കാലത്തിന്റെ അവസാനം വരെ എട്ട് ചിരഞ്ചീവികൾ ജീവിച്ചിരിക്കും എന്ന് പുരാണങ്ങൾ, രാമായണം, മഹാഭാരതം എന്നിവ ഓർമ്മിപ്പിക്കുന്നു. ഈ ഇതിഹാസങ്ങൾ എല്ലാം ചരിത്രത്തിൽ നടന്നവയാണെങ്കിൽ ഈ ചിരഞ്ചീവികൾ എല്ലാം ഇന്ന് ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നു, ഇങ്ങനെ ആയിര കണക്കിന് വർഷങ്ങൾ തുടരുകയും ചെയ്യും.
ഈ ചിരഞ്ചീവികൾ:
- ത്രേതയുഗത്തിന്റെ അവസാനത്തിൽ പിറന്ന മഹാഭാരതം രചിച്ച വേദവ്യാസ
- രാമായണത്തിൽ പറഞ്ഞിരിക്കുന്നത് പോലെ രാമനെ സേവിച്ച ബ്രഹ്മചാരികളിൽ ഒരുവനായ ഹനുമാൻ.
- എല്ലാ അങ്കങ്ങളിലും സാമർത്ഥ്യനായ, പുരോഹിത യോദ്ധാവും, വിഷ്ണുവിന്റെ ആറാമത്തെ അവതാരവുമായ പരശുരാമൻ
- രാമന് കീഴടങ്ങിയ രാവണ സഹോദരന്മ് വിഭിഷണ. രാമൻ രാവണനെ കൊന്നതിനു ശേഷം വിഭിഷണനെ ലങ്ക രാജാവാക്കി. മഹായുഗത്തിന്റെ അവസാനം വരെ തന്റെ ദീർഘായുസ്സ് എന്ന ആനുകൂല്ല്യം നിലനിൽക്കും.
- കുരുക്ഷേത്ര യുദ്ധം അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്നത് അശ്വതാമയും, കൃപയും മാത്രമാണ്. അശ്വതാമ നിയമപരമായി അല്ലാതെ ചിലരെ കൊന്നത് മൂലം സൗഖ്യം വരാത്ത മുറിവുകൾ കൊണ്ട് ഭൂമിയിൽ അലഞ്ഞു നടക്കും എന്ന് കൃഷ്ണൻ ശപിച്ചു.
- കേരളത്തിൽ ഉള്ള ഭൂതരാജാവായിരുന്നു മഹാബലി (ബലി രാജാവ് ചക്രവർത്തി). ദേവന്മാർക്ക് ഭീഷണിയായിരുന്ന ശക്തനായവനായിരുന്നു അവൻ. ആയതിനാൽ വിഷ്ണുവിന്റെ ചെറു അവതാരമായ വാമനൻ അവനെ കബളിപ്പിച്ച് പാതാളത്തിൽ അയച്ചു.
- കുരുക്ഷേത്ര യുദ്ധം അതിജീവിച്ച മൂന്നു കൗരവരിൽ ഒരുവനായിരുന്നു മഹാഭാരത രാജകുമാരന്മാരുടെ ഗുരുവായ കൃപ. നല്ല ഗുരുവായിരുന്നത് കൊണ്ട് കൃഷ്ണൻ അവന് അമർത്യത നൽകി, അവൻ ഇന്നും ജീവിച്ചിരിക്കുന്നു.
- മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്ന മർക്കണ്ടേയൻ ഒരു പുരാതന ഋഷിയാണ്, ശിവൻ തന്നോടുള്ള ആരാധന കൊണ്ട് അവന് അമർത്യത നൽകി.
ചിരഞ്ചീവികൾ ചരിത്രത്തിൽ ഉള്ളവരാണോ?
ചിരഞ്ചീവികളെ പ്രചോദനദായകമായി ബഹുമാനിക്കപ്പെടുന്നുവെങ്കിലും ചരിത്രത്തിൽ ഇവർക്ക് അംഗീകാരം ലഭിച്ചിരുന്നതായി കാണുന്നില്ല. അവരെ കണ്ണു കൊണ്ട് കണ്ടതായി ഒരു ചരിത്രകാരന്മാരും പറയുന്നില്ല. ഇതിഹാസത്തിൽ പറഞ്ഞിരിക്കുന്ന അനേക സ്ഥലങ്ങളും ഭൂമിശാസ്ത്രപരമായി കണ്ടുപിടിക്കുവാൻ കഴിയുന്നില്ല. മഹാഭാരതം, രാമായണം, പുരാണങ്ങൾ പോലെയുള്ള എഴുതപ്പെട്ട മൂലഗ്രന്ഥങ്ങൾ ചരിത്രപരമായി തെളിയിക്കുവാൻ പ്രയാസമാണ്. ഉദാഹരണത്തിന്, രാമായണം 5 ആം നൂറ്റാണ്ട് ബിസിയിലാണ് എഴുതപ്പെട്ടത് എന്ന് പണ്ഡിതർ കരുതുന്നു. എന്നാൽ സംഭവസ്ഥലം ത്രേതയുഗത്തിലാണ് അതായത് 870000 വർഷങ്ങൾ മുമ്പ്. ഈ സംഭവങ്ങൾക്ക് ഒരു സാക്ഷിയും ഇല്ല. അതേപോലെ മഹാഭാരതം എഴുതപ്പെട്ടത് 3 ബിസി ഇയ്ക്കും 3 സി ഇയ്ക്കും ഇടയിലാണ്, എന്നാൽ ഈ സംഭവങ്ങൾ വിവരിക്കപ്പെട്ടത് 8-9 നൂറ്റാണ്ട് ബിസിയിലാണ്. എഴുത്തുകാർ തങ്ങൾ എഴുതിയത് ഒന്നും കണ്ടിട്ടില്ല കാരണം നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പാണിത് നടന്നത്.
യേശുവിന്റെ പുനരുത്ഥാനം ചരിത്രപരമായി പരിശോധിക്കപ്പെട്ടത്
യേശുവിന്റെ പുനരുത്ഥാനം, പുതിയ ജീവൻ എന്നിവയെ കുറിച്ചുള്ള ബൈബിളിന്റെ അവകാശവാദം എന്താണ്? യേശുവിന്റെ പുനരുത്ഥാനം ചിരഞ്ചീവികളെ പോലെ ഒരു ഇതിഹാസം മാത്രമോ അതോ ചരിത്രമാണോ?
ഇതിനെ കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ് കാരണം ഇത് നമ്മെ നേരിട്ട് സ്വാധീനിക്കുന്നതാണ്. നമുക്ക് എത്ര പണം, വിദ്യാഭ്യാസം, ആരോഗ്യം, എന്നിവ ഉണ്ടായാലും ലക്ഷ്യങ്ങൾ കൈവരിച്ചാലും നാം എല്ലാവരും മരിക്കും. യേശു മരണത്തെ ജയിച്ചെങ്കിൽ നമുക്ക് മരണത്തെ പ്രത്യാശയോടെ നേരിടാം. തന്റെ പുനരുത്ഥാനത്തെ താങ്ങുന്ന ചില ചരിത്ര സത്യങ്ങൾ നമുക്ക് നോക്കാം.
യേശുവിനെ കുറിച്ചുള്ള ചരിത്ര പശ്ചാത്തലം
യേശു ജീവിച്ചിരുന്നു, മരിച്ചു ചരിത്രം രണ്ടാക്കി എന്നുള്ളത് ഉറപ്പാണ്. ലോക ചരിത്രം യേശുവിനെ കുറിച്ച് പറയുന്നു, കൂടാതെ തന്റെ കാലത്ത് ലോകത്തെ സ്വാധീനിച്ചതിനെ പറ്റിയും പറയുന്നു. അതിൽ രണ്ടെണ്ണം നമുക്ക് നോക്കാം.
ടേസിറ്റസ്
റോമാ സർക്കാറിന്റെ ചരിത്രകാരനായ ടേസിറ്റസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ (65 സി ഇ) റോമാ ചക്രവർത്തിയായ നീറോ എങ്ങനെ കൊന്നു കളഞ്ഞു എന്ന് എഴുതിയപ്പോൾ യേശുവിനെ പറ്റിയും ആശ്ചര്യകാര്യമായ കാര്യം എഴുതി. ടേസിറ്റസ് ഇങ്ങനെ എഴുതി:
‘നീറോ ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടിരുന്നവരെ തങ്ങളുടെ തെറ്റുകൾക്ക് തീവ്രമായി ശിക്ഷിച്ചു. ഈ പേര് കണ്ടു പിടിച്ച ക്രിസ്റ്റസ് എന്ന വ്യക്തിയെ തിബര്യാസിന്റെ കാലത്ത് ജൂഡിയ ഭരിച്ചിരുന്ന പൊന്തിയോസ് പീലാത്തോസ് കൊന്നു കളഞ്ഞു. എന്നാൽ കുറെ കാലം ഒതുക്കിയ ഹാനികരമായ അന്ധവിശ്വാസം പിന്നെയും പുറത്തു വന്നു. ഈ ഇപ്പോൾ ഇത് തുടങ്ങിയ ജൂഡിയയിൽ മാത്രമല്ല റോമ പട്ടണം മുഴുവൻ പടർന്നു.‘ടേസിറ്റസ്.
അനൽസ് XV. 44. 112 സി. ഇ.
യേശു ആരെല്ലാമായിരുന്നു എന്ന് ടേസിറ്റസ് തറപ്പിച്ച് പറയുന്നു:
- ചരിത്ര പുരുഷൻ
- പൊന്തിയോസ് പീലാത്തോസിനാൽ കൊല്ലപ്പെട്ടു
- ജൂഡിയയിൽ‘/യെരുശലേമിൽ
- 65 സി ഇ ആയപ്പോഴേക്കും യേശുവിൽ ഉള്ള വിശ്വാസം മെഡിറ്റ്രേനിയൻ മുതൽ റോം വരെ ശക്തിയോടെ പടർന്നു, അപ്പോൾ ഇത് കൈകാര്യം ചെയ്തേ മതിയാകൂ എന്ന് റോമാ ചക്രവർത്തിക്ക് തോന്നി.
ശത്രുതയുള്ള സാക്ഷിയായിട്ടാണ് ടേസിറ്റസ് ഇത് പറയുന്നത് എന്ന് ശ്രദ്ധിക്കുക, കാരണം യേശു തുടങ്ങിയ ഈ പ്രസ്ഥാനത്തെ ‘ദുഷ്ട അന്ധവിശ്വാസമായിട്ടാണ്‘ അവൻ കണ്ടത്. അവൻ ഇതിനെ എതിർക്കുന്നുവെങ്കിലും അതിന്റെ ചരിത്ര സത്യം അവൻ എതിർക്കുന്നില്ല
ജോസിഫസ്
ജോസിഫസ് ആദ്യ നൂറ്റാണ്ടിലെ ഒരു യെഹൂദ സൈനീക മേധാവിയും ചരിത്രകാരനുമായിരുന്നു. അദ്ദേഹം യെഹൂദ ചരിത്രം ആദ്യം മുതൽ തന്റെ കാലം വരെയുള്ളത് എഴുതി. ഇങ്ങനെ ചെയ്തപ്പോൾ താൻ യേശുവിന്റെ സമയവും, പ്രവർത്തിയെയും കുറിച്ച് ഇങ്ങനെ എഴുതി:
‘ഈ സമയത്ത് ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു… യേശു… നല്ലവൻ…. നീതിമാൻ. യെഹൂദന്മാരിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അനേകർ അവന്റെ ശിഷ്യനായി. പീലാത്തോസ് അവനെ ക്രൂശിക്കുവാനും കൊല്ലുവാനും വിധിച്ചു. അവന്റെ ശിഷ്യന്മാർ അവനിൽ നിന്നുള്ള ശിഷ്യത്വം വിട്ടു കളഞ്ഞില്ല. തന്റെ ക്രൂശീകരണത്തിനു മൂന്നു ദിവസത്തിനു ശേഷം അവർക്ക് പ്രത്യക്ഷനായെന്നും അവൻ ജീവനോടെയുണ്ടെന്നും അവർ പറഞ്ഞു.‘ജോസിഫസ്.
90 സി ഇ. ആന്റിക്വിറ്റീസ് xviii. 33
യോസിഫസ് ഇപ്രകാരം പറയുന്നു:
- യേശു ജീവിച്ചിരുന്നു
- അവൻ ഒരു മത ഗുരുവായിരുന്നു
- യേശു മരിച്ചവരിൽ നിന്ന് ഉയർത്തു എന്ന് തന്റെ ശിഷ്യന്മാർ പരസ്യമായി പ്രസ്താവിച്ചു.
യേശുവിന്റെ മരണം ഒരു പ്രധാനപ്പെട്ട സംഭവമായിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. യേശുവിന്റെ ശിഷ്യന്മാർ തന്റെ പുനരുത്ഥാനത്തെ കുറിച്ച് ഗ്രീക്കോ-റോമൻ ലോകത്തിലേക്ക് തള്ളിവിട്ടു.
ബൈബിളിൽ നിന്ന് ചരിത്ര പശ്ചാത്തലം
ഈ വിശ്വാസം എങ്ങനെ പുരാതന ലോകത്തിൽ പടർന്നുവെന്ന് ചരിത്രകാരനായ ലൂക്കോസ് തുടർന്നു വിവരിച്ചിരിക്കുന്നു. ബൈബിളിലെ അപ്പൊസ്തൊല പ്രവർത്തികൾ എന്ന പുസ്തകത്തിൽ നിന്നൊരു ഭാഗം ഇതാ:
വർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
പ്രവർത്തികൾ 4:1-17 സി എ 63 സി ഇ
2 അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.
3 അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.
4 എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
5 പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
6 മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
7 ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
8 പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
9 ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
10 ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.
12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
13 അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
14 സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.
15 അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
16 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
17 എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
ആധികാരികളിൽ നിന്ന് തുടർന്നും തടസ്സം
17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
പ്രവർത്തികൾ 5:17-41
18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.
19 രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു:
20 നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
21 അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.
22 ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;
23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.
24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
25 അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.
26 പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
28 ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.
29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
33 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.
34 അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.
35 പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.
36 ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
39 ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
40 അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.
41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.
ഈ പുതിയ വിശ്വാസത്തെ നിർത്തലാക്കുവാൻ യെഹൂദ നേതാക്കന്മാർ ഏതറ്റം വരെ പോയെന്ന് നോക്കാം. ചില ആഴ്ചകൾക്ക് മുമ്പ് യേശുവിനെ പരസ്യമായി കൊന്ന യെരുശലേം എന്ന അതേ പട്ടണത്തിൽ തന്നെയാണ് ആദ്യം എതിർപ്പുകൾ ഉണ്ടായത്.
നമുക്ക് മനസ്സിലാവുന്നത് എന്താണെന്ന് ചരിത്ര വിവരങ്ങളിൽ നിന്ന് നമുക്ക് അന്വേഷിക്കാം.
യേശുവിന്റെ ശരീരവും കല്ലറയും
മരിച്ച ക്രിസ്തുവിന്റെ കല്ലറയെ പറ്റി രണ്ട് വിവരണങ്ങൾ ഉണ്ട്. ഒന്നുകിൽ ഈസ്റ്റർ ഞായർ രാവിലെ കല്ലറ ഒഴിഞ്ഞിരുന്നു അല്ലെങ്കിൽ അവന്റെ ശരീരം അവിടെ ഉണ്ടായിരുന്നു. വേറെ ഒരു ഓപ്ഷൻ ഇല്ല.
പുനരുത്ഥാന സന്ദേശം യെഹൂദ നേതാക്കന്മാർ നിഷേധിച്ചു ഒരു ശവം മൂലമല്ല നിഷേധിച്ചത്
താൻ മരിച്ചവരിൽ നിന്ന് ഉയർത്തു എന്ന് ശിഷ്യന്മാർ ജനത്തോട് വിളിച്ച് പറഞ്ഞ ആലയത്തിനു അടുത്തു തന്നെയായിരുന്നു യേശുവിനെ അടക്കിയ കല്ലറ. കല്ലറയിൽ ശരീരം കാണിച്ച് പുനരുത്ഥാന സന്ദേശത്തെ എതിർക്കാൻ യെഹൂദ നേതാക്കന്മാർക്ക് സുലഭമായിരുന്നു. പുനരുത്ഥാന സന്ദേശം (ശരീരം കല്ലറയിൽ കാണിച്ച് ശരിയല്ലെന്ന് തെളിയിക്കുവാൻ കഴിയാഞ്ഞത്) തുടങ്ങിയത് കല്ലറയുടെ അടുക്കൽ നിന്ന് തന്നെയാണ്. ഇതിന്റെ തെളിവ് എല്ലാവർക്കും ലഭ്യമായിരുന്നു. ശരീരം കാണിച്ച് യെഹൂദ നേതാക്കന്മാർക് ഈ സന്ദേശം നിഷേധിക്കുവാൻ കഴിഞ്ഞില്ല കാരണം കല്ലറയിൽ ശരീരം ഇല്ലായിരുന്നു.
യെരുശലേമിൽ പുനരുത്ഥാന സന്ദേശത്തിൽ ആയിരങ്ങൾ വിശ്വസിച്ചു
ഈ സമയത്ത് യെരുശലേമിൽ യേശുവിന്റെ പുനരുത്ഥാനത്തിൽ വിശ്വസിച്ച് ആയിരകണക്കിന് ജനങ്ങൾ വന്നു. പത്രോസിനെ കേൾക്കുന്ന ഒരുവരിൽ നിങ്ങൾ ആയിരുന്നുവെങ്കിൽ ഇത് സത്യമോ എന്ന് അറിയുവാൻ നിങ്ങൾ കല്ലറയിൽ ഇപ്പോഴും ശരീരം ഉണ്ടോ എന്ന് അറിയുവാൻ പോകുകയില്ലായിരുന്നുവോ? കല്ലറയിൽ യേശുവിന്റെ ശരീരം ഉണ്ടായിരുന്നുവെങ്കിൽ ആരും അപ്പൊസ്തൊലന്മാരുടെ സന്ദേശം വിശ്വസിക്കുകയില്ലായിരുന്നു. എന്നാൽ യെരുശലേമിൽ തന്നെ അവർക്ക് ആയിരകണക്കിന് പിൻഗാമികൾ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. യെരുശലേമിൽ ശരീരം ഉണ്ടായിരുന്നുവെങ്കിൽ ഇത് തികച്ചും അസാദ്ധ്യമായിരുന്നു. യേശുവിന്റെ ശവ ശരീരം അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഇതൊക്കെ തികച്ചും മണ്ടത്തരമായിരുന്നു. ഇതിനൊന്നും ഒരു അർത്ഥവും ഉണ്ടാകുകയില്ലായിരുന്നു.
ശിഷ്യന്മാർ ശരീരം മോഷ്ടിച്ചുവോ?
അപ്പോൾ എന്താണ് ശരീരത്തിനു സംഭവിച്ചത്? ഏറ്റവും പ്രചാരത്തിൽ ഇരുന്ന വിവരണം, ശിഷ്യന്മാർ യേശുവിന്റെ ശരീരം മോഷ്ടിച്ച് എവിടെയോ ഒളിപ്പിച്ചതിനു ശേഷം മറ്റുള്ളവരെ തെറ്റ് ധരിപ്പിച്ചു എന്നാണ്.
ഇതിനെ നന്നായി കൈകാര്യം ചെയ്ത്, അവരുടെ ചതിയുടെ പുറത്ത് ഒരു മതം തുടങ്ങി എന്ന് ചിന്തിക്കുക. പ്രവർത്തികൾ, ജോസിഫസ് എന്നിവയിലെ വിവരണങ്ങൾ നോക്കിയാൽ “യേശു മരിച്ചവരിൽ നിന്ന് ഉയർത്തു എന്ന് ജനങ്ങളോട് പ്രസ്താവിച്ചു“ എന്നായിരുന്നു വിവാദം. ഈ വിഷയം തങ്ങളുടെ എല്ലാ എഴുത്തുകളിലും ഉണ്ട്. യേശുവിന്റെ പുനരുത്ഥാനത്തിന്റെ പ്രാധാന്യത മറ്റൊരു അപ്പൊസ്തൊലനായ പൗലോസ് പറയുന്നത് നോക്കാം
3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
1 കൊരിന്ത്യർ15:3-19 (57 സി ഇ
4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും
5 പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
6 അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
7 അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കു എല്ലാവർക്കും പ്രത്യക്ഷനായി.
8 എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
10 എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
12 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല
14 ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.
15 മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
16 മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.
17 ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
18 ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.
19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
30 ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?
1 കൊരിന്ത്യർ 15:30-32
31 സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.
32 ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
കള്ളം എന്ന് അറിയാവുന്ന കാര്യത്തിനായി എന്തിനു മരിക്കണം?
വ്യക്തമായി, അവരുടെ സന്ദേശങ്ങളുടെ മുഖ്യസ്ഥാനം ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു അവർ കൊടുത്തിരുന്നു. ഇത് കള്ളമായിരുന്നു എന്ന് ചിന്തിക്കുക – അതായത് ശിഷ്യന്മാർ യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്നാൽ അവരുടെ സന്ദേശം മൂലം ഇവരെ വെളിച്ചത്തു വരുത്തുവാൻ കഴിഞ്ഞില്ല. അവർക്ക് ഒരു പക്ഷെ ലോകത്തെ നന്നായി കബളിപ്പിക്കുവാൻ കഴിഞ്ഞേക്കാം എന്നാൽ അവർ പ്രസംഗിക്കുന്നത്, എഴുതുന്നത് തെറ്റെന്ന് അവർക്ക് തന്നെ അറിയാം. എന്നിട്ടും അവർ തങ്ങളുടെ ജീവനെ (ശരിക്കും) ഈ ദൗത്യത്തിനായി നൽകി. ഇത് തെറ്റെന്ന് അറിഞ്ഞിട്ടും എന്തു കൊണ്ട് അവർ അത് ചെയ്തു?
ആളുകൾ ഒരു കാര്യത്തിൽ വിശ്വസിക്കുമ്പോൾ അവർ അതിനായി ജീവൻ കൊടുക്കുന്നു അല്ലെങ്കിൽ അതിൽ നിന്ന് അവർ എന്തെങ്കിലും പ്രതീക്ഷിക്കുന്നു. ശിഷ്യന്മാർ അവന്റെ ശരീരം മോഷ്ടിച്ച് ഒളിപ്പിച്ചെങ്കിൽ എല്ലാവരും പുനരുത്ഥാനം ശരിയല്ലെന്ന് മനസ്സിലാക്കുമായിരുന്നു. ഈ സന്ദേശം പടർത്താൻ അവർ കൊടുത്ത വില എന്തെന്ന് അറിയാൻ അവരുടെ വാക്കുകൾ തന്നെ നോക്കാം. സത്യമല്ലാത്ത കാര്യത്തിനായി ഇത്ര വില നൽകുമോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക.
8 ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
2 കൊരിന്ത്യർ 4:8-9
9 ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല;
4 ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു,
2 കൊരിന്ത്യർ 6:4-5
5 തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം,
24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു;
നഗ്നത2 കൊരിന്ത്യർ 11:24-27
25 മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
26 ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;
27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം,
അപ്പൊസ്തൊലന്മാരുടെ നിലനിന്ന ധൈര്യം
അവരുടെ ജീവിതത്തിലെ മാറ്റമില്ലാത്ത വീരത കാണുമ്പോൾ അവരുടെ സന്ദേശം തന്നെ വിശ്വസിച്ചില്ല എന്ന് പറയുന്നത് ആശ്ചര്യകരമാണ്. എന്നാൽ അവർ അത് വിശ്വസിച്ചിരുന്നെങ്കിൽ അവർ ഒരിക്കലും യേശുവിന്റെ ശരീരം മോഷ്ടിച്ച് നശിപ്പിക്കുകയില്ലായിരുന്നു. തീരാത്ത ദാരിദ്ര്യം, അടി, ജയിലിൽ അടയ്ക്കപ്പെടുക, എതിർപ്പ്, കൊല്ലപ്പെടുക (യോഹന്നാൻ ഒഴിച്ച് ബാക്കി എല്ലാവരും തങ്ങളുടെ സന്ദേശത്തിനായി കൊല്ല്ലപ്പെട്ടു) എന്നിവ അവരെ തങ്ങളുടെ ഉദ്ദേശം മനസ്സിലാക്കുവാൻ സഹായിച്ചു. എന്നിട്ടും ഉയർത്തെഴുന്നേറ്റ യേശുവിനെ കണ്ട ഒരു അപ്പൊസ്തൊലൻ വാക്കു മാറ്റി പറഞ്ഞു. എല്ലാവരും എതിർപ്പുകൾ വളരെ ധൈര്യത്തോടെ അതിജീവിച്ചു.
ഇത് യെഹൂദന്മാർ, റോമാക്കാർ എന്ന തങ്ങളുടെ ശത്രുക്കളുടെ മൗനതയ്ക്ക് വിരോധമായി വരുന്നു. ഈ വിരുദ്ധ സാക്ഷികൾ ഒരിക്കലും ‘ശരിയായ‘ കഥ പറയുവാൻ ശ്രമിച്ചില്ല, ശിഷ്യന്മാർ തെറ്റാണെന്ന തെളിയിക്കുവാനും പോയില്ല. അപ്പൊസ്തൊലന്മാർ അവരുടെ സാക്ഷ്യങ്ങൾ പരസ്യമായി സിനഗോഗുകളിൽ അവരുടെ എതിരാളികളുടെ മുമ്പിൽ പറഞ്ഞു. ഇവർക്ക് ഒരു പക്ഷെ ഇതിനെ എതിർക്കാമായിരുന്നു, എതിർത്തിരുന്നെങ്കിൽ കാര്യങ്ങൾ മാറി മറിയുമായിരുന്നു.
തോട്ടത്തിലെ കല്ലറ: 130 വർഷങ്ങൾക്ക് മുമ്പ് ചപ്പു കൂമ്പാരത്തിനു അടിയിൽ നിന്ന് കണ്ട് പിടിച്ചതായിരിക്കും യേശുവിന്റെ കല്ലറ
ശിഷ്യന്മാരുടെ മാറ്റമില്ലാത്ത ധൈര്യവും വിരുദ്ധരായ അധികാരികളുടെ മൗനവും യേശു ചരിത്രത്തിൽ ഉയർത്തു എന്ന് ശക്തമായി പറയാം. അവന്റെ പുനരുത്ഥാനത്തിൽ നമുക്ക് ആശ്രയിക്കാം.