വാക്യം 2 – പുരുഷൻ, അനശ്വര കർത്താവ്

പുരുഷനെ സർവ്വജ്ഞാനിയായി, സർവ്വശക്തിയുള്ളവനായി, സർവ്വവ്യാപിയായി പരിചയപ്പെടുത്തുന്നത് നാം പുരുഷസൂക്തത്തിന്റെ ആദ്യ ഭാഗത്ത് നാം കണ്ടു. പുരുഷൻ യേശുസത്സങ്ങ് (യേശു ക്രിസ്തു) ആയിരിക്കുമോ എന്ന ചോദ്യവും നാം ചിന്തിച്ചു, ഈ ചോദ്യം ഉള്ളിൽ കരുതി നാം പുരുഷസൂക്തം പഠിച്ചു. ഇപ്പോൾ നാം രണ്ടാം ഭാഗത്തേക്ക് വന്നു. ഇവിടെ പുരുഷനെ വ്യത്യസ്ത രീതിയിലാണ് വിവരിച്ചിരിക്കുന്നത്. ഇതാ ഇവിടെ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും മലയാളം തർജ്ജിമയും കൊടുക്കുന്നു (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകത്തിൽ നിന്നാണ് (346 pp. 2007) സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത് എടുത്തിരിക്കുന്നു.

പുരുഷസൂക്തത്തിന്റെ രണ്ടാം വാക്യം
മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത്
ഉള്ളതും വരുവാനുള്ളതുമായ സർവ്വ ഭൂമിയിലും പുരുഷൻ ഉണ്ട്. അവൻ ആഹാരം ഇല്ലാതെയും അനശ്വര കർത്താവാണ് (സാമാന്യ യാഥാർത്ഥ്യം) പുരുഷഇവിടംസർവാമ്യാദ്ഭുതമ്യാക്കഭാവിഅമുതമൃതത്വസ്യേസനോയടന്നെന്നതിരോഹതി

പുരുഷന്റെ ഗുണങ്ങൾ

പുരുഷൻ ഈ ഭൂലോകത്തെക്കാളും (എല്ലാം സ്ഥലങ്ങളും വസ്തുക്കളും) ഉയർന്നവൻ, സമയത്തിന്റെ കർത്താവ് (ഇതുവരെയുള്ളതും ഇനി വരുവാനുള്ളതും) അതേ പോലെ നിത്യ ജീവനായ ‘അനശ്വര കർത്താവുമാകുന്നു. ഹിന്ദു പുരാണത്തിൽ അനേക ദൈവങ്ങൾ ഉണ്ട് എന്നാൽ ആർക്കും ഇതേ പോലെ അനന്തമായ ഗുണങ്ങൾ ഇല്ല.  

സൃഷ്ടി കർത്താവായ ദൈവത്തിനു മാത്രമുള്ള ചില ഗുണങ്ങളാണിത്. ഇത് റിഗ് വേദയിലെ പ്രാജാപതിയാണ് (അതേ സമയം എബ്രായ പഴയ നിയമത്തിലെ യഹോവ). അങ്ങനെ  സകല സൃഷ്ടിയുടെയും കർത്താവായ ഏക ദൈവത്തിന്റെ അവതാരമാണ് പുരുഷൻ.

എന്നാൽ ഇതിലെല്ലാം പ്രസക്തമായത്, പുരുഷൻ നമുക്ക് അനശ്വരത (നിത്യ ജീവൻ) ‘നൽകുന്നു‘ എന്നുള്ളതാണ്. നിത്യ ജീവൻ നൽകുവാനായി അവൻ ഒരു സാധാരണ സാധനമോ, ശക്തിയോ അല്ല ഉപയോഗിക്കുന്നത്. നാം എല്ലാം നമ്മുടെ കർമ്മം മൂലം മരണം എന്ന ശാപത്തിനു അടിമകളാണ്. ഇതാണ് നമ്മുടെ നിലനിൽപ്പിന്റെ മിത്ഥ്യത, ഇതിൽ നിന്ന് രക്ഷപ്പെടുവാൻ പൂജകളും, സ്നാനങ്ങളും പലതരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നു. പുരുഷന് അനശ്വരത നൽകുവാനുള്ള ശക്തിയും ആഗ്രഹവും ഉണ്ടെന്നുള്ളത് സത്യമാണെങ്കിൽ ഇതിനെ പറ്റി അറിയുന്നത് നല്ല കാര്യമാണ്.

വേദപുസ്തകത്തിലെ ഋഷിമാരുമായി താരതമ്യപ്പെടുത്തുമ്പോൾ

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴയ വിശുദ്ധ എഴുത്തുകളിൽ ഒന്നിനെ പറ്റി ചിന്തിക്കാം. ഇത് നമുക്ക് എബ്രായ വേദത്തിൽ (വേദപുസ്തകത്തിന്റെ പഴയനിയമത്തിൽ) കാണുവാൻ സാധിക്കും. റിഗ് വേദ പോലെ തന്നെ ഈ പുസ്തകവും മർമ്മങ്ങൾ, പാട്ടുകൾ, ചരിത്രങ്ങൾ, പ്രവചനങ്ങൾ എന്നിവയുടെ സമാഹാരമാണ്. അനേക കാലങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഋഷിമാർ ചരിത്രത്തിന്റെ പല കാലഘട്ടങ്ങളിൽ എഴുതിയ പുസ്തകമാണിത്. പല എഴുത്തുകൾ സമാഹരിച്ച ഒരു പുസ്തകശാലയാണ് വേദപുസ്തകം. മിക്കവാറും എല്ലാ ഋഷിമാരുടെ എഴുത്തുകൾ എബ്രായ ഭാഷയിലാണ് ആയതിനാൽ ഏകദേശാം 2000 ബി സി യിൽ ജീവിച്ചിരുന്ന അബ്രഹാം ഋഷിയുടെ സന്തതികളാണിവർ. എന്നാൽ അബ്രഹാമിനെക്കാൾ മുമ്പേ ജീവിച്ചിരുന്ന ഈയ്യോബ് എന്ന് ഋഷി എഴുതിയ ഒരു പുസ്തകം ഉണ്ട്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു എബ്രായ രാജ്യം ഇല്ലായിരുന്നു. ഇയ്യോബിനെ പറ്റി പഠിച്ചവർ ഇദ്ദേഹം ഏകദേശം 2200 ബിസിയിൽ അതായത് ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

… ഇയ്യോബിന്റെ പുസ്തകം

ഇയ്യോബിന്റെ പേരിൽ അറിയപ്പെടുന്ന ഈ വിശുദ്ധപുസ്തകത്തിൽ താൻ തന്റെ കൂട്ടുകാരോട് ഇപ്രകാരം പറയുന്നു:

എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം
ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

ഇയ്യോബ് 19: 25-27

വരുവാനുള്ള ‘വീണ്ടെടുപ്പുകാരനെ‘ പറ്റി ഇയ്യോബ് ഇവിടെ സംസാരിക്കുന്നു. വീണ്ടെടുപ്പുകാരൻ (ഭാവിയിൽ) ഭൂമിയിൽ നിൽക്കും എന്നുള്ളതുകൊണ്ടാണ് ഇയ്യോബ് ഭാവിക്കായി നോക്കി പാർക്കുന്നത്. ഭൂമിയിൽ അല്ലെങ്കിലും ഈ വീണ്ടെടുപ്പുകാരൻ ഇന്നു ‘ജീവിക്കുന്നു.‘ പുരുഷസൂക്തത്തിലെ പുരുഷനെ പോലെ ഈ വീണ്ടെടുപ്പുകാരൻ സമയത്തിന്മേൽ കർതൃത്വം വഹിക്കുന്നു, അവൻ നമ്മെ പോലെ സമയത്താൽ നിയന്ത്രിക്കപ്പെട്ടവൻ അല്ല.  

ഇയ്യോബ് പിന്നെയും പറയുന്നു, ‘എന്റെ ത്വക്ക് നശിച്ച് കഴിയുമ്പോൾ‘ (അവന്റെ മരണത്തിനു ശേഷം) അവൻ ‘അവനെ‘ കാണും (വീണ്ടെടുപ്പുകാരനെ) അതേ സമയം ‘ദൈവത്തെ കാണും.‘ പുരുഷൻ പ്രജാപതിയുടെ അവതാരമായിരിക്കുന്നതു പോലെ ഈ വീണ്ടെടുപ്പുകാരൻ ദൈവത്തിന്റെ അവതാരമാണ്. എന്നാൽ ഇയ്യോബ് തന്റെ മരണത്തിനു ശേഷം എങ്ങനെയാണ് അവനെ കാണുന്നത്? നാം ഇത് വിട്ടു പോയില്ല എന്ന് ഉറപ്പ് വരുത്തുവാനായി ഇയ്യോബ് പറയുന്നു, അന്യന്റെ കണ്ണാൽ അല്ല എന്റെ സ്വന്ത കണ്ണാൽ വീണ്ടെടുപ്പുകാരൻ ഭൂമിയിൽ നിൽക്കുന്നത് കാണും.  ഇയ്യോബിനും  ഈ അനശ്വരത ദൈവം നൽകി എന്ന് മനസ്സിലാക്കുവാൻ കഴിയും. ദൈവമായ വീണ്ടെടുപ്പുക്കാരൻ ഈ ഭൂമിയിൽ ഇറങ്ങി വരുന്നത് ഇയ്യോബ് നോക്കി പാർക്കുന്നു. ഈ ദൈവം ഇയ്യോബിനും അനശ്വരത നൽകിയിരിക്കുന്നു ആയതിനാൽ അവന്റെ കണ്ണാലെ ഈ വീണ്ടെടുപ്പുകാരനെ കാണും. ഈ പ്രത്യാശ ഇയ്യോബിനെ പിടിച്ച് കുലുക്കിയതിനാൽ ആ നാളിനായി ‘തന്റെ ഹൃദയം നോക്കിപാർക്കുന്നു.‘ ഒരു മന്ത്രമാണ് തന്നെ രൂപാന്തരപ്പെടുത്തിയത്.

….യെശയ്യാവ്

എബ്രായ ഋഷിമാർ ഇയ്യോബിന്റെ വീണ്ടെടുപ്പുകാരനെപ്പോലെയും, പുരുഷനെപ്പോലെയും സാമ്യതയുള്ള വരുവാനുള്ള ഒരു വ്യക്തിയെ പറ്റി സംസാരിച്ചു. ഏകദേശം 750 ബി സി യിൽ ജീവിച്ചിരുന്ന യെശയ്യാവ് അതിൽ ഒരാളാണ്. ദൈവീക നിയോഗത്താൽ താൻ അനേകം മർമ്മങ്ങൾ എഴുതി. വരുവാനുള്ള മനുഷ്യനെ പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം

വലിയൊരു വെളിച്ചം കണ്ടു;

അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ

മേൽ പ്രകാശം ശോഭിച്ചു.

6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു;

നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;

ആധിപത്യം അവന്റെ തോളിൽ ഇരിക്കും;

അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം,

നിത്യപിതാവു, സമാധാന പ്രഭു

എന്നു പേർ വിളിക്കപ്പെടും.

യെശയ്യാവ് 9: 1-2; 6

മറ്റൊരു വാക്കിൽ പറഞ്ഞാൽ, യെശയ്യാവ് ഒരു മകന്റെ ജനനം മുമ്പു കൂട്ടി കാണുകയും പ്രഖ്യാപിക്കുകയും ചെയ്യുകയാണ്, ഈ പുത്രൻ ‘വീരനാം ദൈവം എന്ന് വിളിക്കപ്പെടും.‘ ‘മരണത്തിന്റെ താഴ്വരയിൽ ജീവിക്കുന്നവർക്ക്‘ ഇതൊരു വലിയ സന്ദേശമായിരിക്കും. ഇതിന്റെ അർത്ഥം എന്താണ്? നമ്മുടെ കർമ്മം മൂലം മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ കഴിയുകയില്ല എന്ന അറിവോടെയാണ് നാം ജീവിക്കുന്നത്. യഥാർത്ഥത്തിൽ മരണത്തിന്റെ തണലിലാണ് നാം ജീവിക്കുന്നത്. വരുവാനുള്ള മരണത്തിന്റെ തണലിൽ ജീവിക്കുന്ന നമുക്ക് ‘വീരനാം ദൈവം‘ എന്ന് വിളിക്കപ്പെടുന്ന വരുവാനുള്ള പുത്രൻ വലിയ ഒരു പ്രകാശം അല്ലെങ്കിൽ ഒരു പ്രത്യാശ ആയിരിക്കും.

…മീഖാ

യെശയ്യാവിന്റെ അതേ കാലഘട്ടത്തിൽ (750 ബി സി) ജീവിച്ചിരുന്ന മറ്റൊരു ഋഷി, മീഖാ വരുവാനുള്ള വ്യക്തിയെപറ്റി ഒരു വെളിപ്പാട് ഉണ്ടായി. അദ്ദേഹം ഇങ്ങനെ എഴുതി:

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ,

നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും

യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു

നിന്നിൽനിന്നു ഉത്ഭവിച്ചുവരും;

അവന്റെ ഉത്ഭവം പണ്ടേയുള്ളതും

പുരാതനമായതും തന്നേ.

മീഖാ 5: 2

യെഹൂദാ കുലം (അതായത് യെഹൂദന്മാർ) ജീവിച്ചിരുന്ന എഫ്രാത്തിലെ ബേത്ത്ലഹേം പട്ടണത്തിൽ നിന്ന് ഒരു മനുഷ്യൻ വരും എന്ന് മീഖാ പറഞ്ഞു. ഈ മനുഷ്യന്റെ പ്രത്യേകത എന്താണെന്നാൽ ബേത്ത്ലഹേമിൽ നിന്ന് ചരിത്രത്തിന്റെ ഒരു പ്രത്യേക സമയത്ത് ‘പുറപ്പെട്ട് വരുമെങ്കിലും‘ കാലത്തിന്റെ ആദിമുതലെ താൻ നിലനിന്നിരുന്നു. ആയതിനാൽ പുരുഷസൂക്തത്തിലെ വാക്യം 2 പോലെയും, ഇയ്യോബിന്റെ വീണ്ടെടുപ്പുകാരനെപ്പോലെയും ഈ മനുഷ്യൻ നമ്മെ പോലെ സമയത്താൽ ബന്ധിക്കപ്പെട്ടവനല്ല. അവൻ സമയത്തിന്റെ കർത്താവാണ്. ഇതൊരു മാനുഷീക കഴിവല്ല മറിച്ച് ഒരു ദൈവീക കഴിവാണ്, ആയതിനാൽ ഇവരെല്ലാം പറയുന്നത് ഒറ്റ വ്യക്തിയെപറ്റിയാണ്.

യേശുസത്സങ്ങിൽ (യേശു ക്രിസ്തു) നിറവേറി

ആരാണീ വ്യക്തി? ചരിത്രപരമായ പ്രധാനപ്പെട്ട ഒരു സൂചന മീഖാ നൽകുന്നു. വരുവാനുള്ള വ്യക്തി ബേത്ത്ലഹേമിൽ നിന്ന് പുറപ്പെട്ട് വരും. ഇന്ന് ഇസ്രയേൽ രാജ്യത്തിൽ ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു പട്ടണമാണ് ബേത്ത്ലഹേം. നിങ്ങൾക്ക് അതിന്റെ ഭൂപടം അന്വേഷിച്ച് നോക്കാം. അതൊരു വലിയ പട്ടണമായിരുന്നില്ല. എന്നാൽ ഈ പട്ടണം വളരെ പ്രസിദ്ധമാണ് കൂടാതെ എല്ലാം വർഷവും ഈ പട്ടണത്തെ പറ്റി ആഗോള ന്യൂസിൽ വരുകയും ചെയ്യുന്നു, എന്തുകൊണ്ട്? കാരണം ഇത് യേശു ക്രിസ്തുവിന്റെ (യേശു സത്സങ്ങ്) ജനന സ്ഥലമാണ്. 2000 വർഷം മുമ്പ് താൻ ജനിച്ച പട്ടണമാണിത്. യെശയ്യാവ് മറ്റൊരു സൂചന തരുന്നത്, ഈ വ്യക്തി ഗലീല പട്ടണത്തെ സ്വാധീനിക്കും എന്നുള്ളതാണ്. യേശു സത്സങ്ങ് (യേശു ക്രിസ്തു) ബേത്ത്ലഹേമിലാണ് ജനിച്ചതെങ്കിലും (മീഖാ മുൻ കണ്ടതുപോൽ) യെശയ്യാവ് പ്രവചിച്ചതു പോലെ യേശു വളർന്നതും, പഠിപ്പിച്ചതും ഗലീലയിലാണ്. യേശു സത്സങ്ങിന്റെ (യേശു ക്രിസ്തു) ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് കാര്യമാണ് ബേത്ലഹേം എന്ന ജനന സ്ഥലവും ശുശ്രൂഷ സ്ഥലമായ ഗലീലയും. യേശുവിൽ (യേശു സത്സങ്ങ്) വിവിധ ഋഷിമാരുടെ പ്രവചനങ്ങൾ നിറവേറുന്നത് നാം കണ്ടു. ഈ ഋഷിമാർ മുൻ കണ്ട പുരുഷൻ/ വീണ്ടെടുപ്പുകാരൻ/ അധികാരി ഈ യേശു തന്നെയാണോ? ഈ ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തിയാൽ മരണത്തിന്റെ തണലിൽ ജീവിക്കുന്ന നമുക്ക് അനശ്വരത ലഭിക്കുമെങ്കിൽ നാം ഇതിൽ ചിലവഴിക്കുന്ന സമയം അമൂല്ല്യമാണ്. നാം പുരുഷസൂക്തത്തിൽ മുമ്പോട്ട് പോകുമ്പോൾ വേദപുസ്തകത്തിലെ എബ്രായ ഋഷിമാരുമായി ഒത്തു പഠിച്ച് നമ്മുടെ അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *