ലക്ഷ്യത്തിൽ നിന്ന തെറ്റി പോയാൽ നാം ‘പാപം‘ ചെയ്യുന്നു.

പാപത്തെക്കുറിച്ചുള്ള കെട്ട വാർത്ത- സത്യമായ പ്രശ്നം അല്ല മുഖ്യം

മലിനപ്പെട്ടതും, തെറ്റിപോയതുമായ മനുഷ്യകുലത്തിന്റെ ചിത്രം മനോഹരമല്ല – അത് നല്ലതുമല്ല, ശുഭാപ്തിവിശ്വാസമുള്ളതുമല്ല. ഈ വർഷങ്ങളിൽ, ആളുകൾ ഈ ഉപദേശത്തെ എതിർത്തിരിന്നു. കാനഡയിലെ ഒരു യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥി കോപത്തോടെ ഇങ്ങനെ പറയുന്നത് ഞാൻ ഓർക്കുന്നു, “ഞാൻ നിന്നെ വിശ്വസിക്കത്തില്ല കാരണം നീ പറയുന്നത് എനിക്ക് ഇഷ്ടമല്ല.“ നമുക്ക് ഒരു പക്ഷെ ഇഷ്ടമല്ലായിരിക്കും എന്നാൽ ലക്ഷ്യം തെറ്റുന്നതാണ് പ്രശ്നം. ഒരു കാര്യം ശരിയോ തെറ്റോ എന്ന് തീരുമാനിക്കുവാൻ ‘ഇഷ്ടപ്പെടേണ്ട‘ കാര്യമില്ല. എനിക്ക് കരം, യുദ്ധം, ഏയ്ഡ്സ്, ഭൂമികുലുക്കം ഇഷ്ടമല്ല, ആർക്കും ഇഷ്ടമല്ല, ആയതിനാൽ അത് നമുക്ക് അവഗണിക്കുവാൻ കഴിയുകയില്ല.

നാം നിർമ്മിച്ച സുരക്ഷാ മാർഗ്ഗങ്ങൾ എല്ലാം വിളിച്ച് പറയുന്നത് എന്തൊ പ്രശ്നം ഉണ്ടെന്നാണ്. കുമ്പമേളയ്ക്ക് ആയിര കണക്കിന്  ജനങ്ങൾ ‘തങ്ങളുടെ പാപം കഴുകി കളയുവാൻ‘ വരുന്നു, ലക്ഷ്യം ‘തെറ്റി‘ എന്ന് നമുക്ക് തന്നെ അറിയാം എന്ന് ഇത് കാണിക്കുന്നു. സ്വർഗ്ഗം യാഗം ആവശ്യപ്പെടുന്നു എന്ന വസ്തുത എല്ലാ മതത്തിലും നാം കാണുന്നു, നമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നു ഇത് സൂചിപ്പിക്കുന്നു. ഈ ഉപദേശം ശരിയെന്നെങ്കിലും നാം അംഗീകരിക്കണം.

എല്ലാ മതത്തിലും, ഭാഷയിലും, രാജ്യത്തിലും പാപം എന്ന കാര്യമുണ്ട് – പാപം നിമിത്തം നമ്മുടെ ലക്ഷ്യം ‘തെറ്റുന്നു‘, ഇവിടെ ഒരു ചോദ്യം ഉയരുന്നു. ദൈവം എന്താണ്  ചെയ്യുവാൻ പോകുന്നത്? അടുത്ത ലേഖനത്തിൽ ദൈവത്തിന്റെ പ്രതികരണം നോക്കാം. അവിടെ നാം വരുവാനുള്ള വീണ്ടെടുപ്പുകാരൻ – നമുക്കായി അയക്കപ്പെടുന്ന പുരുഷനെ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *