നാം അനുഗ്രഹത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യം ഓർക്കുമ്പോൾ ഭാഗ്യം, ജയം, ധനം എന്നിവയുടെ ദേവിയായ ലക്ഷ്മി ദേവിയെ ഓർക്കും. അത്യാഗ്രഹമില്ലാതെ കഷ്ടപ്പെടുന്നവരെ അവൾ അനുഗ്രഹിക്കുന്നു. ലക്ഷ്മി ദേവന്മാരെ വിട്ട് പാൽ കടലിൽ പോയത് പാൽ കടൽ കടയുന്നു എന്ന കഥയിൽ നാം വായിക്കുന്നു. ഇന്ദ്ര ബഹുമാനിക്കാതെ വിശുദ്ധ പൂക്കൾ എറിഞ്ഞ് കളഞ്ഞതു കൊണ്ടായിരുന്നു ഇത്. ആയിരം വർഷങ്ങൾ ഈ കടൽ കടഞ്ഞതിന് ശേഷം അവൾ മടങ്ങിയപ്പോൾ അവളുടെ പുനർജന്മത്തിൽ വിശ്വസ്തരെ അനുഗ്രഹിച്ചു.
നാശം, ഏകാന്തത, ഉന്മൂല നാശം എന്നിവയെ പറ്റി ചിന്തിക്കുമ്പോൾ ശിവന്റെ മൂന്നാം കണ്ണ് അല്ലെങ്കിൽ ശിവന്റെ നിഷ്ഠൂര അവതാരമായ ഭൈരവയുടെ കാര്യം ഓർമ്മ വരും. ഇത് എപ്പോഴും അടഞ്ഞു കിടക്കുന്നു എന്നാൽ ദുഷ്പ്രവർത്തിക്കാരെ തകർക്കുവാൻ തുറക്കപ്പെടുന്നു. ലക്ഷ്മിക്കും ശിവനും ഭക്തരുടെ ശ്രദ്ധ ലഭിക്കുന്നു, കാരണം ഒരാളിൽ നിന്ന് അനുഗ്രഹം പ്രതീക്ഷിക്കുന്നു, മറ്റെ വ്യക്തിയെ ശപിക്കുമോ അല്ലെങ്കിൽ നശിപ്പിക്കുമോ എന്ന് ഭയപ്പെടുന്നു.
നമ്മെ ഉപദേശിക്കുവാനായി യിസ്രയേല്യർക്ക് കൊടുത്ത അനുഗ്രഹങ്ങളും ശാപങ്ങളും
ലക്ഷ്മി കൊടുക്കുന്ന അനുഗ്രഹത്തിന്റെയും ശിവന്റെ മൂന്നാം കണ്ണായ ഭൈരവയുടെ നാശം അല്ലെങ്കിൽ ശാപത്തിന്റെയും ഉടയവൻ എബ്രായ വേദങ്ങളിൽ വെളിപ്പെടുത്തിയിരിക്കുന്ന സൃഷ്ടിതാവാം ദൈവം തന്നെയാണ്. തന്റെ ഭക്തജനങ്ങളായ താൻ തിരഞ്ഞെടുത്ത യിസ്രയേല്ല്യർക്ക് ദൈവം ഇത് കൊടുത്തതാണ്. ദൈവം യിസ്രയേല്ല്യരെ മിസ്രയീമിലെ അടിമത്വത്തിൽ നിന്ന് വിടുവിച്ചതിന് ശേഷം പാപം അവരെ സ്വാധീനിക്കുന്നുവോ ഇല്ലയോ എന്നറിയേണ്ടതിന് പത്ത് കല്പനകൾ നൽകി. ഈ അനുഗ്രഹങ്ങളും ശാപങ്ങളും ദൈവം യിസ്രയേല്ല്യർക്ക് നൽകിയതാണ് എന്നാൽ യിസ്രയേല്യർക്ക് അനുഗ്രഹങ്ങൾ കൊടുത്ത അതേ ബലത്തിൽ തന്നെ താൻ മറ്റ് രാജ്യങ്ങൾക്കും നൽകുന്നു എന്ന് അവർ അറിയേണ്ടതിന് അത് വിളമ്പരം ചെയ്തു. ശാപങ്ങളെ നീക്കി അനുഗ്രഹവും അഭിവൃദ്ധിയും ആഗ്രഹിക്കുന്നവർ ഇസ്രയേലിന്റെ അനുഭവങ്ങളിൽ നിന്ന് പഠിക്കുക.
ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മോശെയാണ് എബ്രായ വേദങ്ങളുടെ ആദ്യത്തെ ചില പുസ്തകങ്ങൾ എഴുതിയത്. താൻ മരിക്കുന്നതിന് മുമ്പുള്ള അവസാന വാക്കുകൾ താൻ എഴുതിയ അവസാന പുസ്തകമായ അവർത്തനത്തിൽ എഴുതിയിട്ടുണ്ട്. ഇതിൽ യിസ്രയേലിനോടുള്ള അനുഗ്രഹങ്ങൾ മാത്രമല്ല ശാപങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. യെഹൂദന്മാർക്ക് മാത്രമല്ല ഈ ലോകത്തിലെ സകല രാഷ്ട്രങ്ങൾക്കും ഈ അനുഗ്രഹങ്ങളും ശാപങ്ങളും ശ്രദ്ധിക്കപ്പെടേണ്ട ചരിത്രമാണ്. ഈ അനുഗ്രഹങ്ങളും ശാപങ്ങളും ഇന്ത്യൻ ചരിത്രത്തെയും സ്വാധീനിച്ചിട്ടുണ്ട്. നാം ഇതിനെ പറ്റി ചിന്തിക്കുവാനാണ് ഇത് എഴുതിയിരിക്കുന്നത്. മുഴുവൻ അനുഗ്രഹങ്ങളും ശാപങ്ങളും ഇവിടെ കൊടുക്കുന്നു. ചുരിക്കത്തിൽ താഴെ ചേർക്കുന്നു.
മോശെയുടെ അനുഗ്രഹങ്ങൾ
നിയമങ്ങൾ (പത്ത് കല്പനകൾ) അനുസരിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങളെ പറ്റി ആദ്യം വിവരിക്കുന്നു. മറ്റുള്ള ജനങ്ങൾ കാണത്തക്കവണ്ണമായിരിക്കും ദൈവം നൽകുന്ന അനുഗ്രഹങ്ങൾ. ഈ അനുഗ്രഹങ്ങളുടെ അനന്തരഫലം:
10 യഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
ആവർത്തനം 28:10
… ശാപങ്ങൾ
അനുഗ്രഹങ്ങളെ പോലെ തന്നെ, കല്പനകളോടുള്ള അനുസരണക്കേട് അവർക്ക് ശാപം വിളിച്ച് വരുത്തും. മറ്റ് ജനങ്ങൾ ഈ ശാപങ്ങൾ കാണും:
37 യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
ആവർത്തനം 28:37
ഈ ശാപങ്ങൾ ചരിത്രത്തിൽ ഉടനീളമുണ്ട്.
46 അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
ആവർത്തനം 28:46
മറ്റ് ജാതികളിൽ നിന്നായിരിക്കും ഏറ്റവും കൂടുതൽ ശാപം അനുഭവിക്കുക എന്ന് ദൈവം താക്കീത് നൽകി.
49 യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
ആവർത്തനം 28:49-52
50 വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52 നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.
ഇത് വഷളായ അവസ്ഥയിൽ നിന്ന് മഹാദുരിതത്തിലേക്ക് നീങ്ങും.
63 നിങ്ങൾക്കു ഗുണംചെയ്വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
ആവർത്തനം 28:63-65
64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
ദൈവവുമായി യിസ്രയേലിന്റെ ഒരു ഉടമ്പടിക്ക് വേണ്ടിയാണ് അനുഗ്രഹങ്ങളും ശാപങ്ങളും സ്ഥാപിച്ചത്.
13 ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,
ആവർത്തനം 29:13-15
14 ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.
15 നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
മക്കൾക്കും ഭാവി തലമുറകൾക്കും ഈ ഉടമ്പടി ബാധകമാണ്. വാസ്തവത്തിൽ ഇസ്രയേലിന്റെയും വിദേശികളുടെയും മക്കൾക്കാണ് ഈ ഉടമ്പടി നൽകിയിരിക്കുന്നത്.
22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ
ആവർത്തനം 29:22-24
23 യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
24 അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
ഉത്തരം ഇതാണ്:
25 തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
ആവർത്തനം 29:25-28
26 അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.
28 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.
ഈ അനുഗ്രങ്ങളും ശാപങ്ങളും നടന്നിട്ടുണ്ടോ?
അനുഗ്രഹങ്ങൾ സന്തോഷകരമാണ്, എന്നാൽ ശാപങ്ങൾ ഭയാനകമാണ്. എന്നാൾ ചോദ്യം ഇതാണ്: ഇത് നടക്കുമോ? എബ്രായ വേദത്തിന്റെ മിക്ക പുസ്തകങ്ങളും യിസ്രായേലിന്റെ ചരിത്രമാണ്, ആയതിനാൽ അവരുടെ കഴിഞ്ഞ കാലം നമുക്ക് നന്നായി അറിയാം. പഴയനിയമം കൂടാതെ അനേക ചരിത്രപുസ്തകങ്ങൾ ഉണ്ട്, കൂടാതെ പുരാതന സ്തൂപങ്ങളും നിലനിൽക്കുന്നു. ഇതെല്ലാം യിസ്രയേൽ അല്ലെങ്കിൽ യെഹൂദന്മാരുടെ ചരിത്രത്തെ ഒരു പോലെ വരച്ചു കാട്ടുന്നു. ഇതെല്ലാം ഒരു കാലഘട്ടത്തിൽ നടന്നതായിട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മോശെയുടെ ശാപങ്ങൾ എല്ലാം നടപ്പിലായോ എന്ന് നിങ്ങൾ തന്നെ വായിച്ച് നോക്കുക. എന്തുകൊണ്ട് യെഹൂദന്മാർ 2700 വർഷങ്ങൾക്ക് മുമ്പ് തൊട്ട് സ്വദേശം വിട്ട് പോകുവാൻ തുടങ്ങി എന്ന് ഇത് വിവരിക്കുന്നു. മോശെ താക്കീത് ചെയ്തതു പോലെ തന്നെ ബാബിലോണ്യരും അസ്സീറിയരും ദേശം പിടിച്ചടക്കി അവരെ നാടുകടത്തിയപ്പോൾ അവർ ഇന്ത്യയിലേക്ക് ചിതറി പോയി.
മോശെയുടെ അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും ഉപസംഹാരം
മോശെയുടെ അവസാന വാക്കുകൾ ശാപങ്ങൾ കൊണ്ടല്ല അവസാനിച്ചത്. ഇതാണ് മോശെയുടെ അവസാന വാക്കുകൾ
ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്തു
ആവർത്തനം 30:1-5
2 നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ
3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.
5 നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
നാട് കടത്തപ്പെട്ട് ആയിരകണക്കിന് വർഷങ്ങൾക്ക് ശേഷം 1948 – അതായത് ഇന്നും ജീവിച്ചിരിക്കുന്ന പലരുടെ കാലഘട്ടത്തിൽ തന്നെ യു എന്നിന്റെ തീരുമാനപ്രകാരം പുതിയ ഇസ്രയേൽ രൂപപ്പെട്ടു. മോശെ പ്രവചിച്ചതു പോലെ തന്നെ ചിതറിപോയ യെഹൂദന്മാർ എല്ലാം തിരികെ അവരുടെ രാജ്യത്തിലേക്ക് വന്നു. ഇന്ത്യയിലെ, കൊച്ചി, ആന്ദ്രപ്രദേശ്, മിസോറാം എന്നീ സ്ഥലങ്ങളിലെ യെഹൂദാ സമൂഹം കുറഞ്ഞു കൊണ്ടിരിക്കുകയാണ്, കാരണം അവർ തങ്ങളുടെ പിതാക്കന്മാരുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകുകയാണ്. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 5000 യെഹൂദന്മാർ മാത്രമേയുള്ളു. മോശെയുടെ അനുഗ്രഹങ്ങൾ നമ്മുടെ കണ്മുമ്പിൽ തന്നെ നിറവേറി കൊണ്ടിരിക്കുകയാണ്, ശാപങ്ങൾ തീർച്ചയായും അവരുടെ ചരിത്രത്തെ രൂപപ്പെടുത്തി.
നമുക്ക് ഇതിൽ നിന്ന് പഠിക്കുവാൻ അനേക കാര്യങ്ങൾ ഉണ്ട്. ആദ്യമായി, ഈ അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും മേൽ ദൈവത്തിന്റെ അധികാരവും ശക്തിയുമുണ്ട്. പ്രകാശനം ലഭിച്ച ഒരു സന്ദേശവാഹകൻ മാത്രമായിരുന്നു മോശെ. ഈ അനുഗ്രഹങ്ങളും ശാപങ്ങളും ആയിര കണക്കിന് വർഷങ്ങൾക്ക് ശേഷവും കോടി കണക്കിന് ജനങ്ങളെ സ്വാധീനിക്കുന്നു എന്നുള്ള സത്യം, (യെഹൂദന്മാരുടെ മടക്കയാത്ര വലിയ ഓളങ്ങൾ സൃഷ്ടിക്കുകയും, ഇത് വലിയ വാർത്തകൾ ആകുകയും ചെയ്തിട്ടുണ്ട്) വേദപുസ്തകം പറയുന്നത് പോലെ ദൈവത്തിന് ശക്തിയും അധികാരവും ഉണ്ടെന്ന് തെളിയിക്കുന്നു. ഇതേ എബ്രായ വേദത്തിൽ “ഈ ലോകത്തിലെ സകല ജനങ്ങളെയും“ അനുഗ്രഹിക്കും എന്ന് അവൻ വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഞാനും നീയും ഉൾപെടെയുള്ള ജനം. അബ്രഹാമിന്റെ മകന്റെ യാഗ സമയത്തും ദൈവം പിന്നെയും പറഞ്ഞു, “എല്ലാം ജാതികളും അനുഗ്രഹിക്കപ്പെടും.“ ഈ യാഗത്തിന്റെ വിവരണങ്ങൾ എങ്ങനെ അനുഗ്രഹങ്ങൾ നേടുവാൻ സാധിക്കും എന്ന് അറിയുവാൻ സഹായിക്കുന്നു. ദൈവം ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ജനങ്ങളെ വാഗ്ദത്തം ചെയതത് പോലെ അനുഗ്രഹിക്കുവാൻ തയ്യാറെന്ന് യെഹൂദന്മാരുടെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ കണ്ടാൽ മനസ്സിലാകും. യെഹൂദന്മാരെ പോലെ തന്നെ, ശാപങ്ങളുടെ മദ്ധ്യയിൽ നമുക്കും അനുഗ്രഹങ്ങൾ വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട്.എന്തുകൊണ്ട് ഈ അനുഗ്രഹങ്ങൾ നേടി കൂടാ?