ദിവസം 5: ഹോളികയുടെ ചതി പോലെ സാത്താൻ ആക്രമിക്കുവാൻ പദ്ധതിയിട്ടു

ഹിന്ദു വർഷത്തിന്റെ അവസാനത്തെ പൂർണ്ണ ചന്ദ്ര ദിനത്തിൽ ഹോളി ആചരിക്കുന്നു. ആനേകർ ഹോളി ദിനത്തിൽ ആഘോഷിക്കുമെങ്കിലും പുരാതന ഉത്സവമായ പെസഹയ്ക്ക് സമമാണിതെന്ന് വളരെ കുറച്ചു ആളുകൾ മാത്രമെ അറിയുകയുള്ളു.

വസന്ത കാലത്തെ പൂർണ്ണ ചന്ദ്ര ദിനത്തിലാണ് പെസഹ ആചരിക്കപ്പെടുന്നത്.  എബ്രായ കലണ്ടർ സൗരവർഷത്തിൽ ചന്ദ്ര ചക്രത്തെ വ്യത്യസ്തമായാണ് കാണുന്നത് എങ്കിലും ചില സമയങ്ങളിൽ അതേ പൂർണ്ണ ചന്ദ്രദിനത്തിൽ അല്ലെങ്കിൽ ഇതിനു ശേഷമുള്ള പൂർണ്ണ ചന്ദ്ര ദിനത്തിൽ വരുന്നു. 2021 ഹോളിയും, പെസഹയും മാർച്ച് 28, ഞായറാഴ്ചയാണ് തുടങ്ങുന്നത്. എന്നാൽ 2022 ൽ ഹോളി മാർച്ച് 18നും, പെസഹ അതിനു ശേഷമുള്ള പൂർണ്ണ ചന്ദ്ര ദിനത്തിലുമാണ്. എന്തായാലും, ഹോളി അല്ലെങ്കിൽ ഹോളികാദഹൻ പെസഹായുമായുള്ള സാമ്യത്തിലാണ് തുടങ്ങുന്നത്.

ഹോളികദഹൻ

ഹോളി തുടങ്ങുന്നതിനു ഒരു രാത്രി മുമ്പ് ആളുകൾ ഹോളികദഹൻ (ചെറിയ ഹോളി അല്ലെങ്കിൽ കമുദു പയർ) ആചരിക്കും. പ്രഹലദിന്റെ വീര്യം ഓർക്കുകയും ഹോളിക രാക്ഷസിയെ കത്തിക്കുകയും ചെയ്യുന്നതാണ് ഹോളികദഹൻ. രാക്ഷസ രാജാവ് ഹിരന്യകശ്യപയും അദ്ദേഹത്തിന്റെ മകൻ പ്രഹലദിന്റെയുമാണ് കഥ തുടങ്ങുന്നത്. ഹിരന്യകശ്യപു മുഴുവൻ ലോകത്തെയും ജയിച്ചു. അദ്ദേഹം വളരെ അഹങ്കരിക്കുകയും തന്റെ രാജ്യത്തിൽ ഉള്ളവർ എല്ലാം തന്നെ ആരാധിക്കണം എന്ന് കല്പിച്ചു. എന്നാൽ തന്നെ നിരാശപ്പെടുത്തി കൊണ്ട് തന്റെ മകൻ പ്രഹലദ് തന്നെ ഇത് നിരസിച്ചു.

തന്റെ മകൻ തന്നെ ചതിച്ചതിൽ കുപിതനായി ഹിരന്യകശ്യപ് പ്രഹലദിനെ കൊല്ലുവാൻ പദ്ധതിയിട്ടു എന്നാൽ ആ പദ്ധതികൾ എല്ലാം പരാജയപ്പെട്ടു. സർപ്പങ്ങളെ കൊണ്ട് കടിപ്പിച്ചത് മുതൽ ആനകൾ ചവിട്ടി എന്നാൽ അതിൽ നിന്ന് എല്ലാം പ്രഹലദ് പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

അവസാനം, ഹിരന്യകശ്യപു തന്റെ രാക്ഷസി സഹോദരിയായ ഹോളികയിലേക്ക് തിരിഞ്ഞു. തന്നെ തീയിൽ വെന്തു പോകാതിരിക്കുവാൻ സഹായിക്കുന്ന ഒരു തുണി തനിക്ക് ഉണ്ടായിരുന്നു. പ്രഹലദിനെ തീ വച്ച് കൊന്നു കളയുവാൻ ഹിരന്യകശ്യപു ഹോളികയോട് പറഞ്ഞു. ഹോളിക ഒരു ചിതയിൽ ഇരുന്നു, സ്നേഹം നടിച്ച് യൗവ്വനക്കാരനായ പ്രഹലദിനെ തന്റെ മടിയിലേക്ക് വശീകരിച്ചു. പെട്ടെന്ന് അവൾ തന്നെ ചതിച്ചു കൊണ്ട് തന്റെ കൂട്ടാളികളോട് ആ ചിത കത്തിക്കുവാൻ പറഞ്ഞു. എന്നാൽ ഹോളികായുടെ തീയിൽ നിന്ന് രക്ഷിക്കുന്ന തുണി അവളിൽ നിന്ന് പറന്ന് പ്രഹലദിലേക്ക് വീണു. തീയിനാൽ പ്രഹലദ് വെന്തില്ല എന്നാൽ ഹോളിക അവളുടെ ചതി കുഴിയിൽ തന്നെ വീണു വെന്തു മരിച്ചു. അങ്ങനെ ഹോളിക വെന്ത ഈ സംഭവത്തിൽ നിന്നാണ് ഹോളിക ദഹൻ എന്ന പേര് ഉടലെടുത്തത്.

യൂദ: ഹോളികയെ പോലെ ചതിയിനാൽ നിയന്ത്രിക്കപ്പെട്ടു

ഭരിക്കുന്ന ആത്മാവുള്ള രാക്ഷസനായി സാത്താനെ ബൈബിൾ ചിത്രീകരിച്ചിരിക്കുന്നു. ഹിരന്യകശ്യപു പോലെ, സാത്താനും യേശു ഉൾപെടെ എല്ലാവരും തന്നെ ആരാധിപ്പിക്കുവാൻ പദ്ധതി ഒരുക്കി കൊണ്ടിരിക്കുകയാണ്.  ഈ പദ്ധതി പരാജയപ്പെട്ടപ്പോൾ ജനങ്ങളെ തങ്കലേക്ക് തിരിക്കുവാനായി അവൻ യേശുവിനെ കൊല്ലുവാൻ ശ്രമിച്ചു. പ്രഹലദിനെ ആക്രമിക്കുവാൻ ഹിരന്യകശ്യപു ഹോളികയെ ഉപയോഗിച്ചതുപോലെ ദിവസം 5 ൽ യേശുവിനെ ആക്രമിക്കുവാൻ സാത്താൻ യൂദയെ ഉപയോഗിച്ചു. ഇത് യേശു തന്റെ1 മടങ്ങി വരവിനെ കുറിച്ച് പഠിപ്പിച്ചതിനു ശേഷമായിരുന്നു. വിവരണം ഇതാ കൊടുക്കുന്നു:

1പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു. 

2അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.

3എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദായിൽ സാത്താൻ കടന്നു: 

4അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. 

5അവർ സന്തോഷിച്ച് അവനു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. 

6അവൻ വാക്കു കൊടുത്തു; പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.

ലൂക്കോസ്  22:1-6

യേശുവിനെ ഒറ്റി കൊടുക്കുവാൻ സാത്താൻ യൂദയിൽ ‘പ്രവേശിച്ചു.‘ ഇത് നമ്മെ ആശ്ചര്യപ്പെടുത്തരുത്. സുവിശേഷം സാത്താനെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു:

7പിന്നെ സ്വർഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി; 

8ജയിച്ചില്ലതാനും. സ്വർഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. 

9ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.

വെളിപ്പാട് 12:7-9

ശക്തനായ രാക്ഷസനായ ഹിരന്യകശ്യപ്പിനെ പോലെ ബൈബിൾ സാത്താനെ ലോകത്തെ മുഴുവൻ തെറ്റ് ധരിപ്പിക്കുവാൻ ശക്തിയുള്ള ഡ്രാഗനോട് സമപ്പെടുത്തിയിരിക്കുന്നു. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ പറഞ്ഞിരിക്കുന്ന സർപ്പത്തിനു സമമാണ്  അവൻ. പുരാതന കാലം പോലെ തന്നെ അവൻ ഇപ്പോൾ ആക്രമിക്കുവാൻ പദ്ധതിയിടുന്നു. ഹിരന്യകശ്യപ്പ് ഹോളികയിലൂടെ പ്രവർത്തിച്ചതു പോലെ യേശുവിനെ നശിപ്പിക്കുവാൻ സാത്താൻ യൂദയെ ഉപയോഗിക്കുന്നു. സുവിശേഷം ഇങ്ങനെ പറയുന്നു:

അവനെ കൈമാറാനുള്ള അവസരം അന്നുമുതൽ യൂദാസ് നിരീക്ഷിച്ചു.

മത്തായി 26:16

അടുത്ത ദിനം, ദിവസം 6ൽ പെസഹ പെരുനാൾ നടക്കുന്നു. സാത്താൻ എങ്ങനെ യൂദയിലൂടെ ആക്രമിക്കും? യുദയ്ക്ക് എന്ത് സംഭവിക്കും? അടുത്തതായി നാം കാണുന്നു.

ദിവസം 5 ചുരുക്കം

ഈ ആഴ്ചയിലെ അഞ്ചാം ദിനം, രാക്ഷസനായ ഡ്രാഗൺ, സാത്താൻ തന്റെ ശത്രുവായ യേശുവിനെ ആക്രമിക്കുവാൻ എങ്ങനെ പദ്ധതിയിട്ടു എന്നത് ഈ കാല ചാർട്ടിൽ കാണിക്കുന്നു.

ദിവസം 5: സാത്താൻ, ശക്തനായ രാക്ഷസ ഡ്രാഗൺ, യേശുവിനെ ആക്രമിക്കുവാൻ യൂദയിൽ പ്രവേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *