Skip to content
Home » ആന്തരീക ശുദ്ധിയെ കുറിച്ച് യേശു പഠിപ്പിക്കുന്നു

ആന്തരീക ശുദ്ധിയെ കുറിച്ച് യേശു പഠിപ്പിക്കുന്നു

  • by

അശുദ്ധി മാറി ശുദ്ധി നിലനിർത്തുവാൻ ആചാരപ്രകാരമുള്ള ശുദ്ധീകരണം എത്രമാത്രം പ്രാധാന്യമുള്ളതാണ്? തീണ്ടൽ (ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് അശുദ്ധി പകരുന്ന തരത്തിലുള്ള തൊടൽ) പോലെയുള്ള അശുദ്ധമാക്കുന്ന പ്രവർത്തി തടയുവാൻ നമ്മിൽ പലരും കഠിനപ്രയത്നം ചെയ്യുന്നു. ആഹാരം ഉണ്ടാക്കിയ വ്യക്തിയിലെ അശുദ്ധി നമ്മിലേക്ക് പകരാതിരിക്കുവാൻ നാം പല ആഹാരങ്ങളും വെടിയുന്നു.

ശുദ്ധത നിലനിർത്തുന്ന ധർമ്മങ്ങൾ

ഈ ധർമ്മങ്ങൾ മനസ്സിലാക്കിയാൽ, ഇവ ചെയ്യുവാൻ ഏത് വിലയും കൊടുക്കുവാൻ നാം തയ്യാറാകും. ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം, അമ്മ സുതകത്തിലെ അനേക ദിനങ്ങൾ സാമൂഹിക അകലം പാലിക്കുക എന്ന നിയമം പോലെയുള്ള മറ്റനേക നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചില സംസ്കാരങ്ങളിൽ, കുഞ്ഞ് ജനിച്ചതിനു ശേഷം ആ അമ്മ ഒരു മാസത്തോളം അശുദ്ധയായി കണക്കാക്കപ്പെടുന്നു. കുളിയും തിരുമലും അടങ്ങുന്ന ഒരു ശുദ്ധീകരണ പ്രക്രീയയിലൂടെ കടന്നു പോയെങ്കിൽ മാത്രമേ ആ അമ്മ ശുദ്ധിയുള്ളവളായി കണക്കാക്കപ്പെടുകയുള്ളു. ജനനം കൂടാതെ സ്ത്രീകളുടെ മാസമുറയുടെ സമയത്തും അവർ അശുദ്ധമാകുന്നു, ശുദ്ധിയാകുവാൻ ആചാരപ്രകാരമുള്ള ശുദ്ധീകരണ പ്രക്രീയയിലൂടെ കടന്നു പോകണം. വിവാഹത്തിനും, ഹോമത്തിനും മുമ്പെ ശുദ്ധിയാകുവാൻ ആളുകൾ പുണ്യാഹവചനം  എന്ന ആചാര ക്രീയയിലൂടെ കടന്നു പോകും. ഇതിൽ മന്ത്രങ്ങൾ ചൊല്ലുകയും ആളുകളുടെ മേൽ വെള്ളം തളിക്കുകയും ചെയ്യും.

നാം കഴിക്കുന്ന ആഹാരത്തിലൂടെയും, നാം തൊടുന്ന ആളുകളിലൂടെയും, നമ്മുടെ ശരീരക്രീയയിലൂടെയും എല്ലാം അശുദ്ധിയാകുവാൻ സാദ്ധ്യതയുണ്ട്. ആയതിനാൽ ശുദ്ധിയായിരിക്കുവാൻ കഠിന പ്രയത്നം ചെയ്യേണ്ടതുണ്ട്. ഇതിനാലാണ് ശുദ്ധിയോടു കൂടെ മുമ്പോട്ട് ജീവിക്കുവാൻ സംസ്കാരം എന്ന ആചാരം ഉള്ളത്.

ഗൗതമ ധർമ്മസൂത്രം

സംസ്കൃത ധർമ്മസൂത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്നതാണ് ഗൗതമ ധർമ്മസൂത്രം. ഇതിൽ 40 ബാഹ്യ സംസ്കാരങ്ങളും (പ്രസവത്തിനു ശേഷമുള്ള ശുദ്ധീകരണ പ്രക്രീയ പോലെ) ശുദ്ധി നിലനിർത്തുവാൻ ദിനവും ചെയ്യേണ്ട എട്ട് ആന്തരീക സംസ്കാരങ്ങളും ഉൾപെടുന്നു. അത്:

എല്ലാ ജീവികളോടുമുള്ള കരുണ, ക്ഷമ, അസൂയ ഇല്ലായ്മ, ശുദ്ധി, ശാന്തത, ക്രീയാത്മക സ്വഭാവം, ദാനശീലം, പങ്കുവയ്ക്കുന്ന മനോഭാവം.

എല്ലാ സൃഷ്ടികളോടും അനുകമ്പ, ക്ഷമ, അസൂയയുടെ അഭാവം, പരിശുദ്ധി, സമാധാനം, ക്രിയാത്മക സ്വഭാവം, er ദാര്യം, കൈവശാവകാശത്തിന്റെ അഭാവം.

ഗൗതമ ധർമ്മസൂത്രം 8: 23

ശുദ്ധിയെയും, അശുദ്ധിയെയും കുറിച്ച് യേശു

അധികാരത്തോടു കൂടെ പഠിപ്പിക്കുവാൻ,  ജനങ്ങളെ സൗഖ്യമാക്കുവാൻ,  പ്രകൃതിയോട് കല്പിക്കുവാൻ യേശുവിന്റെ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു എന്ന് നാം കണ്ടു. ബാഹ്യ ശുദ്ധീകരണം മാത്രമല്ല, ആന്തരീക ശുദ്ധീകരണത്തെ കുറിച്ച് ചിന്തിക്കണം എന്ന് യേശു പറഞ്ഞു. നമുക്ക് ആളുകളുടെ ബാഹ്യ ശുദ്ധി മാത്രമേ കാണുവാൻ കഴിയുകയുള്ളു എന്നാൽ ദൈവത്തിനു ഒരുവന്റെ അകമെയും കാണുവാൻ സാധിക്കും. യിസ്രയേലിലെ രാജാക്കന്മാരിൽ ഒരുവൻ ബാഹ്യ ശുദ്ധിയുള്ളവനും, ആന്തരീക ശുദ്ധിയില്ലാത്തവനും ആയിരുന്നപ്പോൾ തന്റെ ഗുരു ഇപ്രകാരം സന്ദേശം കൊണ്ടു വന്നു എന്ന് ബൈബിൾ പറയുന്നു.

9 യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.

2 ദിനവൃത്താന്തം16:9ആദ്യ ഭാഗം

ആന്തരീക ശുദ്ധി നമ്മുടെ ‘ഹൃദയത്തിലാണ്‘ ഉണ്ടാകേണ്ടത് – അതായത് ചിന്തിക്കുകയും, അനുഭവിക്കുകയും, തീരുമാനിക്കുകയും, അനുസരിക്കുകയും അനുസരിക്കാതെയിരിക്കുകയും, നാവിനെ കടിഞ്ഞാണിടുകയും ചെയ്യുന്ന ‘നിങ്ങളിൽ‘. ആന്തരീക ശുദ്ധിയുണ്ടെങ്കിൽ മാത്രമേ സംസ്കാരം ഫലവത്താകുകയുള്ളു. ആയതിനാൽ ബാഹ്യ ശുദ്ധിയെക്കാൾ ആന്തരീക ശുദ്ധിക്ക് യേശു ഊന്നൽ കൊടുത്തു. ആന്തരീക ശുദ്ധിയെ കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലിനെ പറ്റി സുവിശേഷം ഇങ്ങനെ പറയുന്നു:

37 അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.
39 കർത്താവു അവനോടു: “പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയതു?
41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു.
42 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
43 പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
44 നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.

ലൂക്കോസ്11:37-44

52 ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.

ലൂക്കോസ്11:52

(സ്വാമിമാരെപോലെയും, പണ്ഡിതന്മാരെപോലെയും ഉള്ള യെഹൂദ ഗുരുക്കന്മാർ ആയിരുന്നു ‘പരീശന്മാർ‘. ‘പത്ത് ശതമാനം‘ ദൈവത്തിനു കൊടുക്കുന്നതിനെ പറ്റി യേശു പറഞ്ഞു. മതപരമായ സഹായം കൊടുക്കുന്നതിനെ പറ്റിയായിരുന്നു ഇത്.)

യെഹൂദ നിയമപ്രകാരം ശവം തൊട്ടാൽ അശുദ്ധമാണ്. ആന്തരീക ശുദ്ധി അവഗണിക്കുന്നത് കൊണ്ട് അവർ അറിയാതെ തന്നെ അശുദ്ധമാണെന്നാണ് ‘കാണ്മാൻ കഴിയാത്ത കല്ലറകളുടെ‘ മുകളിൽ നടക്കുന്നു എന്നത് കൊണ്ട് യേശു ഉദ്ദേശിച്ചത്. ആന്തരീക ശുദ്ധി അവഗണിച്ചാൽ ഒരു ശവത്തെ തൊടുമ്പോൾ അശുദ്ധമാകുന്നത് പോലെ അശുദ്ധമാകും.

മതപരമായി ശുദ്ധിയുള്ള വ്യക്തിയെ ഹൃദയം അശുദ്ധമാക്കുന്നു

തുടർന്നുള്ള പഠിപ്പിക്കലിൽ യേശു 750 ബി സിയിൽ ജീവിച്ചിരുന്ന യെശയ്യാവ് പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചിരിക്കുന്നു.                                         

യെശയ്യാവ് ഋഷിയും, മറ്റ് എബ്രായ ഋഷിമാരും (പ്രവാചകന്മാരും) ചരിത്ര കാലഘട്ടത്തിൽ

നന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
2 നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
3 അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
4 അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5 നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
6 അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
7 കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
8 “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
9 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
10 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: “കേട്ടു ഗ്രഹിച്ചു കൊൾവിൻ.
11 മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”
12 അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
13 അതിന്നു അവൻ: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
14 അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
15 പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
16 അതിന്നു അവൻ പറഞ്ഞതു: “നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
17 വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
18 വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
20 മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”

മത്തായി 15:1-20

ഹൃദയത്തിൽ നിന്ന് വരുന്നതാണ് നമ്മെ അശുദ്ധമാക്കുന്നത്. യേശുവിന്റെ അശുദ്ധ ചിന്തകളുടെ പട്ടിക ഗൗതമ ധർമ്മസൂത്രത്തിലെ ശുദ്ധചിന്തകളുടെ നേരെ വിപരീതമാണ്. ആയതിനാൽ അവ രണ്ടും ഒരേ കാര്യമാണ് പഠിപ്പിക്കുന്നത്.

23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.

മത്തായി 23: 23-28

നിങ്ങൾ ഒരു കപ്പിൽ നിന്ന് വെള്ളം കുടിച്ചാൽ അതിന്റെ പുറം മാത്രമല്ല അകവും ശുദ്ധിയായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. ദൈവവും നാം പുറമെ മാത്രമല്ല അകമെയും ശുദ്ധിയുള്ളവർ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നു.

നാം കണ്ടതിനെ കുറിച്ച് യേശു പറയുന്നു. മതഭക്തരുടെ ഇടയിൽ ബാഹ്യ ശുദ്ധി പൊതുവായ കാര്യമായിരിക്കും എന്നാൽ പലരും, മത നേതാക്കന്മാർ പോലും അകമെ അത്യാഗ്രഹവും, അനിയന്ത്രണവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ആന്തരീക ശുദ്ധി അത്യാവശ്യമാണ് എന്നാൽ അത് കഠിനമാണ്.

ഗൗതമ ധർമ്മസൂത്രം പോലെ തന്നെയാണ് യേശു പഠിപ്പിച്ചത്. എട്ട് ആന്തരീക സംസ്കാരങ്ങൾ സ്ഥാപിച്ചതിന് ശേഷം ഇങ്ങനെ പറയുന്നു:

ഒരു മനുഷ്യൻ നാല്പത് സംസ്കാരങ്ങൾ ചെയ്തതിന് ശേഷം ഈ എട്ട് ഗുണങ്ങൾ ഇല്ല എങ്കിൽ ബ്രഹ്മനുമായി ചേരുവാൻ കഴിയുന്നില്ല
എന്നാൽ മറു പക്ഷത്ത് ഒരു മനുഷ്യൻ നാല്പത് സംസ്കാരങ്ങൾ ചെയ്തതിന് ശേഷം ഈ എട്ട് ഗുണങ്ങളും കൈവരിക്കുന്നു എങ്കിൽ ബ്രഹ്മനുമായി ചേരുവാൻ കഴിയുന്നു.

ഗൗതമ ധർമ്മ-സൂത്ര 8:24-25

അപ്പോൾ ഇവിടെ ഒരു ചോദ്യം ഉയരുന്നു. ബ്രഹ്മനുമായി ചേരുവാൻ, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ എങ്ങനെ നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കും? ദ്വിജയെ പറ്റി പഠിക്കുവാൻ സുവിശേഷങ്ങളെ പറ്റി തുടർന്ന് പഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *