ജീവജലം: ഗംഗയിലേക്കുള്ള തീർത്ഥത്തിന്റെ കണ്ണിൽ

ഒരുവൻ ദൈവത്തെ കാണുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ശരിയായ തീർത്ഥം ആവശ്യമാണ്. തീർത്ഥം (സംസ്കൃതത്തിൽ തീർത്ത്) എന്ന് വാക്കിന്റെ അർത്ഥം “കടവ്, മറ്റൊരു സ്ഥലത്തേക്ക് പോകുന്നിടം“ എന്നാണ്, അത് ഏതെങ്കിലും സ്ഥലം, പുസ്തകം, വ്യക്തിയോ ആകാം. വ്യത്യസ്തമായ രണ്ട് ലോകത്തിന്റെ ഇടയിലുള്ള പരിശുദ്ധമായ സ്ഥലമാണ് തീർത്ഥം.  ഒരു സ്ഥിതിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുവാൻ കഴിയുന്ന പരിശുദ്ധ വ്യക്തിയോ, പരിശുദ്ധ പുസ്തകമോ ആണ് തീർത്ഥം (ക്ഷേത്രം, ഗോപിത, മഹാലയം) എന്ന് വേദങ്ങൾ പറയുന്നു.

തീർത്ഥത്തോട് സംഘടിതമായ യാത്രയാണ് തീർത്ഥ-യാത്ര

നമ്മുടെ ആന്തരീക ശുദ്ധീകരണത്തിനാണ് നാം തീർത്ഥയാത്ര പോകുന്നത്, കാരണം വേദങ്ങളിൽ പറയുന്നത് പോലെ നാം യാത്ര ചെയ്യുമ്പോൾ ആത്മീക നന്മ ഉണ്ടാകുന്നു. തീർത്ഥയാത്ര പാപങ്ങളെ പോക്കും എന്ന് അവർ ഉറപ്പിക്കുന്നു. ഒരു ആന്തരീക ധ്യാന യാത്ര അല്ലെങ്കിൽ ശാരീരികമായി പ്രസിദ്ധമായ അമ്പലങ്ങൾ സന്ദർശിക്കുകയോ, പ്രധാനപ്പെട്ട തീർത്ഥ സ്ഥലമായ ഗംഗയിൽ കുളിക്കുകയോ ആകാം തീർത്ഥയാത്ര. ഇന്ത്യയുടെ സംസ്കാരത്തിൽ ജലം ഒരു പ്രധാനപ്പെട്ട ചിഹ്നമാണ്, പ്രത്യേകിച്ച് ഗംഗാജലം. ഗംഗാനദിയുടെ ദേവിയെ ഗംഗാമാതാവ് എന്ന് ബഹുമാനത്തോടു കൂടെ വിളിക്കുന്നു.

തീർത്ഥയായി ഗംഗ ജലം

ഗംഗ പവിത്ര നദിയായി കാണപ്പെടുന്നു. ഗംഗ ദേവിയോടും അവളുടെ ജീവജലത്തോടും ഉള്ള ആചാരം, ആരാധന, വിശ്വാസം എല്ലാം ഇന്നും ഭക്തിയായി കാണപ്പെടുന്നു. പല മരണ ആചാരങ്ങൾക്കും ഗംഗ ജലം ആവശ്യമാണ്. ആയതിനാൽ, മരിച്ചവരുടെയും ജീവനുള്ളവരുടെയും ഇടയിലുള്ള തീർത്ഥമാണ് ഗംഗ. ഈ നദി മൂന്നു ലോകത്തിൽ കൂടി ഒഴുകുന്നു എന്ന് പറയപ്പെടുന്നു, സ്വർഗ്ഗം, ഭൂമി, പാതാളം, ത്രിലോക – പാത – ഗമിനി എന്ന് പറയപ്പെടുന്നു. ഗംഗയിലെ ഈ ത്രിസ്ഥലിയിലാണ്  (“മൂന്നു സ്ഥലം“) ശ്രദ്ധയും വിസർജ്ജനവും നടത്തപ്പെടുന്നത്. അനേകർക്ക് തങ്ങളുടെ ചാരം ഗംഗയിൽ ഒഴുക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു.

മലകളിലെ ഗംഗ നദി

ഗംഗയെ കുറിച്ചുള്ള ഇതിഹാസം

ശിവയും, ഗംഗാദരയും ഗംഗയുടെ കൂട്ടാളികളാണ്. ഗംഗയുടെ വീഴ്ചയിലെ ശിവയുടെ പങ്ക് വേദങ്ങൾ പറയുന്നു. ഗംഗ ഭൂമിയിലേക്ക് വന്നപ്പോൾ, ഭൂമി ചിതറി പോകാതിരിക്കുവാനായി ശിവൻ അതിനെ താങ്ങി നിർത്തുവാൻ വാഗ്ദത്തം ചെയ്തു. ഗംഗ ശിവയുടെ തലയിലേക്ക് വീണു അപ്പോൾ തന്റെ മുടി അതിനെ ചിതറിച്ചു, അപ്പോൾ ഗംഗ ഏഴായി പിരിഞ്ഞ് ഓരോന്നും ഇന്ത്യയുടെ പല ഭാഗത്തായി ഒഴുകുവാൻ തുടങ്ങി. ആയതിനാൽ ഒരുവന് ഗംഗയിലേക്ക് യാത്ര ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ ഗംഗയുടെ അത്രയും പവിത്രമായ യമുന, ഗോധാവരി, സരസ്വതി, നർമധ, സിന്ദു, കാവേരി എന്നീ നദികൾ സന്ദർശിക്കാം.

ഗംഗയുടെ വീഴ്ച തുടർമാനമായിരുന്നു, ഗംഗയുടെ ഓരോ തിരകളും ഭൂമിയിലേക്ക് പതിക്കുന്നതിന് മുമ്പ് ശിവയുടെ തലയിൽ പതിച്ചു. ശിവ ശക്തി അല്ലെങ്കിൽ ബലത്തിന്റെ ജല രൂപമാണ് ഗംഗ. ജല ശക്തിയായ ഗംഗ ദൈവത്തിന്റെ അവതാരമാണ്, ദൈവത്തിൽ നിന്ന് ഇറങ്ങി വന്ന് എല്ലാവരിലേക്കും ഒഴുകുന്നു. ഭൂമിയിലേക്ക് ഇറങ്ങി വന്നതിനു ശേഷം, ഗംഗ ശിവയുടെ വാഹനമായി, ഈ വാഹനത്തിനു മേൽ ഒരു മുതലയുടെ രൂപവും (മകര) കയ്യിൽ ഒരു കുമ്പയും ഉണ്ട്.

ഗംഗ ദശഹര

ഗംഗയ്ക്കായി സമർപ്പിക്കപ്പെട്ട ഗംഗ ദശഹര എന്ന ഉത്സവം എല്ലാ വർഷവും ഇതിഹാസപ്രകാരം ആചരിക്കപ്പെടുന്നു. മെയ് ജൂൺ മാസത്തിൽ നടക്കുന്ന ഈ ഉത്സവം പത്ത് ദിവസം നീണ്ടു നിൽക്കുന്നു, മാസത്തിലെ പത്താം ദിവസമായ ജ്യേഷ്ഠയിൽ ഈ ഉത്സവം അവസാനിക്കുന്നു. ഈ ദിവസത്തിൽ ഗംഗയുടെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്കുള്ള അവതരണം ആഘോഷിക്കപ്പെടുന്നു. അന്നേ ദിവസം ഗംഗയിലോ മറ്റ് പവിത്ര നദികളിലോ മുങ്ങി കുളിക്കുന്നത് മൂലം പത്ത് പാപങ്ങൾ (ദശഹര) അല്ലെങ്കിൽ പത്ത് ജീവിത കാലത്തിലെ പാപങ്ങൾ മായിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നു.

യേശു: നിങ്ങൾക്ക് ജീവ ജലം നൽകുന്ന തീർത്ഥം

യേശു തന്നെ വിവരിക്കുവാൻ ഇതേ ആശയമാണ് ഉപയോഗിച്ചത്. ‘നിത്യ ജീവൻ‘ നൽകുന്ന ‘ജീവ ജലമാണ്‘ താൻ എന്ന് തന്നെ കുറിച്ച് തന്നെ പറഞ്ഞു. ഇത് താൻ ഒരു സ്ത്രീയോടാണ് പറഞ്ഞത്. അതേ അവസ്ഥയിലുള്ള നമ്മോടും ഇത് തന്നെയാണ് പറയുന്നത്. താൻ ഒരു തീർത്ഥമാണെന്നും, തന്നിലേക്ക് വരുന്നതാണ് നമുക്ക് ആവശ്യമായ തീർത്ഥാടനം എന്നുമാണ് താൻ പറഞ്ഞത്. ഈ സ്ത്രീ തന്റെ പത്ത് പാപമല്ല മറിച്ച് എല്ലാ പാപങ്ങളും കഴുകൽപ്പെട്ടു എന്ന് മനസ്സിലാക്കി. ശുദ്ധീകരണത്തിനായി ഗംഗ ജലത്തിനായി വളരെ ദൂരം യാത്ര ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ യേശു നൽകുന്ന ‘ജീവ ജലത്തിനെ‘ പറ്റി മനസ്സിലാക്കുക. ഇതിനായി നിങ്ങൾ ശാരീരികമായി യാത്ര ചെയ്യേണ്ട ആവശ്യമില്ല, മറിച്ച് ആ സ്ത്രീ അനുഭവിച്ചതു പോലെ,  തന്റെ വെള്ളം നൽകുന്നതിനു മുമ്പ് നിങ്ങൾക്ക് ഒരു ആന്തരീക ശുദ്ധി ഉണ്ടാകുകയും, ഉൾബോധം വരുകയും ചെയ്യുന്നു.

ഈ സംഭാഷണത്തെ കുറിച്ച് സുവിശേഷം വിവരിക്കുന്നു:

യേശു ശമര്യ സ്ത്രീയുമായി സംസാരിക്കുന്നു

ശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —
2 ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
3 അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.
4
5 അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
6
7 ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു.
8 അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
9 ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —
10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
16 യേശു അവളോടു: “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറഞ്ഞു.
17 എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: “എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
18 അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു യേശു പറഞ്ഞു.
19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു.
27 ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
29 ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു.
33 ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
40 അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.

യോഹന്നാൻ  4: 1-42

യേശു വെള്ളം ചോദിച്ചത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്നാമത്, തനിക്ക് ദാഹിച്ചു. എന്നാൽ ഒരു ഋഷിയായിരുന്ന തനിക്ക് അവൾ മറ്റൊരു രീതിയിൽ ദാഹിച്ചിരിക്കുന്നു എന്ന് മനസ്സിലായി. തന്റെ ജീവിതത്തിലെ തൃപ്തിക്കായി ദാഹിച്ചിരുന്നു. മറ്റ് പുരുഷന്മാരുമായുള്ള അവിഹിത ബന്ധം തനിക്ക് തൃപ്തി തരും എന്ന് അവൾ കരുതി.  ആയതിനാൽ അവൾക്ക് ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടായിരുന്നു, അവളുടെ കൂടെ ഇപ്പോൾ പാർക്കുന്ന പുരുഷൻ അവളുടെ ഭർത്താവ് അല്ലായിരുന്നു. അവളുടെ അയൽക്കാർ അവളെ ഒരു അധർമ്മിയായി കണ്ടിരുന്നു. ഇത് കാരണമായിരിക്കും അവൾ ഉച്ച സമയത്ത് വെള്ളം കോരുവാൻ പോയത് കാരണം ബാക്കി സ്ത്രീകൾ അവളുമായി ബന്ധം പുലർത്തുവാൻ ആഗ്രഹിച്ചിരുന്നില്ല, അവർ എല്ലാവരും രാവിലെ തണപ്പുള്ളപ്പോൾ വെള്ളം കോരുവാൻ പോയിരുന്നു. ഈ സ്ത്രീയ്ക്ക് അനേക പുരുഷന്മാർ ഉണ്ടായിരുന്നു, ഇത് അവളെ മറ്റ് സ്ത്രീകളിൽ നിന്ന് അകറ്റി.

തന്റെ പാപത്തിന്റെ മൂല കാരണം ഒരു ദാഹമാണെന്ന് അവളെ മനസ്സിലാക്കുവാനായി യേശു ദാഹം എന്ന വിഷയം എടുത്തു – ഈ ദാഹത്തിന് ഒരു ശമനം ഉണ്ടാകേണ്ടിയിരുന്നു. നമ്മെ പാപത്തിലേക്ക് നയിക്കുന്ന ആ ദാഹത്തിന് ശമനം വരുത്തുവാൻ അവന് മാത്രമേ കഴിയുകയുള്ളൂ എന്ന് അവളോട് (നമ്മോടും) അവൻ പറയുന്നു.

വിശ്വസിക്കുവാൻ – സത്യത്തിൽ ഏറ്റു പറയണം

എന്നാൽ ഈ ‘ജീവ ജലത്തിന്റെ‘ വാഗ്ദാനം അവളെ ഒരു ബുദ്ധിമുട്ടിലേക്ക് കൊണ്ടെത്തിച്ചു. അവളുടെ പാപം തിരിച്ചറിഞ്ഞു, അത് അവൾ ഏറ്റു പറയുവാനായി യേശു അവളോട് തന്റെ ഭർത്താവിനെ വിളിച്ചു കൊണ്ടു വരുവാൻ പറഞ്ഞു. ഇത് നാം എപ്പോഴും അവഗണിക്കുന്നു! ആരും നമ്മുടെ പാപം കാണാതിരിക്കുവാൻ അത് മറച്ച് വയ്ക്കുന്നു അല്ലെങ്കിൽ നാം ഒഴികഴിവുകൾ പറയുന്നു. എന്നാൽ നിത്യജീവൻ എന്ന സത്യം മനസ്സിലാക്കണമെങ്കിൽ ആത്മാർത്ഥതയോടു കൂടെ പാപം ഏറ്റു പറയണം, കാരണം ദൈവം അതാണ് വാഗ്ദത്തം ചെയ്തിരിക്കുന്നത്.

8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

1 യോഹന്നാൻ 1:8-9

ഇത് മൂലം യേശു ശമര്യ സ്തീയോട് ഇപ്രകാരം പറഞ്ഞു

24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.

യോഹന്നാൻ 4:24

 ‘സത്യം‘ എന്നതു കൊണ്ട് യേശു ഉദ്ദേശിച്ചത് നാം നമ്മുടെ പാപം മറയ്ക്കാതെ സത്യസന്ധമായിരിക്കണം. സത്യസന്ധമായി തന്നെ ‘അന്വേഷിക്കുന്നവരെ‘ അവൻ ഒരു നാളും തള്ളി കളയുകയില്ല എന്നുള്ളതാണ് സന്തോഷ വാർത്ത – അത് എത്ര അശുദ്ധമാണെങ്കിലും.

എന്നാൽ തന്റെ പാപം എറ്റു പറയുവാൻ അവൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. നമ്മുടെ പാപം മറയ്ക്കുവാനുള്ള നല്ല മാർഗ്ഗം മതപരമായി തർക്കിക്കുക എന്നതാണ്. ഈ ലോകത്തിൽ ധാരാളം മത തർക്കങ്ങൾ ഉണ്ട്. ശരിയായ ആരാധന സ്ഥലത്തെ കുറിച്ച് അന്ന് യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. യെരുശലേമാണ് ആരാധനസ്ഥലം എന്നു യെഹൂദരും, അത് മറ്റൊരു മലയിലെന്ന് ശമര്യരും വാദിച്ചു. ഈ തർക്കത്തിലൂടെ തന്റെ പാപത്തെ കുറിച്ചുള്ള സംസാരം വഴിതിരിച്ച് വിടാം എന്നവൾ കരുതി. അവൾ തന്റെ പാപം മതത്തിന്റെ പിന്നിൽ മറയ്ക്കുവാൻ ശ്രമിച്ചു.

മത ഭക്തരാകുന്ന നാം ഇത് തന്നെയാണ് സാധാരണയായി ചെയ്യുന്നത്. നാം നമ്മുടെ പാപം ഏറ്റു പറയാതെ മറ്റുള്ളവർ എന്തു തെറ്റ് ചെയ്തു, നാം എങ്ങനെ ശരിയെന്ന് വിധിക്കുന്നു.

യേശു അവളുമായി ഒരു തർക്കത്തിൽ ഏർപ്പെട്ടില്ല. ആരാധന സ്ഥലമല്ല  പ്രധാനം മറിച്ച് അവളുടെ ആരാധനയെ കുറിച്ചുള്ള ആത്മാർത്ഥതയാണ് പ്രധാനം എന്ന് ഊന്നി പറന്നു. എവിടെ ഇരുന്ന് വേണമെങ്കിലും അവൾക്ക് ദൈവ സന്നിധിയിൽ വരാം (കാരണം ദൈവം ആത്മാവാണ്) എന്നാൽ ഈ ‘ജീവ് ജലം‘ വാങ്ങുന്നതിനു മുമ്പ് തന്നെ ഒരു സ്വയ തിരിച്ചറിവ് ആവശ്യമാണ്.

നാം എല്ലാവരും എടുക്കേണ്ട തീരുമാനം

അവൾ ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടിയിരുന്നു. അവൾക്ക് തന്റെ പാപം ഒരു മത തർക്കത്തിന്റെ പിന്നിൽ മറയ്ക്കുകയോ, തന്നെ വിട്ട് പോകുകയോ ചെയ്യാം. എന്നാൽ അവൾ അവളുടെ പാപം ഏറ്റു പറയുവാൻ തയ്യാറായി – അവൾ അവളുടെ ഗ്രാമത്തിൽ മടങ്ങി ചെന്ന് അവൾ എന്തു ചെയ്തു എന്നും, യേശു അവളെ എങ്ങനെ അറിഞ്ഞു എന്നും പറഞ്ഞു. പിന്നീട് അവൾ ഒന്നും മറച്ചു വച്ചില്ല. അങ്ങനെ ചെയ്തപ്പോൾ അവൾ ഒരു ‘വിശ്വാസിയായി.‘ അവൾ ഇതിനു മുമ്പ് പൂജകളും, മത കർമ്മങ്ങളും ചെയ്തിട്ടുണ്ട് എന്നാൽ ഇപ്പോൾ അവളും, ആ ഗ്രാമക്കാരും ‘വിശ്വാസികളായി.‘

ബുദ്ധികൊണ്ടുള്ള അറിവ് പ്രധാനമാണെങ്കിലും, അത് മാത്രം പോരാ ഒരു വിശ്വാസിയാകുവാൻ. പാപം മറച്ചു വയ്ക്കാതെ അവന്റെ കരുണ മതി എന്ന് വിശ്വസിക്കണം. അത് തന്നെയാണ് അബ്രഹാം ചെയ്തത് – ഒരു വാഗ്ദത്തിൽ വിശ്വസിച്ചു

നിങ്ങൾ നിങ്ങളുടെ പാപം മറച്ചു വയ്ക്കുന്നുവോ? അത് മത ഭക്തിയിലോ, മത തർക്കത്തിലോ മറയ്ക്കുന്നുവോ? അതോ പാപം ഏറ്റു പറയുന്നുവോ? എന്തു കൊണ്ട് നമുക്ക് കുറ്റബോധം വരുത്തുന്ന പാപം നമ്മുടെ സൃഷ്ടിതാവിന്റെ മുമ്പിൽ ഏറ്റു പറയുന്നില്ല? അങ്ങനെയെങ്കിൽ അവൻ നമ്മുടെ ആരാധന ‘അന്വേഷിക്കുകയും‘ നമ്മെ സകല അനീതിയിൽ നിന്ന് ‘കഴുകയും‘ ചെയ്യും എന്ന് സന്തോഷിക്കുക.

സ്ത്രീ തന്റെ ഉള്ളിലെ ദാഹം അംഗീകരിച്ചപ്പോൾ ക്രിസ്തുവിനെ മശിഹായായി അവൾ മനസ്സിലാക്കി. പിന്നീട് യേശു അവരുടെ കൂടെ രണ്ട് ദിവസം താമസിച്ചു അപ്പോൾ അവർക്ക് ‘ലോക രക്ഷിതാവിനെ‘ മനസ്സിലായി. ഇത് മുഴുവൻ നമ്മുക്ക് ഇന്നും മനസ്സിലാകുന്നില്ല. എന്നാൽ സ്വാമി യോഹന്നാൻ തങ്ങളുടെ പാപങ്ങളെ ഏറ്റു പറയുവാൻ ജനങ്ങളെ ഒരുക്കിയതു പോലെ, നാം എങ്ങനെ തെറ്റി പോയിരിക്കുന്നു എന്നും, അവനിൽ നിന്ന് ജീവ ജലം കുടിക്കണം എന്നും ഇത് നമുക്ക് മനസ്സിലാക്കി തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *