ദിവസം 6: ദുഃഖ വെള്ളി – യേശുവിന്റെ മഹാ ശിവരാത്രി

മഹാശിവരാത്രി (ശിവന്റെ വലിയ രാത്രി) ഫാൽഗുണിന്റെ (ഫെബ്രുവരി/മാർച്ച്) 13 ആം രാത്രി മുതൽ 14 ആം തീയതി വരെ ആഘോഷിക്കപ്പെടുന്നു. മറ്റ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു സൂര്യ അസ്തമനത്തിനു ശേഷം തുടങ്ങി അടുത്ത രാത്രി വരെ പോകുന്നു. മറ്റ് ഉത്സവങ്ങളെ പോലെ വിരുന്നും, ആഘോഷവും അല്ല മറിച്ച് ഉപവാസവും, സ്വയ ശോധനയും, ഉറക്കം ഇളച്ച് ജാഗരിക്കുക എന്നിവയാണ്  ഈ ഉത്സവത്തിന്റെ പ്രത്യേകത. ഈ ജീവിതത്തിലെയും ലോകത്തിലെയും “ഇരുട്ടും അജ്ഞതയും അതിജീവിച്ചതിന്റെ“ ഓർമ്മയ്ക്കാണ് മഹാശിവരാത്രി. ഉത്സുകരായ ഭക്തജനങ്ങൾ രാത്രി മുഴുവൻ ജാഗ്രതയുള്ളവരായിരിക്കുന്നു.

മഹാശിവരാത്രിയും സമുദ്രം ഇളക്കലും

മഹാശിവരാത്രിയുടെ പല കാരണങ്ങൾ ഇതിഹാസത്തിൽ കൊടുത്തിരിക്കുന്നു. ഈ ദിവസം ശിവൻ സമുദ്രമന്തനിൽ (സമുദ്രം കലക്കൽ) നിന്ന് ഉണ്ടായ ഹലഹല വിഷം കുടിച്ചു, തന്റെ തുണ്ടയിൽ പിടിച്ചു വച്ചു എന്ന് ചിലർ പറയുന്നു. ഇതു മൂലം തന്റെ തുണ്ട മുറിയുകയും തുണ്ടയിൽ നീല നിറമാകുകയും ചെയ്തു, ഇത് തനിക്ക് നീൽ കാന്ത് എന്ന പേർ നൽകി. ഈ വീരകഥയെ പറ്റി ഭഗവത പുരാണം, മഹാഭാരതം, വിഷ്ണുപുരാണം വിവരിക്കുന്നു, കൂടാതെ അമർത്യതയുടെ അമൃതായ അമൃത എങ്ങനെ ഉളവായി എന്നും വിവരിച്ചിരിക്കുന്നു. അമർത്യതയുടെ അമൃത കൈവരിക്കുവാൻ സമുദ്രം ഇളക്കുക എന്ന തീർമാനത്തിലേക്ക് ദേവന്മാരും അസുരന്മാരും എത്തി എന്ന് കഥയിൽ തുടർന്ന് പറയുന്നു. സമുദ്രം ഇളക്കുവാനായി ഇളക്കുന്ന മത്തായി മന്ദാര പർവ്വതത്തെ ഉപയോഗിച്ചു. ശിവന്റെ കഴുത്തിൽ വസിച്ചിരുന്ന വാസുകി, അനഗ്ഗരാജ എന്നീ പാമ്പുകളെ കടയുന്ന കയറായി ഉപയോഗിച്ചു.

സമുദ്രം കടഞ്ഞതു മൂലം അനേക ചിത്രങ്ങൾ ഉടലെടുത്തു

സമുദ്രം തന്നെ പിന്നെയും കടഞ്ഞതു മൂലം സർപ്പമായ വാസുകി മാരകമായ വിഷം പുറപ്പെടുവിച്ചു, ഇത് കടൽ കടയുന്നവരെ മാത്രമല്ല ലോകത്തെ മുഴുവൻ കൊന്നു കളയുമായിരുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ ശിവൻ ഈ വിഷം തന്റെ തുണ്ടയിൽ പിടിച്ചു വച്ചു, അങ്ങനെ തന്റെ തുണ്ട നീല നിറമായി. ചില പുസ്തകപ്രകാരം ശിവൻ ഈ വിഷം കുടിക്കുകയും തന്മൂലം തന്റെ ശരീരത്തിൽ അതി വേദൻ അനുഭവിക്കുകയും ചെയ്തു.  ഈ കാരണത്തിനാൽ, ഭക്തജനങ്ങൾ ഈ സന്ദർഭത്തെ ഉപവാസത്തോടും, വലിയ ആഡംഭരമില്ലാതെയും ആഘോഷിക്കുന്നത്.

ശിവൻ സർപ്പത്തിന്റെ വിഷം കുടിക്കുന്നത് നടിക്കുന്നു

സമുദ്രമന്തൻ കഥയും അതിനെ ഓർക്കുന്ന മഹാശിവരാത്രിയും യേശു കഷ്ടാനുഭവ ആഴ്ചയുടെ ആറാം ദിനം ചെയ്തത് ഓർമ്മിപ്പിക്കുന്നു. അതിന്റെ അർത്ഥം മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുവാൻ ഇട വരുന്നു.

യേശുവും മാതൃകയായ കടൽ കടയലും

ഒന്നാം ദിനം യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ, 2000 വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ യാഗം ‘നടത്തപ്പെടും‘ (ഭാവി കാലത്തിൽ) അബ്രഹാം പ്രവചിച്ച അതേ മലയായ മോറിയ മലയിൽ നിന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു:

31 ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.

യോഹന്നാൻ 12:31
സർപ്പത്തെ ക്രൂശിൽ അഭിമുഖീകരിച്ചത് വലിയ കലയായി

 ‘ലോകത്തിന്റെ പ്രഭുവായ‘ സർപ്പം എന്ന് വിളിക്കപ്പെടുന്ന സാത്താനും അവനും തമ്മിൽ മല മുകളിൽ നടക്കുവാൻ പോകുന്ന ഏറ്റുമുട്ടലിനെ ചുറ്റിയായിരിക്കും ‘ലോകം‘ ചലിക്കുന്നത്. അലങ്കാരികമായി പറഞ്ഞാൽ മോറിയ മല കടയലിന്  ഉപയോഗിച്ച മന്ദാര മല തന്നെയാണ്, ഇത് ലോകത്തെ മുഴുവൻ തുടർമാനമായ യുദ്ധത്തിലേക്ക് നയിക്കും.

ക്രിസ്തുവിന്  എതിരായി പ്രവർത്തിക്കേണ്ടതിനു അഞ്ചാം ദിനം യൂദയിൽ സർപ്പമാകുന്ന (നാഗരാജൻ) പ്രവേശിച്ചു. വാസുകി കടയൽ കയർ ആയതു പോലെ യുദ്ധം മുറുകുന്നത് അനുസരിച്ച് സാത്താൻ മോറിയ മലയ്ക്ക് ചുറ്റും കടയൽ കയർ ആകും.

അന്ത്യ അത്താഴം

അടുത്ത ദിവസം സന്ധ്യയിൽ യേശു തന്റെ ശിഷ്യന്മാരുമായി അന്ത്യ അത്താഴം കഴിച്ചു. ആ മാസത്തിന്റെ 13ആം ദിവസം സന്ധ്യയായിരുന്നു, 13 ആം തീയതിയാണ് മഹാശിവരാത്രിയും തുടങ്ങുന്നത്. ആ അത്താഴത്തിൽ, ശിവൻ വാസുകിയുടെ വിഷം കുടിച്ചതു പോലെ തന്നെ യേശുവും താൻ കുടിക്കുവാൻ പോകുന്ന ‘പാനപാത്രം‘ പങ്കു വച്ചു. അതിനെ പറ്റിയുള്ള വിവരണം ഇവിടെ കൊടുക്കുന്നു.

27 പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.
28 ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”

എന്നു പറഞ്ഞു.മത്തായി 26: 27-28

ഉദാഹരണത്തിലൂടെ എങ്ങനെ അന്യോന്യം സ്നേഹിക്കണം എന്നും ദൈവത്തിന്റെ മഹാ സ്നേഹത്തെ കുറിച്ചും വിവരിച്ചു കൊടുത്തു. ഇവിടെ സുവിശേഷത്തിലെ വിവരണം നൽകുന്നു. അതിനു ശേഷം താൻ എല്ലാ വിശ്വാസികൾക്കായും പ്രാർത്ഥിച്ചു. (ഇവിടെ വായിക്കുക)

ഗതസമന തോട്ടത്തിൽ

അതിനു ശേഷം, മഹാശിവരാത്രി പോലെ തന്നെ, താൻ തോട്ടത്തിൽ രാത്രി മുഴുവൻ ഉണർന്നിരുന്നു.

36 അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: “ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു,
37 പത്രൊസിനെയും സെബെദി പുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
38 “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.
39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
40 പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: “എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?
41 പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.
42 രണ്ടാമതും പോയി: “പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
43 അനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.
44 അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
45 പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: “ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;
46 എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.

മത്തായി 26:36-46

ജാഗരണം തുടങ്ങിയപ്പോൾ ശിഷ്യന്മാർക്ക് ഉണർന്നിരിക്കുവാൻ കഴിഞ്ഞില്ല! പിന്നിട് യൂദ തന്നെ എങ്ങനെ ചതിച്ചു എന്ന് സുവിശേഷം വിവരിക്കുന്നു.

തോട്ടത്തിലെ അറസ്റ്റ്

2 അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
3 അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
4 യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
5 നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
6 ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
7 നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
8 ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
9 നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
10 ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മൽക്കൊസ് എന്നു പേർ.
11 യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
12 പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി
13 ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.

യോഹന്നാൻ 18:2-13
യേശു അറസ്റ്റ് ചെയ്യപ്പെട്ടൂ: മൂവിയിലെ പടം

യേശു തോട്ടത്തിൽ പ്രാർത്ഥിക്കുവാൻ പോയി. അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുവാൻ യൂദ പട്ടാളക്കാരെ കൊണ്ട് എത്തി. നമ്മെ അറസ്റ്റ് ചെയ്യുവാൻ വരുമ്പോൾ നാം എതിർക്കുകയോ, ഓടി ഒളിക്കുകയോ ചെയ്യും, എന്നാൽ യേശു ഇത് ഒന്നും ചെയ്തില്ല. അവർ അന്വേഷിക്കുന്ന വ്യക്തി താൻ തന്നെയെന്ന് ഏല്പിച്ചു കൊടുത്തു. തന്റെ സമ്മതം (“ഞാൻ തന്നെ“) പട്ടാളക്കാരെ ആശ്ചര്യപ്പെടുത്തി, തന്റെ ശിഷ്യർ ഓടി രക്ഷപെട്ടു. യേശു അറസ്റ്റ് ചെയ്യപ്പെടുവാൻ സമ്മതിച്ചു, ചോദ്യം ചെയ്യലിനായി തന്നെ കൂട്ടി കൊണ്ട് പോയി.

ആദ്യത്തെ ചോദ്യം ചെയ്യൽ

തന്നെ എങ്ങനെ ചോദ്യം ചെയ്തു എന്ന് സുവിശേഷം വിവരിക്കുന്നു:

19 മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
20 അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു;
21 രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
22 അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
23 യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
24 ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.

യോഹന്നാൻ18:19-24

രണ്ടാമത്തെ ചോദ്യം ചെയ്യലിനായി തന്നെ മഹാ പുരോഹിതന്റെ അടുക്കൽ അയച്ചു.

രണ്ടാമത്തെ ചോദ്യം ചെയ്യൽ

സകല നേതാക്കന്മാരുടെ മുമ്പിൽ തന്നെ ചോദ്യം ചെയ്തു. രണ്ടാം ചോദ്യം ചെയ്യലിനെ കുറിച്ച് സുവിശേഷം ഇങ്ങനെ വിവരിക്കുന്നു:

53 അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
54 പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
55 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
56 അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
57 ചിലർ എഴുന്നേറ്റു അവന്റെ നേരെ:
58 ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
59 എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
60 മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
62 ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
64 ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
65 ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.

മർക്കോസ് 14:53-65

യേശുവിനെ കൊല്ലുവാൻ യെഹൂദന്മാർ പറഞ്ഞു. എന്നാൽ റോമക്കാർ അവരെ ഭരിച്ചതിനാൽ റോമാ ഗവർണറിന് മാത്രമെ അവനെ കൊല്ലുവാൻ അനുവാദം നൽകുവാൻ സാധിക്കുകയുള്ളു. ആയതിനാൽ റോമാ ഗവർണറായ പൊന്തിയോസ് പീലാത്തോസിന് അടുക്കലേക്ക് തന്നെ കൊണ്ടു പോയി. യേശുവിനെ ചതിച്ച യൂദ ഇസ്കര്യയോത്തായ്ക്ക് എന്ത് സംഭവിച്ചു എന്ന് സുവിശേഷം പറയുന്നു.

ചതിയനായ യൂദയ്ക്ക് എന്ത് സംഭവിച്ചു?

ലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു,
2 അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
3 അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:
4 ഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.
5 അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.

മത്തായി 27:1-5

റോമാ ഗവർണറിനാൽ യേശു ചോദ്യം ചെയ്യപ്പെടുന്നു

11 എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു
12 മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
13 പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
14 അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
15 എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.
16 അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.
17 അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.
18 അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.
19 അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
20 എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
21 നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
22 പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
23 അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
24 ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
25 അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
26 അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

മത്തായി 27:11-26

യേശുവിന്റെ ക്രൂശികരണം, മരണം, അടക്കം

യേശുവിന്റെ ക്രൂശീകരണത്തെ കുറിച്ച് സുവിശേഷം ഇങ്ങനെ പറയുന്നു.

27 അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,
28 അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.
29 മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
30 പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.
31 അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.
32 അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.
33 തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;
34 അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
35 അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
36 അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.
37 യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.
38 വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
39 കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു:
40 മന്ദിരം പൊളിച്ചു മൂന്നു നാൾ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
41 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:
42 ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.
43 അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
44 അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
45 ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.
46 ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.
47 അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
48 ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു.
49 ശേഷമുള്ളവർ: നിൽക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.
50 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
51 അപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
52 ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു
53 അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.
54 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവ പുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.

മത്തായി 27:27-54
യേശു ക്രൂശിക്കപ്പെട്ടൂ: തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷ ചിത്രീകരണം

തന്റെ ഒരു ഭാഗത്ത് ‘കുത്തി‘

ക്രൂശീകരണത്തിന്റെ ഏറ്റവും ചിന്തനീയമായ ഒരു കാര്യം യോഹന്നാൻ സുവിശേഷം വിവരിക്കുന്നു. അതിങ്ങനെ:

31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
32 ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
35 ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.

യോഹന്നാൻ 19:31-35

റോമൻ പടയാളികൾ യേശുവിനെ കുന്തം കൊണ്ട് കുത്തിയത് യോഹന്നാൻ കണ്ടു. വെള്ളവും രക്തവും വെവ്വേറെയായി പുറത്തു വന്നു, തന്റെ ഹൃദയം നിലച്ചതുകൊണ്ടാണ് മരിച്ചത് എന്ന് ഇത് കാണിക്കുന്നു.

യേശുവിന്റെ വശത്ത് കുത്തുന്നു

മറ്റ് ചിലർ ശിവൻ പാർവ്വതിയെ വിവാഹം ചെയ്ത നാളായി മഹാശിവരാത്രി ആഘോഷിക്കുന്നു. ദുഃഖവെള്ളിയും, മഹാശിവരാത്രിയും സമമാകുന്നു, കാരണം അതേ ദിനം, തന്റെ വശത്ത് കുത്തിയപ്പോൾ യേശു തന്റെ ഗൂഡ മണവാട്ടിയെ നേടി, അതിനെ പറ്റി ഇവിടെ അധികം വിവരിക്കുന്നു

യേശുവിന്റെ അടക്കം

അന്നത്തെ അവസാന സംഭവമായ – തന്റെ അടക്കം സുവിശേഷം വിവരിക്കുന്നു.

57 സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,
58 പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.
59 യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു,
60 താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
61 കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.

മത്തായി 27:57-61

ദിവസം 6 – ദുഖഃ വെള്ളി

യെഹൂദ കലണ്ടർ പ്രകാരം എല്ലാ ദിവസവും ആരംഭിക്കുന്നത് സന്ധ്യയ്ക്കാണ്. തന്റെ ശിഷ്യന്മാരുമാരുമായി അന്ത്യ അത്താഴം കഴിച്ചാണ് ദിവസം 6 ആരംഭിക്കുന്നത്. ആ ദിവസത്തിന്റെ അവസാനം തന്നെ അറസ്റ്റ് ചെയ്ത്, രാത്രി മുഴുവൻ അനേക തവണ ചോദ്യം ചെയ്ത്, ക്രൂശിക്കപ്പെട്ട്, കുന്തം കൊണ്ട് കുത്തി, അടക്കപ്പെട്ടു. സത്യമായിട്ടും യേശുവിന്റെ ജീവിതത്തിൽ അത് ‘ഒരു പ്രധാന രാത്രിയായിരുന്നു‘. ഈ ദിവസം വേദനയുടെയും, ദുഃഖത്തിന്റെയും നിന്ദയുടെയും, മരണത്തിന്റെയും നാളായി കാണപ്പെടുന്നു, ആയതിനാൽ മഹാശിവരാത്രിയുമായി സമപ്പെടുത്തുന്നു. ഈ ദിവസത്തെ ‘നല്ല വെള്ളി‘ എന്ന് വിളിക്കുന്നു. എന്നാൽ ചതി, മരണം, നിന്ദ ഉള്ള ദിനം എങ്ങനെ ‘നല്ലത്‘ എന്ന് വിളിക്കപ്പെടും?

എന്തു കൊണ്ട് നല്ല വെള്ളി, ‘കെട്ട വെള്ളി‘ അല്ല?

ശിവൻ ലോകത്തെ രക്ഷിക്കുവാനായി സർപ്പത്തിന്റെ വിഷം കുടിച്ചതു പോലെ ലോകത്തെ രക്ഷിക്കുവാനായി യേശു തന്റെ പാനപാത്രം കുടിക്കുന്നു. 1500 വർഷങ്ങൾക്ക് മുമ്പ് അറുക്കപ്പെട്ട കുഞ്ഞാട് മരണത്തിൽ നിന്ന് വിടുവിച്ച പെസഹയുടെ അതേ ദിനമായ നിസാൻ 14 ന് തന്നെയാണ് ഇതും സംഭവിച്ചത്. ഇത് എല്ലാം ഒരു പദ്ധതിയായിരുന്നു എന്ന് ഇത് കാണിക്കുന്നു.

ദിവസം 6- എബ്രായ വേദ നിയമ പ്രകാരം വെള്ളിയാഴ്ച

മനുഷ്യന്റെ വിവരണം മരണത്തോടു കൂടെ അവസാനിക്കുന്നു, എന്നാൽ യേശുവിന്റെ അങ്ങനെ അല്ല. അടുത്തത് ദിവസം 7 ശബത്ത് നാൾ വന്നു.

Leave a Reply

Your email address will not be published. Required fields are marked *