കയ്പ്പേറിയ അയോദ്ധ്യ കലഹം ദൂരെയുള്ള ന്യൂയോർക്ക് പട്ടണത്തിൽ കോളിളക്കം സൃഷ്ടിച്ചപ്പോൾ അത് ഒരു പ്രധാന സംഭവമായി മാറിയെന്ന് അസാം ന്യൂസ് പ്രസ്താവിച്ചു. അയോദ്ധ്യ പ്രശ്നം നൂറു കണക്കിന് വർഷങ്ങൾ പഴക്കമുള്ള രാഷ്ട്രീയം, ചരിത്രം, സാമൂഹിക-മത പരമായ അവകാശ പ്രശ്നമാണ്. ഈ സ്ഥലം രാമന്റെ ജന്മഭൂമിയായും, ബാബ്രി മസ്ജിദ് ഇരുന്ന സ്ഥലമായും അവകാശപ്പെടുന്നു.
ബാബ്രി മസ്ജിദിനെ കുറിച്ചുള്ള വിവരണത്തിൽ ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബർ ഇത് 1528-29 ൽ പണിതു. എന്നാൽ നൂറ്റാണ്ടുകളായി ഇതിനെ പറ്റി ഒരു തർക്കം ഉണ്ട്, അതായത്, രാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന അമ്പലത്തിന്റെ മുകളിലാണ് ബാബർ ഈ മസ്ജിദ് പണിതത് എന്ന് അനേകർ വിശ്വസിക്കുന്നു. ഈ കലഹം നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അല്പം കുറഞ്ഞെങ്കിലും അനേക നേരത്ത് രൂക്ഷമായ പ്രശ്നങ്ങളും വെടിവയ്പ്പും ഉണ്ടായിട്ടുണ്ട്.
അയോദ്ധ്യയിലെ കരസേവകർ
1992 ൽ വിശ്വ ഹിന്ദു പരിഷത്തും (വിഎച്പി) ഭാരതീയ ജനത പാർട്ടിയും (ബിജെപി) 150000 കരസേവകർ അല്ലെങ്കിൽ മത പ്രവർത്തകരെ ചേർത്ത് ഒരു റാലി നടത്തി. ഈ റാലിയിൽ കരസേവകർ ബാബ്രി മസ്ജിദ് നശിപ്പിച്ചു കളഞ്ഞു. ഈ മോസ്ക് നശിപ്പിച്ചു കളഞ്ഞത് കൊണ്ടു ഇന്ത്യ മുഴുവൻ കലഹം പൊട്ടിപുറപ്പെട്ടു. ബോംബെയിൽ തന്നെ 2000 പേർ കൊല്ലപ്പെട്ടു.
അന്നു മുതൽ 2019 വരെ ഈ പ്രശ്നം കോർട്ടുകൾ കയറി ഇറങ്ങി, രാജ്യത്തിന്റെ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി, വഴികളിൽ കലഹങ്ങൾ ഉണ്ടായി. രാമന്റെ അമ്പലം പണിയുവാനുള്ള കരസേവകരുടെ സന്നദ്ധത വിഎച്ച്പിയുടെ ആക്കം കൂട്ടി.
ഒടുവിൽ 2019ൽ സുപ്രീം കോർട്ട് അവസാനത്തെ വിധി പ്രഖ്യാപിച്ചു. ഈ സ്ഥലം ടാക്സ് റെക്കോർഡ് അനുസരിച്ച് സർക്കാരിന്റേതെന്ന് വിധി വന്നു. ഇത് ഹിന്ദു ആലയം പണിയുവാൻ ട്രസ്റ്റിന് ലഭിച്ചു എന്നും പറഞ്ഞു. സുന്നി സെൻട്രൽ വക്കഫ് ബോർഡിനു മോസ്ക് പണിയുവാൻ സർക്കാർ മറ്റൊരു സ്ഥലം വീതിച്ച് കൊടുക്കേണ്ട വന്നു.
ഫെബ്രുവരി 5, 2020 ൽ ഇവിടെ ശ്രീ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അയോദ്ധ്യയിൽ രാമന്റെ ആലയം പണിയും എന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5, 2020 ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ ആലയം പണി ഉത്ഘാടനം ചെയ്തു. ഈ ആലയം പണി തുടങ്ങിയപ്പോൾ മുതൽ ഉള്ള സമ്മർദ്ദമാണ് ന്യൂയോർക്ക് പട്ടണത്തിൽ അനുഭവപ്പെട്ടത്.
കരസേവക് എന്ന പദം ഒരു സിക്ക് പദമാണ്, മതപരമായ കാര്യങ്ങൾ സ്വയം സന്നദ്ധരായി പ്രവർത്തിക്കുന്നവരെ വിളിക്കുന്നതാണ് ഈ പദം. ഈ പദം സംസ്കൃതത്തിലെ കർ (കരം), സേവക് (വേലക്കരൻ) എന്ന പദങ്ങളിൽ നിന്നാണ് ഉളവായത്. ഈ അയോദ്ധ്യ പ്രശ്നത്തിൽ സിക്ക് സംസ്കാരം പോലെ തന്നെ വിഎച്പിക്കാർ കരസേവകന്മാരെ ഒരുക്കിയെടുത്തു.
യേശു (വ്യത്യസ്തനായ) കരസേവകൻ
അയോദ്ധ്യ പ്രശ്നത്തിനു കാലങ്ങൾക്ക് മുമ്പ് തന്നെ യേശു ഒരു കരസേവകനായി മനുഷ്യ ജീവിതത്തിന് തിരിച്ചടിയായതും മനുഷ്യരെ തമ്മിൽ ഇന്നും തെറ്റിക്കുന്നതുമായ ശത്രുവിനോട് യുദ്ധം പ്രഖ്യാപിച്ചു. ഈ പ്രശ്നവും ഒരു ആലയത്തിലാണ് നടന്നത്. എന്നാൽ ഇത് ആരംഭിച്ചത് അടുത്തുള്ള ഒരു ഗ്രാമത്തിൽ യേശു കരസേവകനായി ആവശ്യത്തിൽ ഇരിക്കുന്ന സ്നേഹിതരെ സഹായിക്കുവാൻ തുടങ്ങിയപ്പോഴാണ്. ഈ കനിവുള്ള പ്രവർത്തി മറ്റു പല സംഭവങ്ങളിലേക്ക് നയിച്ചു കൂടാതെ ചരിത്രത്തെ മാറ്റി കുറിക്കുകയും, അയോദ്ധ്യ സംഭവത്തെക്കാൾ ജീവിതങ്ങളെ സ്വാധീനിക്കുകയും ചെയ്തു. യേശുവിന്റെ കരസേവന പ്രവർത്തനങ്ങൾ തന്റെ ദൗത്യത്തെ എടുത്തു കാട്ടിയിരുന്നു.
എന്തായിരുന്നു യേശുവിന്റെ ദൗത്യം?
യേശു പഠിപ്പിക്കുകയും, സൗഖ്യമാക്കുകയും, അനേക അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തന്റെ ശിഷ്യന്മാരുടെ, പിൻഗാമികളുടെ, തന്റെ ശത്രുക്കളുടെ കൂടെ മനസ്സിൽ ഒരു ചോദ്യം ഉണ്ട്: എന്തിനാണ് വന്നത്? മോശെ ഉൾപ്പടെയുള്ള അനേക വിശുദ്ധന്മാർ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. മോശെ നിയമങ്ങൾ നൽകിയിട്ടുണ്ട്, യേശു “ഈ നിയമം നിരാകരിക്കുവാനല്ല വന്നത്.“ പിന്നെ അവന്റെ ദൗത്യം എന്തായിരുന്നു?
യേശുവിന്റെ സ്നേഹിതൻ വളരെ രോഗിയായി. മറ്റ് എല്ലാവരെയും സൗഖ്യമാക്കിയതുപോലെ തന്റെ സ്നേഹിതനെയും സൗഖ്യമാക്കുമെന്ന് തന്റെ ശിഷ്യന്മാർ കരുതി. വെറുതെ ഒരു സൗഖ്യം നൽകാതെ തന്റെ സ്നേഹിതനെ എങ്ങനെ സഹായിച്ചു എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു കരസേവകനായി തന്റെ ദൗത്യം നിർവ്വഹിക്കുവാനുള്ള സന്നദ്ധത വെളിപ്പെട്ടു. ആ രേഖ ഇവിടെ കൊടുക്കുന്നു.
യേശു മരണത്തെ അഭിമുഖീകരിക്കുന്നു
റിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസർ എന്ന ഒരുത്തൻ ദീനമായ്ക്കിടന്നു.
യോഹന്നാൻ 11:1-44
2 ഈ മറിയ ആയിരുന്നു കർത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാൽ തുടച്ചതു. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നതു.
3 ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
4 യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.
6 എന്നിട്ടും അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു.
7 അതിന്റെ ശേഷം അവൻ ശിഷ്യന്മാരോടു: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
8 ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾതന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
9 അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകൽ സമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
10 രാത്രിയിൽ നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
11 ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.
12 ശിഷ്യന്മാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.
13 യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
14 അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി;
15 ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
16 ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
17 യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
18 ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
19 മാർത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു.
20 യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.
21 മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.
22 ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
23 യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
24 മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
27 അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു
28 പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.
29 അവൾ കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കൽ വന്നു.
30 യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.
31 വീട്ടിൽ അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവൾ കല്ലറെക്കൽ കരവാൻ പോകുന്നു എന്നു വിചാരിച്ചു പിൻചെന്നു.
32 യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
33 അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
34 അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു.
35 യേശു കണ്ണുനീർ വാർത്തു.
36 ആകയാൽ യെഹൂദന്മാർ: കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.
37 ചിലരോ: കുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.
38 യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കൽ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
39 കല്ലു നീക്കുവിൻ എന്നു യേശു പറഞ്ഞു മരിച്ചവന്റെ സഹോദരിയായ മാർത്ത: കർത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.
40 യേശു അവളോടു: വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
41 അവർ കല്ലു നീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.
42 നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
43 ഇങ്ങനെ പറഞ്ഞിട്ടു അവൻ: ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.
44 മരിച്ചവൻ പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
യേശു സേവിക്കുവാൻ സ്വയ സന്നദ്ധനായി
യേശു തങ്ങളുടെ സഹോദരനെ സൗഖ്യമാക്കുമെന്നു സഹോദരിമാർ കരുതി. യേശു അറിഞ്ഞു കൊണ്ട് പോകുവാൻ താമസിച്ചു, ലാസർ മരിക്കുവാൻ അനുവദിച്ചു, എന്തുകൊണ്ടെന്ന് ആർക്കും മനസ്സിലായില്ല. യേശു ‘മനസ്സലിഞ്ഞ്‘കരഞ്ഞു എന്ന് രണ്ട് പ്രാവശ്യം വിവരണത്തിൽ നൽകിയിരിക്കുന്നു.
എന്താണ് അവനെ ചലിപ്പിച്ചത്?
യേശു മരണത്തെ ദ്വേഷിച്ചിരുന്നു, പ്രത്യേകാൽ അവന്റെ സുഹൃത്തിനെ പിടിപെട്ട മരണത്തെ അവൻ വെറുത്തു.
ഈ ഉദ്ദേശത്തോടു കൂടെ അവൻ വരുവാൻ താമസിച്ചു – അവൻ ചില രോഗങ്ങളെ അല്ല മരണത്തെ തന്നെ അഭിമുഖീകരിച്ചു. ഈ വായിക്കുന്ന നാം ഉൾപടെ ലാസർ ഒരു രോഗി മാത്രമല്ല, മരിച്ചു എന്ന് മനസ്സിലാക്കുവാനായി നാലു ദിവസം താമസ്സിപ്പിച്ചു.
…നമ്മുടെ വലിയ ആവശ്യം
മനുഷ്യർക്ക് ലഭിക്കുന്ന സൗഖ്യം മരണത്തെ താമസിപ്പിക്കും എന്ന് മാത്രമേ ഉള്ളു. സൗഖ്യമായാലും ഇല്ലെങ്കിലും, നല്ലവനെയും, കെട്ടവനെയും, സ്ത്രീയെയും, പുരുഷനെയും, പ്രായമുള്ളവനെയും, യൗവ്വനസ്ഥനെയും, മതഭക്തനെയും അല്ലാത്ത വ്യക്തിയെയും മരണം പിടിക്കും. തന്റെ അനുസരണക്കേട് നിമിത്തം മർത്യനായ ആദാം മുതൽ ഇത് തുടരുന്നു. അവന്റെ സന്തതികളായ ഞാനും നീയും ഉൾപടെ എല്ലാവരും ശത്രുവായ മരണത്തിന്റെ അടിമയാണ്. ഇതിനെതിരായി നമുക്ക് യാതൊരു പ്രത്യാശയുമില്ല. രോഗിയായിരിക്കുമ്പോൾ നമുക്ക് സൗഖ്യമാകും എന്ന പ്രത്യാശയുണ്ട്. ഇതിനാലാണ് ലാസറിന്റെ സഹോദരിമാർ പ്രത്യാശിച്ചത്. എന്നാൽ മരിച്ചാൽ യാതൊരു പ്രത്യാശയും ഇല്ല. ഇതു നമ്മുടെ വിഷയത്തിലും സത്യമാണ്. ആശുപത്രിയിൽ ആയിരിക്കുമ്പോൾ പ്രത്യാശ ഉണ്ട് എന്നാൽ ഒരു അടക്ക ശുശ്രൂഷയിൽ യാതൊരു പ്രത്യാശയും ഇല്ല. മരണം നമ്മുടെ ഒടുക്കത്തെ ശത്രുവാണ്. ഈ ശത്രുവിനെയാണ് യേശു സ്വയം തോല്പിച്ചത്. ഇതിനാൽ യേശു സഹോദരിമാരോട് ഇങ്ങനെ പറഞ്ഞു:
“ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.“
യോഹന്നാൻ 11: 25
യേശു മരണത്തിന്റെ ശക്തി കെടുത്തുവാനും ജീവൻ നൽകുവാനുമായി വന്നു. ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചതു മൂലം തന്റെ ദൗത്യത്തിന്റെ അധികാരം വെളിപ്പെടുത്തി. മരണത്തിനു പകരം ജീവൻ വേണ്ട എല്ലാവർക്കുമായി ഇതു ചെയ്യുവാൻ അവൻ തയ്യാറാണ്.
പ്രതികരണങ്ങൾ ഒരു പ്രശ്നത്തിനു തുടക്കം കുറിച്ചു
മരണമാണ് നമ്മുടെ ഒടുക്കത്തെ ശത്രുവെങ്കിലും നാമെല്ലാവരും ചെറിയ ‘ശത്രുക്കളാൽ‘ പിടിക്കപ്പെട്ട് പ്രശ്നങ്ങൾ (രാഷ്ട്രീയം, മതപരം, സാംസ്കാരികം) അഭിമുഖീകരിക്കുന്നു. ഇത് നമുക്ക് ചുറ്റും എപ്പോഴും നടക്കുന്നു. ഇത് നാം അയോധ്യ പ്രശ്നത്തിലും കാണുന്നു. എന്നാൽ എല്ലാവരും മരണത്തിനു മുമ്പിൽ നിസ്സഹായരാണ്. ഇത് നാം സതിയുടെയും ശിവന്റെ വിഷയത്തിലും കണ്ടു.
യേശുവിന്റെ സമയത്തും ഇതു തന്നെയാണ് നടന്നത്. അത്ഭുതങ്ങളോടുള്ള അവരുടെ പ്രതികരണത്തിൽ നിന്ന് അന്നത്തെ ജനം എന്ത് ചിന്തിച്ചിരുന്നു എന്ന് മനസ്സിലാകും. അവരുടെ വ്യത്യസ്ത പ്രതികരണങ്ങൾ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു.
45 മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ടു അവനിൽ വിശ്വസിച്ചു.
യോഹന്നാൻ 11:45-57
46 എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.
47 മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.
48 അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
49 അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
51 അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
52 ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേർക്കേണ്ടതിന്നും തന്നേ.
53 അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.
54 അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാർത്തു.
55 യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽ നിന്നു യെരൂശലേമിലേക്കു പോയി.
56 അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ എന്നു തമ്മിൽ പറഞ്ഞു.
57 എന്നാൽ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവൻ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.
നേതാക്കന്മാർ എപ്പോഴും യെരുശലേം ആലയത്തെ പറ്റി ചിന്തിച്ചിരുന്നു. ഒരു സമൃദ്ധമായ ആലയം അവരുടെ സാമൂഹിക നിലവാരം ഉയർത്തും എന്ന് അവർ കരുതി. അവർക്ക് മരണത്തെക്കാൾ അധികം ചിന്ത ആലയത്തെ പറ്റിയായിരുന്നു.
അങ്ങനെ അവിടെ സമ്മർദ്ദം ഉളവായി. താൻ തന്നെ ‘ജീവനും‘ ‘പുനരുത്ഥാനവും‘ ആണെന്നും താൻ തന്നെ മരണത്തെ തോല്പിക്കുമെന്ന് യേശു പ്രഖ്യാപിച്ചു. എന്നാൽ നേതാക്കന്മാർ പ്രതികരണമായി അവനെ കൊല്ലുവാൻ തീരുമാനിച്ചു. അനേകർ അവനിൽ വിശ്വസിച്ചു, എന്നാൽ മറ്റ് പലർക്കും എന്തു വിശ്വസിക്കണം എന്ന് മനസ്സിലായില്ല.
നിങ്ങളോട് തന്നെ ചോദിക്കുക….
ലാസറിന്റെ ഉയിർപ്പ് കണ്ടാൽ നിങ്ങൾ എന്ത് തിരഞ്ഞെടുക്കും? നിങ്ങളും പരീശന്മാരെ പോലെ കാലങ്ങൾ കഴിയുമ്പോൾ മറഞ്ഞു പോകുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുത്തു മരണത്തിനെതിരെയുള്ള ജീവൻ വിട്ട് കളയുമോ? അല്ലെങ്കിൽ, നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല എങ്കിലും അവന്റെ പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തിൽ ആശ്രയിച്ച് അവനിൽ ‘വിശ്വസിക്കുമോ‘? സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അതേ പ്രതികരണങ്ങളാണ് നാം ഇന്നും കാണുന്നത്. അന്ന് ഉള്ളതു പോലെയുള്ള പ്രശ്നങ്ങൾ ഇന്നും ഉണ്ട്.
മരണം കടന്നു പോകുന്നതിന് അടയാളമായി 1500 വർഷങ്ങൾക്ക് മുമ്പ് നിന്ന് ആചരിച്ചിരുന്ന പെസഹ അടുത്തപ്പോൾ പ്രശ്നങ്ങൾ രൂക്ഷമായി. യേശു കരസേവകനായുള്ള തന്റെ ദൗത്യം നിർവ്വഹിക്കുവാനായി ഇന്നത്തെ ഹോശാന ഞായറാഴ്ച, വാരണാസി പോലെയുള്ള മരിച്ചവരുടെ വിശുദ്ധ പട്ടത്തിലേക്ക് പ്രവേശിച്ചതിനെ പറ്റി സുവിശേഷങ്ങൾ വിവരിക്കുന്നു.