എന്നെ കുറിച്ച്: വളരെ ധനികനായ ചെറുക്കനിൽ നിന്നും, സന്യാസിയായ വിശുദ്ധ മനുഷ്യനിൽ നിന്നും ഞാൻ നേടിയ ജ്ഞാനം

ഞാൻ – കാനഡയിലെ മനോഹരമായ മസ്‌കോകയിൽ

ആദ്യത്തെ അടിസ്ഥാന വിവരണം. എന്റെ പേര് രഗ്നർ. അത് ഒരു സ്വീടിഷ് പേരാണ്, എന്നാൽ ഞാൻ കാനടയിൽ ജീവിക്കുന്നു. ഞാൻ വിവാഹിതനും ഒരു മകനും ഉണ്ട്.

സാധാരണയിൽ നിന്ന് ഉയർന്ന ജോലിക്കാരുടെ ഒരു കുടുഃബത്തിലാണ് ഞാൻ വളർന്നത്. ഞാൻ സ്വീഡനിൽ നിന്നുള്ള വ്യക്തിയാണെങ്കിലും എന്റെ ചെറുപ്പത്തിൽ തന്നെ കാനടയിലേക്ക് കുടിയേറി പാർത്തു. അൽജീറിയ,ജർമനി, കാമറൂൺ മുതലായ രാജ്യങ്ങളിൽ  ഞങ്ങൾ പാർത്തെങ്കിലും ഒടുവിൽ എന്റെ യൂണിവേർസിറ്റി പഠനത്തിനായി ഞങ്ങൾ കാനഡയിൽ എത്തി. എന്റെ മാതാവ് ഇന്ത്യയിൽ ജനിച്ച് വളർന്നവളാണ്, നന്നായി ഹിന്ദി സംസാരിക്കും. ഞാൻ വളർന്ന് വന്നപ്പോൾ എന്റെ അമ്മ എന്നെ വിവിധ ഹിന്ദു ദേവി ദേവന്മാരെ കുറിച്ച് പറയുകയും തന്റെ പുസ്തകത്തിൽ വച്ചിരിക്കുന്ന അവരുടെ ചിത്രങ്ങളും കാണിക്കുമായിരുന്നു. ഒരു മുസ്ലീം പാശ്ചാത്യ രാജ്യത്തിൽ വളർന്നുവെങ്കിലും എന്റെ കുടുഃബം മൂലമായി ഹിന്ദു മതത്തിലേക്ക് തിരിക്കപ്പെട്ടു. ഇത് എല്ലാം ഉണ്ടായിരുന്നിട്ടും എനിക്ക്  സംതൃപ്തിയുള്ള, സമാധാനം ഉള്ള, അർത്ഥവും ഉദ്ദേശവും ഉള്ള ഒരു പൂർണ്ണ ജീവിതം ആസ്വദിക്കണം അതോടൊപ്പം മറ്റു ജനങ്ങളുമായി ബന്ധം ഉള്ളവനായിരിക്കണം എന്നായിരുന്നു ആഗ്രഹം.

 ‘സത്യം‘ എന്തെന്നും, പൂർണ്ണ ജീവിതം എന്തെന്നും എന്നതിനെ കുറിച്ച് വിവിധ ആശയങ്ങൾ ഞാൻ പഠിച്ചു. പാശ്ചാത്യരായ നമുക്ക് അനേകം സമ്പത്ത്, ടെക്നോളജി, അവസരങ്ങൾ എല്ലാം ഉണ്ടായിട്ടും ‘പൂർണ്ണ ജീവിതം എന്നത്‘ ലഭ്യമല്ലായിരുന്നു എന്ന കാര്യം ഞാൻ മനസ്സിലാക്കി. മുൻ തലമുറകളെക്കാളും ബന്ധങ്ങൾ താൽക്കാലീകമായി എന്നതും ഞാൻ വീക്ഷിച്ചു. ‘ഒരു അല്പം കൂടി‘ നേടാമെങ്കിൽ നമുക്ക് എത്തി ചേരാം എന്ന് ഞാൻ കേട്ടു. എന്നാൽ എന്തു മാത്രം? എന്ത് അധികമായി നേടും? പണം? ശാസ്ത്ര ജ്ഞാനം? ടെക്നോളജി? ആനന്ദം?  

ശലോമോന്റെ ജ്ഞാനം

ഈ വർഷങ്ങളിൽ എനിക്കു ചുറ്റുമുണ്ടായിരുന്ന അസമാധാനം നിമിത്തം ശലോമോന്റെ എഴുത്തുകൾ എന്നെ വളരെ സ്വാധീനിച്ചു. പുരാതന ഇസ്രയേലിന്റെ രാജാവായിരുന്ന ശലോമോൻ തന്റെ ജ്നാനത്തിനു പ്രസിദ്ധനായിരുന്നു. വേദപുസ്തകത്തിലെ വിവിധ പുസ്തകങ്ങൾ എഴുതിയ താൻ ഞാൻ ചോദിച്ച അതേ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതി:

ഞാൻ എന്നോട് തന്നെ പറഞ്ഞു: “വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്ളുക”.2 എന്നാൽ അതും മായ തന്നെ. ഞാൻ ചിരിയെക്കുറിച്ച് “അത് ഭ്രാന്ത്” എന്നും സന്തോഷത്തെക്കുറിച്ച് “അതുകൊണ്ട് എന്ത് ഫലം?” എന്നും പറഞ്ഞു.3 മനുഷ്യർക്ക് ആകാശത്തിൻ കീഴിൽ ജീവപര്യന്തം ചെയ്യുവാൻ നല്ലത് ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയത്തെ ജ്ഞാനത്തിൽ സൂക്ഷിച്ചുകൊണ്ട്, എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിക്കുവാനും ഭോഷത്തം പിടിച്ചു കൊള്ളുവാനും എന്റെ മനസ്സിൽ നിരൂപിച്ചു.4 ഞാൻ എന്റെ പ്രവർത്തികളെ മഹത്തരമാക്കി; എനിക്കുവേണ്ടി അരമനകൾ പണിതു; മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി.5 ഞാൻ തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളും നട്ടു.6 തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചിരുന്ന വൃക്ഷങ്ങൾ നനയ്ക്കുവാൻ കുളങ്ങളും കുഴിപ്പിച്ചു.7 ഞാൻ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എന്റെ മുൻ ഗാമികളെക്കാൾ അധികം ആടുമാടുകളുടെ സമ്പത്ത് എനിക്കുണ്ടായിരുന്നു.8 ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള നിക്ഷേപങ്ങളും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.9 ഇങ്ങനെ ഞാൻ, എനിക്കുമുമ്പ് യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു; എനിയ്ക്ക് ജ്ഞാനവും ഒട്ടും കുറവില്ലായിരുന്നു.10 എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവുംനിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ.

സഭാപ്രസംഗി 2:1-10

ശലോമോന് ധനം, പ്രസിദ്ധി, അറിവ്, പദ്ധതികൾ, സ്ത്രീകൾ, ആനന്ദം, രാജ്യങ്ങൾ, വീഞ്ഞ് ഇവയെല്ലാം നമുക്കിന്നുള്ളതിനെക്കാൾ അധികം ഉണ്ടായിരുന്നു. ഐൻസ്റ്റീന്റെ അറിവ്, ബിൽ ഗേറ്റ്സിന്റെ ധനം, ബോളിവുഡ് ഹീറോയുടെ സാമൂഹിക/ ലൈംഗീക ജീവിതം, ബ്രിട്ടീഷ് രാജ കുടുഃബത്തിലെ വില്യം രാജകുമാരന്റെ പ്രൗഡി ഇവയെല്ലാം ചേർന്നുള്ളതായിരുന്നു താൻ. ആർക്കാണ് തന്നെ തോല്പിക്കുവാൻ കഴിയുക? താൻ വളരെ സംതൃപ്തനായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ താൻ ഇങ്ങനെ എഴുതി:

11 ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും എന്റെ സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു. 

സഭാപ്രസംഗി 2:11

ആനന്ദം, ധനം, ജോലി, വളർച്ച, പ്രേമം എന്നിവയെ കുറിച്ചുള്ള വാഗ്ദത്തങ്ങൾ എല്ലാം ഒടുവിൽ മായയെന്ന് താൻ എഴുതി. അതിനെ കുറിച്ച് അധികമായി ഇവിടെ കൊടുക്കുന്നു.

ഞാൻ എന്റെ ചുറ്റുമുള്ള സുഹൃത്തുക്കളെയോ, സമൂഹത്തെയോ നോക്കുമ്പോൾ ശലോമോൻ പൂർണ്ണ ജീവിതത്തിനായി ചെയ്ത അതേ കാര്യമാണ് അവരും പരിശ്രമിക്കുന്നത്. എന്നാൽ തനിക്ക് ഈ വഴികൾ മൂലം ഒരു സംതൃപ്തി ലഭിച്ചില്ല എന്ന് പറഞ്ഞിരിക്കുന്നു. ആയതിനാൽ ഇതു മൂലം ലഭിക്കത്തില്ല എന്ന് മനസ്സിലാക്കിയ ഞാൻ മറ്റു വഴികൾ പരിശ്രമിക്കുവാൻ തീരുമാനിച്ചു.

എന്നെ മറ്റ് കാര്യങ്ങൾ അലട്ടി കൊണ്ടിരുന്നു. അത് തന്നെ ശലോമോനെയും അലട്ടിയിരുന്നു.

 19 മനുഷ്യർക്ക് ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്ന് തന്നേ; അത് മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യന് മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.20 എല്ലാം ഒരു സ്ഥലത്തേക്ക് തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്ത്തീരുന്നു.21 മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?

സഭാപ്രസംഗി 3:19-21

 2 എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും പാപിക്കും, നിർമ്മലനും മലിനനും, യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും, ഒരു ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരു ഗതി ആകുന്നു.3 എല്ലാവർക്കും ഒരു ഗതി വരുന്നു എന്നത് സൂര്യനുകീഴിൽ നടക്കുന്ന എല്ലാറ്റിലും വലിയ ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തുണ്ട്. അതിന് ശേഷം അവർ മരിച്ചവരുടെ അടുക്കലേക്ക് പോകുന്നു.4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഏതൊരുവനും പ്രത്യാശക്ക് വകയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതാണല്ലോ.5 ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു.

സഭാപ്രസംഗി 9:2-5

ശലോമോന്റെ എന്നിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു, അത് എന്നെ ഉത്തരങ്ങൾ തേടുവാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ജീവിതം, മരണം, അമർത്യത, ഇതിനെ കുറിച്ചുള്ള അർത്ഥം ഇവയെ കുറിച്ചെല്ലാം ഉള്ള ചോദ്യങ്ങൾ എന്നിൽ ക്രമേണ വ്യാപിച്ചു കൊണ്ടിരുന്നു.

ഗുരു സായി ബാബയുടെ ജ്ഞാനം

ഞാൻ യൂണിവേർസിറ്റിയിലായിരുന്നപ്പോൾ എന്റെ ഒരു എഞ്ചിനീയറിംഗ് പ്രൊഫസർ ശ്രീ സായി ബാബയുടെ ഭക്തനായിരുന്നു. അദ്ദേഹം എനിക്ക് സായി ബാബയുടെ പുസ്തകങ്ങൾ വായിക്കുവാൻ തന്നു, അത് ഞാൻ ആകാംഷയോടെ വായിച്ചു. അതിൽ നിന്ന് എഴുതിയെടുത്ത കാര്യങ്ങൾ ഞാൻ താഴെ കൊടുക്കുന്നു.

 “എന്താണ് ശരിക്കും നിങ്ങളുടെ ദൗത്യം…?

  • ആദ്യം, നിങ്ങളുടെ മാതാപിതാക്കളെ സ്നേഹത്തോടും, ബഹുമാനത്തോടും, നന്ദിയോടും കൂടെ കരുതുക.
  • രണ്ടാമതായി, സത്യം സംസാരിക്കുകയും സത്യസന്തമായി ഇടപെടുകയും ചെയ്യുക.
  • മൂന്നാമതായി, സമയം കിട്ടുമ്പോൾ എല്ലാം ദൈവ രൂപം മനസ്സിൽ കണ്ടു കൊണ്ട് അവന്റെ നാമം ഉച്ചരിക്കുക.
  • ലാമതായി, മറ്റുള്ളവരെ പറ്റി കെട്ടത് സംസാരിക്കാതെയും, അവരിൽ തെറ്റ് കണ്ടു പിടിക്കുവാൻ നടക്കാതെയും ഇരിക്കുക.
  • അവസാനമായി, ഒരു വിധത്തിലും മറ്റുള്ളവർക്ക് വേദന വരുത്താതിരിക്കുക“ സത്യ സായി ബാബ സംസാരിക്കുന്നു 4, പിപി. 348-349

ഈ ഹിന്ദു വിശുദ്ധ മനുഷ്യനായ സത്യ സായി ബാബ പഠിപ്പിക്കുന്നത് ശരിയോ എന്നറിയുവാൻ ഞാൻ അദ്ദേഹത്തിന്റെ പുസ്തകം വായിച്ചു. തന്റെ ആശയങ്ങൾ നല്ലതായി എനിക്ക് തോന്നി. ഈ പഠിപ്പിക്കലിന് അനുസരിച്ച് ജീവിക്കണം എന്ന് മനസ്സിലാക്കി.

എന്നാൽ ഞാൻ വലിയ ഒരു പ്രശ്നം ഇവിടെ അഭിമുഖീകരിച്ചു. പ്രശ്നം വചനങ്ങൾക്കല്ല എനിക്കായിരുന്നു. എത്രയും ഈ വചനങ്ങൾ ഞാൻ അനുസരിക്കുവാൻ ശ്രമിച്ചുവോ അത്ര മാത്രം എനിക്കതു ചെയ്യുവാൻ കഴിയുന്നില്ല എന്ന് ഞാൻ മനസ്സിലാക്കി. ഈ നല്ല കാര്യങ്ങൾ ചെയ്യുവാൻ കഴിയാതെ ഞാൻ വീണു കൊണ്ടേയിരുന്നു.

രണ്ടു വഴികളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വന്നു. ശലോമോൻ കാണിച്ചു തന്ന പാത ഈ ലോകം തിരഞ്ഞെടുത്ത പാതയാണ്. ഇവിടെ സ്വയത്തിനു വേണ്ടി ജീവിച്ച് ഇഷ്ടമുള്ള ആശയ പ്രകാരം ജീവിക്കാം. ഈ പാത തിരഞ്ഞെടുത്ത ശലോമോനും മറ്റ് അനേകർക്കും അവസാനം നല്ലതല്ലായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. ഇതിലുള്ള സംതൃപ്തി താൽകാലീകമായിരുന്നു. സായി ബാബ കാണിച്ചു തന്ന പാത അസാദ്ധ്യമായിരുന്നു, തന്നെ പോലെയുള്ള ഗുരുക്കന്മാർക്ക് കഴിയുമായിരിക്കും എന്നാൽ എന്നെ പോലെയുള്ള ‘സാധാരണക്കരന്‘ പറ്റുകയില്ല. ചെയ്യുവാൻ കഴിയാത്ത ആശയങ്ങൾ പിൻപറ്റുന്നത് സ്വാതന്ത്ര്യമല്ല – മറിച്ച് അടിമത്വമാണ്.

സുവിശേഷം – അനുസരിക്കുവാൻ തയ്യാർ

എന്റെ തേടലിൽ യേശുവിന്റെ (യേശു സത്സങ്ങ്) പഠിപ്പിക്കലുകൾ വേദപുസ്തകത്തിലെ സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്നത് ഞാൻ വായിച്ചു. ഇതു പോലെയുള്ള യേശുവിന്റെ വാചകങ്ങൾ എന്നെ സ്പർശിച്ചു.

“… ജീവൻ നൽകുവാനും ജീവൻ സമൃദ്ധിയായി നൽകുവാനും ഞാൻ വന്നു.”

യോഹന്നാൻ 10:10

 28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് വിശ്രമം നൽകാം.29 ഞാൻ സൌമ്യതയും ഹൃദയത്തിൽ താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് നിങ്ങൾ വിശ്രമം കണ്ടെത്തും.30 എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നുവല്ലോ.

മത്തായി 11:28-30

മറ്റ് പാതകളുടെ ശൂന്യതകളെ ഒരു പക്ഷെ ഇത് പരിഹരിക്കും എന്ന് ഞാൻ മനസ്സിലാക്കി. ശരിക്കും സുവിശേഷം എന്ന വാക്കിന്റെ അർത്ഥം ‘നല്ല വാർത്തയെന്നാണ്.‘ സുവിശേഷം ശരിക്കും നല്ല വാർത്തയാന്നോ? ഇതിന്റെ ഉത്തരം അറിയുവാൻ ഞാൻ സുവിശേഷം കൂടുതൽ പഠിക്കേണ്ട വന്നു. ഇതിനായി ഞാൻ സുവിശേഷം വിമർശന ബുദ്ധിയോടെയല്ല വകതിരിവോടെ മനസ്സിലാക്കുവാൻ തീരുമാനിച്ചു.

ഈ വഴി തിരഞ്ഞെടുക്കുന്നവർ തീർത്തും ലക്ഷ്യത്തിൽ എത്തുന്നില്ല എന്ന് കരുതപ്പെടുന്നു എന്നാൽ ഇതിനെല്ലാം ഉത്തരം സുവിശേഷം നൽകുന്നു എന്ന് ഞാൻ മനസ്സിലാക്കി. ഒരു പൂർണ്ണ ജീവിതം, മരണം, നിത്യത, പ്രാവർത്തീക ജീവിത രീതികളായ കുടുഃബത്തിലുള്ള സ്നേഹം, കുറ്റബോധം, ഭയം, ക്ഷമ എന്നിവയെ പറ്റിയെല്ലാം സുവിശേഷം സംസാരിക്കുന്നു. നമ്മുടെ ജീവിതം പണിയുവാനുള്ള അടിസ്ഥാനമാണ് സിവിശേഷം എന്ന് വാദിക്കപ്പെടുന്നു. സുവിശേഷം നൽകുന്ന ഉത്തരങ്ങൾ ഒരു പക്ഷെ ഒരുവന് ഇഷ്ടപ്പെടുകയില്ലായിരിക്കാം, അത് വിശ്വസിക്കുകയോ അംഗീകരിക്കുകയോ ഇല്ലായിരിക്കാം, എന്നാൽ ഈ മാനുഷീക ചോദ്യങ്ങൾക്ക് ഉത്തരം ഇത് നൽകുന്നു എന്ന് പറയുമ്പോൾ അത് മനസ്സിലാക്കുവാൻ തയ്യാറാകാത്തത് മണ്ടത്തരമാണ്.

ചിലപ്പോൾ സുവിശേഷം എന്നെ അസ്വസ്ഥതപ്പെടുത്താറുണ്ട്. ജീവിതം സുഖമായി ജീവിക്കുവാൻ ഈ ലോകം നമ്മെ വശീകരിക്കുന്ന സമയത്ത് സുവിശേഷം എന്റെ ഹൃദയം, മനസ്സ്, ആത്മാവ്, ബലം ഇവയെല്ലാറ്റിനെയും വെല്ലുവിളിച്ചിട്ടുണ്ട്, അതായത് സുവിശേഷം ജീവൻ നൽകുന്നെങ്കിലും അത് അത്ര സുലഭമല്ല എന്ന്.

സുവിശേഷം പിൻപറ്റിയുള്ള യാത്ര തുടങ്ങിയതിനു ശേഷം എനിക്ക് ഇന്ത്യയിലും നേപ്പാളിലും ജോലി ചെയ്യുവാനും യാത്ര ചെയ്യുവാനും അവസരം ലഭിച്ചു. എന്റെ വനം എഞ്ചിനീയറിംഗ് എന്ന ജോലി മൂലം എന്റെ കൂട്ട് ജോലിക്കാർക്ക് ഒപ്പം അനേക സ്ഥലങ്ങളിൽ യാത്ര ചെയ്തു. ഈ സന്ദർഭത്തിൽ, വേദങ്ങളുടെ പശ്ചാത്തല പ്രകാരം സുവിശേഷം എത്ര സത്യവും, അർത്ഥവത്തുമാണെന്നു എല്ലാവരോടും സംസാരിക്കുവാനും കൂടുതൽ മനസ്സിലാക്കുവാനും സാധിച്ചു. സുവിശേഷം അംഗീകരിക്കുമ്പോൾ നിങ്ങളും അത് കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.