പത്ത് കല്പനകൾ: കലി യുഗത്തിലെ കൊറോണ വൈറസ് പരീക്ഷണം പോലെ

നാം കലി യുഗത്തിൽ അല്ലെങ്കിൽ കലി കാലത്തിലാണ് ജീവിക്കുന്നത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. നാല് യുഗങ്ങളായ കൃതയുഗം(സത്യയുഗം), ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയിൽ നാം പാർക്കുന്ന യുഗം അവസാനത്തേതാണ്.  ധാർമ്മീകവും, സാമൂഹികവുമായുള്ള തുടർമാനമായ അധപതനമാണ് ആദ്യയുഗമായ സത്യയുഗം മുതൽ ഇപ്പം ഉള്ള യുഗം വരെ ഒരു പോലെ നടന്ന കാര്യം.

കലിയുഗത്തിലെ മനുഷ്യ രീതികളെ മഹാഭാരതത്തിലെ മാർക്കണ്ടെയ ഇങ്ങനെ വിവരിക്കുന്നു:

കോപം, ഈർഷ്യ, അജ്ഞത വർദ്ധിക്കും

ഓരോ ദിവസം കഴിയും തോറും ഭക്തി, സത്യസന്ധത, വൃത്തി, സഹിഷ്ണത, കരുണ, ശാരീരിക ബലം, ഓർമ്മ ഇവയെല്ലാം കുറഞ്ഞു വരും.

ന്യായീകരണം ഇല്ലാത്ത വിധത്തിൽ ആളുകൾക്ക് കൊലപാതക ചിന്തകൾ വരും, അത് അവർക്ക് തെറ്റായി തോന്നുകയും ഇല്ല.

മോഹം സാമൂഹികമായി അംഗീകരിക്കപ്പെട്ടതും ലൈംഗീക ബന്ധം ജീവിതത്തിന്റെ മുഖ്യ ആവശ്യകതയുമായി കാണപ്പെടും.

പാപം അധികമായി പെരുകുകയും അതേസമയം നന്മ മങ്ങുകയും വളരാതിരിക്കുകയും ചെയ്യും.

ആളുകൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തീരും.

ഗുരുക്കന്മാർ ബഹുമാനിക്കപ്പെടാതെയും അവരുടെ വിദ്യാർത്ഥികൾ അവരെ മുറിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. അവരുടെ ഉപദേശങ്ങൾ അവഹേളിക്കപ്പെടുകയും, കാമാനുകാരികൾ സകല മനുഷ്യരാശിയുടെയും മനസ്സുകളെ പിടിച്ചടക്കുകയും ചെയ്യും.

മനുഷ്യരെല്ലാം തങ്ങളെ തന്നെ ദൈവമായി അല്ലെങ്കിൽ ദൈവാനുഗ്രഹം ലഭിച്ചവരെന്ന് സ്വയം പ്രസ്താവിക്കുകയും, ഉപദേശിക്കുന്നതിന് പകരമായി അത് ഒരു വ്യാപാരമാക്കി തീർക്കുകയും ചെയ്യും.

മനുഷ്യർ വിവാഹം കഴിക്കാതെ ലൈംഗീക സുഖത്തിനായി മാത്രം ഒരുമിച്ച് താമസിക്കും.

മോശെയും പത്ത് കല്പനകളും

എബ്രായ വേദവും ഈ കാലഘട്ടത്തെ ഇങ്ങനെ തന്നെ വിവരിച്ചിരിക്കുന്നു. ജനത്തിന് പാപം ചെയ്യുവാനുള്ള പ്രവണത ഉള്ളതുകൊണ്ട് പെസഹയ്ക്ക് ശേഷം മിസ്രയിമിൽ നിന്ന് അവർ പുറത്തു വന്നപ്പോൾ തന്നെ ദൈവം മോശെയ്ക്ക് പത്ത് കല്പനകൾ നൽകി. യിസ്രയേല്ല്യരെ മിസ്രയീമിൽ നിന്ന് പുറത്തു കൊണ്ടു വരിക എന്ന് മാത്രമല്ലായിരുന്നു മോശെയുടെ ലക്ഷ്യം മറിച്ച് അവരെ പുതിയ ജീവിത രീതിയിലേക്ക് നയിക്കുക എന്നതായിരുന്നു. ഇസ്രയേല്ല്യരെ രക്ഷിച്ച പെസഹയ്ക്ക് 50 ദിവസങ്ങൾക്ക് ശേഷം മോശെ ജനത്തെ ദൈവത്തിന്റെ കല്പന ലഭിച്ച സീനായി മലയിലേക്ക് (ഹോരേബ് പർവ്വതം) നയിച്ചു. കലി യുഗത്തിൽ അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാനായാണീ കല്പനകൾ ലഭിച്ചത്.

മോശെയ്ക്ക് ലഭിച്ച കല്പനകൾ എന്തൊക്കെയാണ്? നിയമങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടെങ്കിലും പത്ത് കല്പനകൾ  എന്ന് അറിയപ്പെടുന്ന ധാർമ്മീക കല്പനകളാണ് മോശെയ്ക്ക് ആദ്യം ലഭിച്ചത്. വിവരിച്ച് പറയുന്നതിന് മുമ്പുള്ള സംക്ഷിപ്തമാണീ പത്ത് കല്പനകൾ. കലിയുഗത്തിലെ ദുഷ്ടതയിൽ നിന്ന് പിന്തിരിയുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ദൈവത്തിന്റെ സജീവമായ ശക്തിയും കൂടിയാണിത്.   

പത്ത് കല്പനകൾ

ദൈവം കല്ലിന്മേൽ എഴുതിയതും പിന്നീട് മോശെ എബ്രായ വേദത്തിൽ രേഖപ്പെടുത്തിയതുമായ പത്തു കല്പനകളുടെ മുഴുവൻ പട്ടിക ഇതാ താഴെ കൊടുക്കുന്നു.

വം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
13 കുല ചെയ്യരുതു.
14 വ്യഭിചാരം ചെയ്യരുതു.
15 മോഷ്ടിക്കരുതു.
16 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
17 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.

പുറപ്പാട് 20:1-1 7

പത്തു കല്പനകളുടെ നിലവാരം

ഇത് കല്പനകളാണെന്നുള്ള കാര്യം നാം ഇന്ന് മറന്നു പോകുന്നു. ഇത് ഒരു ആശയമോ ശുപാർശയോ അല്ല. എന്നാൽ ഏതു പരിധി വരെ ഈ കല്പനകൾ അനുസരിക്കണം? പത്തു കല്പനകൾ കൊടുക്കുന്നതിന് മുമ്പാണ് തുടർന്ന് കൊടുത്തിരിക്കുന്ന സംഭവങ്ങൾ നടന്നത്.

3 മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽ നിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ:
4 ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.
5 ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

പുറപ്പാട് 19:3,5

പത്തു കല്പനകൾ കൊടുത്തതിന് പിൻപാണ് ഇത് നൽകപ്പെട്ടത്.

7 അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.

പുറപ്പാട് 24:7

സ്കൂളുകളിൽ നടക്കുന്ന പരീക്ഷയ്ക്ക് അദ്ധ്യാപകർ ചിലപ്പോൾ കൂടുതൽ ചോദ്യങ്ങൾ നൽകിയിട്ട് അതിൽ കുറച്ച് എണ്ണത്തിന് മാത്രം ഉത്തരം നൽകിയാൽ മതി എന്ന് പറയും. ഉദാഹരണത്തിന്, 20 ചോദ്യങ്ങളിൽ 15 എണ്ണത്തിന് മാത്രം ഉത്തരം നൽകിയാൽ മതി. ഓരോ വിദ്യാർത്ഥിയും അവർക്ക് എളുപ്പമുള്ള 15 ചോദ്യങ്ങൾ തിരഞ്ഞെടുക്കും. ഇങ്ങനെ അദ്ധ്യാപകൻ വിദ്യാർത്ഥിക്ക് കാര്യങ്ങൾ സുലഭമാക്കി കൊടൂക്കുന്നു.  

ഇങ്ങനെയാണ് പത്ത് കല്പനകളെയും ആളുകൾ കാണുന്നത്. അവർ ചിന്തിക്കുന്നത്, ദൈവം പത്ത് കല്പനകൾ നൽകിയിട്ട് “അതിൽ ഇഷ്ടമുള്ള ആറെണ്ണം ചെയ്താൽ മതി“ എന്ന് കരുതുന്നു എന്നാണ്. നമ്മുടെ “തിന്മകളെ“ ദൈവം നമ്മുടെ “നന്മകൊണ്ട് “ മറക്കും എന്ന് കരുതുന്നത് കൊണ്ടാണ് നാം ഇങ്ങനെ ചിന്തിക്കുന്നത്. നമ്മുടെ നല്ല പ്രവർത്തികൾ തിന്മ പ്രവർത്തികളെ മായിച്ച് കളയുമെങ്കിൽ ഇങ്ങനെ ദൈവത്തെയും നേടാം എന്ന് നാം കരുതുന്നു.

എന്നാൽ അങ്ങനെ അല്ല അത് നൽകപ്പെട്ടത് എന്ന് ശരിയായി പത്ത് കല്പനകൾ വായിക്കുമ്പോൾ മനസ്സിലാകും. എല്ലാ കല്പനകളും – എല്ലാ കാലത്തും ജനങ്ങൾ അനുസരിക്കണം. ഇതിന്റെ കാഠിന്യം മൂലം അനേകർ പത്തു കല്പനകൾ വിട്ടു കളഞ്ഞു. എന്നാൽ കലി യുഗം കൊണ്ടു വരുന്ന സാഹചര്യങ്ങളിൽ അവർ വീണു പോയി.

പത്തു കല്പനകളും കൊറോണ വൈറസ് പരീക്ഷണവും

ഈ 2020ൽ ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരി പടർന്നിരിക്കുന്ന ഈ അവസ്ഥയെ പറ്റി ചിന്തിക്കുമ്പോൾ ഈ കലിയുഗത്തിലെ പത്ത് കല്പനകളുടെ പ്രാധാന്യത കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കും. പനി, ചുമ, ശ്വാസം മുട്ടൽ മുതലായ ലക്ഷണങ്ങൾ ഉള്ള ഒരു രോഗമാണ് കോവിഡ് – 19, നമുക്ക് കാണുവാൻ പോലും കഴിയാത്ത ചെറിയ ഒരു വൈറസിൽ നിന്നാണീ രോഗം ഉണ്ടാകുന്നത്.

ഒരാൾക്ക് പനിക്കോളും ചുമയും ഉണ്ടെന്ന് ചിന്തിക്കുക. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആ വ്യക്തി ചിന്തിച്ചുകൊണ്ടിരിക്കും. ഒരു സാധാരണ പനിയാണോ അതോ കൊറോണവൈറസാണോ എന്ന് ചിന്തിക്കും. കൊറോണയാണെങ്കിൽ അത് ഒരു തീവ്രമായ പ്രശ്നമാണ് –പ്രാണന് പോലും ഹാനി വരുത്തുവാൻ സാദ്ധ്യതയുള്ളതാണ്. കൊറോണ വൈറസ് വേഗത്തിൽ പടരുകയും നമ്മുടെ ശരീരങ്ങൾ അതിന് വഴങ്ങുവാൻ സാദ്ധ്യതയും ഉള്ളതു കൊണ്ട് നാം പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിൽ കൊറോണ വൈറസ് ഉണ്ടൊ എന്ന് അറിയുവാൻ ഒരു പരീക്ഷണം ഉണ്ട്. കൊറോണ വൈറസ് പരീക്ഷണം നമ്മുടെ ശരീരത്തിന്  രോഗശമനം കൊണ്ട് വരത്തില്ല മറിച്ച് സാധാരണ പനിയാണോ അതോ കോവിഡ് – 19 കൊണ്ട് വരുന്ന കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ ഉണ്ടൊ എന്ന് തെളിയിക്കും.

ഇതു തന്നെയാണ് പത്തു കല്പനകൾ ചെയ്യുന്നത്. 2020ൽ കൊറോണ വൈറസ് വ്യാപിക്കുന്നത് പോലെ തന്നെ ഈ കലി യുഗത്തിൽ മൂല്ല്യച്യുതി വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ധാർമ്മീകത കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം നീതിമാന്മാരോ അതോ പാപത്താൽ കളങ്കപ്പെട്ടവരോ എന്ന് അറിയുവാൻ അഗ്രഹം നമുക്ക് കാണും. പാപമോ അല്ലെങ്കിൽ പാപ പ്രവർത്തികളിൽ നിന്ന് നാം മോചിതരാണോ അതോ പാപത്താൽ പിടിക്കപ്പെട്ടവരാണോ എന്ന് നമ്മെ തന്നെ പത്ത് കല്പനകളുമായി താരതമ്യം ചെയ്ത് പരിശോധിച്ച് നോക്കുവാനാണ് നമുക്ക് അത് നൽകപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് പരീക്ഷണം പോലെ തന്നെയാണ് പത്ത് കല്പനകൾ. നമുക്ക് ഈ രോഗം (പാപം) ഉണ്ടൊ അതോ അതിൽ നിന്ന് മുക്തരാണോ എന്ന് അറിയുവാൻ സാധിക്കും.

മറ്റുള്ളവരെയും, നമ്മെ തന്നെയും, ദൈവീക വിഷയവും നാം എങ്ങനെ കരുതണം എന്ന് ദൈവത്തിന് നമ്മെ കുറിച്ചൊരു ഉദ്ദേശം ഉണ്ട്, ആ ഉദ്ദേശത്തിൽ അല്ലെങ്കിൽ ലക്ഷ്യത്തിൽ നിന്ന് ‘മാറി പോകുന്നതാണ്‘ ശരിക്കും പാപം. എന്നാൽ നാം നമ്മുടെ പ്രശ്നം മനസ്സിലാക്കുന്നതിന് പകരം നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യും(നമ്മെ തെറ്റായ നിലവാരവുമായി താരതമ്യം ചെയ്യും), എന്നിട്ട് മതപരമായ യോഗ്യതയ്ക്കായി പ്രയാസപ്പെടും അല്ലെങ്കിൽ പരാജയം സമ്മതിച്ച് ലോകമോഹങ്ങളുടെ പുറകെ പോകും. ആയതിനാൽ ദൈവം നമുക്ക് പത്ത് കല്പനകൾ നൽകിയിരിക്കുന്നു.

20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.

റോമർ 3:20

കൊറോണ വൈറസ് പരീക്ഷണം പോലെ പത്തു കല്പനയുമായി ഒത്തു വച്ച് നമ്മുടെ ജീവിതം പരിശോധിക്കുമ്പോൾ നമ്മുടെ ആന്തരീക പ്രശ്നങ്ങളെ കണ്ട്  പിടിക്കുവാൻ സാധിക്കും. പത്ത് കല്പനകൾ നമ്മുടെ പ്രശ്നങ്ങളെ ‘പരിഹരിക്കുകയില്ല‘ എന്നാൽ നമ്മുടെ പ്രശ്നങ്ങളെ ഇത് കാണിച്ച് തരും കൂടാതെ ദൈവം നമുക്ക് വച്ചിരിക്കുന്ന പരിഹാര മാർഗ്ഗം അംഗീകരിക്കുവാനും സഹായിക്കും. സ്വയം വഞ്ചനയിൽ തുടരാതെ നമ്മെ തന്നെ ശരിയായി കാണുവാൻ നിയമം നമ്മെ സഹായിക്കുന്നു.

മാനസാന്തരപ്പെടുമ്പോൾ നൽകപ്പെടുന്ന ദൈവ ദാനം

യേശു ക്രിസ്തുവിന്റെ –(യേശുസത്സങ്ങ്) മരണ അടക്ക പുനരുത്ഥാനം മൂലം പാപ ക്ഷമ എന്ന ദാനമാണ് ദൈവം നമുക്ക് നൽകിയിരിക്കുന്ന പരിഹാരം. യേശുവിന്റെ പ്രവർത്തിയിൽ വിശ്വാസവും ആശ്രയവും ഉണ്ടെങ്കിൽ മാത്രമേ ജീവൻ എന്ന ദാനം ലഭിക്കുകയുള്ളു.

   16 യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.

ഗലാത്യർ 2:16

അബ്രഹാം ദൈവ മുമ്പാകെ നീതികരിക്കപ്പെട്ടതു പോലെ നമുക്കും നീതി ലഭിക്കും. എന്നാൽ നാം അതിനായി മാനസാന്തരപ്പെടണം. എപ്പോഴും തെറ്റ് ധരിക്കപ്പെടുന്ന വിഷയമാണ് മാനസാന്തരം, പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് ദൈവത്തിങ്കലേക്കും അവന്റെ ദാനത്തിങ്കലേക്കും തിരിയുക എന്നതാണ് യഥാർത്ഥ മാനസാന്തരം. വേദ പുസ്തകം ഇങ്ങനെ വിവരിക്കുന്നു:

19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു

പ്രവർത്തികൾ 3:19

നാം മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിഞ്ഞാൽ നമ്മുടെ പാപം നമ്മോട് കണക്കിടുകയില്ല എന്ന് മാത്രമല്ല, ജീവൻ ലഭിക്കുകയും ചെയ്യും എന്നതാണ് എനിക്കും നിങ്ങൾക്കും ലഭിച്ച വാഗ്ദത്തം. ദൈവം തന്റെ കരുണയിൽ, പാപം ഉണ്ടോ എന്ന് അറിയുവാനുള്ള പരീക്ഷണവും, വാക്സിനും ഈ കലിയുഗത്തിൽ നമുക്ക് നൽകിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *