എന്താണ് നൃത്തം? നാടകീയ നൃത്തത്തിൽ എപ്പോഴും താളത്തിൽ ഉള്ള ചലനങ്ങൾ ഉണ്ടായിരിക്കും, കാണികൾ ഇത് കണ്ട് കഥ മനസ്സിലാക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. ഒരു നർത്തകൻ തങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് എപ്പോഴും മറ്റ് നർത്തകരുമായി തങ്ങളുടെ ചലനം ഏകോപിപ്പിക്കുന്നു.ഈ ചലനം കാഴ്ചയ്ക്ക് ഭംഗിയും, ഒരു സമയ ചക്രത്തിൽ താളം ആവർത്തിക്കപ്പെടുകയും ചെയ്യുന്നു, ഇതിനെ മീറ്റർ എന്ന് വിളിക്കുന്നു.
നൃത്തത്തിന്റെ ഒരു തരമായ നത്യശാസ്ത്രം ഇങ്ങനെ പഠിപ്പിക്കുന്നു, വിനോദം ഒരിക്കലും നൃത്തത്തിന്റെ പ്രധാന ഭാഗമാകരുത് മറിച്ച് ഒരു പാർശ്വഫലം മാത്രമേ ആകാവു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലക്ഷ്യം രസമാണ്, ഇത് കാണികളെ ആഴമേറിയ സത്യത്തിലേക്ക് കൊണ്ട് പോകുന്നു, അവിടെ അവർ അത്ഭുതപ്പെട്ട് ആത്മീയ, ധാർമ്മീക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നു.
ശിവ താണ്ഡവത്തിന്റെ നടരാജൻ

അപ്പോൾ ദൈവീക നൃത്തം എങ്ങനെയിരിക്കും? താണ്ഡവം (താണ്ഡവനത്യം അല്ലെങ്കിൽ നടന്ത) ദൈവങ്ങളുടെ നൃത്തത്തോട് ചേർത്ത് പറയുന്നതാണ്. സന്തോഷമുള്ളപ്പോൾ നൃത്തം ചെയ്യുന്നതിനു ആനന്ദതാണ്ഡവം എന്നും കോപമുള്ളപ്പോൾ നൃത്തം ചെയ്യുന്നതിനു രുദ്രതാണ്ഡവം എന്നും പറയുന്നു. നടരാജൻ ദൈവീക നൃത്തത്തെ പ്രതിനിധീകരിക്കുന്നു, ഇവിടെ ശിവനെ സുപരിജിതമായ മുദ്രയോട് കൂടെ (കാലുകളുടെയും കൈകളുടെയും സ്ഥിതി) നൃത്തങ്ങളുടെ ദൈവമായി കാണിച്ചിരിക്കുന്നു. അപസ്മാര അല്ലെങ്കിൽ മുയലക ഭൂതത്തെ അവന്റെ വലതു കാൽ മെതിച്ചു. എന്നാൽ വിരളുകൾ നിലത്തു നിന്ന് പൊങ്ങിയിരിക്കുന്ന ഇടതു കാലിലേക്ക് ചൂണ്ടുന്നു.

എന്തുകൊണ്ട് താൻ അതിലേക്ക് കൈ ചൂണ്ടി?
കാരണം ആ ഭൂമിയുടെ ആകർഷണ ശക്തിയെ ത്യജിച്ച ഉയർന്ന കാലുകൾ സ്വാതന്ത്ര്യത്തെ, മോക്ഷത്തെ കാണിക്കുന്നു. ഉണ്മൈ ഉലകം ഇങ്ങനെ പറയുന്നു:
“സൃഷ്ടി ഡ്രമ്മിൽ നിന്ന് ഉയർന്ന് വരുന്നു; പ്രത്യാശ്യുള്ള കൈകളിൽ നിന്ന് സുരക്ഷിതത്വം വരുന്നു; തീയിൽ നിന്ന് നാശം വരുന്നു; മുയലഹന്റെ മുകളിൽ വച്ചിരിക്കുന്ന കാലുകളിൽ നിന്ന് ദുഷ്ടതയുടെ നാശം പുറപ്പെടുന്നു; ഉയർന്നിരിക്കുന്ന കാലുകളിൽ നിന്ന് മുക്തി വരുന്നു….“
സർപ്പ –ഭൂതമായ കാലിയയുടെ തലയിൽ കൃഷ്ണൻ നൃത്തം ചെയ്യുന്നു

മറ്റൊരു വിശിഷ്ട ദൈവീക നൃത്തം കൃഷ്ണൻ കാലിയയുടെ മേൽ നൃത്തം ചെയ്യുന്നതാണ്. ഇതിഹാസം അനുസരിച്ച് കാലിയ യമുന നദിയിൽ ജീവിച്ചിരുന്നു, അവിടെയുള്ള ജനങ്ങളെ ഭയപ്പെടുത്തുകയും തന്റെ വിഷം ദേശം മുഴുവൻ ആക്കുകയും ചെയ്തു.
കൃഷ്ണൻ നദിയിലേക്ക് ചാടിയപ്പോൾ കാലിയ അവനെ പിടിച്ചു. കാലിയ കൃഷ്ണനെ കുത്തുകയും അവനെ ചുറ്റുകയും, കണ്ടു നിൽക്കുന്നവരെ ഭയപ്പെടുത്തുകയും ചെയ്തു. കൃഷ്ണൻ അതിനായി വിട്ടു കൊടുത്തു എന്നാൽ കാണികൾ ഭയപ്പെടുന്നത് കണ്ടപ്പോൾ അവരെ ധൈര്യപ്പെടുത്താം എന്ന് കരുതി. അങ്ങനെ കൃഷ്ണൻ സർപ്പത്തിന്റെ പത്തിയിലേക്ക് ചാടി കയറി, ലീല ദേവിയെ കാണിക്കുന്ന “ആരഭതി“ (ദൈവീക നൃത്തം) എന്ന തന്റെ പ്രസിദ്ധമായ നൃത്തം ചവിട്ടുവാൻ തുടങ്ങി. താളം പിടിച്ചു കൊണ്ട് കാലിയയുടെ ഓരോ പത്തിയിലും നൃത്തമാടി അവനെ തോൽപ്പിച്ചു.
ക്രൂശ് സർപ്പത്തിന്റെ തലമേലുള്ള താളമുള്ള നൃത്തമാണ്
യേശുവിന്റെ ക്രൂശീകരണവും, പുനരുത്ഥാനവും സർപ്പത്തെ തോല്പിക്കുന്ന നൃത്തമായിരുന്നു എന്ന് സുവിശേഷം വിവരിക്കുന്നു. അത് ആനന്ദതാണ്ഡവവും, രുദ്രതാണ്ഡവവുമായിരുന്നു, അതിൽ കർത്താവിന്റെ സന്തോഷവും കോപവും ഉണ്ടായിരുന്നു. ഇത് നാം മനുഷ്യ ചരിത്രത്തിന്റെ ആദിയിൽ കാണുന്നു, അതായത് ആദ്യ മനുവായ ആദാം സർപ്പത്തിനു കീഴടങ്ങി. ദൈവം (ഇവിടെ വിവരിക്കുന്നു) സർപ്പത്തോട് ഇങ്ങനെ പറഞ്ഞു
15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
ഉല്പത്തി 3:15

ഈ നാടകം സർപ്പവും സ്ത്രീയുടെ സന്തതിയും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ച് പറയുന്നു. ഈ സന്തതി യേശുവാണ്, അവർ തമ്മിലുള്ള ഏറ്റു മുട്ടൽ ക്രൂശിൽ അവസാനിച്ചു. കൃഷ്ണൻ തന്നെ അടിക്കുവാൻ കാലിയയെ അനുവദിച്ചതു പോലെ തന്റെ ഒടുവിലത്തെ ജയം ഉറപ്പായ യേശു സർപ്പത്തെ തന്നെ തകർക്കുവാൻ അനുവദിച്ചു. ശിവൻ മോക്ഷത്തിലേക്ക് ചൂണ്ടി കൊണ്ട് അപസ്മാരയെ മെതിച്ചതു പോലെ യേശു സർപ്പത്തിന്റെ മേൽ ചവിട്ടി ജീവനിലേക്ക് വഴി ഒരുക്കി. അവന്റെ ജയത്തെ കുറിച്ചും നമ്മുടെ ജീവനിലേക്കുള്ള വഴിയെ കുറിച്ചും ബൈബിൾ ഇങ്ങനെ പറയുന്നു:
13 നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്കു എഴുതുന്നില്ല;
14 നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.
15 ഇങ്ങനെ ഉറെച്ചിട്ടു നിങ്ങൾക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു
കൊലോസ്സ്യർ 2:13-15
‘ഏഴുകളുടെയും‘ ‘മൂന്നുകളുടെയും‘ താള നൃത്തമായി അവർ തമ്മിലുള്ള പോരാട്ടം വെളിപ്പെട്ടു, സൃഷ്ടി മുതൽ യേശുവിന്റെ അവസാനത്തെ ആഴ്ച വരെ ഇത് കാണുന്നു.
എബ്രായ വേദങ്ങളുടെ തുടക്കം മുതൽ തന്നെ ദൈവത്തിന്റെ മുൻജ്ഞാനം വെളിപ്പെട്ടു
എല്ലാ പവിത്ര പുസ്തകങ്ങളിലും നോക്കുമ്പോൾ (സംസ്കൃതം, എബ്രായ വേദങ്ങൾ, സുവിശേഷങ്ങൾ) എല്ലാ ദിവസത്തെയും സംഭവങ്ങൾ രേഖപ്പെടുത്തുന്ന രണ്ട് ആഴ്ചകൾ മാത്രമേയുള്ളൂ. ആദ്യത്തെ ആഴ്ച, എബ്രായ വേദത്തിന്റെ തുടക്കത്തിൽ കാണുന്നു, ദൈവം എങ്ങനെയാണ് എല്ലാം സൃഷ്ടിച്ചത് എന്ന് രേഖപ്പെടുത്തുന്നു.
എല്ലാ ദിവസത്തെയും സംഭവങ്ങൾ രേഖപ്പെടുത്തുന്ന മറ്റൊരു ആഴ്ച യേശുവിന്റെ അവസാനത്തെ ആഴ്ചയാണ്. ഒരു മുഴുവൻ ആഴ്ചയുടെ സംഭവങ്ങൾ രേഖപ്പെടുത്തുന്ന മറ്റൊരു പ്രവാചകനോ, ഋഷിയോ ഇല്ല. എബ്രായ വേദത്തിലെ സൃഷ്ടി വിവരണം ഇവിടെ കൊടുക്കുന്നു. യേശുവിന്റെ അവസാനത്തെ ആഴ്ചയിലെ ഓരോ സംഭവത്തിലൂടെയും നാം കടന്നു പോയി. താഴെ കൊടുത്തിരിക്കുന്ന ടേബിളിൽ ഈ രണ്ട് ആഴ്ചകളിലെ സംഭവങ്ങൾ അടുത്ത് അടുത്ത് കൊടുത്തിരിക്കുന്നു. ഒരു ആഴ്ച ഉണ്ടാക്കുന്ന ‘ഏഴ്‘ എന്ന ശുഭ അക്കത്തെ ആസ്പദമാക്കിയാണ് സൃഷ്ടിതാവ് ഈ താളം ഉണ്ടാക്കിയത്.
ആഴ്ചയിലെ ദിവസം | സൃഷ്ടി ആഴ്ച | യേശുവിന്റെ അവസാന ആഴ്ച |
ദിവസം 1 | ഇരുൾ മൂടി കിടന്നപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു, ‘വെളിച്ചം ഉണ്ടാകട്ടെ‘ അങ്ങനെ ഇരുട്ടിൽ വെളിച്ചം ഉണ്ടായി | യേശു പറഞ്ഞു, “ഞാൻ ലോകത്തിന്റെ വെളിച്ചമായി വന്നു…“ ഇരുട്ടിൽ വെളിച്ചം ഉണ്ട് |
ദിവസം 2 | ദൈവം ഭൂമിയും ആകാശവും തമ്മിൽ വേർതിരിച്ചു | ആലയം പ്രാർത്ഥനാലയമാക്കി യേശു ഭൂമിയിലുള്ളതും സ്വർഗ്ഗത്തിലുള്ളതും തമ്മിൽ വേർതിരിച്ചു |
ദിവസം 3 | ദൈവം സംസാരിച്ചപ്പോൾ സമുദ്രത്തിൽ നിന്ന് നിലം പൊങ്ങി വന്നു | മലയെ കടലിൽ ചാടിച്ച് കളയുന്ന വിശ്വാസത്തെ പറ്റി യേശു സംസാരിക്കുന്നു |
ദൈവം പിന്നെയും സംസാരിച്ചു ‘നിലങ്ങൾ ചെടികൾ വിളയിക്കട്ടെ‘ ചെടികൾ കിളിച്ച് വന്നു. | യേശു ശപിച്ചപ്പോൾ മരം ഉണങ്ങി പോയി | |
ദിവസം 4 | യേശു പറഞ്ഞു ‘ആകാശത്ത് വെളിച്ചം ഉണ്ടാകട്ടെ‘ ആകാശത്ത് വെളിച്ചമായി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ഉണ്ടായി | യേശു തന്റെ മടങ്ങി വരവിന്റെ അടയാളങ്ങളെ കുറിച്ച് സംസാരിച്ചു – സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ഇരുണ്ടു പോകും |
ദിവസം 5 | ദൈവം പറക്കുന്ന മൃഗങ്ങളെയും, പറക്കുന്ന ഡൈനോസർ, ഇഴജന്തുക്കൾ, അല്ലെങ്കിൽ ഡ്രാഗൺ എന്നിവയെ സൃഷ്ടിച്ചു | യേശുവിനെ തകർക്കുവാനായി വലിയ ഡ്രാഗണായ പിശാച് പുറപ്പെടുന്നു |
ദിവസം 6 | ദൈവം സംസാരിച്ചപ്പോൾ കരയിലെ മൃഗങ്ങൾ ഉളവായി | പെസഹ കുഞ്ഞാടുകൾ ആലയത്തിൽ അറുക്കപ്പെടുന്നു |
‘കർത്താവായ ദൈവം… ആദാമിന്റെ മൂക്കിൽ ജീവശ്വാസം ഊതി.‘ ആദാം ശ്വസിക്കുവാൻ തുടങ്ങി | “യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.” (മർക്കോസ് 15: 37) | |
ദൈവം ആദാമിനെ തോട്ടത്തിലാക്കി | യേശു സ്വാതന്ത്ര്യത്തോടെ തോട്ടത്തിൽ ചെന്നു. | |
നന്മ തിന്മകളെ കുറിച്ചുള്ള മരത്തിൽ നിന്ന് കഴിച്ചാൽ ശപിക്കപ്പെടുമെന്ന് ആദാമിന് താക്കീത് നൽകി | യേശു മരത്തിൽ തൂങ്ങി ശാപഗ്രസ്ഥനായി. (ഗലാത്യർ 3: 13) ““മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി.“ | |
ആദാമിന് തുല്ല്യമായി ഒരു മൃഗത്തെ കണ്ടില്ല. മറ്റൊരു വ്യക്തി അത്യാവശ്യമായിരുന്നു | പെസഹ മൃഗത്തിന്റെ യാഗം പര്യാപ്തമായിരുന്നില്ല. ഒരു വ്യക്തി ആവശ്യമായിരുന്നു. (എബ്രായർ10:4-5) 4കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. 5ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. | |
ദൈവ ആദാമിന് ഗാഡ നിദ്ര നൽകി | യേശു മരണം എന്ന് നിദ്രയിലേക്ക് പ്രവേശിച്ചു | |
ആദാമിന്റെ മണവാട്ടിയെ സൃഷ്ടിക്കുവാനായി ദൈവം ആദാമിന്റെ വാരിയെല്ല് എടുത്തു. | യേശുവിന്റെ ഒരു വശം മുറിച്ചു. ഈ യാഗത്തിനാൽ അവന്റെ മണവാട്ടിയെ അവൻ വീണ്ടെടുത്തു (വെളിപ്പാട് 21:9) അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്ന് എന്നോട്: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു. | |
ദിവസം 7 | ദൈവം തന്റെ പ്രവർത്തി തികച്ച് വിശ്രമിച്ചു. | യേശു മരണത്തിൽ വിശ്രമിച്ചു |
ആദാമിന്റെ ആറാം ദിവസം യേശുവിനൊപ്പം നൃത്തം ചെയ്യുന്നു
ഈ രണ്ട് ആഴ്ചയുടെയും ഓരോ സംഭവങ്ങളും ഒത്തു വരുന്നു, സമതുലന താളം നൽകുന്നു. ഈ രണ്ട് 7-ദിന ചക്രത്തിന്റെ അവസാനത്തിങ്കൽ പുതു ജീവന്റെ ആദ്യ ഫലം ഉണ്ടാകുന്നു, അതായത് പുതിയ സൃഷ്ടിയുടെ ഗുണീകരണം ഉണ്ടാകുന്നു. അപ്പോൾ ആദാമും യേശുവും ഒരുമിച്ച് നൃത്തം ചെയ്യുന്നു, സമ്മിശ്രമായ നാടകം സൃഷ്ടിക്കുന്നു.
ആദാമിനെ കുറിച്ച് ബൈബിൾ പറയുന്നു
..ആദാം വരുവാനുള്ളവന്റെ ശരിയായ രീതിയാണ്.
റോമർ 5:14
21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
1കൊരിന്ത്യർ 15:21-22
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
ഈ രണ്ട് ആഴ്ചകൾ തുലനം ചെയ്യുമ്പോൾ ആദാം യേശുവിന്റെ അതേ രീതിയിലാണെന്ന് മനസ്സിലാകുന്നു, ഇത് രസം പുറപ്പെടുവിക്കുന്നു. ലോകം സൃഷ്ടിക്കുവാൻ ദൈവത്തിന് ആറ് ദിവസം ആവശ്യമായിരുന്നുവോ? ഒരു കല്പനയിൽ എല്ലാം സൃഷ്ടിച്ച് കൂടായിരുന്നുവോ? താൻ ചെയ്ത അതേ രീതിയിൽ എന്തു കൊണ്ട് ചെയ്തു? ക്ഷീണം വരാത്ത ദൈവം എന്തു കൊണ്ട ഏഴാം ദിനം വിശ്രമിച്ചു? യേശുവിന്റെ അവസാന ആഴ്ച സൃഷ്ടി സമയത്ത് തന്നെ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാണ് ആ സമയത്തും രീതിയിലും ദൈവം പ്രവർത്തിച്ചത്.
ആറാമത്തെ ദിവസത്തിന്റെ കാര്യത്തിൽ ഇതു പ്രത്യേകിച്ചും സത്യമാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകളിൽ സമാനതകൾ ഉണ്ട്. ഉദാഹരണത്തിനു, ‘യേശു മരിച്ചു‘ എന്ന് പറയുന്നതിനു പകരം സുവിശേഷങ്ങളിൽ ‘അവൻ അന്ത്യ ശ്വാസം വലിച്ചു‘ എന്ന് പറഞ്ഞിരിക്കുന്നു, ‘ജീവ ശ്വാസം‘ ലഭിച്ച ആദാമിന്റെ രീതിക്ക് നേരെ വിപരീതം. കാലത്തിന്റെ തുടക്കം മുതൽ ഉപയോഗിച്ചിരിക്കുന്ന ഈ രീതി സമയത്തിന്റെയും ലോകത്തിന്റെയും അകലത്തെ കാണിക്കുന്നു. ചുരുക്കത്തിൽ ഇത് ഒരു ദൈവീക നൃത്തമാണ്.
‘മൂന്നിന്റെ‘ അളവിലെ നൃത്തം
ത്രിയ സൃഷ്ടിയെ തന്നെ സൂക്ഷിക്കുന്ന താളമായ രത്മയായി വെളിപ്പെട്ടതു മുതൽ മൂന്ന് എന്ന അക്കം ശുഭകരമാണ്. രത്മ എന്ന് പറയുന്നത് സൃഷ്ടിയിൽ മുഴുവനുള്ള ഒരു ചലനമാണ്. ആയതിനാൽ, സമയവും, സംഭവങ്ങളും മുമ്പോട്ട് പോകുന്നത് അനുസരിച്ച് ഇത് തന്നിൽ തന്നെ വെളിപ്പെടുന്നു.
ഈ സമയങ്ങൾ സൃഷ്ടിയുടെ ആദ്യത്തെ മൂന്ന് ദിവസത്തിലും യേശുവിന്റെ മരണത്തിന്റെ മൂന്ന് ദിവസത്തിലും കാണുന്നത് ആശ്ചര്യകരമല്ല. താഴെ കൊടുത്തിരിക്കുന്ന ടേബിളിൽ ഈ രീതി വെളിപ്പെടുത്തിയിരിക്കുന്നു.
സൃഷ്ടിപ്പിന്റെ ആഴ്ച | യേശുവിന്റെ മരണത്തിന്റെ ദിനങ്ങൾ | |
ദിവസം 1, ദുഃഖ വെള്ളി | ദിവസം ഇരുട്ടിൽ തുടങ്ങുന്നു. ‘വെളിച്ചം ഉണ്ടാകട്ടെ‘ എന്ന് ദൈവം പറഞ്ഞപ്പോൾ ഇരുട്ടിൽ വെളിച്ചം ഉണ്ടായി | വെളിച്ചത്തിനു (യേശു) ചുറ്റും ഇരുട്ടു മൂടിയാണ് ദിവസം തുടങ്ങിയത്. അവന്റെ മരണത്തിങ്കൽ വെളിച്ചം കെട്ടു പോകുകയും ലോകത്തിൽ ഇരുട്ടു മൂടുകയും ചെയ്തു. |
ദിവസം 2, ശബത്ത് വിശ്രമം | ആകാശത്തെ ഭൂമിയിൽ നിന്ന് അകറ്റി ആകാശത്തെയും ഭൂമിയെയും വേർതിരിച്ചു | തന്റെ ശരീരം വിശ്രമിക്കുമ്പോൾ തന്നെ യേശുവിന്റെ ആത്മാവ് പാതാളത്തിലെ മരിച്ച ബന്ധിതരെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുവാനായി വിടുവിച്ചു. |
ദിവസം 3, പുനരുത്ഥാനവും ആദ്യ ഫലവും | ‘ഭൂമിയിൽ സസ്യങ്ങൾ പൊട്ടി മുളക്കട്ടെ‘ എന്ന് ദൈവം പറഞ്ഞപ്പോൾ ചെടികൾ പൊട്ടി മുളച്ചു. | മരിച്ച വിത്ത് പുതു ജീവൻ മുളപ്പിക്കുന്നു, ഇത് സ്വീകരിക്കുന്ന എല്ലാവർക്കും ഇത് ലഭിക്കുന്നു. |
തുടർന്നുള്ള മുദ്രകൾ
യേശുവിന്റെ വരവിനെ കാണിക്കുന്ന സംഭവങ്ങളും, ഉത്സവങ്ങളും എബ്രായ വേദങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് മനുഷ്യന്റെയല്ല ദൈവത്തിന്റെ കളിയാണെന്ന് മനസ്സിലാക്കുവാനാണ് ദൈവം ഇത് തന്നിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ടേബിളിൽ ചില സംഭവങ്ങൾ ലിങ്കുകൾ ഉൾപെടെ കൊടുത്തിരിക്കുന്നു. യേശു ജീവിച്ചതിനു നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടതാണിത്.
എബ്രായ വേദങ്ങൾ | യേശുവിന്റെ വരവിനെ ഇത് എങ്ങനെ വിവരിക്കുന്നു |
ആദാമിന്റെ അടയാളം | ദൈവം സർപ്പവുമായി ഏറ്റു മുട്ടുകയും സർപ്പത്തിന്റെ തല തകർക്കുവാനായി സന്തതി വരും എന്നും പ്രസ്താവിച്ചു |
നോഹ വലിയ പ്രളയത്തെ അതിജീവിച്ചു | യാഗങ്ങൾ അർപ്പിച്ചു, ഇത് യേശുവിന്റെ യാഗത്തിലേക്ക് ചൂണ്ടുന്നു |
അബ്രഹാമിന്റെ യാഗത്തിന്റെ അടയാളം | ആയിര കണക്കിന് വർഷങ്ങൾക്ക് ശേഷം യേശു യാഗമാക്കപ്പെട്ട അതേ പർവ്വതത്തിലാണ് അബ്രഹാമിന്റെ യാഗം നടന്നത്. അവസാന നിമിഷത്തിൽ കുഞ്ഞാടിനെ യാഗമാക്കി ആയതിനാൽ പുത്രൻ ജീവിച്ചു. നാം ജീവിക്കേണ്ടതിന് ‘ദൈവത്തിന്റെ കുഞ്ഞാട്‘ യാഗമായതിനെ കാണിക്കുന്നു |
പെസഹയുടെ അടയാളം | പെസഹ എന്ന പ്രത്യേക ദിനത്തിൽ കുഞ്ഞാടുകൾ യാഗമാക്കപ്പെടേണ്ടിയിരുന്നു. അനുസരിച്ചവർ മരണത്തിൽ നിന്ന് രക്ഷപെട്ടു, അനുസരണക്കേട് കാണിച്ചവർ മരിച്ചു. നൂറു കണക്കിന് വർഷങ്ങൾക്ക് ശേഷം പെസഹ എന്ന ഇതേ ദിനത്തിൽ യേശു യാഗമായി. |
യോം കിപ്പൂർ | ഈ ആണ്ട് ഉത്സവത്തിൽ ബലിയാടിനെ യാഗമാക്കുന്നു – യേശുവിന്റെ യാഗത്തിലേക്ക് ചൂണ്ടുന്നു |
‘രാജ്‘ എന്നതു പോലെ ‘ക്രിസ്തുവിന്റെ‘ അർത്ഥം എന്താണ്? | ‘ക്രിസ്തു‘ എന്ന ശീർഷകം തന്റെ വരവിന്റെ വാഗ്ദത്തത്തെ ഉദ്ഘാടനം ചെയ്തു |
കുരുക്ഷേത്ര യുദ്ധത്തിൽ എന്ന പോലെ | ’ക്രിസ്തു‘ യുദ്ധത്തിനായി ദാവീദിന്റെ സന്തതിയായി ജനിക്കും |
ശാഖയുടെ അടയാളം | മരിച്ച കുറ്റിയിൽ നിന്ന് ‘ക്രിസ്തു‘ പൊട്ടി മുളയ്ക്കും |
വരുന്ന ശാഖയുടെ പേർ | ഈ മുളച്ച് വരുന്ന ‘ശാഖയ്ക്ക്‘ താൻ ജീവിച്ചതിന് 500 വർഷങ്ങൾക്ക് മുമ്പ് തന്നെ പേർ നൽകപ്പെട്ടു. |
എല്ലാവർക്കുമായി കഷ്ടത അനുഭവിക്കുന്ന ദാസൻ | ഈ വ്യക്തി എല്ലാ മനുഷ്യ രാശിയെയും സേവിക്കും എന്ന വെളിപ്പാട് |
വിശുദ്ധ ആഴ്ചവട്ടത്തിൽ വരുന്നു | അവൻ ഏഴ് എന്ന ചക്രത്തിൽ വരും എന്ന വെളിപ്പാട് |
ജനനം പ്രവചിക്കപ്പെട്ടൂ | താൻ ജനിക്കുന്നതിന് മുമ്പ് തന്നെ താൻ ജനിക്കുന്ന സ്ഥലവും കന്യകയിൽ ജനിക്കും എന്നും പ്രവചിക്കപ്പെട്ടു |
നൃത്തത്തിലെ പ്രധാന ചലനങ്ങൾ കാലുകളും തുടകൾ കൊണ്ടുമാണ് എന്നാൽ ഈ ചലനങ്ങൾ ഭംഗി കൂട്ടുവാനായി കൈകളും വിരളുകളും ഉപയോഗിക്കുന്നു. ഈ കൈകളുടെ ചലനങ്ങളെ മുദ്രകൾ എന്ന് വിളിക്കുന്നു. ഈ വെളിപ്പാടുകളും ഉത്സവങ്ങളും ദൈവീക നൃത്തത്തിലെ മുദ്ര പോലെയാണ്. ചിത്രീകരിച്ച് പറഞ്ഞാൽ ഇത് ഒരു വ്യക്തിയുടെ വിവരണങ്ങളും യേശുവിന്റെ പ്രവർത്തികളെയും കാണിക്കുന്നു. നത്യശാസ്ത്രം നൃത്തത്തെ കുറിച്ച് പറയുന്നത് പോലെ തന്നെ ഒരു രസത്തിൽ അപ്പുറമായി നമ്മെ ആഹ്വാനം ചെയ്യുവാനായി ദൈവം ഒരു താളത്തിൽ ചലിക്കുന്നു.
നമ്മുടെ ആഹ്വാനം
തന്റെ നൃത്തത്തിൽ ചേരുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. ഭക്തിയിൽ എങ്ങനെ പ്രതികരിക്കണം എന്ന് നമുക്ക് മനസ്സിലാകും .
രാമനും സീതയും സ്നേഹിക്കുന്നത് പോലെ തന്നെ അവന്റെ ആഴമേറിയ സ്നേഹത്തിൽ പ്രവേശിക്കുവാനായി അവൻ നമ്മെ ക്ഷണിക്കുന്നു.
യേശു തരുന്ന നിത്യജീവൻ എന്ന ദാനത്തെ എങ്ങനെ സ്വീകരിക്കണം എന്ന് ഇവിടെ മനസ്സിലാകുന്നു.