ഭക്തി എങ്ങനെ അഭ്യസിക്കാം?

 “ബന്ധം, പങ്കെടുക്കൽ, ബഹുമാനം, സ്നേഹം, ആരാധന,“ എന്നർത്ഥം വരുന്ന സംസ്കൃതത്തിൽ നിന്നാണ് ഭക്തി (भक्ति)എന്ന വാക്ക് വന്നിരിക്കുന്നത്. ഇത് ഒരു ഭക്തന് ദൈവത്തോടുള്ള ആഴമേറിയ ബന്ധത്തെ കാണിക്കുന്നു. ആയതിനാൽ ഭക്തിക്ക് ദൈവവും ഭക്തനും തമ്മിൽ ആഴമേറിയ ബന്ധം ആവശ്യമാണ്. ഭക്തി അഭ്യസിക്കുന്ന ഒരു വ്യക്തിയെ ഭക്തൻ എന്ന് വിളിക്കുന്നു. ഭക്തന്മാർ സാധാരണയായി വിഷ്ണു (വൈഷ്ണവിസം), ശിവൻ (ശൈവിസം), ദേവി (ശക്തിസം) എന്നിവരോട് ഭക്തി കാണിക്കുന്നു. എന്നാൽ ചിലർ മറ്റ് ദൈവങ്ങളെ തിരഞ്ഞെടുക്കുന്നു. (ഉദാ. കൃഷ്ണൻ).

ഭക്തി അഭ്യസിക്കുവാൻ വികാരത്തിലും ബുദ്ധിയിലും സ്നേഹവും ആരാധനയും ആവശ്യമാണ്. ഭക്തി എന്നത് ദൈവത്തിനർപ്പിക്കുന്ന ഒരു ആചാരമല്ല, മറിച്ച് നീതിയും, ആത്മീയതയും, സ്വഭാവവും അടങ്ങുന്ന ഒരു വഴിയാണ്. മനസ്സ് പുതുക്കൽ, ദൈവത്തെ അറിയുക, ദൈവത്തോടൊപ്പം നടക്കുക, ദൈവത്തെ അന്തർലീനമാക്കുക എന്നിവ മറ്റുള്ളവയോടൊപ്പം ഭക്തിക്കുണ്ടാവണം. ഭക്തന എടുക്കുന്ന ആത്മീയ വഴിക്ക് ഭക്തി മാർഗ്ഗം എന്ന് പറയും. ദൈവത്തോടുള്ള ഭക്തി നിറഞ്ഞ ആരാധന പ്രകടിപ്പിക്കുവാൻ അനേക പദ്യങ്ങളും, പാട്ടുകളും വർഷങ്ങൾ കൊണ്ട് എഴുതപ്പെടുകയും പാടുകയും ചെയ്തിട്ടുണ്ട്.

ഭക്തി ദൈവത്തിൽ നിന്നോ?

ഭക്തന്മാർ അനേക ഭക്തി ഗാനങ്ങളും പദ്യങ്ങളും വിവിധ ദൈവങ്ങൾക്ക് വേണ്ടി എഴുതിയിട്ടുണ്ടെങ്കിലും വളരെ കുറച്ച് ദൈവങ്ങൾ മാത്രമേ ഭക്തി ഗാനങ്ങളും പദ്യങ്ങളും മനുഷ്യർക്ക് വേണ്ടി എഴുതിയിട്ടുള്ളു. വിവിധ തരത്തിലുള്ള ഭക്തി വിവരിക്കുന്ന ഇതിഹാസങ്ങൾ ഒന്നും മർത്യരോടുള്ള ദൈവത്തിന്റെ ഭക്തി വിവരിക്കുന്നില്ല. ഹനുമാന്റെ രാമനോടുള്ള വികാരം ഒരു ദാസന്റേതാണ് (ദാസ്യഭാവം), അർജ്ജുനന് വൃന്ദാവനോടുള്ളത് ഇടയബാലന്റേതാണ്, കൃഷ്ണനോടുള്ളത്  സുഹൃത്തിന്റേതാണ് (സഖ്യഭാവം) രാഥയ്ക്ക്  കൃഷ്ണനോടുള്ളത് സ്നേഹമാണ് (മധുരഭാവം), യശോദയ്ക്ക് കൃഷ്ണനോട് തന്റെ കുട്ടിക്കാലത്ത് ഉണ്ടായത് വാത്സല്ല്യമാണ് (വാത്സല്ല്യഭാവം).

ഹനുമാന് രാമനോടുള്ള ആരാധനയാണ് ഭക്തിക്ക് സാധാരണയായി ഉദാഹരണമായി നൽകുന്നത്

എന്നാലും ഈ ഒരു ഉദാഹരണങ്ങളും ദൈവത്തിന് മനുഷ്യരോടുള്ള ഭക്തിയെ കാണിക്കുന്നില്ല. ദൈവത്തിനു മനുഷ്യരോടുള്ള ഭക്തി വിരളമാണ്, നാം അത് എന്തു കൊണ്ടെന്ന് ചിന്തിക്കാറില്ല. നമ്മുടെ ആരാധനയ്ക്ക് മറുപടി നൽകാൻ കഴിവുള്ള ദൈവത്തിന് നാം ഭക്തി പ്രകടിപ്പിക്കുന്നതെങ്കിൽ ഈ ദൈവത്തിന് നാം ഭക്തരാകുവാനായി കാത്തിരിക്കേണ്ടതില്ല, ദൈവത്തിനു തന്നെ അത് തുടങ്ങാം.

മനുഷ്യർക്ക് ദൈവത്തോടുള്ള ഭക്തിയെക്കാൾ ദൈവത്തിനു മനുഷ്യരോടുള്ള ഭക്തിയിൽ നിന്ന് എങ്ങനെ ഭക്തി ആചരിക്കണം എന്ന് മനസ്സിലാക്കുവാൻ കഴിയും.

എബ്രായ ഗീതകളും ദൈവീക ഭക്തിയും

മനുഷ്യർ ദൈവത്തിനു വേണ്ടി എഴുതിയതിനെക്കാൾ ദൈവം മനുഷ്യർക്ക് വേണ്ടി എഴുതിയ ഗാനങ്ങളും പദ്യങ്ങളുമാണ് എബ്രായ വേദങ്ങളിൽ ഉള്ളത്. സങ്കീർത്തനം എന്ന ഈ സമാഹാരം എബ്രായ ഗീതങ്ങളാണ്. ഇതെല്ലാം മനുഷ്യരാണ് എഴുതിയത് എങ്കിലും ദൈവമാണ് അവർക്ക് പ്രചോദനം നൽകിയത് എന്ന് അവരെല്ലാം പറയുന്നു. അങ്ങനെയെങ്കിൽ ഈ പാട്ടുകളെല്ലാം അവന്റേതാണ്. ഇത് സത്യമാണോ എന്ന് എങ്ങനെ അറിയുവാൻ കഴിയും? അവരെല്ലാം മനുഷ്യ ചരിത്രത്തെ മുൻ കണ്ടവരാണ്, ഈ പ്രവചനങ്ങൾ എല്ലാം പരിശോധിച്ചാൽ ഇത് നമുക്ക് അറിയുവാൻ കഴിയും.

ഉദാഹരണത്തിനു നമുക്ക് സങ്കീർത്തനം 22 എടുക്കാം. എബ്രായ രാജാവായ ദാവീദ് ഇത് 1000 ബി സി ഇയിൽ എഴുതിയതാണ് (‘ക്രിസ്തുവിന്റെ‘ വരവ് അവൻ മുൻ കണ്ടു). കൈ കാലുകൾ ‘തുളയ്ക്കപ്പെട്ട്‘, ‘മരിച്ച് മണ്ണിൽ അടക്കപ്പെട്ട്‘ അതിനു ശേഷം ‘ഭൂമിയിലെ സകല കുടുഃബങ്ങൾക്ക്‘ വേണ്ടിയുള്ള ജയം നേടിയെടുത്ത ഒരു വ്യക്തിയെ കുറിച്ച് ഇവിടെ പുകഴ്ത്തിയിരിക്കുന്നു. ആരാണിതെന്നുള്ളതാണ് ചോദ്യം?

എന്തു കൊണ്ട്?

ഇതിനുള്ള ഉത്തരം ഭക്തി എന്താണ് എന്ന് മനസ്സിലാക്കി തരും.

സങ്കീർത്തനം 22 ലെ ചിന്ത ദൈവത്തിന്റെ ഭക്തിയോടു കൂടിയ ആരാധനയുടെ തെളിവാണ്

നിങ്ങൾക്ക് സങ്കീർത്തനം 22 ഇവിടെ വായിക്കാം.  പ്രധാനപ്പെട്ട സാമ്യങ്ങൾ ഒരേ നിറത്തിൽ താഴെ ടേബിളിൽ കൊടുത്തിരിക്കുന്നു. ഇതിൽ സങ്കീർത്തനം 22 ലെയും സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന യേശുവിന്റെ ക്രൂശീകരണത്തിന്റെയും സാമ്യങ്ങൾ അടുത്തടുത്ത് കൊടുത്തിരിക്കുന്നു.

സങ്കീർത്തനം 22 ഉം സുവിശേഷത്തിലെ ക്രൂശീകരണ വിവരണവും തമ്മിലുള്ള സാമ്യപ്പെടുത്തൽ

യേശുവിന്റെ ക്രൂശീകരണം കണ്ണു കൊണ്ട് കണ്ടവരാണ് സുവിശേഷങ്ങൾ എഴുതിയത്. എന്നാൽ ദാവീദ് 1000 വർഷങ്ങൾക്ക് മുമ്പ് ഇത് അനുഭവിക്കുന്നവരുടെ വീക്ഷണം സങ്കീർത്തനം 22 ൽ എഴുതി. ഈ രണ്ട് എഴുത്തുകളുടെയും സാമ്യം എങ്ങനെ വിവരിക്കാം? പടയാളികൾ വസ്ത്രം പകുത്തതും (കൂട്ടി തുന്നിയത് പകുത്തു)അങ്കി ചീട്ടിട്ട് എടുത്തതും (അങ്കി മുറിച്ചാൽ പ്രയോജനം ഇല്ലാത്തതിനാൽ ചീട്ടിട്ടു) ഉളപടെയുള്ള  വിവരണങ്ങളുടെ സാമ്യം യാദൃശ്ചീകമാണോ. റോമാക്കാർ ക്രൂശീകരണം കണ്ടു പിടിക്കുന്നതിനു മുമ്പ് തന്നെ ദാവീദ് സങ്കീർത്തനം 22 എഴുതി, എന്നാലും ക്രൂശീകരണ വിവരണങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു (കൈകാലുകൾ തുളക്കപ്പെടുന്നു, എല്ലുകൾ ബന്ധം വിടുന്നു – കുറ്റക്കാരനെ പോലെ കാണുന്നു).

കൂടാതെ, യേശുവിന്റെ വിലാപുറത്ത് കുത്തിയപ്പോൾ വെള്ളവും രക്തവും അതായത് ഹൃദത്തിനു ചുറ്റും കെട്ടി കിടന്നത് പുറത്തേക്ക് ഒഴുകി എന്ന് യോഹന്നാൻ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.  യേശു ഹൃദയ സ്തംഭനം വന്നാണ് മരിച്ചത്, സങ്കീർത്തനം 22 ലെ ‘എന്റെ ഹൃദയം മെഴുകുപോലെ ആയി‘ എന്ന വാചകം ഇതുമായി ഒത്തു വരുന്നു. ‘തുളച്ചു‘ എന്ന് തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്ന എബ്രായ വാക്കിന്റെ അർത്ഥം ‘സിംഹം എന്ന പോലെ‘ എന്നാണ്. മറ്റ് വാക്കിൽ പറഞ്ഞാൽ, പടയാളികൾ തന്നെ ‘തുളച്ചപ്പോൾ‘ അവന്റെ കൈ കാലുകൾ ഒരു സിംഹം തന്റെ ഇരയെ കീറി കളയുന്നതു പോലെ വിരൂപമാക്കി കളഞ്ഞു.

സങ്കീർത്തനം 22 ഉം യേശുവിന്റെ ഭക്തിയും

മുകളിലെ ടേബിൽ പ്രകാരം സങ്കീർത്തനം 22 18ആം വാക്യം കൊണ്ട് അവസാനിക്കുന്നില്ല. അതു തുടരുന്നു. മരണത്തിനു ശേഷം – എപ്രകാരം ജയകരം എന്ന് ഇവിടെ നോക്കുക!

26എളിയവർ തിന്നു തൃപ്തന്മാരാകും;

യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.

നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.

27ഭൂമിയുടെ അറുതികളൊക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും;

ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും;

28രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു.

29ഭൂമിയിൽ പുഷ്‍ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും;

പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും;

തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനുംകൂടെ.

30ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട്

യഹോവയെക്കുറിച്ചു കീർത്തിക്കും.

31അവർ വന്ന്, ജനിപ്പാനുള്ള ജനത്തോട്

അവൻ നിവർത്തിച്ചിരിക്കുന്നു എന്ന്

അവന്റെ നീതിയെ വർണിക്കും.

സങ്കീർത്തനം 22: 26-31

ഇന്നു ജീവിച്ചിരിക്കുന്ന എന്നെയും നിന്നെയും കുറിച്ചുള്ള മുൻ ചിന്ത

ഈ സങ്കീർത്തനത്തിന്റെ ആരംഭത്തിങ്കൽ ഈ വ്യക്തിയുടെ മരണത്തെ കുറിച്ച് വലിയ വിവരണങ്ങൾ ഒന്നും ഇല്ല. ദാവീദ് ഇവിടെ ഭാവിയും മുൻ കാണുന്നു, യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷവും, അതായത്, ‘ഒരു സന്തതിയുടെയും ‘ഒരു തലമുറയുടെമേലും‘ ഉള്ള സ്വാധീനം (വാ.30). ഇതാ നാം യേശുവിന് 2000 വർഷങ്ങൾക്ക് ശേഷം ജീവിക്കുന്നു. ‘കൈകാലുകൾ തുളയ്ക്കപ്പെട്ട‘ ഭയങ്കര മരണം അഭിമുഖീകരിച്ച വ്യക്തിയെ അഭിമുഖീകരിക്കുന്ന ‘ഒരു സന്തതി‘ അവനെ പറ്റി ‘അറിയിക്കപ്പെടുകയും‘ അവർ അവനെ ‘സേവിക്കുകയും‘ ചെയ്യും. 27 ആം വാക്യത്തിൽ ‘ഭൂമിയുടെ അറുതി വരെയും‘ ‘സകല ജാതികളും‘ ‘യഹോവയിങ്കലേക്ക് തിരിയും‘ എന്ന് പറഞ്ഞിരിക്കുന്നു. 29 ആം വാക്യത്തിൽ ‘തന്നെ തന്നെ രക്ഷിപ്പാൻ കഴിയാത്തവനും കൂടി‘ (അതായത് നാം എല്ലാവരും) ഒരു ദിവസം അവന്റെ മുമ്പിൽ മുട്ടു കുത്തും എന്ന് എഴുതിയിരിക്കുന്നു. ഈ മൗഷ്യന്റെ ജയം അവൻ മരിച്ചപ്പോൾ ജനിച്ചിട്ടിലാത്തവരും അറിഞ്ഞു (ജനിച്ചിട്ടില്ലാത്തവർ).

ഈ അവസാനം സുവിശേഷങ്ങളിൽ ഇല്ല കാരണം ഇത് നമ്മുടെ കാലത്തിലെ സംഭവങ്ങളാണ് മുൻ കണ്ടിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ സുവിശേഷം എഴുതിയവർക്ക് നമ്മുടെ കാലഘട്ടത്തിൽ യേശുവിന്റെ മരണം സൃഷ്ടിച്ച സ്വാധീനം മനസ്സിലാക്കുവാൻ കഴിഞ്ഞില്ല അതിനാൽ അത് എഴുതിയില്ല. ക്രൂശീകരണവും സങ്കീർത്തനം 22 ഉം തമ്മിലുള്ള സാമ്യം ശിഷ്യന്മാർ പാട്ടുമായി ‘ഒത്തു‘ വരുവാൻ ഉണ്ടാക്കിയെഴുതിയതാണ് സുവിശേഷം എന്നാണ് അവിശ്വാസിയായി നിഷേധിക്കുന്നവർ പറയുന്നത്. അവർ ഒന്നാം നൂറ്റാണ്ടിൽ സുവിശേഷം എഴുതുമ്പോൾ ലോകം മുഴുവനുള്ള സ്വാധീനം ഉണ്ടായിരുന്നില്ല.

സങ്കീർത്തനം 22 നെക്കാൾ യേശുവിന്റെ ക്രൂശീകരണത്തെ പറ്റി വേറെ ഒരു പ്രവചനം ഇല്ല. താൻ ജീവിക്കുന്നതിന് 1000 കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്റെ മരണത്തെ പറ്റിയും തന്റെ ജീവിതം വരുവാനുള്ള ലോകത്തിന് വരുത്തുവാൻ പോകുന്ന സ്വാധീനവും പ്രവചിക്കപ്പെട്ടു എന്ന് വേറെ ആർക്കും അവകാശം പറയുവാൻ കഴിയുകയില്ല. മനുഷ്യന്  തങ്ങളുടെ ഭാവിയെ പറ്റി ഇത്ര വ്യക്തമായി പറയുവാൻ കഴിയാത്തത് മൂലം സങ്കീർത്തനം 22 ദൈവത്തിന്റെ സ്വാധീനമാണെന്ന് ഉറപ്പാണ്.

 ‘എല്ലാ ജാതികളിലെ കുടുഃബങ്ങളായ‘ നിങ്ങളോടുള്ള ദൈവത്തിന്റെ ഭക്തി

നാം കണ്ട പ്രകാരം ഭക്തി എന്നത് വികാരം മാത്രമല്ല, താൻ ആരാധിക്കുന്ന വ്യക്തിയോട് ഒരു ഭക്തന്റെ  പൂർണ്ണ സഹകരണമാണ്. തന്റെ പുത്രനായ യേശുവിന്റെ യാഗത്തെ കുറിച്ച് ദൈവം വ്യക്തമായ പദ്ധതിയിട്ട് 1000 കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു പാട്ടിലൂടെ ഈ വിവരം നൽകിയെങ്കിൽ അത് ദൈവത്തിന്റെ ഒരു വികാര പ്രകടനം അല്ല മറിച്ച് ആഴമേറിയ പദ്ധതിയാണ്. ദൈവം ഈ പദ്ധതിയിൽ പൂർണ്ണമായി പങ്കെടുത്തു അത് എനിക്കും നിനക്കും വേണ്ടിയാണ്.

എന്തുകൊണ്ട്?

ദൈവത്തിനു നമ്മോടുള്ള ആരാധന നിമിത്തം, ഭക്തിയിൽ ദൈവം യേശുവിനെ അയച്ചു, നിത്യ ജീവൻ നൽകുവാനായി ചരിത്രത്തിന്റെ തുടക്കം മുതൽ എല്ലാ വിവരണങ്ങൾ പദ്ധതിയിട്ടു. അവൻ നമുക്ക് ജീവൻ ദാനമായി നൽകി.

ഇതിനെ പ്രതിബിംഭിച്ച് പൗലോസ് ഇങ്ങനെ എഴുതി

യേശുവിന്റെ ക്രൂശിലെ യാഗം ദൈവത്തിനു നമ്മോടുള്ള ഭക്തിയാണ്.

 6നാം ബലഹീനർ ആയിരിക്കുമ്പോൾതന്നെ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു. 7നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുർലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. 8ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.

റോമർ 5:6-8

വിശുദ്ധ യോഹന്നാൻ ഇങ്ങനെ കൂട്ടി ചേർത്തു:

16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

യോഹന്നാൻ 3:16

നമ്മുടെ പ്രതികരണം – ഭക്തി

തന്റെ സ്നേഹമായ അവന്റെ ഭക്തിയോട് നാം എങ്ങനെ പതികരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്? വചനം പറയുന്നു

19 তিনিই (ঈশ্বর) আগে আমাদের ভালবেসেছেন, আর তার ফলে আমরা ভালবাসতে পারি৷

1 യോഹന്നാൻ 4:19

കൂടാതെ

അവൻ നമ്മിൽ ഒരാളിൽ നിന്നും അകലെയല്ലെങ്കിലും അവർ അവനെ അന്വേഷിക്കാനും ഒരുപക്ഷേ അവനെ കണ്ടെത്താനും അവനെ കണ്ടെത്താനും വേണ്ടിയാണ് ദൈവം അങ്ങനെ ചെയ്തത്.

അപ്പൊസ്തൊല പ്രവർത്തികൾ 17:27

അവങ്കലേക്ക് തിരിഞ്ഞ് അവന്റെ ദാനം സ്വീകരിച്ച് അവനോട് സ്നേഹത്തിൽ പ്രതികരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. അവനെ തിരിച്ച് സ്നേഹിക്കുവാൻ പഠിക്കുവാനായി ഭക്തിയുള്ള ബന്ധം തുടങ്ങണം. നമ്മോടുള്ള ഭക്തിയിൽ വലിയ വില കൊടുത്തു, വലിയ മുൻ കരുതലോടെ അവൻ തന്റെ ബന്ധം തുടങ്ങിയെങ്കിൽ ഒരു ഭക്തനായി പ്രതികരിക്കുക എന്നത് ന്യായമായ കാര്യമല്ലെ?

Leave a Reply

Your email address will not be published. Required fields are marked *