മനുഷ്യ ചരിത്രത്തിന്റെ ആദ്യം തന്നെ മോക്ഷം എന്ന വാഗ്ദത്തം നൽകിയതിനെ പറ്റി നാം മുമ്പെ കണ്ടു. നമ്മെ തെറ്റിലേക്ക് നയിക്കുന്നത് ഒന്നുണ്ടെന്ന് നാം ഇതിനു മുമ്പ് കണ്ടു. നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ധാർമ്മീകത എന്ന ലക്ഷ്യത്തിൽ നിന്ന് നാം തെറ്റി പോകുന്നു, അത് ഉള്ളിലെ മനുഷ്യനിൽ പോലും വെളിപ്പെട്ട് വരുന്നു. ദൈവം (പ്രജാപതി) സൃഷ്ടിച്ച നമ്മുടെ യഥാർത്ഥ രൂപം നശിച്ച് പോയിരിക്കുന്നു. കഴുകൽ, പ്രാർത്ഥന മുതലായ അനുഷ്ഠാനങ്ങൾ കൊണ്ട് നാം എത്ര കഠിന പ്രയത്നം ചെയ്താലും നമ്മുടെ അതിക്രമങ്ങൾ നിമിത്തം ഈ കഴുകൽ നമുക്ക് പോരാതെ വരുന്നു. സത്യസന്ധമായ ജീവിതം നയിക്കുവാനുള്ള വ്യഗ്രതയിൽ നാം പലപ്പോഴും ക്ഷീണിതരാകുന്നു.
അളവില്ലാതെ അധർമ്മം വർദ്ധിച്ചാൽ കാര്യങ്ങൾ ക്ഷയിച്ചു കൊണ്ടിരിക്കും. ഇത് മനുഷ്യ ചരിത്രത്തിന്റെ ആദിയിൽ തന്നെ സംഭവിച്ചതാണ്. വേദപുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ ഇത് എങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞിരിക്കുന്നു. ശതപഥബ്രാഹ്മണത്തിൽ ഇതെ സംഭവം വിവരിച്ചിട്ടുണ്ട്. മനു എന്നറിയപ്പെടുന്ന ഇന്നത്തെ മനുഷ്യകുലത്തിന്റെ പൂർവ്വപിതാക്കന്മാർ തങ്ങളുടെ അധർമ്മം നിമിത്തം ജലപ്രളയം എന്ന ന്യായവിധി ഒരു വലിയ പെട്ടകത്തിന് അകത്തു കയറി അതിജീവിച്ചതിനെപറ്റി ഇതിൽ വിവരിച്ചിരിക്കുന്നു. ഇന്നത്തെ മനുഷ്യ കുലം ഈ മനുഷ്യന്റെ പിൻ ഗാമികളാണെന്ന് വേദപുസ്തകവും സംസ്കൃത വേദങ്ങളും ഒരു പോലെ വിവരിക്കുന്നു.
ആദിമ മനു – മനുഷ്യൻ എന്ന വാക്ക് ഇതിൽ നിന്ന് ഉളവായി
യേശു ക്രിസ്തുവിന്റെ(യേശു സത്സങ്ങ്) കാലത്ത് ജീവിച്ചിരുന്ന ടെസിറ്റസ് എന്ന റോമൻ ചരിത്രകാരൻ ജെർമേനിയ എന്ന ജെർമനിക്കാരുടെ ചരിത്ര പുസ്തകം എഴുതി. അതിൽ അദ്ദേഹം ഇങ്ങനെ എഴുതി
ഭൂമി ദൈവമായ ട്യുസ്റ്റോയെയും തന്റെ മകനായ മന്നൂസിനെയും അവരുടെ രാജ്യത്തിന്റെ പിതാക്കന്മാരായും സ്ഥാപകന്മാരായുമാണ് അവരുടെ ചരിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. മന്നൂസിന് മൂന്ന് മക്കളാണ് ഉള്ളത്, അവരുടെ പേരിൽ അനേകയാളുകൾ അറിയപ്പെടുന്നു
ടേസിറ്റസ്, ജെർമേനിയ അദ്ധ്യായം 2, 100 എ ഡിയിൽ എഴുതിയത്
മന്നൂസ് എന്ന പുരാതന ജെർമൻ വാക്ക് പ്രോട്ടോ-ഇൻഡൊ-യുറോപ്പ്യൻ വാക്ക് “മനൂ“ (സംസ്കൃതം മനൂ, അവേസ്തൻ മനു)എന്ന വാക്കിൽ നിന്നാണ് വരുന്നത് എന്നാണ് എഴുത്തുകാർ പറയുന്നത്. വേദപുസ്തകത്തിലും ശതപഥബ്രാഹ്മണത്തിലും നമ്മുടെ പൂർവ്വപിതാവ് എന്ന് പറയുന്ന മനു എന്ന പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ ‘മാൻ‘ (man) അല്ലെങ്കിൽ മനുഷ്യൻ എന്ന പദം വന്നിരിക്കുന്നത്ǃ ശതപഥബ്രാഹ്മണത്തിൽ നിന്ന് ഈ വ്യക്തിയെ പറ്റി ചുരുക്കത്തിൽ നോക്കാം. കഥയുമായി വ്യത്യാസം ഉള്ള ചില വ്യാഖ്യാനങ്ങൾ ഉണ്ട്, ആയതിനാൽ ചില പൊതുവായ കാര്യങ്ങൾ വിവരിക്കുവാൻ ആഗ്രഹിക്കുന്നു.
സംസ്കൃത വേദങ്ങളിൽ മനുവിനെ കുറിച്ചുള്ള വിവരണങ്ങൾ
സത്യം അന്വേഷിക്കുന്ന നീതിമാനായ മനുഷ്യനായിരുന്നു വേദങ്ങളിലെ മനു. മനു വളരെ വിശ്വസ്തൻ ആയിരുന്നത് കൊണ്ട് സത്യവ്രത (“സത്യം എന്ന വ്രതം ഉള്ളവൻ“) എന്നായിരുന്നു താൻ ആദ്യം അറിയപ്പെട്ടിരുന്നത്.
ശതപഥബ്രാഹ്മണപ്രകാരം വരുന്ന ജലപ്രളയത്തെ കുറിച്ച് മനുവിന് ഒരു അവതാരം മുന്നറിയിപ്പ് നൽകിയിരുന്നു. താൻ നദിയിലെ വെള്ളത്തിൽ കൈ കഴുകി കൊണ്ടിരുന്നപ്പോൾ ഈ അവതാരം ശപരി എന്ന ചെറു മീനായിട്ടാണ് ആദ്യം വന്നത്. ഈ ചെറു മീൻ തന്നെ രക്ഷിക്കുവാൻ മനുവിനോട് അപേക്ഷിച്ചു. ദയ കാണിച്ച് മനു അതിനെ ഒരു വെള്ളകുപ്പിയിൽ ഇട്ടു. ആ മീൻ വളർന്നു കൊണ്ടെയിരുന്നതിനാൽ മനു അതിനെ ഒരു പാത്രത്തിലാക്കി, പിന്നീട് അതിനെ ഒരു കിണറ്റിൽ ഇട്ടു. മീൻ പിന്നെയും വളർന്നു കൊണ്ടിരുന്നതിനാൽ അവൻ അതിനെ ഒരു വലിയ ടാങ്കിൽ ഇട്ടു. ഈ ടാങ്കിന് 25 കി.മി. സമനിരപ്പിൽ നിന്ന് ഉയരവും 13 കി.മി. വീതിയുമുണ്ടായിരുന്നു. ആ മീനിന് സ്ഥലം പോരാതെ വന്നപ്പോൾ അവൻ അതിനെ ഒരു നദിയിൽ ഇട്ടു, അതും പോരാതെ വന്നപ്പോൾ അതിനെ സമുദ്രത്തിൽ ഇട്ടു, ആ സമുദ്രം നിറയത്തക്കവണ്ണം അത് വളർന്നു.
അപ്പോഴാണ് ഈ അവതാരം എല്ലാം നശിപ്പിക്കുന്ന ജലപ്രളയം വരുന്നെന്ന് മനുവിന് മുന്നറിയിപ്പ് നൽകിയത്. അപ്പോൾ മനു തനിക്കും തന്റെ കുടുഃബത്തിനും, ഭൂമിയിൽ പിന്നെയും പെരുകേണ്ടതിന് എല്ലാ തരത്തിലുള്ള മൃഗങ്ങളിൽ ഈരണ്ടെണ്ണത്തിനു പാർക്കേണ്ടതിന് വലിയ ഒരു പെട്ടകം ഉണ്ടാക്കി, കാരണം പ്രളയത്തിന് ശേഷം ഈ ഭൂമിയിൽ മനുഷ്യരും മൃഗങ്ങളും പെരുകി നിറയേണ്ടതുണ്ട്. ജലപ്രളയ സമയത്ത് മനു പെട്ടകം ഒരു അവതാരമായ ഈ മീനിന്റെ കൊമ്പിന്മേൽ കെട്ടി. പ്രളയം തീർന്നതിന് ശേഷം അവരുടെ പെട്ടകം ഒരു പർവ്വതത്തിന്മേൽ ഉറച്ചു. ഇതിന് ശേഷം അവൻ പർവ്വതത്തിൽ നിന്നിറങ്ങി തങ്ങളെ വിടുവിച്ചതിന് യാഗം കഴിച്ചു. ഇന്ന് ഈ ഭൂമിയിൽ ഉള്ള എല്ലാ മനുഷ്യരും തന്റെ പിൻ ഗാമികളാണ്.
വേദപുസ്തകത്തിൽ നോഹയെപറ്റിയുള്ള വിവരണങ്ങൾ
വേദപുസ്തകത്തിലും ഇതേ കാര്യമാണ് വിവരിച്ചിരിക്കുന്നത്, എന്നാൽ ഈ വിവരണത്തിൽ മനുവിന്റെ പേര് ‘നോഹ‘ എന്നാണ്. നോഹയെകുറിച്ചും ജലപ്രളയത്തെകുറിച്ചും വേദപുസ്തകത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക. സംസ്കൃത വേദത്തിലും വേദപുസ്തകത്തിലും കൂടാതെ വിവിധ മതങ്ങളുടെയും, സംസ്കാരങ്ങളുടെയും ചരിത്രത്തിലും ഈ വിവരണം കൊടുത്തിട്ടുണ്ട്. പ്രളയ കാലത്ത് ഉണ്ടായ ഊറലായ പാറകൾ കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു. ആയതിനാൽ നരവംശശാസ്ത്രപരമായ തെളിവുകളായി ഈ ശാരീരികമായ തെളിവുകൾ നമുക്കുണ്ട്. ഈ വിവരണത്തിൽ നാം ശ്രദ്ധിക്കതക്കവണ്ണം എന്തു പാഠമാണ് ഇതിലുള്ളത്?
വിട്ടു പോയതും ലഭിക്കുന്നതുമായ കരുണയും
പാപത്തെ, പ്രത്യേകാൽ നാം ചെയ്ത പാപത്തെ ദൈവം ന്യായം വിധിക്കുമോ എന്ന ചോദ്യത്തിന് ഉള്ള ഉത്തരം മിക്കവാറും ഇതായിരിക്കും, “ദൈവം കരുണാമയനും ദയയുള്ളവനുമാകകൊണ്ട് എന്നെ അവൻ ന്യായം വിധിക്കുകയില്ല, ആയതിനാൽ ന്യായവിധിയെ കുറിച്ച് എനിക്ക് ഭാരമില്ല.“ നോഹയുടെ (മനു) വിവരണം നമ്മെ ഇതിനെ പറ്റി വീണ്ടും ചിന്തിക്കുവാൻ ഇടവരുത്തും. ഭൂമി മുഴുവൻ (നോഹയും തന്റെ കുടുഃബവും ഒഴിച്ച്) ഈ ന്യായവിധിയിൽ നശിച്ചു പോയി. അപ്പോൾ അവന്റെ കരുണ എവിടെയായിരുന്നു? ആ പെട്ടകത്തിൽ കയറുന്നവർക്ക് മാത്രമേ കരുണ ഉണ്ടായിരുന്നുള്ളൂ.
ദൈവം തന്റെ കരുണയിൽ, ആർക്കും ലഭ്യമാകുന്ന പെട്ടകം നൽകി. ആരെല്ലാം ഈ പെട്ടകത്തിൽ കയറിയാലും അവർക്ക് കരുണയും വരുന്ന പ്രളയത്തിൽ നിന്ന് വിടുതലും ലഭിക്കും. വരുന്ന പ്രളയത്തെ കുറിച്ച് എല്ലാവരും അവിശ്വസിച്ചു എന്നായിരുന്നു മുഖ്യ പ്രശ്നം. അവർ നോഹയെ കളിയാക്കുകയും, ആ ന്യായവിധി നടക്കും എന്ന് വിശ്വസിക്കുകയും ചെയ്തില്ല. ആയതിനാൽ അവർ ജലപ്രളയത്തിൽ നശിച്ച് പോയി. അവർ ആ പെട്ടകത്തിൽ കയറിയിരുന്നെങ്കിൽ ന്യായവിധിയിൽ നിന്ന് രക്ഷപ്പെടുമായിരുന്നു.
അന്ന് ജീവിച്ചിരുന്നവർ ഒരു മലയിലോ, ഉയർന്ന കെട്ടിടത്തിലോ, ചങ്ങാടത്തിലോ കയറി രക്ഷപെടാം എന്ന് കരുതിയിരുന്നു. എന്നാൽ ന്യായവിധിയുടെ വലിപ്പത്തെയും, ശക്തിയെയും അവർ തരം താഴ്ത്തി കളഞ്ഞു. ‘നല്ല ചിന്തകൾ‘ അവരെ ന്യായവിധിയിൽ നിന്ന് വിടുവിക്കുകയില്ല, അവരെ നന്നായി കരുതുന്ന – പെട്ടകം തന്നെ ആവശ്യമാണ്. വരാൻ പോകുന്ന ന്യായവിധിയുടെയും, ലഭിക്കുന്ന കരുണയുടെയും അടയാളമായ പെട്ടകത്തിന്റെ പണി അവരെല്ലാം കണ്ടു. കരുണ എന്നത് നമ്മുടെ ചിന്തകൾ കൊണ്ട് ലഭിക്കുന്നതല്ല മറിച്ച് ദൈവത്തിന്റെ കരുതലാണ് എന്ന് ഇന്ന് നമുക്ക് നോഹയുടെ വിവരണത്തിൽ നിന്ന് മനസ്സിലാക്കുവാൻ സാധിക്കും.
പിന്നെ നോഹക്ക് എങ്ങനെയാണ് ദൈവത്തിന്റെ കരുണ ലഭിച്ചത്? വേദപുസ്തകത്തിൽ പിന്നെയും പിന്നെയും എടുത്ത് കാണുന്ന വാക്യമാണ്,
നോഹ ദൈവം തന്നോട് കല്പിച്ചത് ഒക്കെയും ചെയ്തു
എനിക്ക് മനസ്സിലായതും, എനിക്ക് ഇഷ്ടമുള്ളതും, എനിക്ക് വേണ്ടതും ഞാൻ ചെയ്ത് വന്നു. വലിയ പെട്ടകം പണിയുന്നതിനെ പറ്റിയും, വരുന്ന ജലപ്രളയത്തെ പറ്റിയും നോഹയ്ക്ക് അനേക ചോദ്യങ്ങൾ ഉണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. താൻ നല്ലവനും, സത്യം അന്വേഷിക്കുന്നവനുമാകകൊണ്ട് പെട്ടകം പണിയുന്നതിൽ ശ്രദ്ധ ചെലുത്താതിരിക്കേണ്ടതിന് ചോദ്യങ്ങൾ ചോദിച്ച് കാണും എന്നും എനിക്ക് ഉറപ്പാണ്. എന്നാൽ അവനോട് കല്പിച്ചത് ‘എല്ലാം‘ അവൻ ചെയ്തു – അല്ലാതെ അവൻ മനസ്സിലായതും, ഇഷ്ടമുള്ളതും, അർത്ഥവത്തായി തോന്നിയതുമല്ല ചെയ്തത്. ഇത് നമുക്ക് പിൻ ഗമിക്കുവാൻ പറ്റിയ ഉദാഹരണമാണ്.
രക്ഷയുടെ വാതിൽ
നോഹയും തന്റെ കുടുഃബവും മൃഗങ്ങളും പെട്ടകത്തിൽ കയറി എന്ന് വേദപുസ്തകം പറയുന്നു, പിന്നീട് ദൈവം വാതിൽ അടച്ചു.
ഉല്പത്തി 7: 16
പെട്ടകത്തിന്റെ ഒരു വാതിൽ ദൈവം തന്നെയായിരുന്നു നിയന്ത്രിച്ചിരുന്നത് – നോഹയല്ലായിരുന്നു. ന്യായവിധി വന്ന് വെള്ളം ഉയർന്നപ്പോൾ ആളുകൾ എത്ര വാതിലിൽ മുട്ടിയിട്ടും നോഹയ്ക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ദൈവമാണ് ആ ഒരു വാതിൽ നിയന്ത്രിച്ചത്. ദൈവം തന്നെ വാതിൽ നിയന്ത്രിക്കുന്നത് കൊണ്ട് ഒരു കാറ്റും കോളും വാതിൽ തള്ളി തുറക്കുകയില്ല എന്ന് ഉള്ളിൽ ഇരിക്കുന്നവർക്ക് ധൈര്യത്തോടെയിരിക്കാം. ദൈവത്തിന്റെ കരുതലിലും കരുണയിലും അവർ സുരക്ഷിതരാണ്.
ദൈവം മാറ്റമില്ലാത്തവനായതു കൊണ്ട് ഇത് നമുക്ക് ഇന്നും ബാധകമാണ്. തീയും കൊണ്ട് ഒരു ന്യായവിധി വരുന്നുവെന്ന് വേദപുസ്തകം നമുക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്. എന്നാൽ ന്യായവിധിക്ക് ഒപ്പം തന്നെ തന്റെ കരുണയും നൽകുന്നു എന്ന് നോഹയുടെ അടയാളം നമുക്ക് ഉറപ്പ് തരുന്നു. നമുക്ക് വേണ്ടി കരുതുന്നതും കരുണ നൽകുന്നതുമായ ഒരു വാതിൽ ഉള്ള ‘പെട്ടകം‘ നാം കണ്ടു പിടിക്കണം.
പിന്നെയും യാഗങ്ങൾ
വേദ പുസ്തകം പിന്നെയും പറയുന്നു:
നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.
ഉല്പത്തി 8: 20
പുരുഷ സൂക്തത്തിലെ യാഗവുമായി ഇത് ഒത്തു വരുന്നു. ഒരു പുരുഷൻ യാഗമാക്കപ്പെടുമെന്ന് നോഹക്ക് (മനു) അറിയാമായിരുന്നു. ആയതിനാൽ വരുവാനുള്ള യാഗത്തിനും, ദൈവം അത് ചെയ്യുമെന്നുള്ള വിശ്വാസത്തിന്റെ അടയാളമായും നോഹ ഒരു മൃഗത്തെ യാഗമായി അർപ്പിച്ചു. വേദപുസ്തകം പറയുന്നു, ഈ യാഗത്തിനു ശേഷം ദൈവം ‘നോഹയെയും തന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു‘ (ഉല്പത്തി 9:1), പിന്നെ ജലപ്രളയം കൊണ്ട് ജനത്തെ ഇനി ന്യായം വിധിക്കുകയില്ല എന്ന് ‘നോഹയോട് ഒരു ഉടമ്പടി ചെയ്തു‘ (ഉല്പത്തി 9: 8). ആയതിനാൽ, മൃഗത്തെ യാഗം കഴിച്ചത് നോഹയുടെ യാഗത്തിന്റെ മുഖ്യ ഭാഗമായിരുന്നു.
പുനർജന്മം നിയമത്തിലൂടെയോ അതോ….
വേദങ്ങളുടെ സംസ്കാര പ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിലെ വർണ്ണം/ജാതി നിശ്ചയിക്കുന്ന മനുസ്മൃതിയുടെഉറവിടം മനുവാണ്. യജുർവേദ പ്രകാരം എല്ലാ മനുഷ്യരും ശൂദ്രർ അല്ലെങ്കിൽ വേലക്കാരായാണ് ജനിക്കുന്നത്, ആയതിനാൽ ഈ അടിമത്വത്തിൽ നിന്ന് പുറത്തു വരുവാൻ നമുക്ക് ഒരു പുനർജന്മം ആവശ്യമാണ്. മനുസ്മൃതി വാദവിഷയകമായതാണ്, സ്മൃതിയെ പറ്റി അനേക വിഷയങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മനനം ചെയ്യുക എന്നുള്ളത് നമ്മുടെ കഴിവിനപ്പുറമാണ്. എന്നാൽ വേദപുസ്ത്ക പ്രകാരം നോഹ/മനുവിന്റെ പിൻഗാമികൾക്ക് ശുദ്ധീകരണത്തിനായി രണ്ട് വഴികൾ ലഭിച്ചു എന്നുള്ളത് പഠിക്കേണ്ടതാണ്. ഒന്ന് മനുസ്മൃതി പോലെ തന്നെ കഴുകൽ, ശുദ്ധീകരണം, യാഗം എല്ലാം അടങ്ങുന്ന യാഗം. രണ്ടാമത്തേത് നിഗൂഡമാണ്, അതിൽ പുനർജന്മത്തിന് മുമ്പ് മരണം ഉൾപെട്ടിരിക്കുന്നു. യേശുവും ഇതിനെ പറ്റി പഠിപ്പിച്ചു, തന്റെ കാലത്തെ ഒരു പണ്ഡിതനോട് ഇപ്രകാരം പറഞ്ഞു,
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 3: 3
ഇനിയും അധികമായി തുടർന്നുള്ള ലേഖനങ്ങളിൽ പഠിക്കാം. എന്നാൽ, എന്തുകൊണ്ടാണ് വേദപുസ്തകത്തിനും സംസ്കൃതവേദങ്ങൾക്കും സാമ്യമുള്ളത് എന്നാണ് അടുത്തതായി പഠിക്കുവാൻ പോകുന്നത്.