സ്വസ്തി എന്ന വാക്കിൽ രണ്ട് ഭാഗം ഉണ്ട്:
സു – നല്ലത്, തൃപ്തികരം, ശുഭം
അസ്തി – “അത്“
ആളുകളുടെയോ അല്ലെങ്കിൽ ഒരു സ്ഥലത്തിന്റെയോ നല്ലതിനു വേണ്ടിയുള്ള ആശീർവാദമാണ് സ്വസ്തി. ദൈവത്തിലും ആത്മാവിലും ഉള്ള വിശ്വാസത്തിന്റെ ഒരു പ്രസ്താവനയാണിത്. സാമൂഹിക ഇടപെടലുകളിലും, മത കൂട്ടങ്ങളിലും ഒരാളുടെ നല്ല ഉദ്ദേശത്തെ കാണിക്കുവാൻ സാധാരണയായി ഉപയോഗിക്കുന്ന ആത്മീയ അടയാളമാണിത്.
ഈ ആശീർവാദത്തിന്റെ കാണുവാൻ കഴിയുന്ന അടയാളമാണ് സ്വസ്തിക. വലത്തോട്ടിരിക്കുന്ന സ്വസ്തിക (卐) നൂറ്റാണ്ടുകളായി ദൈവീകത്വത്തെ, കാണിക്കുന്നു. എന്നാൽ ഇതിനു വ്യത്യ്സ്ത അർത്ഥങ്ങൾ ഉണ്ട്, കൂടാതെ നാസികൾ ഇതിനെ തരം താഴ്ത്തിയതുകൊണ്ട് ഇതിന്റെ പ്രശസ്തി കുറഞ്ഞു പോയി. ആയതിനാൽ ഏഷ്യക്കാരുടെ ഇടയിൽ ഇതിനെ പോസിറ്റീവായി കാണുന്നുവെങ്കിലും പാശ്ചാത്യരുടെ ഇടയിൽ ഇതിനോട് നിഷേധാത്മക വികാരം ധാരാളം ഉയർന്നു.സ്വസ്തികയെ കുറിച്ചുള്ള വ്യത്യസ്ത ചിന്തകൾ മൂലം ഏഴാം ദിവസത്തിന്റെ അതായത് ദുഃഖ വെള്ളി കഴിഞ്ഞുള്ള ദിവസത്തിന്റെ അടയാളമായി കാണപ്പെടുന്നു.
ദിവസം 7 – വിശ്രമം
ആറാം ദിവസം യേശു ക്രൂശിക്കപ്പെട്ടു. അവസാനത്തെ സംഭവം യേശുവിന്റെ അടക്കമായിരുന്നു, ഇതു ഒരു പൂർത്തിയാകാത്ത സംഭവം ബാക്കി വച്ചു.
55 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
ലൂക്കോസ് 23:55-56
സ്ത്രീകൾ അവന്റെ ശരീരം ഒരുക്കുവാൻ ആഗ്രഹിച്ചു, എന്നാൽ സമയം കഴിഞ്ഞു പോയി, വെള്ളി വൈകുന്നേരം സൂര്യൻ അസ്തമിച്ചപ്പോൾ ശബത്ത് ആരംഭിച്ചു. യെഹൂദന്മാർക്ക് ശബത്തിൽ ജോലി ചെയ്യുവാൻ കഴിയുകയില്ല, ഇത് സൃഷ്ടി മുതൽ ഉള്ളതാണ്. ആറു ദിവസം കൊണ്ട് ദൈവം എല്ലാം സൃഷ്ടിച്ചതിനു ശേഷം, എബ്രായ വേദം ഇങ്ങനെ പറയുന്നു:
ങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
ഉല്പത്തി 2:1-2
2 താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി
സ്ത്രീകൾ യേശുവിന്റെ ശരീരം ഒരുക്കുവാൻ ആഗ്രഹിച്ചെങ്കിലും അവരുടെ വേദങ്ങൾ അനുസരിച്ച്, വിശ്രമിച്ചു.
…മറ്റുള്ളവർ ജോലി ചെയ്തപ്പോൾ
എന്നാൽ മഹാപുരോഹിതന്മാർ ശബത്തു നാളിലും അവരുടെ വേല തുടർന്നു.
62 ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി:
മത്തായി 27:62-66
63 യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.
64 അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.
65 പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.
66 അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
അങ്ങനെ ആ ശബത്തിൽ മഹാപുരോഹിതർ വേല ചെയ്തു, കല്ലറയിൽ കാവൽക്കാർ ഉണ്ടായിരുന്നതു കൊണ്ട് യേശുവിന്റെ ശരീരം സ്വസ്ഥമായിരുന്നു, അതേ സമയത്ത് സ്ത്രീകൾ അനുസരണത്തോടു കൂടെ സ്വസ്ഥമായിരുന്നു.
നരകത്തിൽ നിന്ന് ബന്ധിക്കപ്പെട്ട ആത്മാക്കളെ വിടുവിച്ചു
മനുഷ്യർ നോക്കുമ്പോൾ യേശു പരാജയപ്പെട്ടെന്ന് തോന്നുമെങ്കിലും അന്ന് നരകത്തിൽ ഒരു സംഭവം നടന്നു. വചനം ഇങ്ങനെ വിവരിക്കുന്നു:
8 അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
എഫെസ്യർ 4:8-9
9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
നാം നരകം എന്ന് വിളിക്കുന്ന അല്ലെങ്കിൽ യമനും (യമ രാജൻ), യമ ദൂതന്മാരും നമ്മുടെ മരിച്ച പിതൃക്കളെ ബദ്ധന്മാരായി പിടിച്ചു വച്ചിരിക്കുന്ന പാതാളത്തിലേക്ക് യേശു ഇറങ്ങി ചെന്നു. യമനും, ചിത്രഗുപ്തയും (ധർമ്മരാജൻ) മരിച്ചവരെ ബദ്ധന്മാരായി പിടിച്ചു വച്ചു, കാരണം അവരുടെ പ്രവർത്തികളെയും, കഴിവുകളെയും ന്യായം വിധിക്കുവാനുള്ള അധികാരം അവർക്കുണ്ടായിരുന്നു. യേശു തന്റെ ശരീരം ഏഴാം ദിവസം കല്ലറയിൽ വിശ്രമിക്കുമ്പോൾ തന്നെ ആത്മാവിൽ പാതാളത്തിലേക്ക് ഇറങ്ങി, ബദ്ധന്മാരെ വിടുവിച്ച്, അവരെ കൊണ്ട് പുറത്തു വന്നു എന്ന് സുവിശേഷം പറയുന്നു. തുടർന്ന് ഇങ്ങനെ പറയുന്നു:
യമൻ, യമ ദൂതന്മാർ, ചിത്രഗുപ്ത തോല്പിക്കപ്പെട്ടു
15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
കൊലോസ്സ്യർ 2:15
യേശു നരകത്തിലെ അധികാരികളെ തോല്പിച്ചു (യമൻ, യമ ദൂതന്മാർ, ചിത്രഗുപ്ത) ബൈബിൾ ഇവരെ സാത്താൻ (പരദൂഷകൻ), പിശാച് (എതിരാളി), സർപ്പം (നാഗം), പിന്നെ കീഴ് അധികാരികളും എന്ന് വിളിക്കുന്നു. ഈ അധികാരികളിൽ നിന്ന് ബദ്ധന്മാരെ വിടുവിക്കുവാൻ യേശുവിന്റെ ആത്മാവ് പാതാളത്തിലേക്ക് ഇറങ്ങി.
യേശു പാതാളത്തിൽ നിന്ന് ആത്മാക്കളെ വിടുവിച്ചത് ഭൂമിയിൽ ഉള്ളവർ അറിഞ്ഞില്ല. യേശു മരണവുമായുള്ള യുദ്ധത്തിൽ തോല്പിക്കപ്പെട്ടു എന്ന് ജീവിച്ചിരിക്കുന്നവർ കരുതി. ഇതാണ് ക്രൂശിന്റെ വിരോധാഭാസം. പരിണിതഫലങ്ങൾ ഒരേ സമയത്ത് പല ദിശകളിലേക്ക് തിരിയുന്നെന്ന് തോന്നും. തന്റെ മരണം മൂലം വലിയ നഷ്ടത്തോടു കൂടെ ആറാം ദിവസം അവസാനിച്ചു. എന്നാൽ നരകത്തിലെ ബദ്ധന്മാർക്ക് വിടുതലിന്റെ ദിവസമായിരുന്നു. ആറാം ദിവസത്തിലെ തോൽവി ഏഴാം ദിവസം അവരുടെ ജയമായിരുന്നു. സ്വസ്തിക ഒരേ സമയം രണ്ട് ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നത് പോലെ തന്നെ ക്രൂശും രണ്ട് ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു.
സ്വസ്തിക ഒരു അടയാളമായി പ്രതിബിംഭിക്കുക
സ്വസ്തികയിലെ നടുവിലത്തെ വരകൾ കുരിശ് പോലെയിരിക്കും. ഇതിനാൽ യേശുവിന്റെ ആദ്യ അനുഗാമികൾ സ്വസ്തിക അവരുടെ അടയാളമായി ഉപയോഗിച്ചിരുന്നു.


കൂടാതെ, എല്ലാ ദിശയിലോട്ടും തിരിഞ്ഞിരിക്കുന്ന അതിന്റെ കൈകൾ കുരിശിന്റെ ഈ വിരോധാഭാസത്തെയും, അതായത് അതിന്റെ ജയവും, പരാജയവും, അതിന്റെ ചിലവും നേട്ടവും, താഴ്ചയും ഉയർച്ചയും, ദുഃഖവും സന്തോഷവും, മരണത്തിൽ വിശ്രമിക്കുന്ന ശരീരവും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ആത്മാവും എന്നിവയെ കാണിക്കുന്നു. സ്വസ്തിക കാണിക്കുന്നതു പോലെ തന്നെ അന്ന് അനേക വിപരീത സംഭവങ്ങൾ കൊണ്ടു വന്നു.

കുരിശിന്റെ അനുഗ്രഹം ഭൂമിയുടെ നാലു ദിശയിലേക്കും തുടർന്നു കൊണ്ടിരിക്കുന്നു; അതായത് വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളിലേക്ക്. നാല് ദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന കൈകൾ ഇത് കാണിക്കുന്നു.
നാസി പക സ്വസ്തികയുടെ ശുഭത നശിപ്പിച്ചു. അനേക പാശ്ചാത്യർ ഇത് ശുഭമായി കാണുന്നില്ല. ആയതിനാൽ, ശുഭമായ എന്തൊന്നിന്റെയും പവിത്രത സ്വാധീനങ്ങൾക്ക് തിരിക്കുവാൻ കഴിയുമെന്ന് സ്വസ്തിക നമ്മെ കാണിക്കുന്നു. പാശ്ചാത്യ സാമ്രാജ്യത്വവും, മേൽകോയ്മ മനോഭാവവും സുവിശേഷത്തെ അപഹരിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ മരണമുഖത്ത് നല്ല വാർത്തയും, പ്രത്യാശയുടെ സന്ദേശവുമായ ഇത് ഏഷ്യയിൽ നിന്ന് ഉൽഭവിച്ചു എന്നാൽ ഇപ്പോൾ ഏഷ്യക്കാർ ഇതിനെ പാശ്ചാത്യ സമ്പ്രദായമായി കാണുന്നു. ഒരു പാശ്ചാത്യനോട് നാസി ചിന്തയ്ക്ക് അപ്പുറം സ്വസ്തികയുടെ ചരിത്രത്തിലേക്ക് നോക്കുവാൻ പറയുമ്പോൾ ബൈബിളിൽ കാണുന്ന സുവിശേഷം എന്തു ചെയ്യുവാൻ പറയുന്നുവോ അത് തന്നെയാണ് സ്വസ്തികയും പറയുന്നതറ്റ് എന്ന് മനസ്സിലാകുന്നു.
…അടുത്ത ദിവസത്തിലേക്ക് ചൂണ്ടുന്നു
എന്നാൽ സ്വസ്തികയുടെ കുറുകെയുള്ള കൈകളാണ് ശബത്തു നാളായ ഏഴാം ദിവസത്തെ കുറിക്കുന്നത്.

ഏഴാം നാൾ ക്രൂശീകരണത്തിന്റെയും അടുത്ത ദിനത്തിന്റെ ഇടയിൽ വരുന്നു. സദൃശ്യമായി, സ്വസ്തികയുടെ താഴെയുള്ള കുറുകെയുള്ള കൈകൾ ദുഃഖവെള്ളിയും അതിന് അനുബന്ധമായ സംഭവങ്ങളിലേക്കും ചൂണ്ടുന്നു. മുകളിൽ ഉള്ള കുറുകെയുള്ള കൈകൾ അടുത്ത ദിവസം, പുതിയ ആഴ്ചയുടെ ഞായറാഴ്‌ച യിലേക്ക് ചൂണ്ടുന്നു, അതായത്, യേശു മരണത്തെ ജയിച്ച ദിവസം, ഇതിനെ ആദ്യഫലം എന്ന് വിളിക്കുന്നു.
