താമര തെക്കൻ ഏഷ്യയുടെ ദേശീയ പുഷ്പമാണ്. പുരാതന ചരിത്രം മുതൽ ഇന്നും വരെ താമര ഒരു പ്രധാനപ്പെട്ട ചിഹ്നമായി നിൽക്കുന്നു. സ്വയം ശുദ്ധീകരിക്കുവാനും, അഴുക്കിൽ നിന്നും ഭംഗിയുള്ള പുഷ്പം പുറത്തു കൊണ്ടുവരുവാനുമുള്ള കഴിവുള്ള ഇലകളാണ് താമരയ്ക്കുള്ളത്. മണ്ണിൽ നിന്ന് ഉയർന്ന് വന്നത്, അഴുക്ക് പറ്റാത്തത് എന്ന പെരുകൾ താമരയുടെ പ്രകൃതിയാലുള്ള കഴിവുകൾ മൂലം ലഭിച്ചു. റിഗ് വേദയിൽ (RV 5. LXVIII. 7-9) ഒരു കുഞ്ഞിന്റെ സുഖകരമായ ജനനത്തോട് താമരയെ തുലനം ചെയ്തിരിക്കുന്നു.
വിഷ്ണു കുള്ളനായ വാമനനായിരുന്നപ്പോൾ തന്റെ സഹകാരിയായ ലക്ഷ്മി ഇളകി മറിയുന്ന കടലിൽ “താമര“ എന്ന് അർത്ഥം വരുന്ന പത്മ അല്ലെങ്കിൽ കമലയായി താമരയിലാണ് പ്രത്യക്ഷപ്പെട്ടത്. ലക്ഷ്മിക്ക് താമരയുമായി അടുത്ത ബന്ധമുണ്ട്, തന്റെ വാസസ്ഥലം തന്നെ പുഷ്പങ്ങളുടെ ഇടയിലായിരുന്നു.
ആചാരപരമായും മതപരമായും പ്രാധാന്യം ഉള്ളതാണ് ശങ്ക് എന്ന് പറയുന്ന കടൽ ഒച്ചിന്റെ തോട്. ശങ്ക് കടൽ ഒച്ചിന്റെ തോടാണ് എന്നാൽ ഇതിഹാസത്തിൽ വിഷ്ണുവിന്റെ ചിഹ്നമാണ് ശങ്ക്, കൂടാതെ ഇത് കാഹളമായും ഉപയോഗിക്കും.
എട്ട് അഷ്ടമംഗലം ആയുധങ്ങളിൽ രണ്ടെണ്ണമാണ് താമരയും, ശങ്കും. ഗുണങ്ങളുടെ ചിത്രീകരണത്തിനായി ഇത് ഉപയോഗിക്കുന്നു. ലോകത്തെ മാറ്റുകയും, രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പ്രകൃതി ശക്തികളാകുന്ന ഗുണങ്ങൾ എന്ന ആശയങ്ങളെ കുറിച്ച അനേക പുസ്തകങ്ങൾ വിവരിക്കുന്നു. സാംഖ്യ ചിന്താഗതിയിലെ മൂന്ന് ഗുണങ്ങൾ സത്വം (നന്മ, നിർമ്മാണാത്മകമായത്, ചേർച്ചയുള്ളത്), രാജ (അത്യുത്സാഹം, സജീവം, കുഴഞ്ഞത്), തമസ്സ് (ഇരുട്ട്, നശീകരണാത്മാവ്, കുഴപ്പം നിറഞ്ഞത്) എന്നിവയാണ്. ന്യായം, വൈശേഷികം എന്നീ ചിന്തകൾ അധികം ഗുണങ്ങൾ തരുന്നു. ദൈവ രാജ്യത്തിന്റെ ഗുണം എന്താണ്?
ദൈവരാജ്യം ലോകത്തെ ജയിക്കുകയും, മാറ്റുകയും ചെയ്യുന്നത് കണ്ട യേശു അതിന്റെ ഗുണം കണ്ടു. നമുക്ക് എല്ലാവർക്കും ദൈവ രാജ്യത്തിലേക്ക് ക്ഷണം ഉണ്ട് എന്നാൽ അതിന് നമുക്ക് ദ്വിജ ആവശ്യമാണ്. ദൈവരാജ്യത്തിന്റെ ഗുണങ്ങൾ വെളിപ്പെടുത്തുവാൻ താൻ ചില കഥകൾ (ഉപമകൾ) പറയുന്നു. ദൈവരാജ്യത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കുവാൻ താൻ ചെടി, ശങ്ക്, മീൻ ജോഡികൾ (അഷ്ടമംഗല ചിഹ്നങ്ങൾ) എന്നിവയുടെ കഥയാണ് പറഞ്ഞത്. രാജ്യത്തിന്റെ ഉപമകൾ ഇതാ താഴെ കൊടുക്കുന്നു.
ന്നു യേശു വീട്ടിൽ നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
മത്തായി 13:1-9
2 വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ടു അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ ഇരുന്നു.
3 അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: “വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
4 വിതെക്കുമ്പോൾ ചിലതു വഴിയരികെ വിണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു.
5 ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
6 സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങിപ്പോയി.
7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു.
8 മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
9 ചെവിയുള്ളവൻ കേൾക്കട്ടെ.”
ഈ ഉപമയുടെ അർത്ഥം എന്താണ്? ഇതിന്റെ അർത്ഥം ചോദിച്ചവർക്ക് താൻ ഉത്തരം നൽകിയത് കൊണ്ട് ഊഹിക്കേണ്ട കാര്യമില്ല.
18 എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.
മത്തായി 13:18-19
19 ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
20 പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ.
മത്തായി 13:20-21
21 വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
22 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
മത്തായി 13:22
23 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.”
മത്തായി 13:23
ദൈവ രാജ്യ സന്ദേശത്തിന് നാല് പ്രതികരണങ്ങൾ ഉണ്ട്. ആദ്യത്തേത്, ‘അറിവില്ല‘ ആയതിനാൽ ദുഷ്ടൻ അവരുടെ ഹൃദയങ്ങളിൽ നിന്ന് സന്ദേശം എടുത്തു കളയുന്നു. അടുത്തു മൂന്നു പ്രതികരണങ്ങളിലും ആദ്യം വളരെ ക്രീയാത്മകമായി പ്രതികരിക്കുകയും, സന്തോഷത്തോടു കൂടെ സന്ദേശം സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ ദുർഘട സന്ദർഭങ്ങളിൽ ഈ സന്ദേശം നമ്മുടെ ഉള്ളിൽ വളരണം. ഇത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തീകമാക്കാതെ ബുദ്ധി കൊണ്ട് മാത്രം മനസ്സിലാക്കുന്നതിൽ ഒരു പ്രയോജനമില്ല. ആയതിനാൽ ഇതിൽ രണ്ട് പ്രതികരണങ്ങൾ, ആദ്യം സന്ദേശം സ്വീകരിച്ചുവെങ്കിലും, അത് അവരുടെ ഹൃദയത്തിൽ വളരുവാൻ സമ്മതിച്ചില്ല. നാലാമത്തെ ഹൃദയം മാത്രം, അവർ ‘വചനം കേട്ട് മനസ്സിലാക്കി‘ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ അത് സ്വീകരിക്കുന്നു.
‘നാം ഏതു തരത്തിലുള്ള മണ്ണാണ്?‘ എന്ന് സ്വയം ചോദിക്കുവാനാണ് യേശു ഈ ഉപമ പഠിപ്പിച്ചത്.
കളയുടെ ഉപമ
ഈ ഉപമ വിവരിച്ചതിന് ശേഷം യേശു കളകളുടെ ഉപമ പഠിപ്പിച്ചു.
24 അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
മത്തായി 13:24-30
25 മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.
26 ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു.
27 അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.
29 അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.
30 രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”
ഈ ഉപമ ഇവിടെ വിവരിക്കുന്നു
36 അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലി കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു:
മത്തായി 13: 36-43
37 “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ;
38 വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ;
39 കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;
40 കൊയ്യുന്നവർ ദൂതന്മാർ കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു
42 തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
43 അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
കടുകും, പുളിപ്പിന്റെയും ഉപമ
മറ്റ് ചെടികളുടെ ചിത്രീകരണത്തിലൂടെയും യേശു ചെറിയ ഉപമകൾ പഠിപ്പിച്ചു.
31 മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.
മത്തായി 13:31-33
32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
33 അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”
ദൈവരാജ്യം തുടക്കത്തിൽ ചെറുതും, പ്രാധാന്യം ഇല്ലാത്തതുമായിരിക്കും എന്നാൽ അത് മാവിൽ പുളിപ്പ് പടരുന്നതു പോലെയും, ഒരു ചെറിയ വിത്ത് വളർന്ന് വലിയ ചെടു ആകുന്നതു പോലെയും ലോകം മുഴുവൻ പടരും. അത് ബലത്താലല്ല സംഭവിക്കുന്നത്, അല്ലെങ്കിൽ ഒറ്റയടിക്കും നടക്കുന്നില്ല, അതിന്റെ വളർച്ച അദൃശ്യമാണ് എന്നാൽ നിറുത്തുവാൻ സാധിക്കാത്ത നിലയിൽ എല്ലായിടത്തും വളരുന്നു.
മറഞ്ഞിരിക്കുന്ന നിധിയുടെയും, വിലയേറിയ മുത്തിന്റെയും ഉപമ
44 സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
മത്തായി 13: 44 -46
45 പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
46 അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
ഈ ഉപമകൾ എല്ലാം ദൈവ രാജ്യത്തിന്റെ വിലയെ ചൂണ്ടി കാണിക്കുന്നു. ഒരു നിലത്ത് മറഞ്ഞിരിക്കുന്ന നിധി ഉണ്ട് എന്ന് കരുതുക. ഇത് മറഞ്ഞിരിക്കുന്നത് കൊണ്ട് ഈ നിലത്തിനു തീരെ വിലയില്ലെന്ന് കടന്നു പോകുന്നവർ എല്ലാം കരുതുന്നു ആയതിനാൽ ആർക്കും അതിൽ താല്പര്യം ഇല്ല. എന്നാൽ ഒരുവൻ അതിൽ നിധി ഉണ്ട് എന്ന് മനസ്സിലാക്കുന്നു, അങ്ങനെ ഈ നിലം വിലയേറിയതാകുന്നു. ഈ നിധി കൈവരിക്കുവാൻ തനിക്ക് ഉള്ളത് ഒക്കെയും വിറ്റ് ഇത് വാങ്ങുന്നു. അതു പോലെ തന്നെയാണ് ദൈവ രാജ്യവും. ഇതിന്റെ വില ആരും മനസ്സിലാക്കുന്നില്ല, എന്നാൽ ചിലർ അതിന്റെ വില വലുതാണെന്ന് മനസ്സിലാക്കുന്നു.
വലയുടെ ഉപമ
47 പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
മത്തായി 13:47-50
48 നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
49 അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും;
50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
ദൈവ രാജ്യത്തെ കുറിച്ച് പഠിപ്പിക്കുവാനായി യേശു മറ്റൊരു അഷ്ടമംഗലമായ മീൻ ജോഡികളെ ഉപയോഗിച്ചു. മീൻപിടിത്തകാർ മീനുകളെ തരം തിരിക്കുന്നതു പോലെ ദൈവ രാജ്യവും ജനങ്ങളെ തരം തിരിക്കും. ഇത് ന്യായ നിധി നാളിൽ നടക്കും.
മാവിലെ പുളിപ്പ് പോലെ ദൈവ രാജ്യം വളരെ വിചിത്രമായാണ് വളരുന്നത്. ഇതിന്റെ വില പലരും മനസ്സിലാക്കുകയില്ല, ജനങ്ങളിൽ നിന്ന് പല പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ഇത് മനസ്സിലാക്കുന്നവരെയും അല്ലാത്തവരെയും തമ്മിൽ തരം തിരിക്കുന്നു. ഈ ഉപമകൾ എല്ലാം പഠിപ്പിച്ചതിനു ശേഷം യേശു കേൾവിക്കാരോടെല്ലാം ഈ ചോദ്യം ചോദിച്ചു.
51 ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.
മത്തായി 13:51
നിങ്ങൾ എന്ത് ചിന്തിക്കുന്നു? ലോകത്തിൽ ചലിക്കുന്ന ഒരു ഗുണമായിട്ട് മാത്രം ദൈവരാജ്യത്തെ കണ്ടിട്ട് അത് നിങ്ങളിലൂടെ ചലിക്കുവാൻ അനുവദിക്കുന്നില്ല എങ്കിൽ യാതൊരു പ്രയോജനവും ഇല്ല. എന്നാൽ എങ്ങനെ ഇത് നമ്മിൽ ചലിക്കും? ഗംഗ തീർത്ഥം പോലെ ജീവനുള്ള വെള്ളത്തിന്റെ ഉപമയിലൂടെ യേശു ഇത് വിവരിക്കുന്നു.