‘അടയാളം‘ അല്ലെങ്കിൽ ‘ചിഹ്നം‘ എന്നർത്ഥം ഉള്ള സംസ്കൃത പഥത്തിൽ നിന്നാണ് ‘ലിംഗം‘ എന്ന വാക്ക് വന്നിരിക്കുന്നത്. ശിവന്റെ ഏറ്റവും അറിയപ്പെട്ട അടയാളമാണ് ലിംഗം. ശിവ ലിംഗത്തിന്റെ പ്രധാന ഭാഗം സിലിണ്ടർ രീതിയും, ഉരുണ്ട തലയും, ശിവ-പിത എന്നും അറിയപ്പെടുന്നു. മറ്റ് പ്രധാനമല്ലാത്ത ഭാഗങ്ങൾ ബ്രഹ്മ-പിത (ഉരുണ്ട ചുവട്), വിഷ്ണു-പിതാ(ഉരുണ്ട പാത്രം പോലെ മദ്ധ്യ ഭാഗത്ത്) എന്നിവയാണ്.
ശിവ-പിതാ, വിഷ്ണു-പിതാ, ബ്രഹ്മ പിതാ എന്നിവ കാണിക്കുന്ന ലിംഗം
ജ്യോതിർലിംഗം
പല വലിപ്പത്തിലും, അളവിലും, പല സാധനങ്ങൾ കൊണ്ടും ഉണ്ടാക്കിയ ലിംഗങ്ങൾ ഉണ്ടെങ്കിൽ തന്നെയും അതിലെല്ലാം പവിത്രമായത് ജ്യോതിർലിംഗം (ജ്യോതി = ‘വെളിച്ചം‘) അല്ലെങ്കിൽ ‘പ്രകാശിത അടയാളങ്ങളാണ്.‘ ബ്രഹ്മാവും, വിഷ്ണുവും തങ്ങളിൽ ആരാണ് ശക്തർ എന്നുള്ള തർക്കത്തെ വിവരിക്കുന്ന ഇതിഹാസമാണ് ജ്യോതിർലിംഗത്തിന്റെ (അല്ലെങ്കിൽ ദ്വദശ് ജ്യോതിർലിംഗങ്ങൾ) പിറകിൽ. പിന്നീട് ശിവൻ ഒരു പ്രകാശ തൂണായി (പ്രകാശ ലിംഗം) വെളിപ്പെട്ടു. അവസാനത്തിങ്കൽ എത്തും എന്ന വിശ്വാസത്തോടു കൂടെ വിഷ്ണു പ്രകാശ ലിംഗത്തിന്റെ മുകളിലേക്കും, ബ്രഹ്മാവ് പ്രകാശ ലിംഗത്തിന്റെ താഴേക്കും യാത്ര ചെയ്തു. രണ്ടുപേർക്കും എത്തി ചേരുവാൻ കഴിഞ്ഞില്ല കാരണം ഈ പ്രകാശ തൂണിന് അവസാനം ഇല്ലായിരുന്നു, അങ്ങനെ അത് ഒരു ദൈവീക അടയാളമായി.
ശിവൻ പ്രകാശതൂണായി വെളിപ്പെട്ടു
ജ്യോതിർലിംഗ ക്ഷേത്രങ്ങൾ
ശിവൻ പ്രകാശ തൂണായി ഭൂമിയിൽ അവതരിച്ച പന്ത്രണ്ട് പവിത്ര സ്ഥലങ്ങളാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ. ഭക്തജനങ്ങൾ ഈ 12 തീർത്ഥ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. ഈ ജ്യോതിർലിംഗങ്ങളുടെ പേരുകൾ ചൊല്ലിയാൽ പോലും മരണ ജീവൻ ചക്രത്തിൽ നിന്ന് മോക്ഷം ലഭിക്കും എന്ന് പുരാണങ്ങൾ പറയുന്നു. ഈ 12 ജ്യോതിർലിംഗങ്ങൾ:
ജ്യോതിർലിംഗ സ്ഥലങ്ങൾ
- സോമനാഥ്
- മല്ലികാർജ്ജുന
- മഹകൽ
- ഓംകാരം
- കേദാരേശ്വര
- ഭീമശങ്കർ
- വിശ്വേശ്വർ/വിശ്വനാഥ്
- ത്രീയംബക്കേശ്വർ
- വൈദ്യനാഥ്
- നാഗേശ്വർ
- രാമേശ്വരം
- ഗ്രിശ്നേശ്വർ
ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ ഗുണങ്ങളും കുറവുകളും
ജ്യോതിർലിംഗത്തിനു സഹജമായതാണ് ലാക്കിന്റെയും പ്രകാശനത്തിന്റെയും ആവശ്യകത. ആയതിനാൽ അനേകർ ഈ 12 തീരത്ഥ ക്ഷേത്രങ്ങളിലേക്ക് അനുഗ്രഹത്തിനായും അവരുടെ ഉള്ളിലെ ഇരുൾ നീക്കുവാനും യാത്ര ചെയ്യാറുണ്ട്. എന്നാൽ ആത്മീയത്തിന്റെ ഉച്ച സ്ഥിതിയിൽ എത്തിയവർക്ക് മാത്രമേ ജ്യോതിർലിംഗത്തിലെ ഈ ദൈവീക വെളിച്ചം കാണുവാൻ കഴിയുകയുള്ളു.
ആ ആത്മീയ സ്ഥിതിയിൽ നാം എത്തിയില്ലായെങ്കിൽ എന്താണ് സംഭവിക്കുക? നാം ജ്യോതിർലിംഗം സന്ദർശിച്ച് അനേക കാലമായി, നമ്മുടെ കാഴ്ചപ്പാട് മങ്ങി പോയെങ്കിൽ? അതിനു ശേഷം ധാരാളം പാപം ചെയ്തെങ്കിൽ? തീർത്ഥാടനത്തിനു പോകുവാൻ കഴിഞ്ഞില്ലെങ്കിൽ? പിന്നെ ജ്യോതിർലിംഗം കൊണ്ട് എന്ത് ഗുണം? മറ്റൊരു രീതിയിൽ പറഞ്ഞാൽ വെളിച്ചത്തിന്റെ ‘മക്കൾ‘ ആകുവാൻ പിന്നെ നമ്മിലുള്ള വെളിച്ചം എങ്ങനെ നിലനിർത്താം?
യേശു: എല്ലാവർക്കും വെളിച്ചം നൽകുന്ന വെളിച്ചം
താൻ വെളിച്ചം എന്ന് പ്രഖ്യാപിച്ച യേശു ഒരു പുണ്യ തീർത്ഥത്തിൽ മാത്രമല്ല വെളിപ്പെട്ടത് മറിച്ച് എല്ലാവരും അത് കണ്ട്‘വെളിച്ചത്തിന്റെ മക്കൾ‘ ആകേണ്ടതിനു ലോകത്തിനു വെളിപ്പെട്ടു. ശിവന്റെ അടയാളം ഉരുണ്ട സിലിണ്ടർ ആകൃതിയാണ്, വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും വെളിപ്പെടൽ ഇത് ഓർമ്മിപ്പിക്കുന്നു. ജ്യോതിയെ കുറിച്ചു പഠിപ്പിക്കുവാൻ യേശു ‘വിത്തിന്റെ ലിംഗമാണ് (ആകൃതി/അടയാളം) ഉപയോഗിച്ചത്.
എങ്ങനെയാണ് അവൻ ‘വിത്ത്‘ ലിംഗമായി ഉപയോഗിച്ചത്?
താൻ മരണത്തെ തന്നെ തോല്പിക്കുവാൻ പോകുകയാണെന്ന് ലാസറിനെ മരണത്തിൽ നിന്ന് ഉയർപ്പിച്ച കരസേവക ദൗത്യം, യെരുശലേം പ്രവേശനം പുണ്യ ‘ആഴ്ചവട്ടങ്ങൾ‘ മുൻപറഞ്ഞത് എന്നിവയിൽ നാം കണ്ടു. ഈ ദിവസം (ഹോശാന ഞായർ) ഈ കാര്യങ്ങൾ ഇന്നും തുടർന്നു വരുന്നു. വരുന്ന പെസഹ പെരുനാളിന് ലോകമെമ്പാടിൽ നിന്ന് യെഹൂദന്മാർ യെരുശലേമിൽ തീർത്ഥാടകരെ കൊണ്ട് നിറയ തക്കവണ്ണം എത്തുന്നു. യേശു കഴുതപുറത്തു വന്നത് യെഹൂദന്മാരുടെ ഇടയിൽ കലക്കം ഉണ്ടാക്കിയിരുന്നു. എന്നാൽ മറ്റ് കാര്യങ്ങളെ പറ്റിയും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
20 പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.
യോഹന്നാൻ 12:20-22
21 ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
22 ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
യേശുവിന്റെ കാലത്തുള്ള യെഹൂദ-ഗ്രീക്ക് തടസ്സങ്ങൾ
ഗ്രീക്കാളുകൾ (യെഹൂദർ അല്ലാത്തവർ) യെഹൂദ ഉത്സവങ്ങൾ ആചരിക്കുന്നത് കേട്ടിട്ടു പോലുമില്ല.യെഹൂദന്മാർ ഗ്രീക്കുകാരെയും റോമാക്കാരെയും അശുദ്ധർ എന്ന് കരുതിയിരുന്നു. യെഹൂദന്മാരുടെ കാണപ്പെടാത്ത ദൈവവും അവരുടെ ഉത്സങ്ങളും വിഡ്ഡിത്തം എന്ന് ഗ്രീക്കാളുകൾ കരുതിയിരുന്നു. ആയതിനാൽ യെഹൂദരും, യെഹൂദർ അല്ലാത്തവരും എപ്പോഴും ഒരു ശത്രുത ഉണ്ടായിരുന്നു.
എല്ലാ രാജ്യങ്ങൾക്കായും ജ്യോതി വരുന്നു
എന്നാൽ കാലങ്ങൾക്ക് മുമ്പ് (750 ബി സി ഇ) യെശയ്യാവ് ഒരു മാറ്റം കണ്ടിരുന്നു.
ചരിത്ര കാലഘട്ടത്തിൽ യെശയ്യാവും മറ്റ് എബ്രായ ഋഷിമാരും
അവൻ ഇങ്ങനെ എഴുതി:
പുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.
യെശയ്യാവ് 49:1
5 ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു- ഞാൻ യഹോവയ്ക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു-: 6നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കി വച്ചുമിരിക്കുന്നു എന്ന് അവൻ അരുളിച്ചെയ്യുന്നു.
യെശയ്യാവ് 49:5-6
ഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
യെശയ്യാവ് 60:1-3
2 അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
3 ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
വരുവാനുള്ള കർത്താവിന്റെ ‘ദാസൻ‘ യെഹൂദനാണെങ്കിലും (‘യാക്കോബിന്റെ ഗോത്രം‘) ‘ജാതികൾക്കും (യെഹൂദർ അല്ലാത്തവർ) വെളിച്ചമായിരിക്കും‘ എന്ന് യെശയ്യാവ് പ്രവചിച്ചു. കൂടാതെ അവന്റെ വെളിച്ചം ലോകത്തിന്റെ അറ്റത്തോളം എത്തും. എന്നാൽ യെഹൂദന്മാരും ജാതികളും തമ്മിലുള്ള വർഷങ്ങളായുള്ള അകൽച്ച നിമിത്തം ഇത് എങ്ങനെ സംഭവിക്കും?
ഹോശാന ഞായർ: എല്ലാ ജനങ്ങൾക്കുമുള്ള ജ്യോതി വന്നിരിക്കുന്നു
എന്നാൽ ഹോശാന ഞായറാഴ്ച ഗ്രീക്കാളുകളും യേശുവിനെ കാണുവാൻ യെരുശലേമിലേക്ക് യാത്ര ചെയ്യുന്നത് നാം കണ്ടു. സുവിശേഷങ്ങൾ ഇങ്ങനെ തുടരുന്നു:
23യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. 25തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. 26എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും. 27ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. 28പിതാവേ, നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗത്തിൽനിന്നു; ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി. 29അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു എന്നു പറഞ്ഞു. 30അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല; നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്. 31ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും. 32ഞാനോ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്ന് ഉത്തരം പറഞ്ഞു. 33ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ. 34പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു. 35അതിനു യേശു അവരോട്: ഇനി കുറെക്കാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ലല്ലോ. 36നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്; വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു. 37ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.38“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. 39അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്: 40“അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” 41യെശയ്യാവ് അവന്റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്. 42എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റു പറഞ്ഞില്ലതാനും. 43അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. 44യേശു വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽതന്നെ വിശ്വസിക്കുന്നു. 45എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. 46എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു. 47എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്. 48എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; 49എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. 50അവന്റെ കല്പന നിത്യജീവൻ എന്ന് ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.
യോഹന്നാൻ 12:23-50
ഗ്രീക്കാളുകളെ സ്വീകരിക്കുവാൻ യേശു ആവേശഭരിതനായിരുന്നു, ‘എല്ലാ ജനങ്ങളും‘ (യെഹൂദർ മാത്രമല്ല) വെളിച്ചം കാണണം എന്നുള്ളതിന്റെ തുടക്കമാണ് ഇത് എന്ന് അവൻ മുൻ കണ്ടു. വലിയ ആത്മീയ നിലവാരം ഇല്ലാത്തവരും, പാപഭാരമുള്ളവരും, മായയാൽ കുരുടായവരും ഈ വെളിച്ചത്തിലേക്ക് വരാം കാരണം ലോകം മുഴുവൻ പ്രകാശിക്കും എന്ന് പറഞ്ഞ ‘ഈ ലോകത്തിന്റെ വെളിച്ചമായാണ് അവൻ വന്നത്‘ (വാ 46). അവനെ കാണുന്നവർ ‘അവനെ അയച്ചവനെ കാണും‘ (വാ 45) – ദൈവത്തിനെ അവതരണം കാണും.
യേശു: ‘വിത്തിനാലുള്ള‘ (ലിംഗം) അടയാളം
ചില കാര്യങ്ങൾ മനസ്സിലാക്കുവാൻ പ്രയാസമെന്ന് യേശു പറഞ്ഞു. താൻ ഉപയോഗിച്ച അടയാളം അല്ലെങ്കിൽ ലിംഗം ‘വിത്താണ്‘ (വാ 24). എന്തുകൊണ്ടാണ് ഈ അടയാളം ഉപയോഗിച്ചത്? ശിവന്റെ ജ്യോതിർലിംഗത്തിൽ നിന്ന് വരുന്ന വെളിച്ചവുമായി താരതമ്യപ്പെടുത്തുമ്പോൾ വിത്ത് ചെറുതും അപ്രധാനവുമാണ്. ‘ഉയരത്തപ്പെടും‘ എന്നത് വരുവാനുള്ള ക്രൂശിലെ മരണത്തെ കുറിച്ചാണ് താൻ പറയുന്നത് എന്ന് സുവിശേഷം വിവരിക്കുന്നത്. എങ്ങനെ മരണം മരണത്തിന്മേലുള്ള ജയമാകും?ദേവന്മാരും അസുരന്മാരും തമ്മിലുള്ള എല്ലാ യുദ്ധങ്ങളിലും ശത്രുക്കളെ തോല്പിച്ചാണ് ജയം കൈവരിച്ചത് അല്ലാതെ മരിച്ചല്ല.
കഷ്ടാനുഭ ആഴ്ചയുടെ വെളിച്ചം മനസ്സിലാക്കുക
ഇത് മനസ്സിലാക്കുവാൻ ഈ ആഴ്ച നാം അവനെ അനുഗമിക്കണം. കഷ്ടാനുഭവ ആഴ്ച എന്ന ഈ ആഴ്ചയിലെ സംഭവങ്ങൾ ലോകത്തിന്റെ ചരിത്രത്തെ മാറ്റി മറിച്ച സംഭവങ്ങളാണ്. ഈ ആഴ്ചയിൽ നടന്ന സംഭവങ്ങൾ ലോക സ്ഥാപനം മുതൽ പ്രവചിക്കപ്പെട്ടതാണ്. ആദിയിൽ സൃഷ്ടിച്ചവൻ തന്നെയാണ് ജ്യോതിയായി വെളിപ്പെട്ടിരിക്കുന്നത് എന്ന് അവൻ വെളിപ്പെടുത്തുകയായിരുന്നു.
കഷ്ടാനുഭവ ആഴ്ചയിലെ ഒരോ ദിവസത്തിലെ സംഭവങ്ങളെ കൊണ്ടൊരു കാലപട്ടിക സൃഷ്ടിച്ച്, ഈ സംഭവങ്ങളെ കുറിച്ച് പഠിക്കുന്നു.
ആഴ്ചയുടെ ഒന്നാം ദിനമായ. ഹോശാന ഞായറാഴ്ച, മൂന്നു പ്രവാചകന്മാരുടെ മൂന്നു പ്രവചനങ്ങൾ താൻ നിറവേറി. ആദ്യം, സെഖര്യാവ് പ്രവചിച്ചതു പോലെ കഴുത പുറത്ത് അവൻ യെരുശലേമിൽ പ്രവേശിച്ചു. രണ്ടാമത്, ദാനിയേൽ പ്രവചിച്ച സമയത്ത് അത് നടന്നു. മൂന്നാമത്, അവൻ ജാതികളുടെ ഇടയിൽ വെളിച്ചം പകർന്നു, ഇത്, ലോകത്തിലെ എല്ലാ ജനങ്ങളെയും പ്രകാശിപ്പിക്കും, എല്ലാ ജാതികളിലും പ്രകാശം പകരും എന്ന് യെശയ്യാവ് പ്രവചിച്ചതു പോലെയാണ്.
2 ആം ദിനം ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രം അവൻ എങ്ങനെ അടച്ചു പൂട്ടി എന്ന് അടുത്തതായി കാണാം.