ദിവസം 4: നക്ഷത്രങ്ങളെ കെടുത്തി കളയുവാൻ കൽക്കിയെപോലൊരു സവാരി

തന്റെ രാജ്യത്തെ പ്രവാസത്തിലേക്ക് അയക്കുക എന്ന ശാപം മൂന്നാം ദിനത്തിൽ യേശു പറഞ്ഞു. ഈ കാലം കഴിഞ്ഞ് പോകുമ്പോൾ ഈ ശാപം മാറി പോകും എന്നും യേശു പ്രവചിച്ചു. ശിഷ്യന്മാർ ഇതിനെ പറ്റി ചോദിച്ചപ്പോൾ കൽക്കിയെ (കൽക്കിൻ) പോലെ ഉള്ള തന്റെ മടങ്ങി വരവിനെ പറ്റി യേശു വിവരിച്ചു.

താൻ ഇങ്ങനെ തുടങ്ങി.

ശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.
2 അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
3 അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.

മത്തായി 24:1-3

തന്റെ ശാപത്തെ കുറിച്ച് വിവരിച്ച് തുടങ്ങി. സന്ധ്യയായപ്പോൾ താൻ ആലയം വിട്ട് യെരുശലേമിന് പുറത്തുള്ള ഒലീവ് മലയിലേക്ക് പോയി(i). യെഹൂദന്മാരുടെ ദിവസം സൂര്യൻ അസ്തമിക്കുമ്പോൾ തുടങ്ങുന്നതു കൊണ്ട് തന്റെ മടങ്ങി വരവിനെ കുറിച്ച് വിവരിച്ചപ്പോൾ ദിവസം 4 ആയിരുന്നു.

കൽക്കി ഇതിഹാസത്തിൽ

വിഷ്ണുവിന്റെ ദശാവതാരത്തിൽ (പത്ത് പ്രധാന അവതരണങ്ങൾ) അവസാനത്തെ അവതാരമാണ് കൽക്കി എന്ന് ഗരുഡപുരാണത്തിൽ പറയുന്നു. ഇപ്പോഴത്തെ യുഗമായ കലി യുഗത്തിന്റെ  അവസാനത്തിങ്കൽ കൽക്കി വരും.   കൽക്കിയുടെ പ്രത്യക്ഷതയ്ക്ക് തൊട്ട് മുമ്പ് ലോകം ധർമ്മമില്ലാതെ അധഃപതിക്കും എന്ന് പുരാണങ്ങളിൽ പറയുന്നു. ജനങ്ങൾ പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും, നഗ്നചിത്രങ്ങൾ, അനീതി പ്രവർത്തികൾ  എന്നിവയെ ഇഷ്ടപ്പെടുകയും, പ്രകൃതി ദുരന്തങ്ങൾ, രോഗങ്ങൾ എന്നിവ ഉണ്ടാകുകയും ചെയ്യും. ആ സമയത്ത് കൽക്കി എന്ന അവതാരം ഭീകര വാളും പിടിച്ച് കുതിര പുറത്ത് പ്രത്യക്ഷമാകും. കൽക്കി ഭൂമിയിലെ ദുഷ്ടന്മാരെ നശിപ്പിക്കുകയും ലോകത്തെ സത്യ യുഗത്തിലേക്ക് കൊണ്ടു വരുന്ന പുതിയ യുഗം കൊണ്ടു വരികയും ചെയ്യും.

എന്നാൽ വേദങ്ങളിൽ കൽക്കിയെ പറ്റി പറഞ്ഞിട്ടില്ല എന്ന് വിക്കിപീഢിയയിൽ പറഞ്ഞിരിക്കുന്നു. പരശുരാമന്റെ 6ആമത്തെ ദശാവതാരമായിട്ട് മഹാഭാരതത്തിലാണ് തന്നെ കുറിച്ച് ആദ്യം വെളിപ്പെടൂത്തിയിരിക്കുന്നത്. മഹാഭാരതം അനുസരിച്ച് കൽക്കി ദുഷ്ട രാജാക്കന്മാരെ കൊല്ലുന്നു എന്നാൽ സത്യം യുഗം പരിചയപ്പെടുത്തുന്നില്ല. 7-9 നൂറ്റാണ്ടിലാണ് ശാസ്ത്രജ്ഞന്മാർ കൽക്കി മാതൃക വികസിപ്പിച്ചെടുത്തത്.

കൽക്കി വാഞ്ച

കൽക്കിയുടെ വികസനവും അതേപോലുള്ള മറ്റ് സംസ്കാരങ്ങളിലെ വ്യക്തികളെയും (ബുദ്ധ മതത്തിലെ മൈത്രയ, ഇസ്ലാമിലെ മഹതി, സിക്കു മതത്തിന്റെ മഹതി മീർ) കാണുമ്പോൾ ഈ ലോകത്തിനു എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലാകുന്നു. ആരെങ്കിലും വന്ന് ഇത് ശരിയാക്കണം എന്ന് നാം ആഗ്രഹിക്കുന്നു. ദുഷ്ടന്മാരെ നശിപ്പിച്ച്, മലിനത മാറ്റി, ധർമ്മം ഉയർത്തണം എന്ന് നാം ആഗ്രഹിക്കുന്നു. എന്നാൽ അവൻ ‘പുറത്തെ മലിനത‘ മാത്രമല്ല നമ്മുടെ ഉള്ളിലെ മലിനതയും അകറ്റണം. ആരെങ്കിലും വന്ന് ദുഷ്ടത അകറ്റണം എന്നുള്ള വാഞ്ച കാലങ്ങൾക്കു മുമ്പ് വിശുദ്ധ പുസ്തകങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് പ്രവർത്തികൾ താൻ എങ്ങനെ ചെയ്യും എന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. തന്റെ ആദ്യ വരവിങ്കൽ നമ്മുടെ അകത്തെ മലിനത ശുദ്ധീകരിക്കും, രണ്ടാം വരവിങ്കൽ രാഷ്ട്രീയവും, സാമൂഹികവുമായ അധർമ്മത്തെയും മാറ്റും. ഈ ആഴ്ചയുടെ 4 ആം ദിവസം യേശു തന്റെ വരവിനെ പറ്റി പറഞ്ഞു, അതിന്റെ അടയാളങ്ങളും വിവരിച്ചു.

ദിവസം 4- തന്റെ മടങ്ങി വരവിന്റെ അടയാളങ്ങൾ

4 അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
5 ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
6 നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
7 എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
11 കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
12 അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
13 എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.
14 രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
15 എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” – വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ –
16 “അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
17 വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
18 വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
19 ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
20 എന്നാൽ നിങ്ങളുടെ ഓടിപ്പോകൂ ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.
21 ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
22 ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.
23 അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
24 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
25 ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
27 മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.
28 ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
29 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.
30 അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
31 അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.

മത്തായി 24:4-31

നാലാം ദിവസം വരുവാനുള്ള ആലയത്തിന്റെ നാശത്തിനു ശേഷം എന്താണെന്നുള്ളത് കണ്ടു. തന്റെ വരവിനു മുമ്പ് ദുഷ്ടത വർദ്ധിക്കും, ഭൂകമ്പം, ക്ഷാമം, യുദ്ധം, പീഡനം എന്നിവ  ഭൂമിയിൽ ഉണ്ടാകും എന്ന് താൻ പഠിപ്പിച്ചു. എന്നാലും, ലോകം മുഴുവൻ സുവിശേഷം പ്രസംഗിക്കപ്പെടും എന്നും താൻ പഠിപ്പിച്ചു (വാ 14). ലോകം ക്രിസ്തുവിനെ കുറിച്ച് പഠിക്കുമ്പോൾ തന്നെ കള്ള പ്രവാചകന്മാരും തങ്ങൾ യേശു എന്ന് വാദിക്കുന്നവരും വർദ്ധിക്കും. യുദ്ധങ്ങൾ, പ്രശ്നങ്ങൾ ഉള്ളപ്പോൾ തന്നെ പ്രപഞ്ചത്തിന്റെ നാശമായിരിക്കും അവന്റെ മടങ്ങി വരവിന്റെ പ്രധാന അടയാളം. നക്ഷത്രങ്ങൾ, സുര്യൻ, ചന്ദ്രൻ എന്നിവ ഇരുണ്ടു പോകും.

അവന്റെ മടങ്ങി വരവിന്റെ വിവരണം

യോഹന്നാൻ പിന്നീട് അവന്റ് മടങ്ങി വരവിനെ വിവരിച്ചിരിക്കുന്നു, കൽക്കിയെ പോലെ വിവരിച്ചിരിക്കുന്നു.

11 അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
12 അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ.
13 അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.
14 സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
16 രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
17 ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:
18 രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്‍വാൻ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാൻ കണ്ടു.
20 മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.
21 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾകൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്തിവന്നു.

വെളിപ്പാട് 19:11-21

അടയാളങ്ങൾ മനസ്സിലാക്കുക

യുദ്ധങ്ങൾ, ക്ഷാമം, പ്രശ്നങ്ങൾ എല്ലാം വർദ്ധിക്കുന്നത് നാം കാണുന്നു – അവന്റെ വരവിന്റെ സമയം അടുത്തിരിക്കുന്നു എന്ന് മനസ്സിലാകുന്നു. എന്നാൽ ആകാശത്ത് പ്രശ്നങ്ങൾ ഒന്നും തന്നെ കാണുന്നില്ല, അതിനാൽ അവൻ വന്നിട്ടില്ല.

നാം എത്ര അടുത്തിരിക്കുന്നു?

ഇതിനു ഉത്തരമായി യേശു ഇങ്ങനെ തുടർന്നു

32 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
33 അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
34 ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

മത്തായി 24:32-35

അത്തി മരം നമ്മുടെ കണ്മുമ്പിൽ തളിർക്കുന്നു

യിസ്രയേലിനു അടയാളമായ, യേശു മൂന്നാം ദിവസം ശപിച്ച അത്തി മരം ഓർക്കുക. 70 സി ഇയിൽ റോമാക്കാർ ആലയം നശിപ്പിച്ചപ്പോൾ യിസ്രയേലിന്റെ നാശം ആരംഭിച്ചു, അത് 1900 വർഷങ്ങൾ നിലനിന്നു. തന്റെ വരവ് ‘അടുത്തുവോ‘ എന്ന് മനസ്സിലാക്കുവാൻ അത്തി മരം തളിർക്കുന്നുവോ എന്ന് നോക്കുവാൻ യേശു പഠിപ്പിച്ചു. കഴിഞ്ഞ 70 വർഷക്കാലം ‘അത്തി മരം‘ പിന്നെയും തളിർക്കുന്നത് നാം കണ്ടു. അതെ, ഇതോടൊപ്പം യുദ്ധം, പ്രശ്നങ്ങൾ, ക്ഷാമം എല്ലാം ഉണ്ട്, എന്നാൽ നാം ഇതിനാൽ ആശ്ചര്യപ്പെടരുത് കാരണം അവൻ ഇത് നമ്മോട് മുൻ പറഞ്ഞിട്ടുണ്ട്.

ആയതിനാൽ നമ്മുടെ സമയത്ത് നാം ജാഗ്രതയുള്ളവരായിരിക്കണം കാരണം അവന്റെ വരവിങ്കൽ ധാരാളം അജാഗ്രതകൾ ഉണ്ടാകും എന്ന് അവൻ പഠിപ്പിച്ചിട്ടുണ്ട്.

36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
40 അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
41 രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
42 നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ.
43 കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
45 എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
46 യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
47 അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
48 എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
49 കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
50 ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”

മത്തായി 24:36-51

യേശു പിന്നെയും പഠിപ്പിച്ചു. ലിങ്ക് ഇവിടെ കൊടുക്കുന്നു

ദിവസം 4 – ചുരുക്കം

ബുധനാഴ്ച, കഷ്ടാനുഭ ആഴ്ചയുടെ നാലാം ദിനത്തിൽ തന്റെ വരവിന്റെ അടയാളം താൻ വിവരിച്ചു. ഒടുവിൽ ആകാശത്തിലെ നക്ഷത്രങ്ങൾ എല്ലാം ഇരുണ്ടു പോകും.

ദിവസം 4: എബ്രായ വേദ പ്രമാണങ്ങൾ അനുസരിച്ച് കഷ്ടാനുഭ ആഴ്ചയിലെ സംഭവങ്ങൾ

തന്റെ വരിവിനായി ജാഗ്രതയോടെ കാത്തിരിക്കണം എന്ന് അവൻ നമുക്ക് താക്കീത് നൽകി. ഇപ്പോൾ അത്തി മരം തളിർക്കുന്നതിനാൽ നാം ഒരിങ്ങിയിരിക്കണം.

അടുത്തതായി, ദിവസം 5 ൽ തന്റെ ശത്രു തനിക്കെതിരായി എങ്ങനെ നീങ്ങി എന്ന് സുവിശേഷം പറയുന്നു.

[i] ആ ആഴ്ചയുടെ ഓരോ ദിവസവും വിവരിച്ചു കൊണ്ട് ലൂക്കോസ് ഇങ്ങനെ വിവരിക്കുന്നു:

ലൂക്കോസ് 21:37

Leave a Reply

Your email address will not be published. Required fields are marked *